Follow Us On

16

January

2025

Thursday

  • വിശ്വാസ സാഗരമായി രാജകുമാരി തീര്‍ത്ഥാടനം

    വിശ്വാസ സാഗരമായി രാജകുമാരി തീര്‍ത്ഥാടനം0

    ഇടുക്കി: ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ നടന്ന മൂന്നാമത് മരിയന്‍ തീര്‍ത്ഥാടനം വിശ്വാസ സാഗരമായി. രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ ദൈവാലയത്തില്‍നിന്നും രാജകുമാരി ദേവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്കായിരുന്നു തീര്‍ത്ഥാടനം. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കിയ തീര്‍ത്ഥാടനത്തില്‍ രൂപതയിലെ മുഴുവന്‍ വൈദിക രും സമര്‍പ്പിതരും രൂപതയുടെ വിവിധ ഇടവക കളില്‍നിന്നുള്ള വിശ്വാസികളും പങ്കുചേര്‍ന്നു. എല്ലാ ടൗണുകളിലും നാനാജാതി മതസ്ഥരായ ആളുകളും വ്യാപാരികളും തീര്‍ത്ഥാടനത്തിന് സ്വീകരണം നല്‍കിയത് ശ്രദ്ധേയമായി. തീര്‍ത്ഥാ ടകരെ സ്വീകരിക്കാന്‍ രാജകുമാരി പള്ളിയക്ക ണത്തില്‍

  • അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചര്‍ച്ചകളെ അട്ടിമറിക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതം

    അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചര്‍ച്ചകളെ അട്ടിമറിക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതം0

    കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപ തയില്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി സീറോമ ലബാര്‍സഭയുടെ സിനഡ് നിശ്ചയിച്ച മെത്രാ ന്മാരുടെ പ്രത്യേക കമ്മിറ്റി ചര്‍ച്ചകള്‍ നടത്തികൊ ണ്ടിരിക്കുകയാണ്. പ്രസ്തുത കമ്മിറ്റിയുടെ ചര്‍ച്ചകള്‍ തുടരവേ അപ്പസ്‌തോലിക് അഡ്മി നിസ്‌ട്രേറ്റര്‍ ചര്‍ച്ചകളിലെ ധാരണകള്‍ അട്ടിമറി ക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ തീര്‍ത്തും തെറ്റിദ്ധാരണാജനകമായ വാര്‍ത്ത ഒരു പ്രമുഖ ദിനപത്രത്തിലും സാമൂഹ്യ മാധ്യമങ്ങളിലും കാണാ നിടയായി. ചര്‍ച്ചകളില്‍ ഒരുതരത്തിലും ഇടപെടാത്ത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചര്‍ച്ചകളെ അട്ടിമറിക്കുന്നു എന്ന

  • പെനുവേല്‍ ആശ്രമത്തിന്റെ രജതജൂബിലി ആഘോഷിച്ചു

    പെനുവേല്‍ ആശ്രമത്തിന്റെ രജതജൂബിലി ആഘോഷിച്ചു0

    കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപതയുടെ ജീവകാരുണ്യ സ്ഥാപനങ്ങളിലൊന്നായ തമ്പലക്കാട് പെനുവേല്‍ ആശ്രമത്തിന്റെയും എമ്മാനുവേല്‍ ധ്യാനകേന്ദ്രത്തിന്റെയും രജത ജൂബിലി ആഘോഷിച്ചു. സമാപന സമ്മേളനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. സഹോദരങ്ങളുടെ കാവല്‍ക്കാരെന്ന ബോധ്യത്തില്‍ കരുതലോടെ സഹജീവികളെ ശുശ്രൂഷിക്കുവാന്‍ നമുക്ക് കടമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. സ്ഥാപക ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വെച്ചൂക്കരോട്ടിനെ മാര്‍ ജോസ് പുളിക്കല്‍ പൊന്നാട

  • ചരിത്രത്തിൽ ആദ്യമായി പാപ്പയെ സ്വീകരിക്കാൻ ഒരുങ്ങി  മംഗോളിയൻ ജനത; ചരിത്രനിമിഷങ്ങൾ തത്‌സമയം ശാലോം വേൾഡിൽ

    ചരിത്രത്തിൽ ആദ്യമായി പാപ്പയെ സ്വീകരിക്കാൻ ഒരുങ്ങി  മംഗോളിയൻ ജനത; ചരിത്രനിമിഷങ്ങൾ തത്‌സമയം ശാലോം വേൾഡിൽ0

    വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യൻ രാജ്യമായ മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ ദൂതുമായി ഫ്രാൻസിസ് പാപ്പ ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം. ‘ഒരുമിച്ച് പ്രത്യാശിക്കുക’ എന്നതാണ് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ മംഗോളിയയിൽ ഫ്രാൻസിസ് പാപ്പ നടത്തുന്ന പര്യടനത്തിന്റെ ആപ്തവാക്യം. ഏതാണ്ട് 1400 കത്തോലിക്കരും ആറ് ദൈവാലയങ്ങളും മാത്രമുള്ള ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്ക് ഇതാദ്യമായാണ് ഒരു പാപ്പ ആഗതനാകുന്നത്. ഈ ചരിത്രനിമിഷങ്ങൾ ശാലോം വേൾഡ് തത്‌സമയം സംപ്രേഷണം ചെയ്യും. ഓഗസ്റ്റ് 31വൈകിട്ട് 6.30ന് റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽനിന്ന്

  • കേരളത്തിലെ സ്ത്രീകള്‍  സന്തുഷ്ടരോ…?

    കേരളത്തിലെ സ്ത്രീകള്‍ സന്തുഷ്ടരോ…?0

    പെണ്‍കുട്ടികള്‍ക്കും പിതൃസ്വത്തില്‍ തുല്യാവകാശം നല്‍കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പുറത്തിറക്കിയ ഇടയലേഖനം കേരളസമൂഹത്തില്‍, വിശിഷ്യാ ക്രൈസ്തവരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. നിയമപരമായി പിതൃസ്വത്തിന് തുല്യാവകാശം ഉണ്ടെങ്കില്‍പ്പോലും ക്രൈസ്തവരുടെ ഇടയില്‍ ഇന്നും സ്വത്തുവിഭജനത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ വിവേചനം നേരിടുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിലേക്കായിരുന്നു ആര്‍ച്ചുബിഷപ് പാംപ്ലാനിയുടെ ലേഖനം വിരല്‍ചൂണ്ടിയത്. ഇതിന്റെ അനന്തരഫലമാണ് സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകളെന്നും അവ എത്രത്തോളം ദോഷകരമായാണ് സമൂഹത്തെ ബാധിക്കുന്നതെന്നും ലേഖനത്തില്‍ മാര്‍ പാംപ്ലാനി ചൂണ്ടിക്കാണിച്ചു. ഇത്തരത്തില്‍ സാമ്പത്തികമേഖല മുതല്‍ വീട്ടുജോലികള്‍

  • ബാങ്ക് ജോലി ഉപേക്ഷിച്ച  വൈദികന്‍

    ബാങ്ക് ജോലി ഉപേക്ഷിച്ച വൈദികന്‍0

    ജെയിംസ് ഇടയോടി, മുംബൈ അമേരിക്കന്‍ സ്ഥാപനമായ സിറ്റി ബാങ്കിലെ ഉന്നത പദവി ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്ന് പൗരോഹിത്യം സ്വീകരിച്ച ഒരു യുവവൈദികന്റെ അപൂര്‍വ സമര്‍പ്പണത്തിന്റെ കഥ തോമസ് 2009-ല്‍ എഞ്ചിനീയറിംഗ് പാസായത് കഷ്ടിച്ചായിരുന്നു. അതുകൊണ്ടുതന്നെ മികച്ച ജോലിയൊന്നും ലഭിക്കാന്‍ സാധ്യതയില്ലെന്ന് പലരും വിധിയെഴുതി. ദൈവം തന്നെ പരിപാലിക്കുമെന്ന ഉറച്ച ബോധ്യം ഹൃദയത്തില്‍ ഉണ്ടായിരുന്നതിനാല്‍ ആ ചെറുപ്പക്കാരനെ അതൊട്ടും അസ്വസ്ഥപ്പെടുത്തിയിരുന്നില്ല. മുംബൈയിലെ പ്രശസ്തമായ ഫാ. ആഗ്നല്‍ എഞ്ചിനീയറിങ്ങ് കോളജില്‍ തനിക്കു പ്രവേശനം ലഭിച്ചതുതന്നെ ദൈവാനുഗ്രഹമായിരുന്നു എന്ന് അവന് നിശ്ചയം

  • തമിഴ്മക്കളുടെ  മലയാളി അമ്മ

    തമിഴ്മക്കളുടെ മലയാളി അമ്മ0

    മാത്യു സൈമണ്‍ കോയമ്പത്തൂരിലെ കാരമടയില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്‌ഷെപ്പേര്‍ഡ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ സെന്റര്‍ ആന്‍ഡ് ഡിസ്‌പെന്‍സറി, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിന്റെ സാമൂഹ്യ പുനരുദ്ധാരണമേഖലയില്‍ ഏറെ വേറിട്ടുനില്‍ക്കുന്ന പ്രസ്ഥനമാണ്. സീറോ മലബാര്‍ സഭയുടെ പാലക്കാട് രൂപതയില്‍ കോയമ്പത്തൂര്‍ ജില്ലയിലെ ഗാന്ധിപുരം ലൂര്‍ദ്ദ് ഇടവകയുടെ വികാരിയായിരുന്ന മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളിയുടെ മനസില്‍ രൂപംകൊണ്ട ഗ്രാമവികസനം എന്ന ദര്‍ശനത്തിന്റെ ഫലമായിരുന്നു 1977 ല്‍ എളിയ രീതിയില്‍ രൂപംകൊണ്ട ഈ സെന്റര്‍. 1979 മുതല്‍ ഇതിന്റെ ഭാഗമാണ് സിസ്റ്റര്‍ അനില മാത്യു എഫ്‌സിസി.

  • നേപ്പാളിലെ  ആദ്യ വൈദികന്‍

    നേപ്പാളിലെ ആദ്യ വൈദികന്‍0

    രഞ്ജിത്ത് ലോറന്‍സ് ഫാ. പയസ് പെരുമന ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ മഹാത്ഭുതം നടന്നത്. അവിടെ മരിച്ചു കിടന്നിരുന്ന മനുഷ്യന്‍ എഴുന്നേറ്റ് വന്ന് അവരോടൊപ്പമിരുന്നു. തുടര്‍ന്ന് ആ മനുഷ്യന്‍ അച്ചനോട് ഇങ്ങനെ പറഞ്ഞു- ”ഫാദര്‍, എന്റെ ആത്മാവ് ശരീരം വിട്ടുപോയിരുന്നു. ശരീരം നിലത്ത് കിടത്തിയിരിക്കുന്നതും അച്ചന്‍ വന്ന് പ്രാര്‍ത്ഥിക്കുന്നതുമൊക്കെ ഞാന്‍ കാണുന്നുണ്ടായിരുന്നു. വളരെ സന്തോഷം തരുന്ന ഒരു പ്രകാശത്തിന്റെ അനുഭവത്തിലായിരുന്നു ഞാന്‍. പെട്ടന്ന്‌ എന്നോട് തിരിച്ചുപോകണമെന്ന് പറയുകയും ഞാന്‍ മടങ്ങിവരുകയുമായിരുന്നു.” 2004 ഡിസംബര്‍ മാസത്തിലെ നല്ല തണുപ്പുള്ള ഒരു

Latest Posts

Don’t want to skip an update or a post?