Follow Us On

15

January

2025

Wednesday

  • കെസിബിസി നാടകമേള 21 മുതല്‍ 30 വരെ

    കെസിബിസി നാടകമേള 21 മുതല്‍ 30 വരെ0

    കൊച്ചി: 34-ാമത് കെസിബിസി പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 21 മുതല്‍ 30 വരെ  എറണാകുളം പിഒസിയില്‍ നടക്കും. ഒമ്പത് മത്സര നാടകങ്ങളും ഒരു പ്രദര്‍ശന നാടകവും ഉള്‍പ്പെടെയാണ് ഇത്തവണത്തെ നാടക മേള. 21-ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ‘ചേച്ചി യമ്മ, 22-ന് വടകര കാഴ്ച കമ്മ്യൂണിക്കേഷന്‍സിന്റെ ‘ശിഷ്ടം’, 23-ന് പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ ‘ജീവിതം സാക്ഷി’, 24-ന് തിരുവനന്തപുരം അക്ഷര ക്രിയേഷന്‍സിന്റെ ‘ഇടം’, 25-ന് കൊല്ലം ആത്മ മിത്രയുടെ ‘കള്ളത്താക്കോല്‍’, 26-ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘ചിറക്’, 27- ന്

  • ‘നല്ല സമറായന് ‘ 25-ാം പിറന്നാള്‍

    ‘നല്ല സമറായന് ‘ 25-ാം പിറന്നാള്‍0

     സിസ്റ്റര്‍ ജോയ്‌സ് സി.എം.സി ‘ദൈവത്തിലുള്ള ആശ്രയത്വമാണ് ഞങ്ങളുടെ ബാങ്ക്, യാചിക്കുന്നതാണ് ഞങ്ങളുടെ രീതി, അസൗകര്യമാണ് ഞങ്ങളുടെ സൗകര്യം.’ നല്ല സമറായന്‍ ആശ്രമത്തിന് ആരംഭംകുറിച്ച ഫാ. റോയി വടക്കേലിന്റെ ജീവിതപ്രമാണമാണിത്. കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ഇടവകയിലെ അസിസ്റ്റന്റ് വികാരിയായിരുന്ന അദ്ദേഹം, അഗതികളും അനാഥരും സമൂഹം അവഗണിച്ചവരുമായവരുടെ വേദന തിരിച്ചറിഞ്ഞ മനുഷ്യസ്‌നേഹിയായിരുന്നു. മാനസികമായി താളം തെറ്റിയവരും സ്‌നേഹിക്കാനും സംരക്ഷിക്കാനും ആരും ഇല്ലാത്തവരുമായ സ്ത്രീകള്‍ക്ക് സ്‌നേഹവും സംരക്ഷണവും സുരക്ഷിതത്വവും നല്‍കുന്നതിന് ഒരു ഭവനം എന്ന സ്വപ്‌നം ഫാ. റോയി നിരന്തര പ്രാര്‍ത്ഥനാ വിഷയമാക്കി.

  • ഓണം കഴിഞ്ഞപ്പോള്‍  എല്ലാവര്‍ക്കും സന്തോഷം

    ഓണം കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അങ്ങനെ 2023-ലെ ഓണാഘോഷങ്ങള്‍ കഴിഞ്ഞു. ഓണാഘോഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പല വിഭാഗത്തില്‍പെടുന്ന ആളുകളുടെ സന്തോഷം വര്‍ധിക്കുന്നതിന് അത് കാരണമായി. വിവിധ വിഭാഗം ജനങ്ങള്‍ക്ക് ഓണക്കാലം എങ്ങനെയൊക്കെ സന്തോഷം നല്‍കി എന്നു നോക്കാം. ആദ്യം ബിസിനസ് മേഖലയെ എടുക്കാം. ഉത്പാദകര്‍, വിതരണക്കാര്‍, കച്ചവടക്കാര്‍ എന്നിവരെല്ലാം അടങ്ങുന്നതാണ് ഈ മേഖല. അവര്‍ക്കെല്ലാം ബിസിനസ് നല്ലവണ്ണം നടന്നു. ഓണക്കോടി വില്‍പനയിലൂടെ ആ മേഖല 1700 കോടി രൂപയെങ്കിലും ഓണക്കാലത്ത് നേടി. ഉത്പാദകര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം

  • താളംതെറ്റുന്ന  ന്യൂനപക്ഷ ക്ഷേമം

    താളംതെറ്റുന്ന ന്യൂനപക്ഷ ക്ഷേമം0

    റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ (ലേഖകന്‍ കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറിയാണ്). വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി കേന്ദ്ര – സംസ്ഥാന ന്യൂനപക്ഷ മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തില്‍ ന്യൂനപക്ഷ കമ്മീഷനുകളും ന്യൂനപക്ഷ ഡയറക്ടറേറ്റുകളും നടപ്പാക്കുന്ന പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍, ധനസഹായങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച സുതാര്യത കുറവുകളും പക്ഷപാതങ്ങളും ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. അതിനിടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ വിതരണവുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുന്നു എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ വഴിയായി

  • മാര്‍ പോള്‍ ചിറ്റിലപ്പിള്ളി വിശുദ്ധനായ വൈദിക ശ്രേഷ്ഠന്‍

    മാര്‍ പോള്‍ ചിറ്റിലപ്പിള്ളി വിശുദ്ധനായ വൈദിക ശ്രേഷ്ഠന്‍0

    താമരശേരി: വിശുദ്ധനായ വൈദിക ശ്രേഷ്ഠനാ യിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്ന് തലശേരി മുന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റം. താമരശേരി രൂപതയുടെ മുന്‍മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മൂന്നാം ചരമ വാര്‍ഷിക ത്തോടനുബന്ധിച്ച് രൂപതാതല അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവജനത്തെ വിശുദ്ധീകരിക്കാന്‍ വിശുദ്ധി യുള്ളവര്‍ക്കേ സാധിക്കൂ. ചിറ്റിലപ്പിള്ളി പിതാവ് വിശുദ്ധനും പണ്ഡിതനുമായിരുന്നു. നല്ല ഇടയനായി തന്റെ അജഗണത്തെ ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുക്കുവാന്‍ പിതാവിന് കഴിഞ്ഞതും അതുകൊണ്ടാണെന്ന് മാര്‍ വലിയമറ്റം പറഞ്ഞു. മേരി മാതാ കത്തീഡ്രലില്‍ നടന്ന വിശുദ്ധ

  • കോഴിക്കോട് രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തുടക്കമായി

    കോഴിക്കോട് രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തുടക്കമായി0

    കോഴിക്കോട്: കോഴിക്കോട് രൂപതയില്‍ ദിവ്യ കാരുണ്യ കോണ്‍ഗ്രസിന് തുടക്കമായി. കേരള സഭ ആരംഭിച്ചിരിക്കുന്ന സഭാ നവീകരണത്തോടെ അനുബന്ധിച്ചാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്. കോഴിക്കോട് ദൈവമാതാ കത്തീഡ്രല്‍ ജൂബിലി മെമ്മോറിയല്‍ ഹാളില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വിശുദ്ധ കുര്‍ബാന ഓര്‍മ്മയുടെ ആഘോഷം എന്ന ധ്യാനചിന്ത പങ്കുവെച്ചുകൊണ്ട് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തുടക്കംകുറിച്ചു. വികാരി ജനറല്‍ മോണ്‍. ജന്‍സന്‍ പുത്തന്‍വീട്ടില്‍, റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, സന്തോഷ് കരുമാത്ര എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് രൂപതയുടെ ഭാഗമായ

  • സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ദൈവാലയ ശുശ്രൂഷിയായി 71 വര്‍ഷം

    സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ദൈവാലയ ശുശ്രൂഷിയായി 71 വര്‍ഷം0

     തോമസുകുട്ടി കാഞ്ഞിരപ്പള്ളി ഇരുപതാം വയസില്‍ ലഭിച്ച സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ദൈവാലയ ശുശ്രൂഷിയായി 71 വര്‍ഷം പിന്നിട്ട കുട്ടപ്പന്‍ ചേട്ടന് ആദരവുമായി ഇടവക സമൂഹം. കാഞ്ഞിരപ്പള്ളി രൂപതയിലെ വാഴൂര്‍ ചെങ്കല്‍ തിരുഹൃദയപ്പള്ളി ദൈവാലയ ശുശ്രൂഷകനായി 71 വര്‍ഷം ശുശ്രൂഷ ചെയ്ത കുട്ടപ്പന്‍ ചേട്ടനെയാണ് ചെങ്കല്‍ ഇടവകസമൂഹം ആദരിച്ചത്. നേരത്തെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ കുട്ടപ്പന്‍ ചേട്ടനെന്ന് ഏവരും വിളിക്കുന്ന വാഴൂര്‍ മൈലക്കാവുങ്കല്‍ എം.ടി. മാത്യൂവിനെ പൊന്നാട അണിയിച്ച് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. വൈദികര്‍ക്ക്

  • ഫാ. ജെയിംസ് മികച്ച ജൈവകര്‍ഷകന്‍

    ഫാ. ജെയിംസ് മികച്ച ജൈവകര്‍ഷകന്‍0

    തൃശൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ മികച്ച ജൈവകര്‍ഷകനായി ബ്രഹ്മകുളം സെന്റ് തോമസ് ദൈവാലയ വികാരി ഫാ. ജെയിംസ് ഇഞ്ചോടിക്കാരന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ കര്‍ഷക ദിനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ദൈവാലയത്തിലെ ഒരേക്കര്‍ സ്ഥലത്ത് നഗരസഭയുടെ കദളീവനം പദ്ധതിയില്‍ 75 കദളി വാഴകളാണ് അച്ചന്‍ പരിപാലിക്കുന്നത്. ഇതിനൊപ്പം 115 റോബസ്റ്റ് വാഴകളും നൂറ് പൂവന്‍ വാഴകളും 45 ചെങ്ങാലിക്കോടനും കൃഷിയിറക്കിയിട്ടുണ്ട്. കൃഷിയോട് വലിയ താല്‍പര്യമുള്ള ഫാ. ജെയിംസ് ഏറെ ബുദ്ധിമുട്ടിയാണ് കൃഷിസ്ഥലമൊരുക്കിയത്. പയര്‍, വെണ്ട, വഴുതന, കാന്താരിമുളക് എന്നിവയും

Latest Posts

Don’t want to skip an update or a post?