Follow Us On

15

January

2025

Wednesday

  • നീതിനിഷേധം ഇനിയും  അനുവദിക്കാനാവില്ല

    നീതിനിഷേധം ഇനിയും അനുവദിക്കാനാവില്ല0

    കണ്ണൂര്‍:  ദളിത് ക്രൈസ്തവര്‍ ഉള്‍ക്കൊള്ളുന്ന ലത്തീന്‍ സമൂഹം ഇന്ന് അഭിമുഖികരിക്കുന്ന നീതി നിഷേധങ്ങള്‍ ഇനിയും അനുവദിക്കാനാവില്ലെന്നും ഈ സമൂഹത്തിന് നഷ്ട്ടപ്പെട്ട അവകാശ-ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല. കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലും നടക്കുന്ന ജനജാഗരം പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന ജനജാഗരം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന്‍പോലെ പാവങ്ങള്‍ക്കുള്ള ഭവന പദ്ധതികള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ സമൂഹം ആരംഭം

  • വിദ്യാദര്‍ശന്‍ യാത്രയുമായി ടീച്ചേഴ്‌സ് ഗില്‍ഡ്

    വിദ്യാദര്‍ശന്‍ യാത്രയുമായി ടീച്ചേഴ്‌സ് ഗില്‍ഡ്0

    തൃശൂര്‍: വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 25-ന് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് ആരംഭിച്ച വിദ്യാദര്‍ശന്‍ യാത്രയ്ക്ക് തൃശൂരില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കാസര്‍കോഡ് ചിറ്റാരിക്കലില്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്ത വിദ്യാദര്‍ശന്‍ യാത്ര നവംബര്‍ 30-ന് സെക്രട്ടറിയേറ്റ് നടയിലാണ് സമാപിക്കുന്നത്. സമാപന സമ്മേളനത്തില്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പങ്കെടുക്കും. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍

  • ക്രിസ്മസിനെ വരവേല്ക്കാന്‍ അഖണ്ഡ ബൈബിള്‍ പാരായണവുമായി ന്യൂസിലാന്റിലെ യുവജനങ്ങള്‍

    ക്രിസ്മസിനെ വരവേല്ക്കാന്‍ അഖണ്ഡ ബൈബിള്‍ പാരായണവുമായി ന്യൂസിലാന്റിലെ യുവജനങ്ങള്‍0

    വില്ലിംഗ്ടണ്‍: ക്രിസ്മസിനായി ലോകമെങ്ങും ഒരുങ്ങുമ്പോള്‍, രാപ്പകല്‍ വിത്യാസമില്ലാതെ 100 മണിക്കൂര്‍ നീളുന്ന അഖണ്ഡ ബൈബിള്‍ പാരായണം ഒരുക്കി (ചെയിന്‍ ബൈബിള്‍ റീഡിംഗ്) ഉണ്ണീശോയെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ന്യൂസിലാന്‍ഡിലെ യുവജനങ്ങള്‍. നവംബര്‍ 29 മുതല്‍ഡിസംബര്‍ മൂന്നുവരെ സൂം ആപ്ലിക്കേഷനിലൂടെ ക്രമീകരിക്കുന്ന അഖണ്ഡ ബൈബിള്‍ പാരായണത്തില്‍ ഉല്‍പ്പത്തി മുതല്‍ വെളിപാട് വരെയുള്ള എല്ലാ ഭാഗങ്ങളും വായിക്കും. സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം) നേതൃത്വത്തിലാണ് അഖണ്ഡ ബൈബിള്‍ പാരായണം ക്രമീ കരിച്ചിരിക്കുന്നത്. ബിഷപ് മാര്‍ ജോണ്‍ പനംന്തോട്ടത്തില്‍ 29ന് ന്യൂസിലാന്റ്

  • ഇടുക്കി രൂപതയുടെ പ്രഥമ എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് വര്‍ണാഭമായ തുടക്കം

    ഇടുക്കി രൂപതയുടെ പ്രഥമ എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് വര്‍ണാഭമായ തുടക്കം0

    അടിമാലി: ഇടുക്കി രൂപതയുടെ പ്രഥമ എപ്പാര്‍ക്കിയല്‍ അസംബ്ലി ആരംഭിച്ചു. അടിമാലി ആത്മജ്യോതി പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന അസംബ്ലി സീറോ മലബാര്‍ സഭയുടെ കൂരിയാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളാണ് സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാമെന്ന് അദ്ദേഹം പറഞ്ഞു.  ഇടുക്കി കുടിയേറ്റത്തിന്റെ നാടാണ്. എന്നാല്‍ ഇന്ന് കുടിയേറ്റ കര്‍ഷകര്‍ ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വന്യമൃഗങ്ങളുടെ അക്രമത്തില്‍ കര്‍ഷകര്‍ മരണപ്പെടുന്നത് സാധാരണ വാര്‍ത്തയായി ഇന്ന് മാറിയിരിക്കുന്നു എന്ന് മാര്‍  വാണിയപ്പുരക്കല്‍ പറഞ്ഞു.  ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍

  • യുദ്ധങ്ങള്‍ തുടങ്ങുന്നത് മനുഷ്യ മനസില്‍:  മാര്‍ ക്ലീമീസ് ബാവ

    യുദ്ധങ്ങള്‍ തുടങ്ങുന്നത് മനുഷ്യ മനസില്‍: മാര്‍ ക്ലീമീസ് ബാവ0

     അഞ്ചല്‍: ലോകത്ത് എല്ലാ യുദ്ധങ്ങളും ആയുധ ശേഖരവും ആദ്യം നടക്കുന്നത് തിന്മ നിറഞ്ഞ മനുഷ്യ മനസുകളിലാണെന്നും മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. അഞ്ചല്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയാരുന്നു അദ്ദേഹം. മനസുകളുടെ മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമെന്ന് കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുര്‍ബാനയ്ക്ക് വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. അലക്സ് കളപ്പില, ഫാ. മാത്യു ചരിവുകാലായില്‍, ഫാ. ജിനോയി മാത്യു,

  • ചൈതന്യ കാര്‍ഷികമേളയ്ക്ക് ജനകീയ പരിസമാപ്തി

    ചൈതന്യ കാര്‍ഷികമേളയ്ക്ക് ജനകീയ പരിസമാപ്തി0

    കോട്ടയം: മധ്യകേരളത്തിന്റെ കാര്‍ഷിക ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച 24-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ജനകീയ പരിസമാപ്തി. എട്ട് ദിനങ്ങളിലായി നടന്ന മേളയില്‍ പതിനായിരക്കണക്കിന് ആളുകളാണ് സന്ദര്‍ശകരായി എത്തിയത്. മേളയുടെ സമാപന സമ്മേളനം ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  അതിരൂപതാ വികാരി ജനറാള്‍

  • ലത്തീന്‍ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കണം

    ലത്തീന്‍ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കണം0

    മാല്യങ്കര: ലത്തീന്‍ സമുദായത്തോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കോട്ടപ്പുറം രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തില്‍ നടന്ന ‘ജനജാഗരം’-മാല്യങ്കര തീര്‍ത്ഥാടന പരിപാടികളോട നുബന്ധിച്ചുള്ള പൊതുസമ്മേളനം മാല്യങ്കര സെന്റ് തോമസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ.ബി കോശി കമ്മീഷന്റെ  ശുപാര്‍ശകള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് ഡോ. വടക്കുംതല ആവശ്യപ്പെട്ടു.  പരിപാടികളൂടെ ജനറല്‍ കണ്‍വീനര്‍ മോണ്‍. ആന്റണി കുരിശിങ്കല്‍ അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി  അല്മായ കമ്മീഷന്‍ അസോസിയേറ്റ് സെക്രട്ടറിയും കെഎല്‍സിഎ

  • സീറോമലബാര്‍ സഭാ ഹയരാര്‍ക്കിയുടെ ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു

    സീറോമലബാര്‍ സഭാ ഹയരാര്‍ക്കിയുടെ ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു0

    കാക്കനാട്: റവ.ഡോ. ജെയിംസ് പുലിയുറുമ്പില്‍ രചിച്ച ‘SyroMalabar Hierarchy: Htsiorical Dev-elopmestn (1923-2023)’ എന്ന ഗ്രന്ഥം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. സീറോമലബാര്‍ ഹയരാര്‍ക്കിയുടെ സ്ഥാപനം മുതല്‍ ഇന്നുവരെയുള്ള (1923-2023) നൂറു വര്‍ഷത്തെ പ്രധാന സംഭവങ്ങളും നേട്ടങ്ങളും വളര്‍ച്ചയുമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ആധികാരിക രേഖകളെ ആസ്പദമാക്കിയുള്ള ഒരു ചരിത്ര പഠന ഗ്രന്ഥമാണിത്. ചരിത്രം തമസ്‌കരിക്കപ്പെടുകയും അപനിര്‍മ്മിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ വസ്തുതകളും സത്യവും തിരിച്ചറിയാന്‍ ഈ പുസ്തകം സഹായകരമാകുമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

Latest Posts

Don’t want to skip an update or a post?