Follow Us On

18

January

2025

Saturday

  • ഗാസായില്‍ പട്ടിണി യുദ്ധതന്ത്രമാക്കരുത്: അന്താരാഷ്ട്രസംഘടനകള്‍

    ഗാസായില്‍ പട്ടിണി യുദ്ധതന്ത്രമാക്കരുത്: അന്താരാഷ്ട്രസംഘടനകള്‍0

    ഇസ്രായേല്‍- ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, പട്ടിണി യുദ്ധതന്ത്രമാക്കപ്പെടരുതെന്ന് സേവ് ദി ചില്‍ഡ്രന്‍ ഉള്‍പ്പെടെയുള്ള പതിനഞ്ച് അന്താരാഷ്ട്രസംഘടനകള്‍ ആവശ്യപ്പെട്ടു. യുദ്ധപ്രദേശങ്ങളില്‍ സാധാരണജനത്തെ പട്ടിണിയിലാക്കുന്നത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സിലിന്റെ 2417-ാം പ്രമേയത്തിന്റെ നേരിട്ടുള്ള ലംഘനമായിരിക്കുമെന്ന് സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു. സംഘര്‍ഷാവസ്ഥയിലും സാധാരണ ജനത്തിന് മാനവികസഹായം എത്തിക്കുന്നത് അനുവദിക്കുക എന്നത്, അന്താരാഷ്ട്ര മാനവിക നിയമം ആവശ്യപ്പെടുന്ന ഒന്നാണെന്നും, ഇതിനായി എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നും സംയുക്തപത്രക്കുറിപ്പില്‍ ഒപ്പുവച്ച അന്താരാഷ്ട്രസംഘടനകള്‍ ഓര്‍മ്മിപ്പിച്ചു. ഗാസ മുനമ്പില്‍ തുടരുന്ന സംഘര്‍ഷങ്ങളും ഉപരോധവും കാരണം ഗാസയിലെ

  • ദൈവദൂഷകരെ നിശബ്ദരാക്കേണ്ടത് സ്നേഹത്തിലൂടെ; വിശുദ്ധന്‍ കണ്ട ആ സ്വപ്നത്തിന്റെ 200 -ാം വാര്‍ഷികം വത്തിക്കാന്‍ ആഘോഷിച്ചത് ഇങ്ങനെ……

    ദൈവദൂഷകരെ നിശബ്ദരാക്കേണ്ടത് സ്നേഹത്തിലൂടെ; വിശുദ്ധന്‍ കണ്ട ആ സ്വപ്നത്തിന്റെ 200 -ാം വാര്‍ഷികം വത്തിക്കാന്‍ ആഘോഷിച്ചത് ഇങ്ങനെ……0

    വത്തിക്കാന്‍ സിറ്റി: ദൈവദൂഷണം പറയുന്ന ഏതാനും യുവജനങ്ങള്‍. അവരെ അടിച്ചും ഇടിച്ചും നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന കുഞ്ഞ് ജുവാന്‍(ഡോണ്‍ ബോസ്‌കോ). ഒന്‍പതാമാത്തെ വയസില്‍ വിശുദ്ധ ഡോണ്‍ ബോസ്‌കോ കണ്ട ഈ സ്വപ്നത്തില്‍ ഈശോയും മാതാവും പ്രത്യക്ഷപ്പെട്ടതോടെ കാര്യങ്ങള്‍ മാറി മറഞ്ഞു. ദൈവദൂഷണം പറയുന്നവരെ നിശബ്ദരാക്കേണ്ടത് കായികമായി നേരിട്ടുകൊണ്ടല്ലെന്നും മറിച്ച് എളിമയും സ്നേഹവും നിറഞ്ഞ സമീപനത്തിലൂടെയുമാണെന്നും ഈശോ വിശുദ്ധന് പറഞ്ഞു കൊടുത്തു. തുടര്‍ന്ന് പരിശുദ്ധ മറിയത്തിന്റെ ഇടപെടലിലൂടെ സ്വപ്നത്തിലെ ദൈവദൂഷകരായ യുവജനങ്ങള്‍ കുഞ്ഞാടുകളായി മാറുന്നു. ഇത്തരത്തിലുള്ള യുവജനങ്ങളെ ദൈവത്തിലേക്ക് നയിക്കുവാന്‍

  • ഓസ്‌ട്രേലിയക്കാര്‍ നെഞ്ചിലേറ്റിയ കേരള ക്രൈസ്തവന്‍…

    ഓസ്‌ട്രേലിയക്കാര്‍ നെഞ്ചിലേറ്റിയ കേരള ക്രൈസ്തവന്‍…0

    സ്വന്തം ലേഖകന്‍ യുവാക്കളുടെ ആവേശമായ ഈ വിദേശ മലയാളി കഴിഞ്ഞ തലമുറയ്ക്ക് അഭിമാനവും ഈ തലമുറയുടെ അഹങ്കാരവുമാണ്. കേരളത്തിലും വിദേശങ്ങളിലുമുള്ള പുതുതലമുറ അടുത്തറിയുകയും കണ്ടുപഠിക്കുകയും അനുകരിക്കുകയും ചെയ്യേണ്ടതുണ്ട് ഇദ്ദേഹത്തെ. ജോസഫ് എന്ന ഹെബ്രായ യുവാവ്  ഈജിപ്തിന്റെ ഭരണാധികാരിയായി നിയോഗിക്കപ്പെട്ടതുപോലെ, ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍, സിറ്റികൗണ്‍സിലറായി ദൈവം ഉയര്‍ത്തിയ മലയാളിയാണ് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇടവകാംഗം ജിബി ജോയി പുളിക്കല്‍. വെള്ളക്കാരോട് മത്സരിച്ച് വെള്ളക്കാരുടെ വോട്ടുകൊണ്ട് കന്നിയങ്കത്തില്‍ത്തന്നെ വിജയിച്ച ഇന്ത്യക്കാരന്‍… ക്രിസ്തുവിനെ ഉപേക്ഷിക്കുന്നത് ബൗദ്ധികതയുടെ ഔന്നത്യമാക്കി, ആധുനികതയുടെ പരിവേഷമണിയുന്നവര്‍ക്കിടയില്‍

  • കാടിറങ്ങുന്ന മൃഗങ്ങളും  കുടിയിറങ്ങുന്ന കര്‍ഷകരും

    കാടിറങ്ങുന്ന മൃഗങ്ങളും കുടിയിറങ്ങുന്ന കര്‍ഷകരും0

    പ്ലാത്തോട്ടം മാത്യു കര്‍ഷകരുടെ സ്വപ്നങ്ങള്‍ ചവിട്ടിമെതിച്ചാണ് വന്യമൃഗങ്ങള്‍ കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നത്. ഒരായുഷ്‌ക്കാലം വിയര്‍പ്പൊഴുക്കി നട്ടു നനച്ച് വളര്‍ത്തുന്ന വിളകള്‍ക്കൊപ്പം മലയോര കര്‍ഷകരുടെ ജീവിതവും ചവിട്ടിമെതിച്ചാണ് വന്യമൃഗങ്ങള്‍ മടങ്ങുന്നത്. ഒരിടത്ത് കയറിയാല്‍ എല്ലാം തകര്‍ത്തേ അവ മടങ്ങൂ. കൃഷി നശിപ്പിക്കുന്നതിന് പുറമേ, മലമുകളില്‍നിന്ന് വെള്ളം കൊണ്ടുവരുന്ന ഹോസ്‌പൈപ്പുവരെ ആനക്കൂട്ടം ചവിട്ടി നശിപ്പിക്കുന്നു. റബര്‍ ടാപ്പിങ്ങിന് തോട്ടത്തിലേക്ക് പോകാന്‍ കര്‍ഷകര്‍ക്ക് ഭയമാണ്. രാജവെമ്പാലയും കാട്ടുപന്നിയും എപ്പോഴാണ് ആക്രമിക്കുകയെന്ന് അറിയില്ല. രാജവെമ്പാല ഇപ്പോള്‍ വീട്ടിനുള്ളിലേക്കുവരെ കയറിത്തുടങ്ങി. റോഡരുകില്‍ പുല്‍പ്പടര്‍പ്പുകള്‍ക്കിടയിലും ചെടികള്‍ക്കിടയിലും മറ്റും

  • പ്രാര്‍ത്ഥനകളില്‍ മാറ്റം വരുത്തിയാല്‍  കൂദാശ അസാധു: വത്തിക്കാന്‍

    പ്രാര്‍ത്ഥനകളില്‍ മാറ്റം വരുത്തിയാല്‍ കൂദാശ അസാധു: വത്തിക്കാന്‍0

    വത്തിക്കാന്‍ സിറ്റി: കൗദാശിക പ്രാര്‍ത്ഥനകളിലും അനുഷ്ഠാനങ്ങളിലും കൗദാശികവസ്തുക്കളിലും മാറ്റം വരുത്തിയാല്‍ ആ കൂദാശ അസാധുവാകുമെന്നു വ്യക്തമാക്കി വത്തിക്കാന്‍. ‘ജെസ്തിസ് വെര്‍ബിസ്‌ക്വേ’ (Gestis verbisque) എന്ന ലത്തീന്‍ ശീര്‍ഷകത്തില്‍ വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവേല്‍ ഫെര്‍ണാണ്ടസുമാണ് കുറിപ്പില്‍ ഒപ്പുവച്ചിരിക്കുന്നത്. കൂദാശയുടെ പരികര്‍മത്തിനായുള്ള നിര്‍ദിഷ്ട പ്രാര്‍ത്ഥനകളും അതിനുപയോഗിക്കേണ്ട വസ്തുക്കളും ക്രിയാത്മകതയുടെ മറപിടിച്ച് യഥേഷ്ടം മാറ്റാന്‍ പാടില്ലയെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ

  • നേതൃപൂജ അനിവാര്യമോ?

    നേതൃപൂജ അനിവാര്യമോ?0

    കെ.ജെ. മാത്യു മാനേജിംഗ് എഡിറ്റര്‍ ജ്ഞാനപീഠം ജേതാവും മലയാളികളുടെ പ്രിയ കഥാകാരനുമായ എം.ടി വാസുദേവന്‍ നായര്‍ ഒരു പ്രഭാഷണത്തില്‍ യഥാര്‍ത്ഥ നേതൃശൈലിയെക്കുറിച്ചും ഇക്കാലത്ത് അതിനുണ്ടായ അപചയത്തെക്കുറിച്ചും ഓര്‍മപ്പെടുത്തുകയുണ്ടായി. വികാരങ്ങളാല്‍ നയിക്കപ്പെടുന്ന ജനക്കൂട്ടത്തെ പ്രതിബദ്ധതയുള്ള ഒരു സമൂഹമായി രൂപപ്പെടുത്തിയെടുക്കുവാന്‍ കെല്പുള്ളവനാണ് യഥാര്‍ത്ഥ നേതാവെന്ന് അദ്ദേഹം നിരീക്ഷിച്ചു. അധികാരം കയ്യാളുന്നവര്‍ അഹങ്കാരത്താല്‍ നിറഞ്ഞ് എല്ലാവരെയും അടക്കിവാഴുന്ന തലത്തിലേക്ക് താഴുവാനുള്ള അപകടസാധ്യതയുണ്ടെന്നും അങ്ങനെയുള്ള സാഹചര്യത്തില്‍ അനുയായികള്‍ വെറും സ്തുതിപാഠകരായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. നേതാവിനെ വിമര്‍ശിക്കുവാന്‍ ഭയപ്പെടുന്ന അണികള്‍ അദ്ദേഹത്തെ

  • മാര്‍ച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനം

    മാര്‍ച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനം0

    രാജ്യത്തിന്റെ ഐക്യത്തിനായി എല്ലാ രൂപതകളും മാര്‍ച്ച് 22ന് ഉപവാസ പ്രാര്‍ഥനാദിനമായി ആചരിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടന്ന സിബിസിഐ 36-ാം ജനറല്‍ ബോഡി മീറ്റിംഗിന്റെ സമാപനത്തിനു ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളും ശാസ്ത്ര-സാങ്കേതിക മേഖലകളുടെ വളര്‍ച്ചയും വിലയിരുത്തിയ സമ്മേളനം രാജ്യത്തെ സാധാരണ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വിശ്വാസികള്‍ നേരിടുന്ന പ്രതിസന്ധികളും വിശദമായി ചര്‍ച്ച ചെയ്തു.

  • എന്തുകൊണ്ടാണ് അങ്ങയെ പാപ്പയായി തിരഞ്ഞെടുത്തത്? – അമ്പരിപ്പിക്കുന്ന മറുപടിയുമായി ഫ്രാന്‍സിസ് പാപ്പ

    എന്തുകൊണ്ടാണ് അങ്ങയെ പാപ്പയായി തിരഞ്ഞെടുത്തത്? – അമ്പരിപ്പിക്കുന്ന മറുപടിയുമായി ഫ്രാന്‍സിസ് പാപ്പ0

    മാഡ്രിഡ്/സ്‌പെയിന്‍: എന്തുകൊണ്ടാണ് അങ്ങയെ പാപ്പയായി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഹൃദയസ്പര്‍ശിയായ മറുപടിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ.  തന്നെ എന്തുകൊണ്ടാണ് പാപ്പയായി തിരഞ്ഞെടുത്തത് എന്നതിനെക്കുറിച്ച്  യാതൊരു ഊഹവുമില്ലെന്നും  യേശുവിനെ വഹിച്ച കഴുതയോട് എന്തുകൊണ്ട് നിന്നെ തിരഞ്ഞെടുത്തു എന്ന് ചോദിക്കുന്നതുപോലെയാണിതെന്നുമാണ് പാപ്പ പ്രതികരിച്ചത് – ”അത് ഒരു രഹസ്യമാണ്. കാരണം ഞാന്‍ ഒരു പ്രചാരണവും നടത്തിയില്ല. ഞാന്‍ ആര്‍ക്കും പണം നല്‍കിയില്ല. എനിക്ക് വലിയ ബിരുദങ്ങളൊന്നുമില്ല. എനിക്ക് പ്രായവുമായി- ശരിക്കും കഴുതയുടെ അവസ്ഥ!” ‘ദരിദ്രരില്‍ നിന്ന് പാപ്പയിലേക്ക്, പാപ്പയില്‍ നിന്ന് ലോകത്തിലേക്ക

Latest Posts

Don’t want to skip an update or a post?