ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
ഇടുക്കി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സീറോമലബാര്‍ രൂപതയുടെ അധ്യക്ഷനായി ഫാ. മാത്യു നെല്ലിക്കുന്നേല്‍ ഉയര്‍ത്തപ്പെടുമ്പോള്‍ ഒരേ കാലഘട്ടത്തില്‍ സഹോദരങ്ങള്‍ ബിഷപ്പുമാരാകുന്ന അപൂര്‍വസംഭവത്തിന് സാക്ഷിയാകുകയാണ് സീറോമലബാര്‍ സഭ. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ജേഷ്ഠനാണ് നിയുക്ത മെത്രാന്‍. കോതമംഗലം രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍നിന്ന് 1998 ഡിസംബര്‍ 30-ന് ഇരുവരും ഒരുമിച്ചായിരുന്നു പൗരോഹിത്യം സ്വീകരിച്ചതെന്നൊരു പ്രത്യേകതയുമുണ്ട്. രണ്ടു മക്കള്‍ വൈദിക മേലധ്യക്ഷ പദവിയിലേക്ക് എത്തിയതില്‍ ദൈവത്തിന് നന്ദിപറയുകയാണ് അമ്മ മേരി. എല്ലാം ദൈവാനുഗ്രഹം എന്നായിരുന്നു അമ്മയുടെ
മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 93 -ാമത് പുനരൈക്യ വാര്‍ഷികവും സഭാസംഗമവും സെപ്റ്റംബര്‍ 20,21 തിയതികളില്‍ മൂവാറ്റുപുഴ ഭദ്രാസനത്തിലെ മാര്‍ ഈവാനിയോസ് നഗറില്‍(വിമലഗിരി ബിഷപ്‌സ് ഹൗസ്) നടക്കും. 20 ന് പുനരൈക്യസന്ദേശവിളംബര യാത്രക്ക് സ്വീകരണം നല്‍കും. 21 ന് അര്‍പ്പിക്കുന്ന സമൂഹബലിയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. മലങ്കര സഭയിലെ ബിഷപ്പുമാരും വൈദികരും സഹകാര്‍മ്മികരാകും. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ തിരുവചന സന്ദേശവും കര്‍ദിനാള്‍ ക്ലീമിസ് ബാവ പുനരൈക്യ
കോട്ടയം: വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴില്‍ നടത്തുന്ന പരിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്‌സിന്റെ പുതിയ ബാച്ച് സെപ്റ്റംബര്‍ 9 -ന് ആരംഭിക്കുന്നു. കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിലാണ് ഡിപ്ലോമ കോഴ്‌സ് നടത്തുന്നത്. മാസത്തിലെ 2, 4 ശനിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 5.00 വരെയാണ് ക്ലാസുകള്‍. അല്മായര്‍ക്കും സന്യസ്തര്‍ക്കും വൈദികര്‍ക്കും ഈ കോഴ്‌സില്‍ പങ്കെടുക്കാം. സന്യസ്തര്‍ക്കും മതാധ്യാപകര്‍ക്കും അല്മായര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രം, പരിശുദ്ധ കുര്‍ബാനയുടെ പഴയനിയമ
ഗാന്ധിനഗര്‍: ഗുജറാത്തില്‍ മിശ്രവിവാഹത്തിലുണ്ടായ കുഞ്ഞിന് മാമ്മോദീസ നല്‍കിയ വൈദികനെതിരെ മതപരിവര്‍ത്തനനിയമമനുസരിച്ച് കേസെടുത്തത് സുപ്രീംകോടതി താല്‍ക്കാലികമായി തടഞ്ഞു. കുഞ്ഞിന്റെ അമ്മ കത്തോലിക്കയായതിനാലാണ് വൈദികന്‍ കുഞ്ഞിന് മാമ്മോദീസ നല്‍കിയതെന്ന് ഈശോ സഭാവൈദികനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഫാ. സെഡറിക് പ്രകാശ് ഇതിനെക്കുറിച്ച് പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വൈദികനെതിരെ ക്രിമിനല്‍ നടപടികള്‍ കൈകൊള്ളുന്നത് സ്റ്റേ ചെയ്തത്. വൈദികന്റെ പേരും വിവരവും അദ്ദേഹത്തിന്റെ ജീവന് വെല്ലുവിളിയുള്ളതിനാല്‍ വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് ആഴ്ചകള്‍ക്കുശേഷം കോടതി വീണ്ടും
ന്യൂയോര്‍ക്ക്: എരിയുന്ന തീച്ചൂളയില്‍ എറിയപ്പെട്ട മൂന്ന് യുവാക്കള്‍ അത്ഭുതകരമായി സംരക്ഷിക്കപ്പെട്ട സംഭവം ബൈബിളില്‍ വിവരിക്കുന്നുണ്ട് (ദാനിയേല്‍ 3). സമാനമായൊരു സംഭവമാണ് അമേരിക്കയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. അമേരിക്കയിലെ ഹവായ് ദ്വീപിലെ കാട്ടുതീയില്‍ ഒരു കേടുപാടും സംഭവിക്കാത്ത ലഹയിനായിലെ മരിയ ലാനാകിലാ കത്തോലിക്ക ദൈവാലയമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കനത്ത അഗ്നിബാധയില്‍ ചുറ്റുപാടുമുള്ള കെട്ടിടങ്ങള്‍ കത്തിയെരിഞ്ഞപ്പോള്‍ നടുവില്‍ ഉണ്ടായിരുന്ന ദൈവാലയം അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടത് അവിശ്വസനീയമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1918-ന് ശേഷം അമേരിക്കയില്‍ ഏറ്റവുമധികം ജീവന്‍ കവര്‍ന്ന കാട്ടുതീയാണ് കഴിഞ്ഞ മാസം
പത്തനംതിട്ട: ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ്‌ലാന്‍ഡിംഗ് ദൗത്യം വിജയിച്ചപ്പോള്‍ ആരാലും അറിയപ്പെടാന്‍ ആഗ്രഹിക്കാതെ ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുകയാണ് പത്തനംതിട്ട മൈലപ്രാ കുമ്പഴവടക്ക് മണിപ്പറമ്പില്‍ എബിന്‍ തോമസ്. ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ്‌ലാന്‍ഡിംഗ് എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ എഞ്ചിനീയറാണ് എബിന്‍. റോക്കറ്റിന്റെ മൂന്ന് ഡിസൈനര്‍മാരില്‍ ഒരാളും. പത്തനംതിട്ട മൈലപ്രാ തിരുഹൃദയ മലങ്കര കത്തോലിക്കാ ഇടവകയില്‍ മണിപ്പറമ്പില്‍ തോമസ് എബ്രഹാമിന്റെയും അനു തോമസിന്റെയും മകനാണ് മുപ്പതുകാരനായ എബിന്‍. തോമസ് എബ്രഹാം കൊച്ചിന്‍ നേവല്‍ ബേസിലെ ഉദ്യോഗസ്ഥനാണ്. അനു തോമസ് മൈലപ്രാ സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളിലെ
കാഞ്ഞിരപ്പള്ളി: പ്രത്യാശയോടെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുവാന്‍ ദൈവത്തില്‍ പരിപൂര്‍ണ്ണമായി ആശ്രയിച്ച് ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണ മാക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ ഉപ്പുതറയില്‍ നടന്ന ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള പരിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ദൈവത്തില്‍ ഉത്തരം കണ്ടെത്തുന്നവരാകുവാന്‍ നമുക്കാവണമെന്നും മാര്‍ പുളിക്കല്‍ ഓര്‍മിപ്പിച്ചു. ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളിവികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ ചെറുപുഷ്പ മിഷന്‍ ലീഗ് കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ്
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കുടുംബ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ലീന്‍ കൊച്ചി പ്രോഗ്രാം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. തിരക്കു നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തില്‍ മാലിന്യ സംസ്്കരണത്തിന് താല്പര്യം കാട്ടാതെ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്ന സംസ്‌കാരം ഉപേക്ഷിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു. കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ്
Don’t want to skip an update or a post?