Follow Us On

15

January

2025

Wednesday

  • ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി  കൂടുതല്‍ പ്രാര്‍ത്ഥിക്കണം

    ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി കൂടുതല്‍ പ്രാര്‍ത്ഥിക്കണം0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓരോ മനുഷ്യനും രണ്ടുതവണ ദൈവത്തിന്റെ ന്യായവിധിയെ നേരിടാനുണ്ട്. ഒന്ന്, തനതുവിധി. രണ്ട്, പൊതുവിധി. തനതുവിധി ഓരോ വ്യക്തിയും മരിച്ച അടുത്ത നിമിഷം നടക്കുന്നതാണ്. മരിച്ച വ്യക്തിയും ദൈവവും തമ്മില്‍ മുഖത്തോടുമുഖം കണ്ടുമുട്ടുന്ന സമയമാണത്. ഓരോ ആളുടെയും മരിക്കുമ്പോഴത്തെ ആത്മീയ അവസ്ഥവച്ച് ദൈവം ആളെ വിധിക്കും. രണ്ടാമത്തേത് പൊതുവിധി. ലോകാവസാനത്തിലാണ് പൊതുവിധി നടക്കുക. പൊതുവിധിവരെ ദൈവം ആത്മാക്കളെ താഴെ പറയുന്ന ഏതെങ്കിലും ഒരു സ്ഥലത്തേക്ക്, ആളുടെ ആത്മീയസ്ഥിതി അനുസരിച്ച്

  • കാണ്ടമാലിലെ 35 രക്തസാക്ഷികളുടെ  നാമകരണ നടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി

    കാണ്ടമാലിലെ 35 രക്തസാക്ഷികളുടെ നാമകരണ നടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി0

    ഭൂവനേശ്വര്‍ (ഒഡീഷ): പീഡനങ്ങളുടെ നടുവില്‍ ക്രൈസ്തവ വിശ്വാസം ഉയര്‍ത്തിപ്പിടിച്ച്, മരണത്തിനുപോലും ദൈവസ്‌നേഹത്തില്‍നിന്നും വേര്‍പ്പെടുത്താന്‍ കഴിയില്ല എന്ന് ജീവിതംകൊണ്ട് തെളിയിച്ച് രക്തസാക്ഷികളായി മാറിയ കാണ്ടമാലിലെ 35 വിശ്വാസവീരന്മാരുടെ നാമകരണ നടപടി കള്‍ ആരംഭിക്കാന്‍ വത്തിക്കാന്റെ അനുമതി. സ്വതന്ത്ര ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ പീഡനമായിരുന്നു 2008-ല്‍ നടന്ന കാണ്ടമാല്‍ കലാപം. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലാപത്തില്‍ നിയമസംവിധാനങ്ങള്‍ കലാപകാരികള്‍ക്കൊപ്പമായിരുന്നു. കലാപത്തില്‍ 100 ക്രൈസ്തവര്‍ വധിക്കപ്പെടുകയും 296 ദൈവാലയങ്ങളും 6,000-ത്തിലധികം വീടുകളും തീവച്ച് നശിപ്പിക്കപ്പെടുകയും ചെയ്തു. ആയിരക്കണക്കിന്

  • ‘ഫാ. ജസ്റ്റിന്‍  ഈസ് ജസ്റ്റ് ഇന്‍’

    ‘ഫാ. ജസ്റ്റിന്‍ ഈസ് ജസ്റ്റ് ഇന്‍’0

    ജോര്‍ജ് ഗ്ലോറിയ ‘ഫാ. ജസ്റ്റിന്‍ ഈസ് ജസ്റ്റ് ഇന്‍’ നാല്പതില്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ് തേവര എസ്.എച്ച്. കോളജ് കോമ്പൗണ്ടിലെ കാത്തലിക് കരിസ്മാറ്റിക് നാഷണല്‍ കണ്‍വന്‍ഷന്‍ പന്തലിലെ സ്റ്റേജില്‍ നിന്ന് ഫാ. ജീനോ ഹെന്‍ട്രിക്‌സ് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടാം തീയതി വൈകുന്നേരം സ്വര്‍ഗത്തില്‍ വി. പത്രോസ്, ഉറ്റു നോക്കിയിരുന്ന സ്വര്‍ഗീയരോടും ഇതു തന്നെ വിളിച്ചു പറഞ്ഞിരിക്കണം. അതെ, അന്ന് ഫാ. ജസ്റ്റിന്‍ പിന്‍ഹീറോ എണ്‍പത്തിയൊന്നില്‍പരം വര്‍ഷത്തെ ഇഹലോക വാസത്തിനുശേഷം സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു.

  • സഹായഹസ്തവുമായി ഡാര്‍ജിലിംഗ് രൂപത

    സഹായഹസ്തവുമായി ഡാര്‍ജിലിംഗ് രൂപത0

    കൊല്‍ക്കത്ത: സിക്കിമിലെ വെള്ളപ്പൊക്ക കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി കത്തോലിക്കാ സഭ. സഭയുടെ സന്നദ്ധപ്രവര്‍ത്തകര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങി. സിക്കിമിലെ വെള്ളപ്പൊക്കത്തില്‍ 40-ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 76 ലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു. ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവരുടെ വെള്ളം കയറിയിറങ്ങിയ വീടുകള്‍ വൃത്തിയാക്കുന്ന ദൗത്യമാണ് ആദ്യമായി സന്നദ്ധപ്രവര്‍ത്തകര്‍ ഏറ്റെടുത്തതെന്ന് ഡാര്‍ജിലിംഗ് രൂപതയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. അലക്‌സ് ഗുരുംഗ് പറഞ്ഞു. വീടുകള്‍ വൃത്തിയാക്കിയശേഷം ഓരോരുത്തരെയും അവരവരുടെ വീടുകളിലെത്തിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. കൂടാതെ ദുരിതാശ്വസക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും

  • ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസികള്‍ക്ക്  ഊരുവിലക്ക് ഇടപ്പെട്ട് ഹൈക്കോടതി

    ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസികള്‍ക്ക് ഊരുവിലക്ക് ഇടപ്പെട്ട് ഹൈക്കോടതി0

    അഗര്‍ത്തല: ത്രിപുരയില്‍ ബുദ്ധമതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ച ആദിവാസി കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് പ്രഖാപിച്ചതിനെതിരെയുള്ള ത്രിപുര ഹൈക്കോടതിയുടെ വിധിയെ ക്രൈസ്തവസഭ സ്വാഗതം ചെയ്തു. ത്രിപുരയില്‍ ബുദ്ധമതം വിട്ട് ക്രൈസ്തവമതം സ്വീകരിച്ച രണ്ട് കുടുംബങ്ങളെ പീഡിപ്പിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്നായിരുന്നു കോടതിവിധി. ത്രിപുര ഹൈക്കോടതി ഗവണ്‍മെന്റിനോട് ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ക്രിസ്തുമതം സ്വീകരിച്ച പുര്‍ണമോയി ചക്ക്മയുടെയും തൗരുണ്‍ ചക്ക്മയുടെയും കുടുംബങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും ഉത്തരവിട്ടു. ചക്മ ഗോത്രത്തില്‍പ്പെട്ട രണ്ട് കുടുംബങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചതിനെത്തൂടര്‍ന്ന് അവര്‍ക്കെതിരെ ഗോത്രസമൂഹം ഊരുവിലക്ക് പ്രഖ്യാപിച്ചിരുന്നു. ത്രിപുരയിലെ

  • ജല്‍പായ്ഗുരി മിഷന്‍ സ്റ്റേഷന്റെ നൂറാം വാര്‍ഷികം

    ജല്‍പായ്ഗുരി മിഷന്‍ സ്റ്റേഷന്റെ നൂറാം വാര്‍ഷികം0

    കൊല്‍ക്കത്ത: ജല്‍പായ്ഗുരിയിലെ മിഷന്‍ സ്റ്റേഷന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചു. ജല്‍പായ്ഗുരി രൂപതയിലെ നഗരകാട്ട സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ പി.എം.ഐ.ഇ സന്യാസസഭയുടെ സുപ്പീരിയര്‍ ജനറാള്‍ ഫാ. ഫെറൂസിയോ ബ്രാംബില്ലാസ്‌ക, അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ലിയോപോള്‍ദോ ഗിരെല്ലി, കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ, ജല്‍പായ്ഗുരി ബിഷപ് ക്ലെമന്റ് തിര്‍ക്കെ, ബന്ദോഗ്ര ബിഷപ് വിന്‍സന്റ് ഐന്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു. 20000 ആളുകള്‍ ആഘോഷത്തില്‍ പങ്കെടുത്തു. 1923 ല്‍ വെസ്റ്റ് ബംഗാളിലെ തേയില തോട്ടത്തിലെ ജോലിക്കാര്‍ക്കായി പി.െഎ.എം.ഇ മിഷണറിമാരായിരുന്നു ഈ

  • ശില്പശാല സംഘടിപ്പിച്ചു

    ശില്പശാല സംഘടിപ്പിച്ചു0

    ഭുവനേശ്വര്‍: കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഇന്‍ ഇന്ത്യ ഒറീസയിലെ സഭയ്ക്കായി പബ്ലിക് സ്ട്രാറ്റജിക് പ്ലാനിംഗ് വര്‍ക്ക്‌ഷോപ് സംഘടിപ്പിച്ചു. സിനഡാലിറ്റി, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖ, ബഹുമത, ബഹുസ്വര സംസ്‌കാരിക പശ്ചാത്തലത്തില്‍ നവസുവിശേഷവത്ക്കരണം തുടങ്ങിയവയായിരുന്നു വിചിന്തനവിഷയങ്ങള്‍. ജാരാസ്ഗുഡയിലെ ഉത്കല്‍ ജ്യോതി റീജിയണല്‍ പാസ്റ്ററല്‍ സെന്ററിലായിരുന്നു യോഗം. പരിപാടിയില്‍ ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരും യൂത്ത് ലീഡര്‍മാരും പങ്കെടുത്തു. ഒഡീഷയുടെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഓരോരുത്തരും ഇവിടെ എത്തിയിരിക്കുന്നതെന്നും പക്ഷേ, എല്ലാവര്‍ക്കും ഒരു മിഷനാണുള്ളതെന്നും അത് ദൈവത്തിന്റെ മിഷനാണെന്നും കട്ടക്

  • ഉദാഹരണം നരിപ്പാറയച്ചന്‍

    ഉദാഹരണം നരിപ്പാറയച്ചന്‍0

     ഫാ. മാത്യു ആശാരിപറമ്പില്‍ മലബാറിലെ ദൈവജനത്തിനായി കര്‍ത്താവ് പറഞ്ഞ മനോഹരമായ ഒരു ഉപമയായിരുന്നു ജോര്‍ജ് നരിപ്പാറയച്ചന്‍. ഒരു പുരോഹിതനും അജപാലകനും വികാരിയും എങ്ങനെയായിരിക്കണമെന്ന് കര്‍ത്താവ് മനസില്‍ കരുതിയോ അതെല്ലാം ദൃശ്യവല്‍ക്കരിച്ച ഉദാഹരണമായിരുന്നു ഈ പുണ്യമനുഷ്യന്‍. അദ്ദേഹത്തിന്റെ മൃതദേഹത്തിനരികെ കൈകൂപ്പി നിന്നപ്പോള്‍ മനസിലൂടെ ഒഴുകിയിറങ്ങിയ ചിന്തയാണിത്. ഏതാണ്ട് 84 വര്‍ഷം നീണ്ട ജീവിതത്തിലെ അറുപതു വര്‍ഷത്തോളം മലബാറിലെ വിവിധ ഇടവകകളില്‍ ജീവിച്ച ഈ വൈദികന്‍ ഏതൊരു വികാരിയും സെമിനാരിക്കാരനും നിര്‍ബന്ധമായി പഠിച്ച് പരിശീലിക്കേണ്ട ഉദാഹരണമാണ്. കാഴ്ചയില്‍ അത്ര ആകാരഗാംഭീര്യമില്ലാത്ത

Latest Posts

Don’t want to skip an update or a post?