Follow Us On

21

January

2025

Tuesday

  • ആരാധനയുടെ 40 വര്‍ഷങ്ങള്‍

    ആരാധനയുടെ 40 വര്‍ഷങ്ങള്‍0

    സിസ്റ്റര്‍ മേരി റോസിലി എല്‍എസ്ഡിപി (എല്‍എസ്ഡിപി സഭയുടെ സുപ്പീരിയര്‍ ജനറല്‍) 40 വര്‍ഷങ്ങള്‍ക്കുമുമ്പാണ് കുന്നന്താനം ദൈവപരിപാലന ഭവനത്തില്‍ നിത്യാരാധന ആരംഭിച്ചത്. ദൈവപരിപാലന ഭവനത്തിന്റെ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചാപ്പലില്‍ കയറി ഏത് അസാധ്യകാര്യം ചോദിച്ചാലും ദൈവം സാധിച്ചുകൊടുക്കുന്നതായും ഈ ഭവനത്തിലേക്ക് കടന്നുവരുമ്പോള്‍ത്തന്നെ ദിവ്യകാരുണ്യശക്തി അനുഭവവേദ്യമാകുന്നതായും അനേകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇക്കഴിഞ്ഞ 40 വര്‍ഷക്കാലം ഇവിടെ ആറ് എണ്ണ വിളക്കുകള്‍ രാത്രിയും പകലും ഇടമുറിയാതെ ഈശോയുടെ മുമ്പില്‍ കത്തുന്നു. ഈ ഭവനത്തിന്റെ പ്രവേശനകവാടത്തില്‍ത്തന്നെയാണ് ചാപ്പല്‍. ദൈവപരിപാലനയില്‍മാത്രം ആശ്രയം കണ്ടെത്തി സിസ്റ്റര്‍

  • ദൈവസ്‌നേഹത്തിന്റെ  കരസ്പര്‍ശം

    ദൈവസ്‌നേഹത്തിന്റെ കരസ്പര്‍ശം0

     ഫാ. ബോബിറ്റ് പൈമ്പിള്ളിക്കുന്നേല്‍ എംഐ ഹൈദരാബാദില്‍നിന്നും ഏകദേശം 35 കിലോമീറ്റര്‍ അകലെ മെഡ്ച്ചല്‍ ജില്ലയിലെ യെല്ലംപേട്ട് എന്ന ഗ്രാമത്തിലാണ് ‘ദൈവാലയം’ എന്ന് കൊച്ചുമാലാഖമാരുടെ ഭവനം സ്ഥിതിചെയ്യുന്നത്. കമില്ലസ് സന്യാസസഭയുടെ പുതിയൊരു ശുശ്രൂഷാശൃംഖലയാണ് മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള ഈ ഭവനം. 2017-ല്‍ പത്തുകുട്ടികളുമായി ആരംഭിച്ച ഈ ഭവനത്തില്‍ ഇപ്പോള്‍ മുപ്പതോളം കുട്ടികളുണ്ട്. കൂടാതെ മറ്റ് മുപ്പത് കുട്ടികളെ ശുശ്രൂഷിക്കാവുന്ന മറ്റൊരു ഭവനത്തിന്റെ നിര്‍മാണവും വെഞ്ചരിപ്പും ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. രോഗികളെ ദൈവത്തിന്റെ പ്രതിരൂപങ്ങളായി കാണുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന

  • അമല മെഡിക്കല്‍ കോളജില്‍ ആധുനിക റോബോട്ടിക് സര്‍ജറി മെഷീന്‍ സ്ഥാപിച്ചു

    അമല മെഡിക്കല്‍ കോളജില്‍ ആധുനിക റോബോട്ടിക് സര്‍ജറി മെഷീന്‍ സ്ഥാപിച്ചു0

    തൃശൂര്‍: കേരളത്തിലെ രണ്ടാമത്തേതും തൃശൂര്‍ ജില്ലയിലെ ആദ്യത്തേതുമായ  മാക്കോ ഓര്‍ത്തോസ്‌പൈന്‍ റോബോട്ടിക് സര്‍ജറി മെഷീന്‍ അമല മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. സര്‍ജറി പ്ലാനിനുള്ള കൂടുതല്‍ കൃത്യത, പൊസിഷനിംഗ്, ഡാറ്റ അനലിറ്റിക്‌സ് എന്നീ ഘടകങ്ങള്‍ സംയോജിപ്പിച്ചാണ് മാക്കോ സ്മാര്‍ട്ട് റോബോട്ടിക് നിര്‍മ്മിച്ചിരിക്കുന്നത്. ആശീര്‍വാദകര്‍മ്മം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രോഗ്രാം ചീഫ് ഡോ. സ്‌കോട്ട് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

  • അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം

    അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം0

    കോട്ടയം: വൈകല്യങ്ങളെ കൈവല്യങ്ങളാക്കുവാന്‍ പോന്ന ഇച്ചാശക്തിയോടെ അവര്‍ ചൈതന്യ അങ്കണത്തില്‍ ഒത്തു ചേര്‍ന്നു. ബലൂണുകളും സ്വാഗത ബോര്‍ഡുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ അവരെ വരവേറ്റപ്പോള്‍ അത് നവ്യാനുഭവമായി ആ കുരുന്നുകള്‍ക്ക്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിയുള്ള കുരുന്നുകള്‍ പ്രവേശനോത്സവത്തിനായി തെള്ളകം ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.

  • ധാര്‍മ്മിക  ബോധ്യം നല്‍കുന്ന വിദ്യാഭ്യാസമാണ്  ഇന്നിന്റെ ആവശ്യം: ബിഷപ് ജോസഫ് മാര്‍ തോമസ്

    ധാര്‍മ്മിക ബോധ്യം നല്‍കുന്ന വിദ്യാഭ്യാസമാണ് ഇന്നിന്റെ ആവശ്യം: ബിഷപ് ജോസഫ് മാര്‍ തോമസ്0

    ബത്തേരി: ആധ്യാത്മിക ധാര്‍മിക ബോധ്യം നല്‍കുന്ന വിദ്യാഭ്യാസമാണ് ഇന്നിന്റെ ആവശ്യമെന്ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്. വയനാട്ടിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളായ സെന്റ് ജോസഫ് സ്‌കൂളിലെ  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് കോടാനൂര്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജെറോം എഡിസണ്‍, സ്‌കൂള്‍ ചീഫ് ബര്‍സാര്‍ ഫാ. ജെയിംസ് മുളയ്ക്കവിളയില്‍, സ്റ്റാഫ് സെക്രട്ടറി മിനി അശോകന്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ സാബു എം. ജോസഫ്, വി.പി

  • ചരിത്രം

    ചരിത്രം0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ‘ഡാഡി, ആരാ ഈ ഗാന്ധി; അത് മ്മടെ ഗോഡ്‌സെ വെടിവെച്ചു കൊന്ന ഒരാളാ മോനേ’ നമ്മുടെ തൊട്ടരികിലിരുന്നാണ് മോഹന കൃഷ്ണന്‍ കാലടി ഈ കവിത എഴുതിയത്. ഒരു പ്രവാചക കുറിപ്പിന്റെ കരുത്തുണ്ടിതിന്. ഒരുപക്ഷേ, ചരിത്രം ഇങ്ങനെയും സഞ്ചരിച്ചേക്കാം എന്നൊരു മുന്നറിയിപ്പുപോലെ. കിളിവാതിലുകളില്ലാത്ത നമ്മുടെ ധാരണകളുടെ ചുവരുകളോടാണ് ഇത്തരം വരികള്‍ കലഹിക്കുക. അടച്ചുപൂട്ടിയ ഹൃദയങ്ങള്‍ സ്വാതന്ത്ര്യത്തെച്ചൊല്ലി ലഹള കൂട്ടുന്നതിനെയും അസത്യങ്ങള്‍ക്ക് ചരിത്രമെഴുതുന്നതിനെയും ഇത് കൊഞ്ഞനംകുത്തുന്നുണ്ട്. ഇന്നത്തെ നമ്മുടെ ദേശീയപദം ‘വിഭാഗീയത’യാണ്. മുറിവുകളും മുറിപ്പെടുത്തലുകളും

  • പെരിയാര്‍ മലിനീകരണം; മുഖ്യമന്ത്രിക്ക് ആര്‍ച്ചുബിഷപ്പിന്റെ പോസ്റ്റ് കാര്‍ഡ്

    പെരിയാര്‍ മലിനീകരണം; മുഖ്യമന്ത്രിക്ക് ആര്‍ച്ചുബിഷപ്പിന്റെ പോസ്റ്റ് കാര്‍ഡ്0

    കൊച്ചി: കഴിഞ്ഞ മെയ് 20 ന് പെരിയാറില്‍ വീണ്ടും മലിനീകരണം ഉണ്ടാവുകയും നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നഷ്ടം വന്നവര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും  ആവശ്യപ്പെട്ട് സേവ് പെരിയാര്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന പോസ്റ്റ് കാര്‍ഡ് കാമ്പയിന്‍ വരാപ്പുഴ അതിരൂപത ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് പോസ്റ്റ് കാര്‍ഡ് തയാറാക്കി ഉദ്ഘാടനം ചെയ്തു. എഴുതി ഒപ്പിട്ട പോസ്റ്റ് കാര്‍ഡ് പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി

  • പാലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന് ‘റ്റൂ സ്റ്റേറ്റ്’ പരിഹാരം നിര്‍ദേശിച്ച് വത്തിക്കാന്‍

    പാലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന് ‘റ്റൂ സ്റ്റേറ്റ്’ പരിഹാരം നിര്‍ദേശിച്ച് വത്തിക്കാന്‍0

    വത്തിക്കാന്‍സിറ്റി: ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരമായി ‘റ്റൂ സ്റ്റേറ്റ് സൊലൂഷ്യന്‍’ നിര്‍ദേശം ആവര്‍ത്തിച്ച് വത്തിക്കാന്‍. ഇസ്രായേലിന്റെ സ്വാതന്ത്ര്യലബ്ധിയുടെ 76 ാം വാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഇസ്രായേല്‍ എംബസിയില്‍ നടത്തിയ പ്രസംഗത്തിലാണ് ദീര്‍ഘകാലമായി വത്തിക്കാന്‍ പുലര്‍ത്തുന്ന നിലപാട് ആവര്‍ത്തിച്ചത്. വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധത്തിന് ചുക്കാന്‍ പിടിക്കുന്ന വത്തിക്കാന്‍ സെക്രട്ടറിയാണ് ആര്‍ച്ചുബിഷപ് ഗാലഗര്‍. ഇസ്രായേല്‍ രാജ്യത്തിന്റെ രൂപീകരണവും അന്താരാഷ്ട്ര നിയമപ്രകാരം അതിന് നല്‍കിയ അംഗീകാരവും വത്തിക്കാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.

Latest Posts

Don’t want to skip an update or a post?