ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഇരിഞ്ഞാലക്കുട രൂപതയില്‍നിന്നുള്ള അമല ഷിന്റോ 23-ാമത് ലോഗോസ് പ്രതിഭയായി. ലോഗോസ് പ്രതിഭ സ്വര്‍ണമെഡലും 65, 000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കി. അധ്യാപികയാണ് അമല ഷിന്റോ. നാലു ലക്ഷത്തി എഴുപത്തയ്യായിരം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ 600 പേര്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. ബധിര-ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല മെഗാഫൈനലില്‍ ഒന്നാം സ്ഥാനത്തിന് തലശേരി അതിരൂപതയില്‍നിന്നുള്ള നിമ്മി
കൊച്ചി: വികസന പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളാകാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവസരം ഉണ്ടാകണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ വാര്‍ഷിക യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരമായി ചില വിഭാഗങ്ങള്‍ ഇരകളായി മാറുന്ന സാഹചര്യം വേദനാജനകമാണെന്ന് ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കുക, കെടാവിളക്ക് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് നിഷേധിക്കപ്പെട്ട സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കുക, പാലസ്തീന്‍- ഇസ്രായേല്‍ വിഷയത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍
രഞ്ജിത്ത് ലോറന്‍സ് ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 30 ലക്ഷത്തിലധികം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ (കേരള ജനസംഖ്യയുടെ 10 ശതമാനത്തോളം) ഇന്ന് കേരളത്തില്‍ വിവിധ ജോലികളില്‍ വ്യാപൃതരാണ്. ഈ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുന്നു എന്ന വാര്‍ത്ത ഏറെ ആശങ്ക ഉയര്‍ത്തുന്നതാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2022 മുതലാണ് കുറ്റകൃത്യങ്ങളുടെ എണ്ണം ഇരട്ടിയിലേറെ വര്‍ധിച്ചതെന്ന് ദീപികയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കേരളത്തില്‍ ഇതര സംസ്ഥാന
ഗാസയിലെ സംഘര്‍ഷങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്നതുകൊണ്ടോ, മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിക്ഷിപ്ത താത്പര്യങ്ങള്‍കൊണ്ടോ എന്തോ, മുഖ്യധാരാ മാധ്യമങ്ങളിലൊന്നും തന്നെ ചര്‍ച്ചയാകാതെ പോയ റിപ്പോര്‍ട്ടാണ് ലോകമെമ്പാടും 20 കോടിയിലധികം ക്രൈസ്തവര്‍ പീഡനത്തിനിരയാകുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ഐസിസി) എന്ന സന്നദ്ധ സംഘടന പുറപ്പെടുവിച്ച ‘പെര്‍സിക്ക്യൂട്ടേഴ്‌സ് ഓഫ് ദി ഇയര്‍ 2023’ റിപ്പോര്‍ട്ട്. സാധരണ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യത്യസ്തമായി പീഡനത്തിനിരയാകുന്നവരെക്കാളുപരി ക്രൈസ്തവരെ പീഡിപ്പിക്കുന്ന പ്രധാന ആശയസംഹിതകളെയും, രാജ്യങ്ങളെയും, സംഘടനകളെയും, വ്യക്തികളൈയും കുറിച്ചുള്ള ഈ റിപ്പോര്‍ട്ട് ഇന്ന് ലോകത്ത് ഏറ്റവുമധികം പീഡനങ്ങളിലൂടെ കടന്നുപോകുന്ന
പത്തനംതിട്ട: മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്റെ 107-ാം സമ്മേളനം 2024 ജനുവരി 19 മുതല്‍ 25 വരെ മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ മൈതാനിയില്‍ നടക്കും. കണ്‍വന്‍ഷന്റെ ആലോചനായോഗം തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി കെ.ജി. ജോണ്‍സന്‍ കല്ലിട്ടതില്‍ കോറെപ്പിസ്‌കോപ്പയുടെ അധ്യക്ഷതയില്‍ മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ചേര്‍ന്നു. കണ്‍വന്‍ഷന്റെ നടത്തിപ്പിന് ഡോ. എബ്രഹാം മാര്‍ സെറാഫിം (രക്ഷാധികാരി), കെ.ജി. ജോണ്‍സന്‍ കല്ലിട്ടതില്‍ കോറെപ്പിസ്‌കോപ്പ (ഉപ രക്ഷാധികാരി), ഫാ. ടൈറ്റസ് ജോര്‍ജ് (കോ-ഓര്‍ഡിനേറ്റര്‍), ഫാ. ഗബ്രിയേല്‍ ജോസഫ്
കാത്തിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയ ദുരിതാശ്വാസ കര്‍മ്മ പരിപാടിയായ റെയിന്‍ബോ പദ്ധതിയില്‍ ജീസസ് യൂത്ത് അംഗങ്ങള്‍ കൂവപ്പള്ളിയില്‍ നിര്‍മ്മിച്ച് നല്‍കിയ ഭവനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ആശീര്‍വ്വദിച്ചു. ദൈവസ്‌നേഹ ചൈതന്യം ജീവിത സാക്ഷ്യത്തിലൂടെ പ്രകാശിപ്പിക്കുന്ന യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്റെയും സമ്പത്താണെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കൂവപ്പള്ളി സ്വദേശിയായ ജോബി പൊക്കാളശേരില്‍ രൂപതയുടെ ‘ഭൂനിധി’ പദ്ധതിയില്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഭവനം നിര്‍മ്മിച്ചത്. ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ കണ്ടെത്തിയ തുകയോടൊപ്പം തങ്ങളുടെ അദ്ധ്വാനവും കൂട്ടിച്ചേര്‍ത്താണ്
ദുബായ്: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന ഭാരവാഹികള്‍ ദുബായിലെ ലത്തീന്‍ കത്തോലിക്കാ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ആഗോളതല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെഎല്‍സിഎ ഗ്ലോബല്‍ ഫോറം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ കേരള ലാറ്റിന്‍ കമ്മ്യൂണിറ്റി ദുബായ് (കെആര്‍എല്‍സിസി ദുബായ്) ഭാരവാഹികളുടെ യോഗത്തില്‍ ധാരണയായി. വിവിധ രാജ്യങ്ങളില്‍നിന്ന് പ്രവാസി സമുദായ പ്രതിനിധികളും, പ്രവാസികള്‍ പ്രവര്‍ത്തിക്കുന്ന സമുദായ സംഘടനകളുടെ നേതാക്കളും പങ്കെടുക്കുന്ന ഗ്ലോബല്‍ ഫോറത്തിന്റെ യോഗം ഡിസംബര്‍ മാസം ചേരും. ലോകത്തെമ്പാടുമുള്ള പ്രവാസികളായ ലത്തീന്‍ കത്തോ ലിക്കരെ സമുദായ പ്രവര്‍ത്തനങ്ങളില്‍
ജോസഫ് മൈക്കിള്‍ ശാലോം ടി.വിയുടെ ചെയര്‍മാനും സണ്‍ഡേ ശാലോം പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ ഫാ. ജോസഫ് വയലില്‍ സിഎംഐ സന്യാസ വ്രതവാഗ്ദാനത്തിന്റെ സുവര്‍ണ ജൂബിലി നിറവില്‍… സിഎംഐ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍, കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള വയലിലച്ചന്റെ ജീവിതത്തിലൂടെ ഒരു സഞ്ചാരം. പഴയൊരു പ്രീ-ഡിഗ്രി ക്ലാസാണ് രംഗം. പാഠങ്ങള്‍ക്കൊപ്പം കുട്ടികളെ മോട്ടീവേറ്റു ചെയ്യേണ്ടതു ഉത്തരവാദിത്വമായി കണ്ടിരുന്ന
Don’t want to skip an update or a post?