Follow Us On

22

January

2025

Wednesday

  • അത്ഭുതങ്ങള്‍, മരിയന്‍ ദര്‍ശനങ്ങള്‍; നയം വ്യക്തമാക്കി വത്തിക്കാന്‍

    അത്ഭുതങ്ങള്‍, മരിയന്‍ ദര്‍ശനങ്ങള്‍; നയം വ്യക്തമാക്കി വത്തിക്കാന്‍0

    വത്തിക്കാന്‍ സിറ്റി: അത്ഭുതങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു വ്യക്തമാക്കി വത്തിക്കാന്‍ പുതിയ പ്രമാണരേഖ പുറത്തിറക്കി. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അത്ഭുതസംഭവങ്ങളെ എങ്ങനെയാണ് കാണേണ്ടതെന്നാണ് രേഖ വ്യക്തമാക്കുന്നത്.    ‘പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങള്‍ വിവേചിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍’ എന്നപേരില്‍ തയാറാക്കിയ പുതിയ പ്രമാണരേഖ, വിശ്വാസകാര്യാലയ അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പ്രകാശനം ചെയ്തു.  ഒരു അത്ഭുതം നടന്നാല്‍ വിശ്വാസകാര്യാലയം ഔദ്യോ ഗികമായി സ്ഥിരീകരിക്കുന്നതുവരെ അത്ഭുതപ്രതിഭാസത്തിന്റെ ആധികാരികതയെക്കുറിച്ച് പൊതുപ്രഖ്യാപനം നടത്താന്‍ ബിഷപ്പുമാര്‍ക്കു അവകാശമില്ല. അത്ഭുതപ്രതിഭാസം ഒന്നിലധികം രൂപതകളുടെ ഭാഗമാകുന്നുണ്ടെങ്കില്‍

  • കുടിയിറക്കപ്പെട്ടവരില്‍ 97 ശതമാനവും മണിപ്പൂരികള്‍; കലാപം കണ്ടില്ലെന്നു നടിക്കുന്നവര്‍ ഇനി എന്തു പറയും?

    കുടിയിറക്കപ്പെട്ടവരില്‍ 97 ശതമാനവും മണിപ്പൂരികള്‍; കലാപം കണ്ടില്ലെന്നു നടിക്കുന്നവര്‍ ഇനി എന്തു പറയും?0

    ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയില്‍നിന്ന് കുടിയിറക്കപ്പെട്ടവരില്‍ 97 ശതമാനവും മണിപ്പൂരികളെന്ന് റിപ്പോര്‍ട്ട്. ജനീവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ ഡിസ്പ്ലേസ്മെന്റ് മോണിറ്ററിംഗ് സെന്ററിന്റെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍. സംഘര്‍ഷവും അക്രമവും കാരണം 69,000 പേരാണ് 2023ല്‍ ദക്ഷിണേഷ്യയില്‍നിന്ന് കുടിയിറക്കപ്പെട്ടത്. ഇതില്‍ 67,000 പേരും മണിപ്പൂരില്‍നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമങ്ങളും സംഘര്‍ഷങ്ങളും കാരണം 2018നു ശേഷം കുടിയിറക്കം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023 മെയ് മൂന്നിന് ആരംഭിച്ച മണിപ്പൂര്‍ കലാപത്തില്‍ ഇരുന്നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അക്രമം

  • ചങ്ങനാശേരി അതിരൂപതാ ദിനാഘോഷം നടത്തി

    ചങ്ങനാശേരി അതിരൂപതാ ദിനാഘോഷം നടത്തി0

    ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ 138-ാമത് ദിനാഘോഷം തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമേ ഖലയിലും സ്ത്രീകളുടെ ഉന്നമനത്തിലും ആത്മീയമായ വളര്‍ച്ചയിലും ചങ്ങനാശേരി അതിരൂപത ബഹുദൂരം മുന്നിലാ ണെന്നു അദ്ദേഹം പറഞ്ഞു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹി ച്ചു. മാര്‍ പെരുന്തോട്ടത്തിന്റെ മെത്രാഭിഷേകത്തിന്റെ 22-ാം വാര്‍ ഷികം ചടങ്ങില്‍ ആഘോഷിച്ചു. വിഎസ്എസ്സി പ്രോജക്ട് ഡയക്ടര്‍ ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മികച്ച സംരംഭകയ്ക്കുള്ള പുരസ്‌കാരത്തിന് ആലപ്പുഴ പോപ്പി അംബ്രല്ല

  • കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രജതജൂബിലി സമാപിച്ചു

    കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രജതജൂബിലി സമാപിച്ചു0

    കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രജതജൂബിലി  ആഘോഷിച്ചു. പിഒസിയില്‍ നടന്ന സമിതിയുടെ രജതജൂബിലി സമാപന സമ്മേളനം വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു.  സമിതി ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെ യഡോഷ്യസ് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കെസിബിസി മ ദ്യവിരുദ്ധ സമിതിയുടെ പുരസ്‌കാരം തൃശൂര്‍ അതിരൂപതയ്ക്ക്

  • പുതിയ തലമുറയിലേക്ക് വിശ്വാസം പകരണം

    പുതിയ തലമുറയിലേക്ക് വിശ്വാസം പകരണം0

    താമരശേരി: പുതിയ തലമുറയിലേക്ക് വിശ്വാസം പകരാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ആര്‍ച്ചുബിഷപ് എമിരിറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്‌ .താമരശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങള്‍ പഠന കളരികളാണ്. വിശ്വാസവും പരസ്പരസ്‌നേഹവും വ്യക്തിത്വവികാസവും ഉടലെടുക്കുന്നത് കുടുംബങ്ങളില്‍ നിന്നാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് പുതിയ തലമുറയിലേക്ക് അവ പകരാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് മാര്‍ ഞരളക്കാട്ട് പറഞ്ഞു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത

  • സ്‌നേഹിക്കാനും കരുണ കാണിക്കാനും കഴിയണം

    സ്‌നേഹിക്കാനും കരുണ കാണിക്കാനും കഴിയണം0

    പാലക്കാട്: സ്‌നേഹിക്കാനും കരുണ കാണിക്കാനും എല്ലാവരോടും ക്ഷമിക്കാനും സാധിക്കണമെന്ന് ബിഷപ് എമിരിറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത്. പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സെന്റ് റാഫേല്‍  കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍- ‘കൃപാഭിഷേകം 2024’ ല്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പരിശുദ്ധാത്മാവ് സ്‌നേഹത്തിന്റെയും ശക്തിയുടെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവാണെന്നും ആത്മാഭി ഷേകത്താല്‍ നിറഞ്ഞു യേശുവിന് സാക്ഷികളായി ജീവിക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും മാര്‍ മനത്തോടത്ത് പറഞ്ഞു. പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ ദിവ്യകാരുണ്യ ആശീര്‍വാദത്തോടെ കണ്‍വന്‍ഷന്‍ സമാപിച്ചു. ദിവ്യകാരുണ്യ

  • മാനസാന്തരത്തിന്റെ സ്വാഗത ഗാനവുമായി തടവുകാര്‍ മാര്‍പാപ്പയെ സ്വീകരിച്ചു

    മാനസാന്തരത്തിന്റെ സ്വാഗത ഗാനവുമായി തടവുകാര്‍ മാര്‍പാപ്പയെ സ്വീകരിച്ചു0

    റോം: തടവുകാരുടെ ഹൃദയങ്ങളില്‍ അനുതാപത്തിന്റെയും മാസാന്തരത്തിന്റെയും ഉറവകള്‍ രൂപപ്പെട്ട ആ പകല്‍ അവര്‍ക്കൊരിക്കലും ഇനി മറക്കാന്‍ കഴിയില്ല. ഇറ്റാലിയന്‍ നഗരമായ വെറോണ സന്ദര്‍ശനവേളയില്‍, മോണ്ടോറിയോ ജയിലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശനമാണ് അനേകം കഠിന മനസുകളെ അലിയിച്ചത്. ജയിലിന്റെ അങ്കണത്തില്‍ ഉണ്ടായിരുന്ന തടവുകാരുടെ അടുക്കലെത്തിയ പാപ്പ എല്ലാവരെയും കാണുകയും കുശലാന്വേഷണം നടത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു. വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ ചില അന്തേവാസികളുടെ കരങ്ങളില്‍ ഉണ്ടായിരുന്നു. ജയില്‍ ഗായകസംഘത്തിലെ അംഗങ്ങള്‍ സ്വാഗതഗാനം ആലപിച്ചതാണ് പാപ്പയെ എതിരേറ്റത്. ക്ഷമിക്കാനും പുതിയ

  • കോരിച്ചൊരിയുന്ന മഴയെ തോല്പിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു

    കോരിച്ചൊരിയുന്ന മഴയെ തോല്പിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു0

    വാഷിംഗ്ടണ്‍ ഡി.സി:  കോരിച്ചൊരിയുന്ന മഴയത്ത് പൊതുനിരത്തില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും ആരാധനയിലും പങ്കെടുത്തവരുടെ വിശ്വാസ സാക്ഷ്യം ശ്രദ്ധേയമാകുന്നു. വാഷിംഗ്ടണ്‍ ഡി.സിയില്‍ കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ദിവ്യകാരുണ്യ ഘോഷയാത്രയിലാണ് മഴയെ അവഗണിച്ച് വിശ്വാസികള്‍ പൊതുനിരത്തില്‍ അണിനിരന്നത്. വിശ്വാസികളോടൊപ്പം നിരവധി വൈദികരും കന്യാസ്ത്രീകളും ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു.  വിശ്വാസികളുടെ പങ്കാളിത്തവും വിശ്വാസദൃഢതയും ദിവ്യകാരുണ്യ പ്രദക്ഷിണത്തെ കൂടുതല്‍ ഭക്തിനിര്‍ ഭരമാക്കിയതായി സിഐസി ഡയറക്ടര്‍ ഫാ. ചാള്‍സ് ട്രൂലോള്‍സ് പറഞ്ഞു. സിഐസിയുടെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന യോടെയാണ് ചടങ്ങുകള്‍

Latest Posts

Don’t want to skip an update or a post?