പ്രത്യാശയുടെ ഇടയന് പിതൃഭവനത്തിലേക്ക്: ആര്‍ച്ചുബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍
- ASIA, Featured, Kerala, LATEST NEWS, WORLD
- April 21, 2025
വാഷിംഗ്ടണ്‍ ഡിസി: പ്രമുഖ കാത്തലിക് മീഡിയ കമ്പനിയായ അസെന്‍ഷന്‍ ജനുവരി ഒന്ന് മുതല്‍ പ്രക്ഷേപണം ആരംഭിച്ച ‘റോസറി ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റ് യുഎസിലെ ആപ്പിള്‍ പോഡ്കാസ്റ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തി. ആപ്പിള്‍ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുന്ന അസെന്ഷന്റെ മൂന്നാമത്തെ പോഡ്കാസ്റ്റാണിത്. 2021-ല്‍ ഫാ. മൈക്ക് ഷ്മിറ്റ്സ് അവതരിപ്പിച്ച ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ എന്ന പോഡ്കാസ്റ്റും 2023-ല്‍ ഫാ.ഷ്മിറ്റ്സ് തന്നെ ആതിഥേയത്വം വഹിച്ച ‘ദി കാറ്റക്കിസം ഇന്‍ എ ഇയര്‍’ എന്ന പോഡ്കാസ്റ്റും നേരത്തെ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയിരുന്നു.
ജെയിംസ് ഇടയോടി മുംബൈ: ബൊറിവലി സെന്റ് ഫ്രാന്‍സിസ്ക്കന്‍ മിഷനറി ബ്രദേഴ്സ് സന്യാസ സമൂഹാംഗവും (സിഎംഎസ് എഫ്) ശില്‍പ്പ നിര്‍മ്മിതാവും ആര്‍ട്ടിസ്റ്റുമായ ബ്രദര്‍ ജോര്‍ജ് വൈറ്റസിന്റെ കലാസാധന ആര്‍ട്ട്സ് ആന്റ് ചാരിറ്റബിള്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മുംബൈയിലെ ചേരിനിവാസികളായ കുട്ടികള്‍ക്കായി ബാലോല്‍സവ് നടത്തി. സെന്റ് ഫ്രാന്‍സീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് റിസേര്‍ച്ചിന്റെ കീഴിലുള്ള അഭിമാന് ഐ.എസ്.ആര് ക്ലബും സംയുക്തമായാണ് ബാലോല്‍സവത്തിന് നേതൃത്വം കൊടുത്തത്. ജര്‍മ്മന്‍ സ്വദേശിയായ ബ്രദര്‍ പൗലോസ് മോര്ട്ടസിനാല് സ്ഥാപിതമായ സിഎംഎസ്എഫ് സന്യാസ സമൂഹത്തിന്റെ സ്ഥാപകദിനാചരണവും നടത്തപ്പെട്ടു.
കാക്കനാട്: ജനത്തിന്റെ പ്രശ്നങ്ങളും വേദനകളും ബുദ്ധിമുട്ടുകളും കാണാനുള്ള കണ്ണുകളും കേള്‍ക്കാനുള്ള കാതുകളും എപ്പോഴും തുറന്നിരിക്കണമെന്നു കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട്. സീറോമലബാര്‍ സഭാസിനഡ് നല്കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരമില്ലാത്തവന്റെ സ്വരം ശ്രവിക്കാന്‍ തയ്യാറാകാതെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനെ ചേര്‍ത്തുപിടിക്കാന്‍ മുന്നിട്ടിറങ്ങാതെ, ഒറ്റപ്പെട്ടവന്റെയും ഒറ്റപ്പെടുത്തപ്പെട്ടവന്റെയും സ്വരങ്ങള്‍ തിരിച്ചറിയാതെ സഭയ്ക്കു മുന്നോട്ടു പോകാനാകില്ലെന്നു കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. മുറിവുകളില്‍ തൈലം പൂശുന്ന, മുറിവേറ്റവരെ വച്ചുകെട്ടുന്ന, യുദ്ധമുഖത്തെ ആശുപത്രിയായി തിരുസഭയെ കാണാന്‍ ആഗ്രഹിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മനസ് ഇതോടു ചേര്‍ത്തു വായിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കാക്കനാട്: വനം നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന് സീറോമലബാര്‍ സഭാസിനഡ്. 1961-ല്‍ പ്രാബല്യത്തില്‍ വരികയും പലപ്പോഴായി പരിഷ്കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് വിജ്ഞാപനത്തിന്മേല് സിനഡില്‍ നടന്ന ചര്‍ച്ചയിലാണ് ഈ ആവശ്യമുയര്‍ന്നത്. ആശങ്കയുളവാക്കുന്നതും ജനോപദ്രവകരവുമായ ചില മാറ്റങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ നിയമഭേദഗതി ഗൗരവതരമായ ശ്രദ്ധ അര്‍ഹിക്കുന്നു. ജനപക്ഷത്തുനിന്നുള്ള പരിഷ്കരണങ്ങള്‍ക്ക് പകരം കൂടുതല്‍ ജനദ്രോഹപരമായ മാറ്റങ്ങളാണ് പ്രഥമദൃഷ്ട്യാ പുതിയ ബില്ലില്‍ കാണുന്നതെന്ന് സിനഡ് ചൂണ്ടിക്കാട്ടി. വന്യജീവിശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന
ആലപ്പുഴ: പ്രസിദ്ധമായ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാള്‍ ജനുവരി 10 മുതല്‍ 27 വരെ നടക്കും. 10-ന് വൈകുന്നേരം 6.30 ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ കൊടിയേറ്റും. കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, തിരുവല്ല ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്, വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, കൊച്ചി മുന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ തുടങ്ങിയവര്‍
സുല്‍ത്താന്‍ബത്തേരി: ഇറ്റലിയിലെ ടൂറിന് കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന തിരുക്കച്ച (യേശുവിനെ കുരിശില്‍ നിന്നിറക്കിയപ്പോള്‍ ദേഹത്ത് പുതപ്പിച്ചത്) വണങ്ങാന്‍ വിശ്വാസികള്‍ക്ക് മാനന്തവാടി രൂപതയിലെ അമ്പലവയല്‍ സെന്റ് മാര്ട്ടിന് ദൈവാലയത്തില്‍ 15 ദിവസത്തേക്ക് അപൂര്‍വ അവസരം. യേശുവിന്റെ പീഡാനുഭവത്തിനും കുരിശു മരണത്തിനും പുനരുദ്ധാരണത്തിനും സാക്ഷ്യമായെന്നു വിശ്വസിക്കപ്പെടുന്ന തിരുവസ്ത്രത്തിന്റെ തനിപ്പകര്‍പ്പാണ് അമ്പലവയല്‍ സെന്റ് മാര്ട്ടിന് പള്ളിയില്‍ എത്തിച്ചിരിക്കുന്നത്. ഇറ്റലിയിലെ ടൂറിനില്‍ നിന്നാണ് തിരുക്കച്ച ഈ ദൈവാലയത്തിലേക്ക് കൊണ്ടുവന്നത്. ഇതോടെ ഇന്ത്യയില്‍ തിരുക്കച്ച വണക്കത്തിനായി പ്രദര്‍ശിപ്പിച്ച ആദ്യ ദൈവാലയമായിരിക്കുകയാണ് അമ്പലവയല്‍ സെന്റ് മാര്ട്ടിന് പള്ളി.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ പ്രസിഡന്റിനോടും പ്രധാനമന്ത്രിയോടും ക്രൈസ്തവനേതാക്കള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും പ്രസിഡന്റിനും നല്കിയ അഭ്യര്‍ത്ഥനയില്‍ 400-ല്‍ അധികം ക്രൈസ്തവ നേതാക്കളും ആക്ടിവിസ്റ്റുകളും അഭിഭാഷകരും ഒപ്പിട്ടു. ക്രിസ്മസ് കാലത്ത് മാത്രം 14 അക്രമസംഭവങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ അരങ്ങേറിയതെന്ന് റിലീജിയസ് ലിബര്‍ട്ടി കമ്മീഷന് ഓഫ് ദ ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം തുടങ്ങിയവരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓരോ വര്‍ഷവും ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചുവരികയാണ്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം
ന്യൂഡല്‍ഹി: ജനുവരി 26 ന് ഡല്‍ഹിയില്‍ നടക്കുന്ന വര്‍ണാഭമായ റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ കേരളത്തില്‍നിന്നുള്ള പന്ത്രണ്ട് അംഗ നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്) വോളണ്ടിയര്‍മാരെ നയിക്കുന്നത് ഡോ. സിസ്റ്റര്‍ നോയല്‍ റോസ് സിഎംസിയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സന്യാസിനി റിപ്പബ്ലിക് ദിന പരേഡില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്നത്. കര്‍മ്മലീത്താ സന്യാസിനീ സമൂഹാംഗവുമായ സിസ്റ്റര്‍ നോയല്‍ റോസ് എന്‍എസ്എസ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്ററും തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രഫസറുമാണ്. രണ്ടുതവണ എംജി യൂണിവേഴ്സിറ്റിയിലെ മികച്ച പ്രോഗ്രാം
Don’t want to skip an update or a post?