കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 4476 ക്രൈസ്തവര്‍
- Featured, INTERNATIONAL, LATEST NEWS, WORLD
- January 18, 2025
ഗുവഹത്തി (അസം) : രോഗികളും വികലാംഗരും സുഖം പ്രാപിക്കാന്‍ നടത്തുന്ന ‘മാന്ത്രിക രോഗശാന്തി’ പ്രാര്‍ത്ഥന വഴി ആളുകളെ മതപരിവര്‍ത്തനം ചെയ്യാന്‍ ക്രിസ്ത്യാനികള്‍ ശ്രമിക്കുന്നുവെന്ന അസമിലെ ബിജെപി സര്‍ക്കാരിന്റെ ആരോപണത്തെ അസമിലെ ക്രിസ്ത്യന്‍ നേതാക്കള്‍ അപലപിച്ചു. സുവിശേഷ യോഗങ്ങളും രോഗശാന്തി ശുശ്രൂഷകളും സംസ്ഥാനത്ത് നിരോധിക്കുന്ന ബില്ലിന് അസമിലെ കാബിനറ്റ് അംഗീകാരം നല്‍കിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രതികരണം. സംസ്ഥാനത്ത് സുവിശേഷവല്‍ക്കരണം തടയുന്നതിനുള്ള നിയമനിര്‍മ്മാണം നടത്താന്‍ തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി
അറ്റ്‌ലാന്റ: അറ്റ്‌ലാന്റ അതിരൂപതയ്ക്കുവേണ്ടി എട്ട് സ്ഥിര ഡീക്കന്‍മാര്‍ അഭിഷിക്തരായി. ബിഷപ് ജോണ്‍ എന്‍ ട്രാന്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. അതിരൂപതിയില്‍ ഇപ്പോള്‍ സേവനം ചെയ്യുന്ന 244 പെര്‍മനന്റ് ഡീക്കന്‍മാര്‍ക്കൊപ്പം മാമ്മോദീസാ നല്‍കാനും, സംസ്‌കാര കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കാനും വിവാഹം പരികര്‍മം ചെയ്യാനും പുതിയ ഡീക്കന്‍മാരുടെ സേവനം അതിരൂപത ഉപയോഗപ്പെടും. ചടങ്ങില്‍ പെര്‍മന്റ് ഡീക്കന്‍മാരായി അഭിഷിക്തരായ എട്ടുപേരുടെയും ഭാര്യമാരും പങ്കെടുത്തു. 56 മുതല്‍ 66 വരെ പ്രായമുള്ള ഡീക്കന്‍മാരില്‍ ചീഫ് ഇന്‍വസ്റ്റ്‌മെന്റ് ഓഫീസര്‍ മുതല്‍ ഓള്‍ട്ടര്‍നേറ്റ് മെഡിസിന്‍
സോഷ്യല്‍മീഡിയ ഈ ദിവസങ്ങളില്‍ ചര്‍ച്ചചെയ്യുന്നത് ഒരു കത്തോലിക്കാ ആപ്പിനെക്കുറിച്ചാണ്. ആപ്പ്‌സ്റ്റോറിലെ കത്തോലിക്കാ ആപ്പ്‌ളിക്കേഷനായ ഹാലോ ആപ്പ് ഏറ്റവും ജനപ്രിയ ആപ്ലിക്കേഷനായി ഉയര്‍ന്നിരിക്കുന്നു. ഫെബ്രുവരി 14 വിഭൂതി ബുധനാഴ്ച ആരംഭിച്ച് ഈസ്റ്റര്‍ ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുന്ന നോമ്പുകാല ഒരുക്കത്തിന് ലോകമെങ്ങുമുള്ള കത്തോലിക്കര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഹാലോ ആപ്പ്. ‘ഫാദര്‍ സ്റ്റുവിലെ’ ഫാദര്‍ സ്റ്റുവര്‍ട്ട്, ‘ടെഡ്’ -ലെ ജോണ്‍ ബെന്നറ്റ് തുടങ്ങിയ വേഷങ്ങളിലൂടെ പ്രശസ്തനായ മാര്‍ക്ക് വാള്‍ബെര്‍ഗ്, സൂപ്പര്‍ ബൗളിനിടെ അവതരിപ്പിക്കുന്ന ഹ്രസ്വ പരസ്യത്തിന്റെ സംപ്രേക്ഷണത്തെ തുടര്‍ന്ന് ഹാലോ
കൊച്ചി: വന്യമൃഗങ്ങള്‍ ജനവാസമേഖലകളില്‍ നിരന്തരം ഇറങ്ങുകയും മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രായോഗികവും സത്വരവുമായ ഇടപെടലുകള്‍ നടത്തണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. വനം വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 55839 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത്. അതേ രേഖകള്‍ പ്രകാരം ഇക്കാലയളവില്‍ നഷ്ടപ്പെട്ട മനുഷ്യജീവനുകള്‍ 910 ആണ്. വര്‍ഷങ്ങള്‍ പിന്നിടുംതോറും വന്യജീവി ആക്രമണങ്ങളുടെ എണ്ണവും രൂക്ഷതയും വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് കേരളത്തിലേതെന്ന് കെസിബിയുടെ കുറിപ്പില്‍
കണ്ണൂര്‍: വര്‍ധിച്ചുവരുന്ന വന്യമൃഗ ശല്യങ്ങളുടെ സാഹചര്യത്തില്‍ ഭാരതത്തിലെ സന്യസ്തരുടെ കൂട്ടായ്മയായ സി. ആര്‍. ഐ. കണ്ണൂര്‍ യൂണിറ്റ് കഷ്ടപ്പെടുന്ന ജനതയോടുള്ള ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. കേരളത്തിലുടനീളം പ്രത്യേകിച്ച് വയനാട്ടില്‍ ജനങ്ങള്‍ കാട്ടുജീവികള്‍മുലം അനുഭവിക്കുന്ന പ്രതിസന്ധി എത്ര വലുതാണെന്നുള്ളത് മനസ്സിലാക്കി അതിവേഗം ഒരുമയോടെ പ്രവര്‍ത്തിക്കുവാന്‍ കൂട്ടായ്മ ആഹ്വാനം ചെയ്തു. ‘2022-23 ലെ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 8,873 വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, അതില്‍ 4193 കാട്ടാനകളും 1524 കാട്ടുപന്നികളും 193 കടുവകളും 244 പുള്ളിപ്പുലികളും 32 കാട്ടുപോത്തുകളുമാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട
കോട്ടയം: നിരവധി വാഗ്ദാനങ്ങളും, പ്രഖ്യാപനങ്ങളും നടത്തി ഭരണകൂടങ്ങളും, രാഷ്ട്രീയ നേതൃത്വങ്ങളും, ജനപ്രതിനിധികളും കര്‍ഷകരെ വഞ്ചിക്കുകയാണന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്. നിയമങ്ങള്‍ സൃഷ്ടിച്ചും നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്തും കര്‍ഷകരുടെ രക്ഷകരാകേണ്ട ജനപ്രതിനിധികള്‍ സൃഷ്ടിക്കുന്ന ചതിക്കുഴികളും, ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ് ഇന്ന് കര്‍ഷകരെ ഗുരുതരമായ പ്രതിസന്ധിയിലാക്കിരിക്കുന്നതെന്നും, ഡല്‍ഹി കര്‍ഷക പ്രക്ഷോഭം ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണന്നും രാഷ്ട്രീയ കിസാന്‍ സംഘ്‌സൗത്ത് ഇന്ത്യന്‍ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു. രണ്ടാം കര്‍ഷക പ്രക്ഷോഭമായ ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനായി
ഇന്‍ഡോര്‍: ഫാ. തോമസ് മാത്യു കുറ്റിമാക്കലിനെ പുതിയ ഇന്‍ഡോര്‍ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മാര്‍ ചാക്കോ തോട്ടുമാരിക്കല്‍ വിരമിച്ച സ്ഥാനത്താണ് ഇദ്ദേഹത്തെനെ നിയമിച്ചത്. ഫാ. തോമസ് മാത്യു കുറ്റിമാക്കല്‍ 1962 ഫെബ്രുവരി 25 നു കോതമംഗലം രൂപതയുടെ ഭാഗമായ കല്ലൂര്‍ക്കാട് കുറ്റിമാക്കല്‍ കുടുംബത്തില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭാസത്തിന് ശേഷം ഫിലോസഫിയും തിയോളജിയും ഭോപ്പാലിലെ സെമിനാരിയില്‍ പഠിച്ചു. 1987 നവംബര്‍ 25 നു ഇന്‍ഡോര്‍ രൂപതാ വൈദികനായി തിരുപ്പട്ടമേറ്റു. 1987 – 90 കാലയളവില്‍ ഇന്‍ഡോര്‍ കത്തീഡ്രല്‍
ഭോപ്പാല്‍: രൂപതയിലെ കൂളിവയല്‍ ഇടവകാംഗവും ഇപ്പോള്‍ കണ്ഠ്വ (Khandwa) രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററുമായ ഫാ. അഗസ്റ്റിന്‍ മഠത്തിക്കുന്നേലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ കണ്ഠ്വ രൂപതയുടെ മെത്രാനായി നിയമിച്ചു. ഉത്തര്‍പ്രദേശിലെ ഭോപ്പാല്‍ അതിരൂപതയിലാണ് കണ്ഠ്വ രൂപത സ്ഥിതി ചെയ്യുന്നത്. കണ്ഠ്വ രൂപതയുടെ മെത്രാനായിരുന്ന ബിഷപ് സെബാസ്റ്റ്യന്‍ ദുരൈരാജിനെ 2021 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഭോപ്പാല്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിച്ചതിനെത്തുടര്‍ന്ന് കണ്ഠ്വ രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഫാ. അഗസ്റ്റിന്‍ മഠത്തിക്കുന്നേല്‍. 1963 ജൂലൈ 9 ന് മാനന്തവാടി രൂപതയിലെ കൂളിവയല്‍ ഇടവകയിലാണ് ഇദ്ദേഹം ജനിച്ചത്.
Don’t want to skip an update or a post?