ന്യൂനപക്ഷ സ്കോളര്ഷിപ്പുകള് വെട്ടിക്കുറച്ചത് നീതിനിഷേധം
- ASIA, Featured, Kerala, LATEST NEWS
- February 1, 2025
വത്തിക്കാന് സിറ്റി: യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാന്സിസ് മാര്പാപ്പയുടെ ചാക്രികലേഖനമായ ‘ദിലെക്സിത് നോസ്’ (അവന് നമ്മെ സ്നേഹിച്ചു) പ്രസിദ്ധീകരിച്ചു. ആധുനികലോകം നേരിടുന്ന വെല്ലുവിളികള്ക്കുള്ള പരിഹാരമായി യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി ഉയിര്ത്തിക്കാണിക്കുന്ന ചാക്രികലേഖനം വിശുദ്ധ മാര്ഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയം പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാര്ഷികത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന പ്രത്യേകയും ഉണ്ട്. എന്തിനെന്നറിയാതെ ഒരു കാര്യത്തില് നിന്ന് മറ്റൊന്നിലേക്ക് അര്ത്ഥമില്ലാതെ മനുഷ്യന് ഓടിക്കൊണ്ടിരിക്കുന്ന ഉപരിപ്ലവമായ ഈ ലോകത്ത് യേശുവിന്റെ തിരുഹൃദയത്തിന്റെ പ്രാധാന്യം വീണ്ടും കണ്ടെത്താന് ചാക്രികലേഖനത്തില് പാപ്പ ആഹ്വാനം ചെയ്തു. ‘
കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനവും മുഖ്യധാരാവത്ക്കരണവും ലക്ഷ്യമാക്കി കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റി സെന്സ് ഇന്റര്നാഷണല് ഇന്ത്യയുടെയും അസിം പ്രേംജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷേമപ്രവര്ത്തനങ്ങളുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള സ്പെഷ്യല് എജ്യുക്കേറ്റേഴ്സിനായുള്ള ബോധവല്ക്കരണ സെമിനാര് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില് നടത്തിയ ബോധവല്ക്കരണ സെമിനാറിന്റെ ഉദ്ഘാടനം ഏറ്റുമാനൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന് നിര്വ്വഹിച്ചു. ഏറ്റുമാനൂര് മുനിസിപ്പല് ചെയര്പേഴ്സണ് ലൗലി ജോര്ജ്ജ് ചടങ്ങില് അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ്
ചങ്ങനാശേരി: കര്ദിനാളായി നിയമിതനായശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ മോണ്. ജോര്ജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരൂപതയില് പ്രൗഢഗംഭീര സ്വീകരണം. ആര്ച്ചുബിഷപ് മാര് ജോസഫ് പെരുന്തോട്ടം, വത്തിക്കാന് മുന് നുണ്ഷ്യോ ആര്ച്ചുബിഷപ് മാര് ജോര്ജ് കോച്ചേരി, അതിരൂപത വികാരി ജനറല്മാരായ മോണ്. ജോസഫ് വാണിയപ്പുരയ്ക്കല്, മോണ്. വര്ഗീസ് താനാമാവുങ്കല്, മെത്രാപ്പോലീത്തന് പള്ളി വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില് എന്നിവര് ചേര്ന്ന് മെത്രാപ്പോലീത്തന് പള്ളിയുടെ പ്രധാന കവാടത്തില് നിയുക്ത കര്ദിനാളിനെ സ്വീകരിച്ചു. ആര്ച്ചുബിഷപ് മാര് ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിച്ചു. മോണ്.
നിലയ്ക്കല് (പത്തനംതിട്ട): നിലയ്ക്കല് സെന്റ് തോമസ് എക്യുമെനിക്കല് ദൈവാലയത്തില് മാര്ത്തോമ്മാ നസ്രാണി സമുദായ പ്രതിനിധി സമ്മേളനം നടന്നു. പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാര്ത്തോമ്മാ ശ്ലീഹായുടെ സാക്ഷ്യമാണ് ഭാരതസഭയുടെ കരുത്തെന്ന് ഉദ്ഘാടനപ്രസംഗത്തില് മാര് കല്ലറങ്ങാട്ട് പറഞ്ഞു. മാര്ത്തോമ്മന് പാരമ്പര്യമവകാശപ്പെട്ട സഭകളുടെ വളര്ച്ച അദ്ദേഹം കടന്നുവന്ന വഴികളിലൂടെത്തന്നെ ദൃശ്യമാകും. സഭയുടെ സുവിശേഷ വളര്ച്ചയുടെ വഴികള് കൂടിയാണിത്. സുവിശേഷ ദൗത്യം സഭ തുടരണമെന്ന് ഇതു നമ്മെ ഉദ്ബോധിപ്പിക്കുന്നുവെന്നും മാര് കല്ലറങ്ങാട്ട് പറഞ്ഞു. ചരിത്രത്തെ വിസ്മരിച്ചുകൊണ്ട്
പാലാ: 42-ാമത് പാലാ രൂപത ബൈബിള് കണ്വന്ഷന് ഡിസംബര് 19 മുതല് 23 വരെ നടക്കും. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഈ വര്ഷം വിപുലമായ രീതിയിലാണ് കണ്വന്ഷന് ഒരുക്കിയിരിക്കുന്നത്. അണക്കര മരിയന് ധ്യാനകേന്ദ്രം ഡയറക്ടര് ഫാ. ഡൊമിനിക് വാളന്മനാല് ആന്റ് ടീം കണ്വന്ഷന് നയിക്കും. വൈകുന്നേരം 3.30 മുതല് രാത്രി ഒമ്പതുവരെയാണ് കണ്വന്ഷന് സമയം. കണ്വന്ഷന് ഒരുക്കമായി ബിഷപ്സ് ഹൗസില് ആലോചനായോഗം നടന്നു. രൂപത വികാരി ജനറല് മോണ്. സെബാസ്റ്റ്യന് വേത്താനത്തിന്റെ അധ്യക്ഷതയില് കൂടിയ യോഗത്തില്
പാലക്കാട്: സുല്ത്താന് പേട്ട രൂപത പാസ്റ്ററല് കൗണ്സില് യോഗം പാലക്കാട് സെന്റ് സെബാസ്റ്റ്യന്സ് കത്തീഡ്രലില് നടത്തി. രൂപതാധ്യക്ഷന് ഡോ. അന്തോനി സ്വാമി പീറ്റര് അബിന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ബെന്സിഗര് ക്ലാസ് നയിച്ചു. കഴിഞ്ഞ 10 വര്ഷത്തെ രൂപത റിപ്പോര്ട്ട് രൂപത പ്രൊക്യുറേറ്റര് ഫാ. പയസ് അവതരിപ്പിച്ചു. രൂപതാ വികാരി ജനറല് മോണ്. മരിയ ജോസഫ് സന്ദേശം നല്കി.
മാനന്തവാടി: വയനാട്ടില് ഉണ്ടായ പ്രകൃതിദുരന്തങ്ങളില് മാനസിക പ്രശ്നങ്ങള് അനുഭവിക്കുന്നവര്ക്ക് സാന്ത്വനം നല്കുന്നതിനായി ജനകീയ കൗണ്സിലിംഗ് പദ്ധതിക്ക് തുടക്കമായി. മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല് സര്വീസ് സൊസൈറ്റി, കാത്തലിക് റിലീഫ് സര്വീസിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 50 പേര് അടങ്ങുന്ന ടീമിന് രൂപം നല്കി. ഇവര്ക്കുള്ള പതിനാല് ദിവസത്തെ വിദഗ്ധ പരിശീലനത്തിന്റെ ആദ്യഘട്ടം വയനാട് സോഷ്യല് സര്വീസ് സൊസൈറ്റിയില് ആരംഭിച്ചു. മാനന്തവാടി രൂപത വികാരി ജനറാള് മോണ്. പോള് മുണ്ടോലിക്കല്
ജക്കാര്ത്ത: തന്നെ കര്ദിനാളായി നിയമിക്കരുതെന്നും നിലവില് സഭയ്ക്കും ദൈവജനത്തിനും വേണ്ടി ചെയ്യുന്ന ശുശ്രൂഷ തുടരാന് അനുവദിക്കണമെന്നുമുള്ള ഇന്തൊനേഷ്യന് ബിഷപ് പാസ്കലിസ് ബ്രൂണോ സ്യൂക്കൂറിന്റെ അഭ്യര്ത്ഥന ഫ്രാന്സിസ് മാര്പാപ്പ അംഗീകരിച്ചു. ഇതോടെ ഡിസംബര് ഏഴിന് നടക്കുന്ന കണ്സിസ്റ്ററിയില് കര്ദിനാള് പദവി ലഭിക്കുന്നവരുടെ സംഖ്യ 21ല് നിന്ന് 20 ായി. പൗരോഹിത്യ ശുശ്രൂഷയില് കൂടുതല് ആഴപ്പെടാനുള്ള അഗ്രഹത്തില്നിന്നാണ് ഇന്തോനേഷ്യയിലെ ബൊഗോര് രൂപതയുടെ ബിഷപ്പായ പാസ്കലിസ് ബ്രൂണോ സ്യൂക്കൂര് ഇപ്രകാരം ഒരു അഭ്യര്ത്ഥന നടത്തിയതെന്ന് വത്തിക്കാന് മാധ്യമ ഓഫീസ് ഡയറക്ടര് മാറ്റിയോ
Don’t want to skip an update or a post?