ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
കൊച്ചി: കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് അനാവശ്യമായി ഭീതി പടര്‍ത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് കെആര്‍ എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനം ഭീതിപടര്‍ത്തുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അപലനീയമാണ്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ യാതൊരു വീഴ്ചയും ഉണ്ടാവരുതെന്നും ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
കോട്ടയം: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയമിച്ച ജെ. ബി കോശി കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ സമയബ ന്ധിതമായി നടപ്പിലാക്കണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. 2023 മെയ് 17ന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്റെ ഒരധ്യായത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ശുപാര്‍ശകള്‍ മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ രണ്ടാഴ്ചക്കുള്ളില്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാനുതകുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനെ തുടര്‍ന്ന്
ബംഗളൂരു: തലയിലെ ട്യുമറിനെ ധീരതയോടെ അഭിമുഖീകരിച്ചും, ഐസിയുവില്‍നിന്നും ടിഷ്യൂ പേപ്പറില്‍ സ്‌നേഹക്കുറിപ്പുകളെഴുതി ലോകത്തെ ധൈര്യപ്പെടുത്തിയും മരണത്തെ പുല്‍കിയ തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ ജോസ് റെയ്‌നി (മൊയലന്‍) എന്ന മുന്നയുടെ ഓര്‍മയ്ക്കായി കെയ്റോസ് മീഡിയയും തൃശൂരിലെ ജോസ് റെയ്‌നി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ ബംഗളൂരുവില്‍ നടന്ന ജീസസ് യൂത്ത്- ജാഗോ ദേശീയ സമ്മേളനത്തില്‍ വിതരണം ചെയ്തു. പ്രശസ്ത വ്യവസായിയും മുന്നയെന്ന ജോസ് റെയിനിയുടെ പിതാവുമായ റെയ്‌നി മൊയലനാണു സമ്മാനദാനം നിര്‍വഹിച്ചത്. മികച്ച ഷോര്‍ട്ട് ഫിലിമായി
കാക്കനാട്: കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തോഡോക്‌സ് സഭകളും തമ്മിലുള്ള സഭൈക്യ സംവാദത്തിനുവേണ്ടിയുള്ള അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മീഷനിലെ അംഗമായി കേരളത്തില്‍നിന്നുള്ള ഈശോസഭാംഗമായ ഫാ. ജിജി പുതുവീട്ടില്‍ക്കളത്തിലിനെ സഭൈക്യത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി നിയമിച്ചു. നിയമനം അഞ്ചുവര്‍ഷത്തേക്കാണ്. കത്തോലിക്കാസഭയുടെ കൂട്ടായ്മയ്ക്കു പുറത്തുള്ള ഓര്‍ത്തോഡോക്‌സ് സഭാസമൂഹങ്ങളുമായി ഐക്യത്തിനുവേണ്ടിയുള്ള ദൈവശാസ്ത്ര സംവാദങ്ങള്‍ നടത്താനും മാര്‍ഗരേഖകള്‍ തയ്യാറാക്കാനുമുള്ള വത്തിക്കാനിലെ സഭൈക്യ ദൈവശാസ്ത്ര കമ്മീഷനാണിത്. ക്രൈസ്തവ സഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള മാര്‍പാപ്പയുടെ തിരുസംഘത്തിന്റെ വത്തിക്കാനിലുള്ള കാര്യാലയത്തിനു കീഴിലാണ് ഈ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. 2001-ല്‍ ഈശോസഭയില്‍ പ്രവേശിച്ച ഫാ. ജിജി ഇംഗ്ലീഷ്
കൊച്ചി: ഒക്‌ടോബര്‍ 27-ാം തീയതി ഉപവാസപ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ സാഹചര്യത്തില്‍ 27-ന് ലോക സമാധാന ത്തിനുവേണ്ടി ഉപവാസപ്രാര്‍ത്ഥനാ ദിനമായി ആചരിക്കണ മെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ ആലഞ്ചേരി ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലും പാലസ്തീനുംതമ്മിലുള്ള യുദ്ധം ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഒരു യുദ്ധവും ക്രൈസ്തവര്‍ക്ക് അംഗീകരിക്കാനാവില്ല. യുദ്ധം ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. കാരണം ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ല, മറിച്ച് എല്ലാവരും പരാജയപ്പെടുകയാണ്. യുദ്ധത്തില്‍
രഞ്ജിത്ത് ലോറന്‍സ് 20 വയസുള്ള വൃദ്ധരെയും 80 വയസുള്ള ചെറുപ്പക്കാരെയും കണ്ടിട്ടുണ്ടെന്ന് പറഞ്ഞത് ഡോ. സുകുമാര്‍ അഴീക്കോടാണ്. പാലാ രൂപതയുടെ എമരിറ്റസ് മെത്രാനായ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ ഈ മാനദണ്ഡമനുസരിച്ച് ചെറുപ്പക്കാരനാണ്. കാരണം 97-ാം വയസിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രാര്‍ത്ഥനയിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും രൂപതക്കും സഭയ്ക്കും സമൂഹത്തിനും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കി അദ്ദേഹം ജീവിതം സാര്‍ത്ഥകമായി മാറ്റുന്നു. മെത്രാഭിഷേകത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന പള്ളിക്കാപ്പറമ്പില്‍ പിതാവിന്റെ സാന്നിധ്യവും സാമീപ്യവും രൂപതക്കും സഭക്കും നല്‍കുന്ന പ്രോത്സാഹനം ചെറുതല്ല. മൂന്ന് പതിറ്റാണ്ടോളം
ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി ചെറുപ്പം മുതല്‍ ഞാന്‍ മുടങ്ങാതെ ദൈവാലയത്തില്‍ പോയിരുന്നു. പരിശുദ്ധ കുര്‍ബാനയോടുള്ള അഭിനിവേശമൊന്നുമായിരുന്നില്ല അതിന് കാരണം. എന്നും ദൈവാലയത്തില്‍ പോകണമെന്നത് അമ്മച്ചിക്ക് നിര്‍ബന്ധമായിരുന്നു. പിന്നീട് അള്‍ത്താരബാലനായപ്പോള്‍ വൈദികനാകണമെന്ന ആഗ്രഹം മനസില്‍ തോന്നിയിട്ടുണ്ട്. എന്നാല്‍, പത്താം ക്ലാസ് എത്തിയപ്പോഴേക്കും ആ ആകര്‍ഷണം വല്ലപ്പോഴും മാത്രം മനസിലേക്ക് വരുന്ന ഒരു ചിന്ത മാത്രമായി ചുരുങ്ങി. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞുള്ള അവധി ദിനങ്ങളില്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയിരുന്നു. അവിടെ വച്ചാണ് ഹോളിക്രോസ് സഭാംഗമായ സിസ്റ്റര്‍ ജെറോമിനെ കാണുന്നത്.
മൊബൈല്‍ ഫോണൊക്കെ സജീവമാകുന്നതിനു മുന്‍പ്, ഏതാണ്ട് രണ്ടായിരത്തിന്റെ നാളുകള്‍. ആകെ ലാന്‍ഡ് ഫോണ്‍ ഉണ്ടായിരുന്നത് അടുത്തുള്ള മൂന്ന് വീടുകളില്‍. ആറക്കത്തില്‍ ആ പ്രദേശത്തിന്റെ കോഡൊക്കെ കൂട്ടി ഒരു വിളിയുണ്ട്. ഇന്നും ഓര്‍മയിലുണ്ട് ആ ഫോണ്‍ വിളികള്‍. ഫോണ്‍ വിളികള്‍ വളരെ വിരളമായിരുന്നു എല്ലാവര്‍ക്കും. ദൂരെയുള്ളവരെ കേള്‍ക്കാനും അന്വേഷിക്കാനും മാത്രം. റോഡരികിലും അടുക്കളയുടെ പിന്നാമ്പുറങ്ങളിലും കവലകളിലും വര്‍ത്തമാനങ്ങളുടെ ഒഴുക്ക് തുടര്‍ന്നു. ആ വര്‍ത്തമാനങ്ങള്‍ നഷ്ടമായത് നമ്മള്‍ കേള്‍ക്കാന്‍ മറന്നു തുടങ്ങിയപ്പോഴാണ്. മാറവിയെന്നാല്‍ നല്ല ഒന്നാന്തരം മറവി. കാലം മൊബൈലിലേക്ക്
Don’t want to skip an update or a post?