2025-ല്‍ ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയില്‍ 370-ലധികം അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്
- Featured, INDIA, LATEST NEWS
- July 22, 2025
മൊസൂള്‍: മൊസൂളിലെ നിത്യസഹായ മാതാവിന്റെ നാമധേയത്തിലുള്ള കല്‍ദായ കത്തോലിക്ക ദൈവാലയത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദിവ്യബലിയര്‍പ്പണം നടന്നു. ഇസ്ലാമിക തീവ്രവാദികള്‍ തങ്ങളുടെ ഓഫീസാക്കി ഉപയോഗിച്ച ദൈവാലത്തിലാണ് പുനരുദ്ധാരണത്തിന് ശേഷം ദിവ്യബലിയര്‍പ്പണം നടന്നത്. കല്‍ദായ കത്തോലിക്കാ സഭാതലവന്‍ കര്‍ദിനാള്‍ ലൂയീസ് റാഫേല്‍ സാക്കോ മുഖ്യകാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ മുന്നൂറിലധികം വിശ്വാസികള്‍ പങ്കെടുത്തു. മൊസൂളില്‍നിന്ന് പലായനം ചെയ്ത പതിനായിരക്കണക്കിന് ക്രിസ്ത്യാനികള്‍ ഇനിയും മടങ്ങിവന്നിട്ടില്ല. മുമ്പ് ഇറാഖിലെ കല്‍ദായ ക്രൈസ്തവരുടെ സംഖ്യ ഒരു ദശലക്ഷത്തിലധികമായിരുന്നെങ്കില്‍ ഐഎസ് അക്രമത്തിന് ശേഷം ഇപ്പോല്‍ നാല് ലക്ഷത്തോളം ക്രൈസ്തവര്‍
ഓട്ടിസവും എഡിഎച്ച്ഡിയും ബാധിച്ച 27 കാരിയായ മകളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി നിയമപോരാട്ടവുമായി ഒരപ്പന്‍.നിലവിലെ നിയമപ്രകാരം ഈ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ദയാവധം നടത്താനാകില്ലെന്ന പിതാവിന്റെ അപ്പീല്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്‍ ഡയിംഗ് എന്ന പേരിലറിയപ്പെടുന്ന ദയാവധം ഫെബ്രുവരി ഒന്നിനാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. അവസാന നിമിഷം പിതാവ് നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ദയാവധം മാറ്റവയ്ക്കുകയായിരുന്നു. ഓട്ടിസം ബാധിതരായവരെ അംഗീകരിക്കുവാനുള്ള മാസമായി ഏപ്രില്‍ മാസം ആചരിക്കുന്നതിനിടെയാണ് കാനഡയിലെ കാല്‍ഗറിയില്‍ നിന്നുള്ള ഈ കേസ് ശ്രദ്ധ നേടിയിരിക്കുന്നത്.
കോട്ടയം: ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍ വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ സിസ്റ്റര്‍ ഡോ. ലത എസ്‌വിഎം നയിച്ചു.
കോട്ടപ്പുറം: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും കെ എല്‍സിഎ. കെഎല്‍സിഎയുടെ 52-ാമത് വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി കോട്ടപ്പുറം കത്തീഡ്രല്‍ ഇടവകയില്‍ നടന്ന സമ്മേളനമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആഘോഷങ്ങള്‍ കത്തീഡ്രല്‍ വികാരി ഫാ. ജാക്‌സണ്‍ വലിയപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ബോസ്‌കോ പടമാടന്‍ പതാക ഉയര്‍ത്തി. തോമസ് വെങ്ങണത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രൂപതാ വിദ്യാഭ്യാസ ഫോറം കണ്‍വീനര്‍ പി.എഫ് ലോറന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വിഷയാവതരണം നടത്തി. ഫാ. അനീഷ്
കണ്ണൂര്‍: ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും മതേതരത്വവും സംരക്ഷിക്കുന്നവരും അഴിമതി ഇല്ലാത്തവരുമായ വ്യക്തികളെയാണ് അടുത്ത തിരഞ്ഞെടുപ്പില്‍ ജനപ്രതിനി ധികളാകേണ്ടതെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) 52-ാം സ്ഥാപകദിനത്തിന്റെ രൂപതാതല ആഘോഷവും, ജെ.ബി കോശി കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാന വ്യാപകമായി നടത്തുന്ന ‘1000 കുടുംബയോഗങ്ങള്‍’ പ്രചാരണ പരിപാടിയുടെ രുപതാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ബഹുസ്വരതയും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. മതേതര മുല്യങ്ങളെ തള്ളിക്കളയുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം
2022-ലെ കണക്കുകള്‍പ്രകാരം ലോകമെമ്പാടുമായി കത്തോലിക്ക വിശ്വാസികളുടെ സംഖ്യ ഒരു ശതമാനം വര്‍ധിച്ച് 139 കോടിയായി. കഴിഞ്ഞ ദിവസം വത്തിക്കാന്‍ പ്രസിദ്ധീകരിച്ച 2022-ലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഈയര്‍ ബുക്കിലും 2024 പൊന്തിഫിക്കല്‍ ഈയര്‍ ബുക്കിലുമായാണ് സഭയുടെ വളര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ആഫ്രിക്കയിലാണ് വിശ്വാസികളുടെ സംഖ്യയിലുള്ള ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത് – മൂന്ന് ശതമാനം. .9 ശതമാനം വളര്‍ച്ചയുമായി അമേരിക്കയും .6 ശതമാനം വളര്‍ച്ചയുമായി ഏഷ്യയുമാണ് തൊട്ട് പുറകിലുള്ളത്. ആഫ്രിക്കയില്‍ വൈദികരുടെ എണ്ണത്തില്‍ 3.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഏഷ്യയില്‍
മാനന്തവാടി: ഓരോ നാടിന്റെയും ആശ്വാസകേന്ദ്രമായി മാറാന്‍ ദൈവാലയങ്ങള്‍ക്ക് കഴിയണമെന്ന് മാനന്തവാടി രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം. തവിഞ്ഞാല്‍ സെന്റ് മേരീസ് ഇടവകയുടെ പുതിയ ദേവാലയത്തിന്റെ കൂദാശകര്‍മം നിര്‍വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഓരോ മനുഷ്യനും പ്രയാസങ്ങള്‍ പങ്കുവയ്ക്കാനുള്ള കേന്ദ്രം കൂടിയാണ് ദൈവാലയം. ദേവാലയത്തില്‍ ദൈവത്തിന്റെ കൈപിടിച്ച് നടക്കാന്‍ വിശ്വാസിക്കു കഴിയണമെന്നും മാര്‍ പൊരുന്നേടം പറഞ്ഞു. കൂദാശാകര്‍മത്തില്‍ രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോലിക്കല്‍, മുന്‍ വികാരി ഫാ. ജോസഫ് നെച്ചിക്കാട്ട് എന്നിവര്‍ സഹകാര്‍മികരായി. ദൈവാലയ
കാഞ്ഞിരപ്പള്ളി: മെയ് 13-ന് നടക്കുന്ന കാഞ്ഞിരപ്പള്ളി രൂപതാദിനാചരണത്തിന് ഒരുക്കമായുള്ള പ്രതിനിധി സംഗമം എരുമേലി അസംപ്ഷന്‍ ഫൊറോന ദൈവാലയ ഹാളില്‍ നടന്നു. ആതിഥേയരായ എരുമേലി ഫൊറോനയിലെ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ എരുമേലി ഫൊറോന വികാരി ഫാ. വര്‍ഗീസ് പുതുപറമ്പില്‍ അധ്യക്ഷത വഹിച്ചു. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു ആമുഖ സന്ദേശം നല്‍കി. മെയ് 13ന് നടക്കുന്ന രൂപതാദിനാഘോഷം, അട്ടപ്പാടി സെഹിയോന്‍ ടീമംഗമായ ഫാ. ബിനോയി കരുമരുതുങ്കലിന്റെ നേതൃത്വത്തില്‍ മെയ് 11ന് നടക്കുന്ന
Don’t want to skip an update or a post?