ഗോവയില്‍ എക്സിബിഷന്
- Featured, INDIA, LATEST NEWS
- November 25, 2024
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം സാമൂഹിക അശാന്തിയും അസമത്വവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ന്യൂഡല്‍ഹിയില്‍ കത്തോലിക്കാ സഭ സംഘടിപ്പിച്ച സെമിനാര്‍ മുന്നറിയിപ്പ് നല്‍കി. കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യ കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സിന്റെ നോര്‍ത്തേണ്‍ റീജിയന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി ആര്‍ച്ച് ബിഷപ്പ് ഹൗസിനോട് ചേര്‍ന്നുള്ള രൂപതാ കമ്മ്യൂണിറ്റി സെന്ററിലാണ് നടന്നത്. ഉത്തരേന്ത്യയിലെ കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു സുപ്രധാന സംരംഭമായാണ് സെമിനാറിനെ ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടോ
കാക്കനാട്: സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം 2024 ഓഗസ്റ്റ് 22നു പാലാ അല്‍ഫോന്‍സ്യന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ ആരംഭിക്കുന്നു. അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടനും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ പ്രതിനിധികളായി എത്തിച്ചേരുന്നവരുടെ റജിസ്‌ട്രേഷന്‍ ആരംഭിക്കും. അഞ്ചുമണിക്ക് സായാഹ്‌ന പ്രാര്‍ത്ഥനയ്ക്കും ജപമാലയ്ക്കുമായി അസംബ്ലി അംഗങ്ങള്‍ ദൈവാലയത്തില്‍ ഒരുമിച്ചുകൂടും. തുടര്‍ന്ന് അസംബ്ലിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അസംബ്ലി കമ്മിറ്റി സെക്രട്ടറി റവ.ഫാ.
ഭോപ്പാല്‍: ജബല്‍പൂര്‍ രൂപതയിലെ ഫാ. എബ്രഹാം താഴത്തേടത്തിനും പ്രൊട്ടസ്റ്റന്റ് ബിഷപ്പ് അജയ് ജെയിംസിനും മധ്യപ്രദേശിലെ ഏഴ് ക്രിസ്ത്യന്‍ സ്‌കൂളുകളിലെ മറ്റ് 10 മാനേജ്‌മെന്റ് അംഗങ്ങള്‍ക്കും മൂന്ന് മാസങ്ങള്‍ക്കുശേഷം ഇന്ത്യയുടെ പരമോന്നത കോടതിയില്‍നിന്നും ജാമ്യം ലഭിച്ചു. മധ്യപ്രദേശ് ഹൈക്കോടതി അവരുടെ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് അവര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. കെട്ടിച്ചമച്ച കേസില്‍ പ്രതികളായ ഞങ്ങളുടെ വൈദികര്‍ക്കും മറ്റുള്ളവര്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ജബല്‍പൂര്‍ രൂപതയുടെ വികാരി ജനറല്‍ ഫാ. ഡേവിസ് ജോര്‍ജ്
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പൊതുകൂടിക്കാഴ്ചാവേളയില്‍, ലോകമെമ്പാടുമുള്ള മതാധ്യാപകര്‍ക്ക് ഫ്രാന്‍സിസ് പാപ്പ ആശംസകള്‍ അര്‍പ്പിച്ചു. പത്താം പിയൂസ് പാപ്പയുടെ ഓര്‍മ്മദിനമായ ആഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി മതാധ്യാപക ദിനമായി ലോകത്തിലെ വിവിധ ഇടങ്ങളില്‍ ആഘോഷിക്കുന്നു. തദവസരത്തിലാണ് ഫ്രാന്‍സിസ് പാപ്പ, മതാധ്യാപകരെ ഓര്‍ക്കുവാനും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുമുള്ള എല്ലാവരുടെയും ഉത്തരവാദിത്വം എടുത്തു പറഞ്ഞത്. നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് പാപ്പയുടെ വാക്കുകള്‍ സദസിലുള്ളവര്‍ സ്വീകരിച്ചത്. ‘ഇന്ന്, വിശുദ്ധ പത്താം പീയൂസ് പാപ്പയുടെ സ്മരണയായി ലോകത്തിന്റെ പല ഭാഗങ്ങളിലും മതാധ്യാപക ദിനമായി
മാനാഗ്വ/നിക്കാരാഗ്വ: 1500 എന്‍ജിഒകളുടെ അനുമതി റദ്ദാക്കി, ഈ എന്‍ജിഒകളുടെ കീഴിലുള്ള മുഴുവന്‍ പണവും സ്ഥാവരജംഗമ വസ്തുക്കളും ഗവണ്‍മെന്റിലേക്ക് കണ്ടുകെട്ടാനുള്ള ഉത്തരവിറക്കി നിക്കാരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം. കാരിത്താസ് ഗ്രാനാഡാ ഉള്‍പ്പടെയുടെ കത്തോലിക്ക സന്നദ്ധസംഘടനകളുടെയും ഇവാഞ്ചലിക്കല്‍ സംഘടനകളുടെയുംം എന്‍ജിഒകളും അനുമതി റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ഇതാദ്യമായാണ് ഇത്രയധികം എന്‍ജിഒകളുടെ അനുമതി ഗവണ്‍മെന്റ് ഒറ്റയടിക്ക് റദ്ദാക്കുന്നത്. ഓഗസ്റ്റ് 15ന് ശേഷം രണ്ട് കത്തോലിക്ക വൈദികരെ കൂടെ നിക്കാരാഗ്വന്‍ ഭരണകൂടം റോമിലേക്ക് നാട് കടത്തിയതായും മൊസൈക്കോ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബ്രിമിംഗ്ഹാം/ഇംഗ്ലണ്ട്: ബ്രിമിംഗ്ഹാമിലെ അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ നിശബ്ദ പ്രാര്‍ത്ഥന നടത്തിയ ഇസബല്‍ വോഗന്‍ സ്പ്രൂസിനെ രണ്ട് തവണ അറസ്റ്റ ചെയ്തതിന് പരിഹാരമായി 13,000 പൗണ്ട് നല്‍കി വെസ്റ്റ് മിഡ്‌ലാന്‍ഡ് പോലീസ്. അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് ചുറ്റുമുള്ള ബഫര്‍ സോണില്‍ പ്രാര്‍ത്ഥിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കാനുള്ള നടപടികളുമായി യുകെ ഗവണ്‍മെന്റ് മുന്നോട്ട് പോകുന്നതിനിടെയാണ് യുകെ പോലീസ് 13,000 പൗണ്ട് ഇസബലിന് നഷ്ടപരിഹാരമായി നല്‍കിയത്. 2022 ഡിസംബര്‍ മാസത്തിലാണ് യുകെയിലെ മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ഡയറക്ടറായ ഇസബലിനെ അബോര്‍ഷന്‍ കേന്ദ്രത്തിന്റെ പുറത്ത്
വത്തിക്കാന്‍ സിറ്റി: മദ്ധ്യേഷ്യന്‍ രാജ്യമായ കസാഖിസ്ഥാനില്‍ ന്യൂനപക്ഷമായ കത്തോലിക്കാ സമൂഹം ഉപവിപ്രവര്‍ത്തനത്തിലും കലാരംഗത്തും മുന്‍നിരയിലാണെന്ന് അവിടുത്തെ കരഖണ്ട രൂപതയുടെ സഹായമെത്രാന്‍ യെവ്‌ജെനി ത്സിങ്കോവ്‌സ്‌ക്കി. മുസ്ലീങ്ങള്‍ ബഹുഭൂരിപക്ഷമുള്ള കസാഖ്സ്ഥാനില്‍ ചെറിയൊരു സമൂഹം മാത്രമായ കത്തോലിക്കാസഭയുടെ ജീവസുറ്റ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുകയയായിരുന്നു അദ്ദേഹം. പൊതുവായിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ലെങ്കിലും സഭാസംവിധാനങ്ങള്‍ക്കകത്ത് വിശ്വാസാവിഷ്‌ക്കാരത്തിനു തങ്ങള്‍ക്കു സാധിക്കുന്നുണ്ടെന്ന് ബിഷപ്പ് യെവ്ജനി വെളിപ്പെടുത്തി. യേശുവിനെ എല്ലാവരിലും എത്തിക്കുക എന്ന ഉത്തരവാദിത്വത്തെക്കുറിച്ച് തങ്ങള്‍ക്ക് അവബോധം ഉണ്ടെന്നും കസാഖ്സ്ഥാനിലെ സമൂഹമാകുന്ന ഉദ്യാനത്തിലെ ഒരു മുകുളം മാത്രമാണ് ഇവിടുത്തെ കത്തോലിക്കസഭയെന്നും
വാഷിംഗ്ടണ്‍ ഡിസി: ആപ്പിളിലും സ്പോട്ടിഫൈയിലും 2023-ന്റെ ഭൂരിഭാഗം സമയത്തും മികച്ച ആദ്യ പത്ത് പോഡ്കാസ്റ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്ന എക്‌സോര്‍സിസ്റ്റ് ഫൈല്‍സിന്റെ സീസണ്‍ 2 പുറത്തിറങ്ങി.റയാന്‍ ബെഥിയയും ഫാ. കാര്‍ലോസ് മാര്‍ട്ടിന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന എക്‌സോര്‍സിസ്റ്റ് ഫൈല്‍സ് കത്തോലിക്കാ പുരോഹിതനും ഭൂതോച്ചാടകനുമായ ഫാ. മാര്‍ട്ടിന്‍സിന്റെ കേസ് ഫയലുകളുടെ നാടകീയ ശ്രാവ്യ പുനരാവിഷ്‌കാരമാണ്. 2023 ജനുവരിയിലാണ് ഈ പോഡ്കാസ്റ്റ് ആദ്യമായി റിലീസ് ചെയ്യുന്നത്. 3ഡി ബൈനറല്‍ ശ്രാവ്യ അനുഭവമാണ് ഈ പോഡ്കാസ്റ്റിനെ വേറിട്ടതാക്കി മാറ്റുന്നത്. ഫാ. മാര്‍ട്ടിന്‍സും അദ്ദേഹം
Don’t want to skip an update or a post?