Follow Us On

22

December

2024

Sunday

  • കാലുകളെ  ചിറകുകളാക്കിയവള്‍

    കാലുകളെ ചിറകുകളാക്കിയവള്‍0

     മാത്യു സൈമണ്‍ ചെറുതായിരുന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവം ജസീക്ക കോക്‌സ് എന്ന അമേരിക്കന്‍ യുവതി ഒരിക്കലും മറക്കില്ല. അതൊരു വലിയ വിവാഹച്ചടങ്ങായരുന്നു. അത്രയും വലിയ പരിപാടിയില്‍ അവള്‍ പങ്കെടുക്കുന്നത് ആദ്യം. പരിചിതരും അപരിചിതരുമായ അനേകംപേര്‍ അവിടെയുണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്ന ഒരു ആന്റിയെ അന്വേഷിച്ച് അവള്‍ക്ക് ജനങ്ങള്‍ക്കിടയിലൂടെ നിരവധി തവണ നടക്കേണ്ടിവന്നു. ഒരോ തവണയും ആളുകള്‍ അവളെ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാരണം ഇരുകൈകളും ഇല്ലാത്ത ഒരു പെണ്‍കുട്ടിയായിരുന്നു ജസീക്ക. എല്ലാവര്‍ക്കും മുന്നില്‍ ഒരു കാഴ്ചവസ്തുവായി മാറിയതുപോലെ അവള്‍ക്ക് തോന്നി.

  • നിരന്തരം  നാക്കുപിഴയോ?

    നിരന്തരം നാക്കുപിഴയോ?0

    അഡ്വ. ചാര്‍ളി പോള്‍ ഭരണാധികാരികള്‍ മാന്യവും കുലീനവുമായ ഭാഷ ഉപയോഗിക്കണം. വാക്കുകള്‍കൊണ്ട് മുറിവേല്‍പിക്കുന്നവരാകരുത്. മര്യാദയോടെയുള്ള സംസാരമാണ് മാന്യതയുടെ ലക്ഷണം. സാമാന്യ വിദ്യാഭ്യാസം മാത്രം നേടിയ രാഷ്ട്രീയ നേതാക്കള്‍പോലും അന്തസുറ്റരീതിയില്‍ മാത്രം എതിരാളികളെ വിമര്‍ശിച്ചിട്ടുള്ളതാണ് മലയാളിയുടെ രാഷ്ട്രീയചരിത്രം. പെരുമറ്റത്തില്‍ പുലര്‍ത്തുന്ന മര്യാദകളുമായി ബന്ധപ്പെട്ടാണ് ഒരാളുടെ വ്യക്തിത്വം സവിശേഷമാകുന്നത്. സംസ്‌കാരം എന്ന വാക്കിനര്‍ത്ഥം ‘അപരനെക്കുറിച്ചുള്ള കരുതല്‍’ എന്നാണ്. കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആക്ഷേപ-അവഹേളന ധ്വനി യോടെ സംസാരിക്കുന്നതിനാല്‍ നിരന്തരം നാക്കുപിഴ സംഭവിക്കുകയാണ്. പ്രസംഗിച്ചു വിവാദത്തില്‍പെട്ടശേഷം തിരുത്തിയും

  • ഓര്‍മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മകള്‍ ഉപ്പിലിട്ടത്‌0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ഓര്‍മിക്കുക എന്നത് എത്ര മനോഹരമാണ്. കഴിഞ്ഞുപോയ കാലങ്ങളെ ഇങ്ങനെ ഓര്‍ത്തെടുക്കുന്നത്. മനുഷ്യനെ അല്പമെങ്കിലും ശാന്തനാക്കുന്നതും സ്‌നേഹമുള്ളവനാക്കുന്നതും ഈ ഓര്‍മകള്‍ തന്നെയാണ്. ജീവിതം വേദനകളിലൂടെ കടന്നുപോകുന്നവര്‍, ആകുലതയിലൂടെ വഴിതെറ്റി ഇഴയുന്നവരൊക്കെ ഇടയ്‌ക്കെങ്കിലും ചിരിക്കുന്നതും, മനസൊന്ന് തണുപ്പിക്കുന്നതും പഴയ കാലങ്ങളെ ഓര്‍ത്തെടുക്കുമ്പോളാണ്. ഓര്‍മിക്കുക എന്നത് ഒരു മാജിക്കാണ്. ആ പഴയ കാലത്തെ മനുഷ്യനായി രൂപാന്തരപ്പെടുന്ന ഒരു കുഞ്ഞു മാജിക്. ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അതിങ്ങനെ കിടന്നുകിടന്ന് രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്ക്

  • ബലിവേദിയിലെ  സഹോദര പുഷ്പങ്ങള്‍

    ബലിവേദിയിലെ സഹോദര പുഷ്പങ്ങള്‍0

     ആന്‍സന്‍ വല്യാറ ഒരു കുടുംബത്തിലെ ആകെയുള്ള രണ്ട് സഹോദരങ്ങള്‍ ഒരുമിച്ച് വൈദികരാകുന്ന അത്യപൂര്‍വ സംഭവത്തിന് സാക്ഷ്യം വഹിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പാലക്കാട് രൂപതയിലെ കഞ്ചിക്കോട് ഗുഡ് ഷെപ്പേഡ് ഇടവക. ഈ ഇടവകയിലെ ചിറമേല്‍ മെല്‍വിന്‍, മെല്‍ജോ സഹോദരങ്ങളാണ് നിരവധി വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഒരുമിച്ച് പൗരോഹിത്യജീവിതത്തിലേക്ക് പ്രവേശിച്ചത്. ഗാനശുശ്രൂഷയിലൂടെ നിരവധി വ്യക്തികളെയും കുടുംബങ്ങളെയും ദൈവത്തിലേക്ക് അടുപ്പിക്കുകയും അതുവഴി അവരുടെ ജീവിതങ്ങളെ പ്രകാശമാനമാക്കുകയും ചെയ്ത ചിറമേല്‍ ചാക്കോ ജോര്‍ജിന്റെ ആകെയുള്ള രണ്ടു മക്കളാണിവര്‍. ആരോരുമില്ലാത്ത അനേകര്‍ക്ക് അത്താണിയായി മാറിക്കൊണ്ട് കഞ്ചിക്കോടിനടുത്ത് മരിയന്‍

  • ഉള്ളുരുക്കം

    ഉള്ളുരുക്കം0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത സോര്‍ബ ദ ഗ്രീക്ക്, കസന്‍ദ് സാക്കീസിന്റെ പ്രശസ്ത നോവലുകളില്‍ ഒന്ന്. ഇത് അലക്‌സിസ് സോര്‍ബയുടെ കഥയാണ്. മനുഷ്യന്‍ ഒരു കാട്ടുമൃഗമാണ് ബോസ് എന്നെപ്പോഴും ആവര്‍ത്തിക്കുന്ന കഥാപാത്രം. ചെകുത്താനും ദൈവവും ഓരോ വഴിക്ക് വിളിച്ച് എന്നെ നടുവേ കീറുന്നുവെന്ന് തിരിച്ചറിഞ്ഞവന്‍. പുസ്തകങ്ങളെല്ലാം കുട്ടിയിട്ട് തീയിടാന്‍ പറഞ്ഞവന്‍. ഈ പള്ളീലച്ചന്മാര്‍ പറയുന്നതൊന്നും കാര്യമാക്കേണ്ടന്ന് ഉറക്കെപ്പറഞ്ഞവന്‍. അപ്പപ്പോള്‍ തോന്നുന്നതിലും ചെയ്യുന്നതിലും പൂര്‍ണമായി മുഴുകുന്നവന്‍ സോര്‍ബ. അവന്‍ സംവദിക്കുന്നതത്രയും ബുദ്ധചിത്തം പേറുന്ന എഴുത്തുകാരനോടാണ്. ഓരോ മനുഷ്യ ജീവന്റെയും

  • ഭൂതകാലത്തേക്ക് തിരിച്ചു നടത്തിയ ചോദ്യം

    ഭൂതകാലത്തേക്ക് തിരിച്ചു നടത്തിയ ചോദ്യം0

     ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി സെമിനാരിയിലെ ബ്രദേഴ്‌സിന്റെ രൂപികരണവുമായി ബന്ധപ്പെട്ട ഒരു പരിശീലന പരിപാടിയില്‍ സംബന്ധിക്കാന്‍ അടുത്തിടെ അവസരം ലഭിച്ചിരുന്നു. ഓരോരുത്തരുടെയും അജപാലന ശുശ്രൂഷയില്‍ ഉണ്ടായിട്ടുള്ള ഒരു ഹൃദയസ് പര്‍ശിയായ അനുഭവം ഗ്രൂപ്പില്‍ അവതരിപ്പിക്കണമായിരുന്നു. സെമിനാരിയില്‍ എനിക്കുണ്ടായ ഒരനുഭവമായിരുന്നു ഞാന്‍ പങ്കുവച്ചത്. എന്റെ ആത്മീയ ജീവിതത്തെ വളരെ അധികം പ്രചോദിപ്പിച്ച ഒന്നായിരുന്നത്. സെമിനാരിയിലെ എന്റെ ആ വിദ്യാര്‍ത്ഥിയെ ശ്രദ്ധിക്കാന്‍ കാരണം അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാ ജീവിതമായിരുന്നു. പൊതുവായിട്ടുള്ള പ്രാര്‍ത്ഥനാ സമയം കൂടാതെ ദിവസവും ഉറങ്ങുന്നതിന് മുമ്പായി അദ്ദേഹം ചാപ്പലില്‍

  • വിവാഹത്തിന്  മറ്റൊരര്‍ത്ഥമില്ല

    വിവാഹത്തിന് മറ്റൊരര്‍ത്ഥമില്ല0

    റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ വത്തിക്കാനിലെ വിശ്വാസ തിരുസംഘം ആശീര്‍വാദങ്ങളുടെ അര്‍ത്ഥതലങ്ങള്‍ സംബന്ധിച്ച് 2023 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രഖ്യാപനം അടിവരയിട്ടുറപ്പിക്കുന്ന വസ്തുത ‘വിവാഹം’ എന്ന പദത്തിന് നിലവില്‍ ഉള്ളതില്‍നിന്നു മാറ്റം വരുത്തി മറ്റൊരര്‍ത്ഥം കല്‍പ്പിക്കാന്‍ സഭയ്ക്കാവില്ല എന്നാണ്. എന്താണ് വിവാഹബന്ധത്തെ സൃഷ്ടിക്കുന്നത്? ഒരു പുരുഷനും ഒരു സ്ത്രീയും തമ്മില്‍ മാത്രമുള്ളതും സുസ്ഥിരമായതും അവിഭാജ്യവുമായ കൂടിച്ചേരലാണ് വിവാഹം. പരസ്പര സ്‌നേഹവും സ്‌നേഹത്തിന്റെ പൂര്‍ണതയായി കുഞ്ഞുങ്ങളുടെ ജനനവും ലക്ഷ്യമാക്കുന്നതാണ് ഇത് (what constitutes marriage-which is the

  • ദൈവത്തിന്റെ പ്രിയപ്പെട്ട 1500 പുല്‍ക്കൂടുകള്‍

    ദൈവത്തിന്റെ പ്രിയപ്പെട്ട 1500 പുല്‍ക്കൂടുകള്‍0

    ജോസഫ് മൈക്കിള്‍ josephmichael71@gmail.com പാവപ്പെട്ടവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്നത് ദൈവനിയോഗമായി എടുത്തിരിക്കുകയാണ് ഫാ. ജോര്‍ജ് കണ്ണന്താനം എന്ന ക്ലരീഷ്യന്‍ വൈദികന്‍. സ്വന്തമായി ഭവനം ഇല്ലാത്തതിന്റെ നൊമ്പരങ്ങളില്‍ കഴിയുന്നവര്‍ക്ക് വീടുകള്‍ നല്‍കുന്നതില്‍ ഒതുങ്ങിനില്ക്കുന്നതല്ല ഈ വൈദികന്റെ പ്രവര്‍ത്തന മേഖല. ലോകത്തിന്റെ ഏതു കോണില്‍ മനുഷ്യര്‍ വേദനിച്ചാലും അവരുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ ഫാ. കണ്ണന്താനം ഉണ്ടാകും. 2004 ഡിസംബര്‍ 26-ന് ലോകത്തെ ഞെട്ടിച്ച സുനാമിയില്‍നിന്നു തുടങ്ങി ടര്‍ക്കിയില്‍ സമീപ കാലത്ത് ഭൂകമ്പം ഉണ്ടായപ്പോള്‍ അവിടേക്കുവരെ സഹായം എത്തിക്കുന്നതിന് ഈ

Latest Posts

Don’t want to skip an update or a post?