ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെ ഫണ്ടുകള്‍ വെട്ടിക്കുറച്ചത് പിന്‍വലിക്കണം: പബ്ലിക് അഫയേഴ്സ് കമ്മീഷന്‍
- ASIA, Featured, Kerala, LATEST NEWS
- January 31, 2025
കോഹിമ, നാഗാലാന്റ്: ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന പരിശീലനം പോലെ വൈദിക പരിശീലനവും കൂടുതല്‍ കര്‍ക്കശവും കാര്യക്ഷമവുമാക്കണമെന്ന് കോഹിമ ബിഷപ് ഡോ. ജെയിംസ് തോപ്പില്‍. ഡിമാപൂരിലെ മൗണ്ട് താബോറില്‍ ധ്യാന കേന്ദ്രത്തില്‍ വൈദികര്‍ക്ക് പരിശീലനം നല്‍കുന്നവര്‍ക്കായുള്ള ട്രെയിനിംഗ് ക്യാമ്പില്‍ പ്രസംഗിക്കുകയായിരുന്നു നോര്‍ത്ത് ഈസ്റ്റ് ബിഷപ്‌സ് ഫോര്‍മേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം. നോര്‍ത്ത് ഈസ്റ്റിലെ 15 രൂപതകളില്‍ നിന്നുള്ളവര്‍ പരിശീലനകളരിയില്‍ പങ്കെടുത്തു. യുറോപ്പിലേതുപോലെ അസി. വികാരിക്ക് വികാരിയായി പ്രൊമോഷന്‍ നല്‍കുന്നതിനുമുമ്പ് ഔദ്യോഗികമായ ട്രെയിനിംഗുംമറ്റും നല്‍കുന്നതുപോലെ ഇവിടുത്തെ
വത്തിക്കാന്‍ സിറ്റി: ചില സമയത്ത് വഴക്കുണ്ടായാല്‍പോലും കുടുംബാംഗങ്ങള്‍ തമ്മിലുള്ള സംസാരം ഇല്ലാതാവരുതെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സിനഡ് ഹാളില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത് 28 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് കുടുംബാംഗങ്ങള്‍ തമ്മിലുള്ള സംസാരത്തിന്റെ പ്രാധാന്യം പാപ്പ എടുത്തുപറഞ്ഞത്. സംഭാഷണമില്ലാത്ത കുടുംബങ്ങള്‍ ഇപ്പോല്‍ തന്നെ മരിച്ച കുടുംബങ്ങള്‍ക്ക് തുല്യമാണെന്ന് ശക്തമായ ഭാഷയില്‍ പാപ്പ മുന്നറിയിപ്പ് നല്‍കി.
വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ബിഷപ്പുമാരുടെ സിനഡിന്റെ 16 -ാമത് സാധാരണ ജനറല്‍ അസംബ്ലി സമാപിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാദേശിക തലത്തില്‍ ആരംഭിച്ച് പിന്നിട് രൂപതാ തലത്തിലേക്കും ഭൂഖണ്ഡതലത്തിലേക്കും വ്യാപിച്ച് 2023-ലും 2024 ലുമായി നടന്ന ജനറല്‍ അസംബ്ലികളോടെ സമാപിച്ച സിനഡിന്റെ ഭാഗമായി ഒരുമിച്ച് നടത്തിയ യാത്രക്ക് പാപ്പ ദിവ്യബലിമധ്യേ ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചു. നേരത്തെ ഈ വര്‍ഷത്തെ സിനഡില്‍ രൂപീകരിച്ച സമാപനരേഖയില്‍ ഒപ്പുവച്ച ഫ്രാന്‍സിസ് മാര്‍പാപ്പ
മാനന്തവാടി: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴി 400 കുടുബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വിലവരുന്ന കിറ്റുകള്‍ വിതരണം ചെയ്തു. ലിറ്റില്‍ വേ അസോസിയേഷന്റെ സാമ്പത്തിക സഹായ ത്തോടെയാണ് കിറ്റുകള്‍ നല്‍കിയത്. വിതരണ ഉത്ഘാടനം മേപ്പാടി കമ്മ്യൂണിറ്റി ഹാളില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍ നിര്‍വഹിച്ചു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ ജോസ്
തെള്ളകം: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ അതിരൂപതയുടെ വിവിധ ഇടവകക ളില്‍നിന്നുള്ള പാരീഷ് കൗണ്‍സില്‍ പ്രതിനിധികളുടെ ഏകദിന കൂട്ടായ്മ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തി. അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ടിന്റെ അധ്യക്ഷതയില്‍കൂടിയ യോഗം അതിരൂപത കോര്‍പ്പറേറ്റ് സെക്രട്ടറിയും സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ഇടവക വികാരിയുമായ ഫാ. തോമസ് പുതിയകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍, മെമ്പര്‍ ജോസ് പൂക്കുമ്പേല്‍, റെജി തോമസ് എന്നിവര്‍ പ്രസംഗിച്ചു. പാരീഷ് കൗണ്‍സില്‍
കൊച്ചി: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു. സിനിമ സെറ്റുകളില്‍ മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം വ്യാപകമാണ്. ലൈംഗിക അതിക്രമങ്ങളില്‍ അധികവും നടന്നത് ലഹരി ഉപയോഗിച്ച ശേഷമാണ്. ഒട്ടേറെ നടന്‍മാര്‍ മദ്യപിച്ചാണു സൈറ്റില്‍ എത്തുന്നത്. ഇവരില്‍ നല്ലൊരുപങ്കും ലഹരിമരുന്നു ഉപയോഗിക്കുന്നതായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, ജില്ല പ്രസിഡന്റ് ഷൈബി പാപ്പച്ചന്‍ എന്നിവര്‍ ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്ന
കാഞ്ഞിരപ്പള്ളി: ഏലകൃഷിയ്ക്കായുള്ള സംരക്ഷിത ഭൂമി (സി എച്ച്ആര്‍) പട്ടയം നല്‍കുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയോടനുബന്ധിച്ച്, നിയമാനുസൃതമായി കാര്‍ഷികവിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകരെയും ഉള്‍പ്പെടുത്തി ചിന്തിക്കേണ്ടതാണെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി. സുപ്രീംകോടതി വിധി തീര്‍പ്പിനെ ആദരിക്കുന്നു. എന്നാല്‍ പ്രസ്തുത വിധിയെ കര്‍ഷകദ്രോഹ നടപടിക്കുള്ള പഴുതായി ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനിടയാകരുത്. കയ്യേറ്റക്കാരുടെ ചൂഷണത്തിന് തടയിടുന്നതിനുദ്ദേശിച്ചുള്ള നിയമങ്ങളെ യഥാര്‍ത്ഥ കര്‍ഷകരെ ഭയപ്പെടുത്തുന്നതിനും നിയമാനു സൃതമായ അവരുടെ അവകാശങ്ങളെ കൊള്ളയടിക്കുന്ന തിനുമുള്ള ഉപാധിയായി മാറ്റുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. കര്‍ഷകരുടെ ആശങ്കകള്‍
ന്യൂഡല്‍ഹി: ഡിസംബര്‍ 18ന് ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ന്യൂനപക്ഷ അവകാശദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയണല്‍ കൗണ്‍സിലുകളുടെയും വിവിധ കത്തോലിക്കാ അല്മായ സംഘടനകളുടെയും, ക്രൈസ്തവ സഭാവിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് അന്തര്‍ദേശീയ ന്യൂനപക്ഷ അവകാശദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു. വിവിധ ന്യൂനപക്ഷജന
Don’t want to skip an update or a post?