അസമില് രോഗശാന്തി ശുശ്രൂഷ നടത്തിയ സുവിശേഷ പ്രഘോഷകന് അറസ്റ്റില്
- Featured, INDIA, LATEST NEWS
- November 28, 2024
തൃശൂര്: തുടര്ച്ചയായി നാലാം തവണയും എന്എബിഎച്ച് ലഭിച്ച സ്ഥാപനം എന്ന അപൂര്വ്വനേട്ടം കരസ്ഥമാക്കി തൃശൂര് അമല ആയൂര്വേദാശുപത്രി. ദേശീയ ഗുണനിലവാര ഏജന്സിയായ എന്എബിഎച്ചിന്റെ കര്ശന പരിശോധനകള് പൂര്ത്തിയാക്കിയാ ണ് ആയുഷ് വിഭാഗത്തിലെ ഈ അംഗീകാരം നേടിയത്. കേരള ടൂറിസത്തിന്റെ ആയൂര് ഡയമണ്ട്, ഗ്രീന് ലീഫ് എന്നിവയും കൂടാതെ ജിഎംപി, ഐഎസ്ഒ എന്നീ അംഗീകാരങ്ങളും ഇതിനോടകം അമല ആയൂര്വേദാശുപത്രിക്ക് ലഭിച്ചിട്ടുണ്ട്.
കൊച്ചി: സംസ്ഥാന സര്ക്കാരിന്റേത് ബാര് വളര്ത്തുന്ന മദ്യനയമാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. മദ്യവര്ജനമാണ് ലക്ഷ്യമെന്ന് പറയുമ്പോഴും ഇടതു സര്ക്കാര് മദ്യശാലകളുടെ എണ്ണം കൂട്ടുന്ന തിരക്കിലാണ് ഏകോപന സമിതി ആരോപിച്ചു. ഇടതുമുന്നണി അധികാരത്തില് വന്ന ശേഷം ബാറുകളുടെ എണ്ണം ക്രമാതീതമായി വര്ധിപ്പിച്ചു. അതോടൊപ്പം മയക്കുമരുന്നുകളും സംസ്ഥാനത്തു വ്യാപകമായി. ബാറുകളുടെ എണ്ണം കുറഞ്ഞാല് മയക്കുമരുന്നു വ്യാപനം വര്ധിക്കുമെന്ന് പറഞ്ഞവര് മൂഢസ്വര്ഗത്തിലായിരുന്നുവെന്ന് കാലം തെളിയിച്ചതായി മദ്യവിരുദ്ധ ഏകോപന സമിതി നേതൃയോഗം ചൂണ്ടിക്കാട്ടി. നിരോധിത ഉത്പന്നങ്ങള് ഇവിടെ വ്യാപകമായി വില്ക്കുന്നു എന്നതാണ്
ബത്തേരി: ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന് നിയമിതമായ ജെ.ബി. കോശി കമ്മിഷന് സമര്പ്പിച്ച റിപ്പോര്ട്ട് ഉടന് നടപ്പാക്കണമെന്ന് കത്തോലിക്ക കോണ്ഗ്രസ് ബത്തേരി ഫൊറോന സമിതി ആവശ്യപ്പെട്ടു. കമ്മിഷന് റിപ്പോര്ട്ട് പ്രസിദ്ധീകരിക്കാന് വൈകുന്നതും ക്രൈസ്തവ സമൂഹത്തിന് അര്ഹമായ പ്രാതിനിധ്യം നല്കാത്തതും ക്രൈസ്തവരോടുള്ള അവഗണനയാണെന്ന് യോഗം വിലയിരുത്തി. എത്രയും പെട്ടെന്ന് കമ്മിഷന് റിപ്പോര്ട്ട് പ്രസിദ്ധീകരിക്കണമെന്നും സഭാ നേതൃത്വവുമായി കൂടിയാലോ ചിച്ച് ലഭിക്കേണ്ട ആനുകൂല്യങ്ങള് ക്രൈസ്തവ സമൂഹത്തിന് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് വൈസ്
കൊച്ചി: കേരളത്തിലെ ലത്തീന് കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജിയന് ലാറ്റിന് കാത്തലിക് കൗണ്സില് (കെആര്എല്സിസി) 43-ാം ജനറല് അസംബ്ലി ജൂലൈ 12 മുതല് 14 വരെ എറണാകുളം ആശീര്ഭവനില് നടക്കും. മതബോധനവും മാധ്യമങ്ങളും സമുദായ ശക്തികരണത്തിന് എന്നതാണ് ത്രിദിന ജനറല് അസംബ്ലിയുടെ പ്രധാന ചര്ച്ചാവിഷയം. 12 ന് രാവിലെ 10:30 ന് നിയമ-വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അസംബ്ലി ഉദ്ഘാടനം ചെയ്യും. കെആര്എല്സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് അധ്യക്ഷത
ബംഗളൂരു: ബംഗളൂരു അതിരൂപത മുന് അധ്യക്ഷന് ഡോ. അല്ഫോന്സ് മത്യാസ് (96) ദിവംഗതനായി. 1989-ലും 1993-ലും ഭാരത കത്തോലിക്കാ മെത്രാന് സമിതി (സിബിസിഐ) പ്രസിഡന്റായിരുന്ന അദ്ദേഹം രണ്ടാം വത്തിക്കാന് കൗണ്സിലില് പങ്കെടുത്തിട്ടുണ്ട്. ബംഗളൂരു സെന്റ് ജോണ്സ് മെഡിക്കല് കോളജിലായിരുന്നു അന്ത്യം. വാര്ധക്യസഹജമായ അസുഖങ്ങളെത്തുടര്ന്ന് ഏതാനും മാസമായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് നടക്കും. 1964-ല് 33-ാമത്തെ വയസില് ചിക്മംഗളൂര് രൂപതയുടെ പ്രഥമ ബിഷപ്പായി നിയമതിനായ ഡോ. അല്ഫോന്സ് മത്യാസ് 1986-ല് ബംഗളൂരു ആര്ച്ചുബിഷപ്പായി. 1998-ലാണ് സ്ഥാനമൊഴിഞ്ഞത്. 1974 മുതല്
കൊച്ചി: ഏറ്റവും സുരക്ഷിതമായ മാതാവിന്റെ ഗര്ഭപാത്രത്തില്വെച്ച് കുഞ്ഞുങ്ങള് കൊല്ലപ്പെടുന്നത് വേദനാജനകമാണെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്. കെസിബിസി പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില് നടക്കുന്ന ജീവസംരക്ഷണ യാത്രയ്ക്ക് വരാപ്പുഴ അതിരുപതയില് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവസംരക്ഷണ സന്ദേശ യാത്ര ടീമില് കെസിബിസി പ്രോ- ലൈഫ് സമിതി ഡയറക്ടര് ഫാ. ക്ലീറ്റസ് കതിര്പറമ്പില്, പ്രസിഡന്റ് ജോണ്സന് സി. എബ്രഹാം, ജനറല് സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന് (ക്യാപ്റ്റന്), ആനിമേറ്റര് സാബു ജോസ് (ജനറല് കോ-ഓര്ഡിനേറ്റര്),
കാഞ്ഞിരപ്പള്ളി: മധ്യപ്രദേശിലെ ജബല്പ്പൂരില് സ്കൂള് നടത്തിപ്പുമായി ബന്ധപ്പെടുത്തി കള്ളക്കേസില് കുടുക്കി ജയിലിലടച്ചിരിക്കുന്ന മലയാളി വൈദികന് ഫാ. എബ്രഹാം താഴത്തേടത്തിനെ ഉടന് മോചിപ്പിക്കണമെന്ന് കത്തോലിക്ക കോണ്ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആവശ്യപ്പെട്ടു. ജബല്പ്പൂര് രൂപതയുടെ വിദ്യാഭ്യാസ ഏജന്സിയായ ജബല്പ്പൂര് ഡയോസിഷന് എഡ്യൂക്കേഷണല് സൊസൈറ്റിയുടെ വൈസ് ചെയര്മാനും വികാരി ജനറാളുമാണ് എലിക്കുളം ഇടവകാംഗവും കാരക്കുളം സ്വദേശിയുമായ ഫാ. എബ്രഹാം താഴത്തേടത്ത്. ഈ സൊസൈറ്റിയുടെ കീഴില് കഴിഞ്ഞ 30 വര്ഷത്തിലേറെയായി പ്രവര്ത്തിച്ചുവരുന്ന സെന്റ് അലോഷ്യസ് സീനിയര് സെക്കന്ററി സ്കൂള് നടത്തിപ്പുമായി ബന്ധപ്പെട്ട
കണ്ണൂര്: എം.എ സോഷ്യല് സയന്സ് വിത്ത് സ്പെഷ്യ ലൈസേഷന് ഇന് ഹിസ്റ്ററിയില് കണ്ണൂര് സര്വകലാശാലയില് ഒന്നും രണ്ടും റാങ്കുകള് തലശേരി അതിരൂപതയിലെ രണ്ടു യുവവൈദികര്ക്ക്. തടിക്കടവ് സെന്റ് ജോര്ജ് ഇടവക വികാരി ഫാ. ജോണ്സണ് (ഫാ. ഷിന്റോ) പുലിയുറുമ്പിലിന് ഒന്നാം റാങ്കും, വിമലഗിരി സെന്റ് മേരീസ് ഇടവക വികാരി ഫാ. ജോസഫ് (ജോബിന്) കൊട്ടാരത്തിലിന് രണ്ടാം റാങ്കുമാണ് ലഭിച്ചത്. ഉദുമ ഗവ. ആര്ട്ടസ് ആന്റ് സയന്സ് കോളേജിലായിരുന്നു ഇരുവരുടെയും പഠനം. സീറോ- മലബാര് സഭാ കുന്നോത്ത് ഗുഡ്
Don’t want to skip an update or a post?