ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
ജോസഫ് മൂലയില്‍ രാജ്യത്തെ ഞെട്ടിച്ച സ്ഫോടനമായിരുന്നു കളമശേരിയിലെ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് ഉണ്ടായത്. കേരളംപോലൊരു സ്ഥലത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത ദുരന്തം. അതിലെ പ്രതി ആവര്‍ത്തിച്ചുപറയുന്നത് താന്‍ ബോംബ് ഉണ്ടാക്കാന്‍ പഠിച്ചതു യൂട്യൂബില്‍നിന്നായിരുന്നു എന്നാണ്. ഇനി അന്വേഷണം പുരോഗമിക്കുമ്പോള്‍ അക്കാര്യത്തില്‍ മറ്റാരുടെ എങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാലും ഒരു കാര്യം സമ്മതിക്കാതിരിക്കാനാവില്ല-ബോംബ് നിര്‍മിക്കാന്‍വരെ ഇപ്പോള്‍ യൂട്യൂബ് നോക്കി പഠിക്കാന്‍ കഴിയും. ഇതു മാത്രമല്ല, രാജ്യത്തെ അമ്പരിപ്പിച്ച ക്രിമിനല്‍ കേസുകളില്‍ പോലീസ് പിടിയിലായ പല പ്രതികളും അതിനുള്ള അറിവ്
ഉണ്ണിയേശുവിന്റെ ജനന സമയത്ത് പ്രത്യക്ഷപ്പെട്ട ബെത്ലഹേമിലെ നക്ഷത്രത്തിനും യേശുവിന്റെ മരണസമയത്തെ ഭൂമി കുലുക്കത്തിനും ശാസ്ത്രീയമായ വിശദീകരണം നല്‍കുന്നതിലൂടെ ഒരു സിനിമ ശ്രദ്ധേയമാകുമ്പോള്‍ 2100-ാമത് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നതിലൂടെയാണ് രണ്ടാമത്തെ സിനിമ ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്. വാഷിംഗ്ടണ്‍ ഡിസി: രണ്ടു സിനിമകള്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നു. രണ്ടും ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു എന്നൊരു പ്രത്യേകതയുണ്ട്. ഒരു സിനിമ യേശുവിന്റെ ജനന-മരണ നേരങ്ങളില്‍ പ്രകൃതിയില്‍ ഉണ്ടായ അസാധാരണ സംഭവങ്ങളുടെ ശാസ്ത്രീയ മാനം വിശദീകരിക്കുമ്പോള്‍ അടുത്തത് 2100-ാമത്തെ ഭാഷയിലേക്കുള്ള മൊഴിമാറ്റംകൊണ്ടാണ്
ഡോ. സിബി മാത്യൂസ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു 1939 മുതല്‍ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധം. ആറുവര്‍ഷം നീണ്ടുനിന്ന ആ മഹായുദ്ധത്തില്‍ നാലു കോടിയിലധികം മനുഷ്യര്‍ കൊല്ലപ്പെട്ടു. യൂറോപ്പിലെ വന്‍നഗരങ്ങള്‍, വെറും കരിങ്കല്‍ കൂമ്പാരങ്ങളായി മാറി. ബ്രിട്ടന്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി മുതലായ വന്‍ശക്തികള്‍ യുദ്ധാനന്തരം വലിയ സാമ്പത്തിക തകര്‍ച്ചയെ നേരിടേണ്ടിവന്നു. സര്‍വരാജ്യങ്ങളും പിടിച്ചടക്കുവാന്‍ വെമ്പിയ ഹിറ്റ്ലര്‍ എന്ന ഭരണാധികാരിയുടെ ഒടുങ്ങാത്ത സാമ്രാജ്യമോഹം വരുത്തിവച്ച ദുരന്തം, അവസാനിച്ചത് 1945 ഓഗസ്റ്റില്‍ ജപ്പാനിലെ ഹിരോഷിമയിലും
റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ (ലേഖകന്‍ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലെ പ്രഫസറാണ്.) ജനകീയനായ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ മെത്രാന്മാരുടെ സിനഡു സമ്മേളനം ഒക്ടോബര്‍ നാലുമുതല്‍ 28 വരെ റോമില്‍ നടന്നു. 29-ന് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് സിനഡ് സമാപിച്ചത്. മെത്രാന്മാരുടെ സിനഡു സമ്മേളനം എന്നാണ് പറയുന്നതെങ്കിലും സമര്‍പ്പിതരും അല്മായരും ഇതില്‍ പങ്കെടുത്തു. സിനഡില്‍ പങ്കെടുത്ത 446 പേരില്‍ 364 പേര്‍ക്ക് വോട്ടവകാശമുണ്ടായിരുന്നു. ‘സിനഡാത്മക സഭ: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം’ എന്നതായിരുന്നു സിനഡിന്റെ മുഖ്യചര്‍ച്ചാവിഷയം.
ആന്റോ അക്കര ഇന്ത്യയിലെ 803 ജില്ലകളില്‍, ഒരുപക്ഷേ ഏറ്റവും കുറച്ച് വികസനമെത്തിയ ജില്ലകളിലൊന്നായ ഒഡീഷയിലെ വനമേഖലയിലുള്ള കാണ്ടമാല്‍ ജില്ല ഇന്ന് ലോകപ്രസിദ്ധമാണ്. ക്രിസ്തുവിനെ തള്ളിപ്പറയാന്‍ തയാറാകാതെ ആദിമ ക്രൈസ്തവരെപ്പോലെ രക്തസാക്ഷിത്വം വരിച്ച നൂറിലധികം ക്രൈസ്തവ വിശ്വാസികളാണ് ആരാലും അറിയപ്പെടാത്ത ഈ ദേശത്തെ പ്രസിദ്ധമാക്കിയത്. കാണ്ടമാലിലെ 35 കത്തോലിക്ക രക്തസാക്ഷികളുടെ നാമകരണ നടപടിക ള്‍ക്ക് തുടക്കംകുറിക്കാനുള്ള വത്തിക്കാന്റെ പച്ച സിഗ്നല്‍ ആയിരക്കണക്കി ന് മനുഷ്യരെയെന്നപോലെ എന്നെയും ആവേശഭരിതനാക്കുന്നു. 2008-ല്‍ കാണ്ടമാലില്‍ നടന്ന കലാപത്തില്‍ രക്തസാക്ഷികളായ കണ്ടേശ്വാര്‍ ഡിഗാളിന്റെയും കൂട്ടാളികളുടെയും
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയ ദുരിതാശ്വാസ കര്‍മ്മ പരിപാടിയായ റെയിന്‍ബോ പദ്ധതിയില്‍ പാലപ്രയില്‍ നിര്‍മ്മിച്ച മൂന്ന് ഭവനങ്ങള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ആശീര്‍വ്വദിച്ചു. സുവിശേഷ ചൈതന്യം നമ്മോട് പങ്കുവയ്ക്കലാവശ്യപ്പെടുന്നുവെന്നും വേദനിക്കുന്ന സഹോദരന് നേര്‍ക്ക് കണ്ണുതുറക്കുവാനും കൈയയച്ച് നല്കുവാനും നമ്മെ നിര്‍ബന്ധിക്കുന്നുവെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു. ഭൂനിധി പദ്ധതിയിലേക്ക് വിന്‍സ് നടക്കല്‍ സൗജന്യമായി നല്കിയ സ്ഥലത്താണ് പാലപ്രയിലെ മൂന്നു ഭവനങ്ങള്‍ നിര്‍മ്മിച്ചത്. പ്രളയബാധിതര്‍ക്കായി റെയിന്‍ബോ പദ്ധതിയില്‍ നിര്‍മ്മിക്കുന്ന 45 ഭവനങ്ങളില്‍ 41 ഭവനങ്ങളും നല്‍കിക്കഴിഞ്ഞു. പ്രളയത്തില്‍ ഭൂരഹിതരായവര്‍ക്ക്
തിരുവനന്തപുരം: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രക്തസാക്ഷിത്വം വരിച്ച മലയാളി കന്യാസ്ത്രീ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ പറയുന്ന ‘ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ് എന്ന സിനിമ നവംബര്‍ 17-ന് സെന്‍ട്രല്‍ പിക്ചേഴ്സ് കേരളത്തില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും. ഇതിന് മുന്നോടിയായി പ്രത്യേക ക്ഷണിതാക്കള്‍ക്ക് മുന്നില്‍ ചിത്രത്തിന്റെ മലയാളം പതിപ്പ് പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ പ്രിവ്യു ഷോ ഉദ്ഘാടനം ചെയ്തു. ആര്‍ച്ചുബിഷപ് എമരിറ്റസ് ഡോ. എം. സൂസപാക്യം, മോണ്‍. യൂജിന്‍
കൊച്ചി: ക്രൈസ്തവ സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പിന്നോക്കാവസ്ഥയെ കുറിച്ച് സമഗ്രമായി പഠിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ജസ്റ്റിസ് ജെ. ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണമെന്ന് വരാപ്പുഴ അതിരൂപതാ വൈദിക സമിതി. റിപ്പോര്‍ട്ടിനോടുള്ള സര്‍ക്കാരിന്റെ അവഗണനയിലും മെല്ലെപോക്കിലും വൈദിക സമിതി പ്രതിഷേധിച്ചു. ക്രൈസ്തവര്‍ പതിറ്റാണ്ടുകളായി നേരിടുന്ന നീതി നിഷേധവും അവഗണനയും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കേന്ദ്രങ്ങളില്‍ സിറ്റിംഗ് നടത്തി സര്‍ക്കാറിന് സമര്‍പ്പിച്ച കമ്മീഷന് റിപ്പോര്‍ട്ടിന് മേല്‍ വിവിധ വകുപ്പുകളില്‍ നിന്ന് ശുപാര്‍ശകള്‍ ക്ഷണിച്ചുവെങ്കിലും നടപടികള്‍
Don’t want to skip an update or a post?