ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
എറണാകുളം: മത-രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് അതീതമായി ശരിയായ അന്വേഷണങ്ങള്‍ നടത്തി മതപരമോ, രാഷ്ട്രീയപരമോ ആയ എല്ലാ തീവ്രവാദ നീക്കങ്ങളെയും വേരോടെ പിഴുതെറിയാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് കെസിബിസി ഐക്യ-ജാഗ്രത കമ്മീഷന്. ഭീകര സംഘടനയായ ഐഎസിന്റെ കേരളത്തിലെ സജീവ പ്രവര്‍ത്തകരില്‍ രണ്ടുപേരാണ് രണ്ടുമാസങ്ങള്‍ക്കിടെ പിടിയിലായിട്ടുള്ളത്. ലോകം ആശങ്കയോടെ നോക്കിക്കാണുന്ന ഐഎസ്പോലുള്ള ഒരു ഇസ്ലാമിക ഭീകര സംഘടന കേരളത്തിലും വേരാഴ്ത്തിയിരിക്കുന്നു എന്ന വാര്‍ത്ത നടുക്കമുളവാക്കുന്നതാണ്. ഈ വസ്തുത നിസാരവല്ക്കരിക്കാന് കഴിയുന്ന ഒന്നല്ല. ഇസ്ലാമിക ഭീകരസംഘടനകളുടെ ഒട്ടേറെ സജീവ പ്രവര്‍ത്തകര്‍ കേരളം
സൈജോ ചാലിശേരി ”എന്റെ ഹൃദയത്തിന് ഇണങ്ങിയ ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു നല്‍കും” എന്ന പ്രവാചക വചനത്തിന്റെ പ്രചോദനത്താല്‍ ആര്‍ച്ചുബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ നേതൃത്വത്തില്‍ തൃശൂര്‍ അതിരൂപത ആരംഭിച്ച മുളയം മേരി മാതാ മേജര്‍ സെമിനാരി 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. 1998 ജൂണ്‍ ഒന്നിനാണ് മേരിമാത സെമിനാരി പ്രവര്‍ത്തനമാരംഭിക്കുന്നത്. ആ വര്‍ഷംതന്നെ ഓഗസ്റ്റ് 15-ന് അന്നത്തെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഔപചാരികമായ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. വൈവിധ്യമാര്‍ന്ന മിനിസ്ട്രികള്‍ പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക എന്നീ ത്രിവിധ
കൊച്ചി : ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 19-ാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 10-ന് നടക്കും. കിഴക്കന്‍ മേഖലയില്‍നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ ഞായറാഴ്ച വൈകുന്നേരം മൂന്നിന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിക്കും. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ദീപശിഖാപ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍ വൈകുന്നേരം 3.30ന് വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്യും. ഗോശ്രീ പാലങ്ങളിലൂടെ
ജയ്മോന് കുമരകം സ്നേഹിതനായ പ്രശസ്ത സംഗീത സംവിധായകന് അല്‍ഫോന്‍സ് ജോസഫ് പറഞ്ഞൊരു സംഭവം ഓര്‍മ്മയിലിന്നും മായാതെ നില്ക്കുന്നു. ജീസസ് യൂത്തിലൂടെ സിനിമാ മേഖലയില്‍ എത്തിച്ചേര്‍ന്ന വ്യക്തിയാണ് അല്‍ഫോന്‍സ്. അതുകൊണ്ട് തനിക്ക് കിട്ടിയ ദൈവാനുഭവങ്ങള്‍ സിനിമാമേഖലയിലേക്കും പകരാനാണ് അദേഹം എന്നും ശ്രമിക്കാറുള്ളത്. ഓസ്കര് ജേതാവായ സംഗീതസംവിധായകന് റഹ്മാന് ‘വിണ്ണൈ താണ്ടി വരുവായ്’ എന്ന തമിഴ് സിനിമയ്ക്കുവേണ്ടി പാട്ടുപാടാന്‍ ഒരിക്കല്‍ അല്ഫോന്സിനെ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ റഹ്മാനുമായി അന്ന് അല്‍ഫോന്‍സിനത്ര പരിചയമുണ്ടായിരുന്നില്ല. അദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് അല്‍ഫോന്‍സ് ചെന്നൈയിലെത്തി, ആകാംക്ഷയുടെ നിമിഷങ്ങള്‍.
ഫാ. മാത്യു ആശാരിപറമ്പില്‍ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ ജനപ്രീതിയില്‍ മികച്ചതായി ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ നിരവധി അവാര്‍ഡുകള്‍ നേടുകയുണ്ടായി. ജനത്തെ ഏറെ ചിന്തിപ്പിച്ചതും ചിരിപ്പിച്ചതുമായ ചാക്കോച്ചന് ചിത്രം ഞാന്‍ രണ്ടുപ്രാവശ്യം കണ്ടു. ഒരു വഴിപോക്കനെ പട്ടി കടിച്ചതിന്റെ കാരണം തേടിയുള്ള അന്വേഷണം റോഡിലെ കുഴി ശരിയാക്കാത്ത മന്ത്രിയെ ശിക്ഷിക്കുന്ന അപ്രതീക്ഷിത രംഗത്തിലേക്ക് നയിക്കുന്ന രസകരമായ ചിത്രമാണിത്. ഓരോരുത്തരുടെയും അഭിനയം മികച്ചതാണെങ്കിലും മജിസ്ട്രേറ്റായി വരുന്ന കുഞ്ഞികൃഷ്ണന് മാസ്റ്ററുടെ അഭിനയം എടുത്തുപറയേണ്ടതാണ്. ആദ്യമായി സിനിമയില്‍
റവ.ഡോ. മൈക്കിള്‍ കാരിമറ്റം ബൈബിളിലെ വിവരണങ്ങളനുസരിച്ച് ചില വ്യക്തികള്‍ വളരെക്കാലം ജീവിച്ചിരുന്നതായി കാണുന്നു. ആദ്യമനുഷ്യനായ ആദാം 930, മെത്തുശെലാഹ് 968, നോഹ 950 വര്‍ഷം. ഇത് അക്ഷരാര്‍ത്ഥത്തില്‍ ആണോ മനസിലാക്കേണ്ടത്? ‘ആദിചരിത്രം’ എന്നറിയപ്പെടുന്ന ഉല്പത്തി പുസ്തകത്തിന്റെ ആദ്യത്തെ പതിനൊന്ന് അധ്യായങ്ങളിലാണ് ചോദ്യവിഷയമായ ആയുര്‍ദൈര്‍ഘ്യം പ്രതിപാദിക്കപ്പെടുന്നത്. കൃത്യമായ ചരിത്രം എന്നതിനെക്കാള്‍ ചരിത്രത്തിന്റെ ദൈവശാസ്ത്രപരമായ ഒരവതരണമാണ് ഈ അധ്യായങ്ങളില്‍ കാണുന്നത്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഭാഷ മുഖ്യമായും പ്രതീകാത്മകമാണ്. അതിനാല്‍ ഇവിടെ കാണുന്ന വിവരണങ്ങളും സംഖ്യകളും അക്ഷരാര്‍ത്ഥത്തില്‍ എന്നതിനെക്കാള്‍ പ്രതീകങ്ങളായി മനസിലാക്കണം.
കാക്കനാട്: ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ്. എസ്എംവൈഎം ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന കേരളാ റീജിയണ്‍ രൂപതാ പ്രതിനിധി സംഗമം ക്രൈസ്തവ ന്യൂനപ ക്ഷങ്ങളോടുള്ള സര്‍ക്കാരിന്റെ നീതിനിഷേധം ചൂണ്ടിക്കാട്ടുകയും നാളിതുവരെയായിട്ടും ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരി ക്കാത്തതിനെ അപലപിക്കുകയും ചെയ്തു. യൂത്ത് കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ എസ്എംവൈഎം
റവ. ഡോ. റോയ് പാലാട്ടി CMI ഏതൊരാളുടെയും ജീവിതകാണ്ഡത്തില്‍ രണ്ടുദിനങ്ങള്‍ ഏറെ സവിശേഷമാണ്: ജനനദിവസം, ജനിച്ചതിന്റെ നിയോഗമറിയുന്ന ദിവസം. എന്തിനാണ് ഞാന്‍ ഈ മണ്ണില്‍ ജനിച്ചതെന്ന് അറിയുന്നതാണ് നിയോഗം. മേരിക്കാകട്ടെ ഈ രണ്ടുദിനങ്ങള്‍ തമ്മില്‍ അകലമില്ല. കൃത്യമായ നിയോഗത്തോടെയാണ് അവളുടെ പിറവി. രക്ഷകന്റെ അമ്മയാകണം, വിശ്വാസികളുടെ ജനയിത്രിയാകണം. ജനിച്ചപ്പോഴേ നിയോഗമറിഞ്ഞിട്ടുള്ള മൂന്നുപേര്‍ മാത്രമേ ഉണ്ടാകാനിടയുള്ളൂ; രക്ഷകനായ ക്രിസ്തു, അവന്റെ അമ്മയായ മറിയം, അവന് വഴിയൊരുക്കിയ സ്നാപകയോഹന്നാന്. അതുകൊണ്ടുതന്നെ ഈ മൂന്നുപേരുടെ പിറന്നാളുകള്‍ മാത്രമേ തിരുനാളായി നാം ആഘോഷിക്കാറുള്ളൂ.
Don’t want to skip an update or a post?