Follow Us On

19

January

2025

Sunday

  • ‘ഈശോ വന്നത് വിധിക്കാനല്ല, രക്ഷിക്കാന്‍’

    ‘ഈശോ വന്നത് വിധിക്കാനല്ല, രക്ഷിക്കാന്‍’0

    ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല പ്രത്യുത അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്(യോഹ. 3:17) എന്ന യേശുവിന്റെ വാക്കുകള്‍ വിശ്വാസികളെ ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുവിന്റെ മുമ്പില്‍ രഹസ്യങ്ങളൊന്നുമില്ലെന്നും അവന്‍ നമ്മുടെ ഹൃദയവിചാരങ്ങള്‍ എല്ലാം അറിയുന്നവനാണെന്നും ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം നടത്തിയ പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. പാപികളായ നമ്മെക്കുറിച്ചുള്ള അറിവ് നമ്മെ വിധിക്കാന്‍ ഉപയോഗിച്ചാല്‍ ഒരുവനും രക്ഷ പ്രാപിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ യേശു നമ്മെ വിധിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരും നശിച്ചുപോകരുതെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. കര്‍ത്താവിന്റെ നോട്ടം

  • നീതിക്കുവേണ്ടി സമുദായം ഒറ്റക്കെട്ടായി ഉണരണം

    നീതിക്കുവേണ്ടി സമുദായം ഒറ്റക്കെട്ടായി ഉണരണം0

    പാലക്കാട് : അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ശബ്ദം മോശപ്പെട്ട കാര്യമല്ലെന്നും സാമൂഹിക നീതി നിഷേധിക്കപ്പെടുന്നതിനെതിരെ സമുദായം ഒറ്റക്കെട്ടായി ഉണരണമെന്നും പാലക്കാട് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. കത്തോലിക്കാ കോണ്‍ഗ്രസിന്റെ പാലക്കാട് രൂപത നേതൃസംഗമവും പരിശീലനവും മുണ്ടൂര്‍ യുവക്ഷേത്ര കോളേജില്‍ മാര്‍ ജോസഫ് ഇരുമ്പന്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷികവിളകളുടെ വില തകര്‍ച്ച പരിഹരിക്കണമെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍ ആവശ്യപ്പെട്ടു. രൂപതയിലെ 120 ഇടവകകളില്‍ നിന്നായി 1200 ലേറെ പേര്‍ പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.  കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ്

  • ‘വിവാഹവും’ ‘മാതൃത്വവും’ പരിപാവനമാണെന്ന്  ഐറിഷ് ജനത; ഭരണഘടനയില്‍ നിന്ന് ഇവ ‘നീക്കനുള്ള’  ശ്രമത്തിനെതിരെ ജനവിധി

    ‘വിവാഹവും’ ‘മാതൃത്വവും’ പരിപാവനമാണെന്ന് ഐറിഷ് ജനത; ഭരണഘടനയില്‍ നിന്ന് ഇവ ‘നീക്കനുള്ള’ ശ്രമത്തിനെതിരെ ജനവിധി0

    ഡബ്ലിന്‍: പരമ്പരാഗതമായ വിവാഹവും മാതൃത്വവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഐറിഷ് ഗവണ്‍മെന്റ് നീക്കം പരാജയപ്പെട്ടു. അയര്‍ലണ്ടിലെ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ ഭരണഘടന ഭേദഗതിക്കായി കൊണ്ടുവന്ന രണ്ട് ഹിതപരിശോധനകളിലാണ് ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തോടെ പരമ്പരാഗതമായ വിവാഹത്തിനും മാതൃത്വത്തിന്റെയും പ്രാധാന്യത്തിനുള്ള തങ്ങളുടെ പിന്തുണ വ്യക്തമാക്കിയത്. വിവാഹതിരായ കുടുംബങ്ങള്‍ക്കൊപ്പം ലിവിംഗ് റ്റുഗതര്‍ പോലുള്ള ബന്ധങ്ങളില്‍ ദീര്‍ഘനാള്‍ കഴിയുന്നവരെയും കുടുംബത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുവാനുള്ള ഭരണഘടനാഭേദഗതിയായ ‘ഫാമിലി അമെന്റ്മെന്റി’നെതിരെ ജനഹിതപരിശോധനയില്‍ പങ്കെടുത്ത 68 ശതമാനമാളുകളാണ് വോട്ടു ചെയ്തത്.

  • അന്താരാഷ്ട്ര വനിതാദിനാഘോഷം

    അന്താരാഷ്ട്ര വനിതാദിനാഘോഷം0

    കോട്ടപ്പുറം: കോട്ടപ്പുറം കിഡ്‌സിന്റെ ആഭിമുഖ്യത്തില്‍ വികാസ് ആല്‍ബര്‍ട്ടൈന്‍ ആനിമേഷന്‍ സെന്ററില്‍  ലോകവനിതാ ദിനാഘോഷം നടത്തി. സിനിമ & സീരിയല്‍ താരം നിഷ സാരംഗ് വനിതാദിനാഘോഷം  ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ടി.കെ. ഗീത മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ സംരംഭം ചെയ്യുന്ന സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ ഒന്നരകോടി രൂപ ലോണ്‍ വിതരണത്തിന്റെ ഉദ്ഘാടനം കെഎസ്ബിസിഡിസി ജനറല്‍ മാനേജര്‍

  • മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷികാചരണവും അനുസ്മരണ സിമ്പോസിയവും 18ന്

    മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷികാചരണവും അനുസ്മരണ സിമ്പോസിയവും 18ന്0

    ചങ്ങനാശേരി: ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷികാചരണവും  അനുസ്മരണ സിമ്പോ സിയവും 18-ന് രാവിലെ 9.15ന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ്ഹാളില്‍ നടക്കും.’മാര്‍ പവ്വത്തില്‍ സഭാചാര്യനും സാമൂഹ്യപ്രതിഭയും’ എന്ന വിഷയത്തിലാണ് സിമ്പോസിയം സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ചുബിഷപ്  ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഡോ. സിസ്റ്റര്‍ പ്രസന്ന സിഎംസി, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ പ്രതികരണം നടത്തും. വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍

  • സുല്‍ത്താന്‍പെട്ട് രൂപതയുടെ നേതൃത്വത്തില്‍  അട്ടപ്പാടി ചുരത്തില്‍ കുരിശിന്റെ വഴി

    സുല്‍ത്താന്‍പെട്ട് രൂപതയുടെ നേതൃത്വത്തില്‍ അട്ടപ്പാടി ചുരത്തില്‍ കുരിശിന്റെ വഴി0

    പാലക്കാട്: സുല്‍ത്താന്‍പെട്ട് രൂപതയുടെ നേതൃത്വത്തില്‍ അട്ടപ്പാടി ചുരത്തിലൂടെയുള്ള  പതിനെട്ടാമത് കുരിശിന്റെ വഴി നടത്തി. രൂപതാ മെത്രാന്‍ ഡോ. അന്തോണി സ്വാമി പീറ്റര്‍ അബീര്‍ നേതൃത്വ നല്‍കി. തെങ്കര സെന്റ് ജോസഫ് ദൈവാലയത്തില്‍നിന്നും ആരംഭിച്ച കുരിശിന്റെ വഴി മുക്കാലി സെന്റ് യൂദാ തദേവുസ് ദൈവാലയത്തില്‍ സമാപിച്ചു. അട്ടപ്പാടി ചുരത്തിലൂടെ 15 കിലോമീറ്റര്‍ നീണ്ട കുരിശിന്റെ വഴിയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ ക്രിസ്തുവിന്റെ കാല്‍വരി യാത്രയെ ധ്യാനിച്ചു.  മുക്കാലി വികാരി ഫാ. ഐന്റ്റീന്‍, മണ്ണാര്‍ക്കാട് വികാരി  ഫാ. സുജി ജോണ്‍, നെല്ലിപ്പതി

  • യേശുവിന്റെ കുരിശുമരണവേളയില്‍ നരകസൈന്യത്തെ ബന്ധിക്കുന്ന പരിശുദ്ധ കന്യാമറിയം; അഗ്രേദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ മരിയയ്ക്ക് ലഭിച്ച വെളിപാട്

    യേശുവിന്റെ കുരിശുമരണവേളയില്‍ നരകസൈന്യത്തെ ബന്ധിക്കുന്ന പരിശുദ്ധ കന്യാമറിയം; അഗ്രേദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ മരിയയ്ക്ക് ലഭിച്ച വെളിപാട്0

    ദൈവം മനുഷ്യനായി അവതരിക്കുമെന്ന് ലൂസിഫറിന് അറയാമായിരുന്നു. എന്നാല്‍ അത് എവിടെയെന്നും എപ്പോഴെന്നും അവന്‍ അറിഞ്ഞിരുന്നില്ല. അഹന്ത നിമിത്തം അവന്‍ അന്ധനായിരുന്നു. ലൂസിഫര്‍ ചിലപ്പോള്‍ ക്രിസ്തുതന്നെയാണ് ദൈവമെന്ന് കരുതി. കാരണം അവന്റെ അത്ഭുതങ്ങള്‍ ലൂസിഫറും കണ്ടിരുന്നു. അതേസമയം പലപ്പോഴും ക്രിസ്തു തിരസ്‌കൃതനും നിന്ദ്യനും ദരിദ്രനും ക്ഷീണിതനും പീഡിതനും ആയി കാണപ്പെട്ടതുകൊണ്ട് അവന്‍ ദൈവമല്ല എന്നും സങ്കല്പിച്ചു. പരസ്പര വൈരുധ്യം സ്ഫുരിച്ചിരുന്ന ഈ കാഴ്ചകള്‍മൂലം സാത്താന്‍ തന്റെ ആശയക്കുഴപ്പത്തില്‍ ഉഴലുകയും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരുന്ന അവിടുത്തെ കുരിശാരോഹണത്തിന്റെ സമയം വരെ ആ

  • വിശുദ്ധ നാടിന് വേണ്ടിയുള്ള ദുഃഖവെള്ളിയിലെ സംഭാവനകള്‍ ഉദാരതയോടെ നല്‍കണമെന്ന്  വത്തിക്കാന്‍

    വിശുദ്ധ നാടിന് വേണ്ടിയുള്ള ദുഃഖവെള്ളിയിലെ സംഭാവനകള്‍ ഉദാരതയോടെ നല്‍കണമെന്ന് വത്തിക്കാന്‍0

    ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ മുറിപ്പാടുകള്‍ പേറുന്ന വിശുദ്ധ നാടിന് വേണ്ടി ഈ ദുഃഖവെള്ളി ദിനത്തില്‍, ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍ ഉദാരമായി സംഭവാന നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി വത്തിക്കാന്‍. ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണ് പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള ഡിക്കാസ്റ്ററി പ്രീഫെക്ടായ കര്‍ദിനാള്‍ ക്ലൗഡിയോ ഗുഗറോട്ടി ഈ അഭ്യര്‍ത്ഥന നടത്തിയത്. ദുഃഖവെള്ളി ദിവസം വിശുദ്ധ നാടിന് സംഭാവന നല്‍കുന്നത് കുറച്ച് ക്രിസ്ത്യാനികള്‍ പിന്തുടരുന്ന പവിത്രമായ പാരമ്പര്യം മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ കടമായാണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. കഴിഞ്ഞ കാലത്ത് നിരവധി ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം

Latest Posts

Don’t want to skip an update or a post?