Follow Us On

25

November

2024

Monday

  • കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയണം

    കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയണം0

    കാഞ്ഞിരപ്പള്ളി: കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയുവാനുള്ള സാഹചര്യങ്ങളൊരുക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. കാഞ്ഞിരപ്പള്ളി പൊടിമറ്റം നിര്‍മ്മല റിന്യൂവല്‍ സെന്ററില്‍, കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളാണ് കാണപ്പെട്ട ദൈവം. പ്രാര്‍ത്ഥനാജീവിതം, കൃത്യനിഷ്ഠ, അച്ചടക്കം, സേവന മനോഭാവം, സാഹോദര്യം എന്നിവയിലുടെ കുട്ടികള്‍ വളരണം. ലോകം വിരല്‍ത്തുമ്പിലായിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ മത്സരിച്ച് മുന്നേറുവാന്‍ കഠിനാധ്വാനം ചെയ്യണം.

  • മാര്‍ ജോര്‍ജ് ആലഞ്ചേരി  സഹനങ്ങളിലൂടെ  സഭയുടെ സ്വത്വബോധം വീണ്ടെടുത്ത  ആചാര്യന്‍: മാര്‍ റാഫേല്‍ തട്ടില്‍

    മാര്‍ ജോര്‍ജ് ആലഞ്ചേരി സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യന്‍: മാര്‍ റാഫേല്‍ തട്ടില്‍0

    പാലാ: സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യനാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. സീറോമലബാര്‍ സഭാ അസംബ്ലിയുടെ രണ്ടാം ദിനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മേജര്‍ ആര്‍ച്ചുബിഷപ്പെന്ന നിലയിലെ നേതൃത്വശുശ്രൂഷകള്‍ക്ക് സഭ യുടെ മുഴുവന്‍ ആദരവര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. ക്രിസ്തുസ്നേഹത്തിന്റെയും സഭാസ്നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും നേരനുഭവമാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയ്ക്കു സമ്മാനിച്ചത്. കുടിയേറ്റജനത സഭയുടെ ഹൃദയമിടിപ്പാണെന്ന ബോധ്യത്തില്‍ ആലഞ്ചേരി പിതാവ് നടത്തിയ ശ്രമങ്ങളുടെ

  • സേവനത്തിലൂടെ സ്നേഹത്തിന്റെ സാക്ഷികളാകണം

    സേവനത്തിലൂടെ സ്നേഹത്തിന്റെ സാക്ഷികളാകണം0

    പാലാ: സേവനത്തിലൂടെ സ്നേഹത്തിന്റെ സാക്ഷികളാകണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാതലവന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിദീയന്‍. സീറോമലബാര്‍സഭ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ രണ്ടാംദിനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ഓര്‍ത്തഡോക്സ് സഭാതലവന്‍. വര്‍ത്തമാനകാലഘട്ടത്തിന്റെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് സഭ കൂട്ടായി പ്രതികരിക്കണം.  മനുഷ്യരാശിയെക്കുറിച്ച് നിസംഗത പാലിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹോദര്യം വാക്കുകളില്‍ ഒതുങ്ങിപ്പോകുന്നു. മനുഷ്യനെ വില്പനചരക്കായി കാണുന്നിടത്ത് സഭ ശബ്ദമുയര്‍ത്തണം. നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ സ്വാതന്ത്ര്യം അനുഭവിക്കാനാവൂ. സ്വാതന്ത്ര്യത്തിന് ഉത്തരവാദിത്വവുമുണ്ടെന്ന് മറക്കരുത്. നീതിയും സമാധാനവും ഒരുമിച്ച് പോകുന്നതാണ്. ലോകത്തിന്റെ കിടമത്സരങ്ങളും ശത്രുതയും അരക്ഷിതത്വവും

  • പ്രാര്‍ത്ഥനയുടെയും പഠനത്തിന്റെയും നിറവില്‍ സീറോമലബാര്‍ അസംബ്ലി

    പ്രാര്‍ത്ഥനയുടെയും പഠനത്തിന്റെയും നിറവില്‍ സീറോമലബാര്‍ അസംബ്ലി0

    പാലാ: അഞ്ച് ദശലക്ഷം സിറോമലബാര്‍ സഭാതനയരുടെ  പ്രതിനിധികള്‍ കൂട്ടായ പ്രാര്‍ത്ഥനയുടെയും   പഠനത്തിന്റെയും നിറവില്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി രണ്ട് ദിനങ്ങള്‍ പിന്നിട്ടു. ബിഷപ്പുമാരും വൈദികരും സമര്‍പ്പിതരും അല്മായരുമടക്കം 348 അംഗങ്ങള്‍ പങ്കെടുക്കുന്ന അസംബ്ലിയുടെ രണ്ടാംദിനം ഔദ്യോഗിക ഉദ്ഘാടനത്തോടെ ആരംഭിച്ചു.  ഉദ്ഘാടകനായി എത്തിയ ഇന്ത്യയുടെ അപ്പോസ്‌തോലിക്ക് ന്യുണ്‍ഷോ  ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലിയുടെ സാന്നിധ്യവും വാക്കുകളും ആവേശത്തോടെയാണ്  അംഗങ്ങള്‍ ഏറ്റുവാങ്ങിയത്. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.  കാലോചിതമായ സഭാനവീകരണമെന്ന വിഷയത്തിലൂന്നി സീറോമലബാ

  • മണിപ്പൂര്‍ ഗ്രാമത്തിലെ  ആദ്യത്തെ കുര്‍ബാന

    മണിപ്പൂര്‍ ഗ്രാമത്തിലെ ആദ്യത്തെ കുര്‍ബാന0

    ഇംഫാല്‍: വംശീയ കലാപത്തില്‍ തകര്‍ത്ത മണിപ്പൂര്‍ ഗ്രാമത്തില്‍നിന്ന് ഒരു വര്‍ഷം മുമ്പ് പലായനം ചെയ്ത കത്തോലിക്കര്‍ സ്വര്‍ഗാരോഹണ തിരുനാളില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ മടങ്ങിയെത്തി. ഇംഫാല്‍ അതിരൂപത പുനരധിവാസത്തനായി ഭവനങ്ങള്‍ പണിയുന്ന പുതിയ സെറ്റില്‍മെന്റില്‍ നിര്‍മ്മാണത്തിനായി ഇഷ്ടികകള്‍ ഉണ്ടാക്കുന്ന ഷെഡിലാണ് ബലിപീഠം ഒരുക്കിയത്. ”കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ കുര്‍ബാന  പങ്കെടുത്ത 180 പേര്‍ക്കും  എനിക്കും സന്തോഷത്തിന്റെ നിമിഷമായിരുന്നു,” കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ച ഫാ. മാര്‍ക്ക് ഐമെംഗ് പങ്കുവെക്കുന്നു. ”ചന്ദേല്‍ ജില്ലയിലെ സിങ്‌ടോം ഗ്രാമത്തില്‍ നിന്നുള്ള കത്തോലിക്കരാണ് ഇവരെല്ലാം.

  • സീറോമലബാര്‍ സഭാ അസംബ്ലിക്ക് മാര്‍പാപ്പയുടെ ആശംസകളുമായി വത്തിക്കാന്‍ സ്ഥാനപതി

    സീറോമലബാര്‍ സഭാ അസംബ്ലിക്ക് മാര്‍പാപ്പയുടെ ആശംസകളുമായി വത്തിക്കാന്‍ സ്ഥാനപതി0

    പാലാ: സീറോമലബാര്‍സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി. അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടന സന്ദേശത്തിലാണ് മാര്‍പാപ്പായുടെ പ്രാര്‍ത്ഥനാശംസകള്‍ ഇന്ത്യയിലെ അപ്പസ്തോലിക്ക് ന്യൂണ്‍ഷോ അസംബ്ലി അംഗങ്ങളെ നേരിട്ട് അറിയിച്ചത്. അസംബ്ലിയുടെ മാര്‍ഗരേഖ സഭയെ ശക്തിപ്പെടുത്താനും നവീകരിക്കാനും സഹായകമായ ആശയങ്ങളെയാണ് അവതരിപ്പിക്കുന്നത്. സുവിശേഷവല്‍ക്കരണത്തില്‍ നേരിടുന്ന വെല്ലുവിളികള്‍, പ്രത്യേകിച്ച് കാലികവും സാമൂഹികവുമായ അവസ്ഥകള്‍ ചര്‍ച്ചചെയ്യപ്പെടണം. സ്വഭാവത്താലെ പ്രേഷിതയായ സഭയുടെ അടിസ്ഥാനദൗത്യമാണ് സുവിശേഷപ്രഘോഷണം. ലോകത്തിന് സുവിശേഷ മാതൃകകളാകാന്‍ പുരോഹിതര്‍ക്കും സമര്‍പ്പിതര്‍ക്കുമൊപ്പം

  • പാപ്പാ  അര്‍പ്പിക്കുന്ന  ദിവ്യബലിയില്‍   പങ്കെടുക്കുവാന്‍ വന്‍ തിരക്ക്.

    പാപ്പാ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ വന്‍ തിരക്ക്.0

    ലക്‌സംബര്‍ഗ്:  ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന  ദിവ്യബലിയില്‍  പങ്കെടുക്കുവാന്‍ വന്‍ തിരക്ക്. സെപ്റ്റംബര്‍ അവസാനം നടക്കുന്ന ബെല്‍ജിയം സന്ദര്‍ശനത്തോടനുബന്ധിച്ച് പാപ്പാ ലെ കിംഗ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനായി ഓണ്‍ലൈനില്‍ ലഭ്യമാക്കിയ ടിക്കറ്റുകള്‍ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ തീര്‍ന്നു. വിശ്വാസികള്‍ ഓണ്‍ലൈനില്‍ ഒന്നിച്ചെത്തി ടിക്കറ്റുകള്‍ സ്വന്തമാക്കുകയായിരുന്നു. ടിക്കറ്റുകള്‍ സൗജന്യമായി ഓണ്‍ലൈനില്‍ ലഭ്യമായപ്പോള്‍ത്തന്നെ 90 മിനിറ്റിനുള്ളില്‍ 32,000 ടിക്കറ്റുകള്‍ തീരുകയായിരിന്നുവെന്ന് സംഘാടകര്‍ പറയുന്നു. അന്നത്തെ ദിവ്യബലിമധ്യേ, ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ ആത്മീയ പുത്രി, കര്‍മ്മലീത്ത സന്യാസിനി

  • ആര്‍ച്ചുബിഷപ് പുരസ്‌കാര  സമര്‍പ്പണവും അനുസ്മരണ  പ്രഭാഷണവും 24-ന്‌

    ആര്‍ച്ചുബിഷപ് പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ പ്രഭാഷണവും 24-ന്‌0

    കല്ലൂപ്പാറ: കോട്ടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ 18-ാമത് ആര്‍ച്ചുബിഷപ് പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ പ്രഭാഷണവും 24-ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്. തിരുവല്ല ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കുറിലോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ 18-ാമത് ആര്‍ച്ചുബിഷപ് പുരസ്‌കാരം, തിരുവനന്തപുരം നാലാഞ്ചിറ ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസ് സ്‌നേഹവീട് ഡയറക്ടര്‍ ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്തിന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ്

Latest Posts

Don’t want to skip an update or a post?