ദേവാലയ നിര്‍മ്മാണത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍; സംരക്ഷണം നല്കാന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഉത്തരവ്
- ASIA, Featured, INDIA, LATEST NEWS
- December 13, 2025

ഇടുക്കി: പ്രകൃതിഭംഗിയില്‍ ശ്രദ്ധേയമായ ഹൈറേഞ്ചിന്റെ സൗന്ദര്യം ആവോളം അനുഭവിച്ച് കെസിവൈഎം പരിസ്ഥിതി പഠന ശിബിരം ‘കാന്‍യന്‍ 2024’ ഇടുക്കിയില്‍ നടന്നു. കേരളത്തിലെ മുപ്പതോളം രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. നെടുങ്കണ്ടം കരുണ ആനിമേഷന്‍ സെന്ററില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിസ്ഥിതി സംരക്ഷണ പ്രക്രിയയില്‍ യുവജനങ്ങളുടെ കഴിവും അറിവും ഉപകാരപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പിന്റെ രണ്ടാം ദിനം വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഇടുക്കിയുടെ പ്രകൃതിഭംഗിയും ഭൂപ്രകൃതിയും കാലാവസ്ഥയും മനസിലാക്കി. മുന്‍ കെസിവൈഎം

തൃശൂര്‍: മനുഷ്യത്വവും സാങ്കേതിക മികവും ഉള്ളവരാകണം എഞ്ചിനീയര്‍മാരെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. കൊടകര സഹൃദയ ഓട്ടോണമസ് എഞ്ചിനീയറിംഗ് കോളജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഡിടിഇ ഡയറക്ടര്‍ ഡോ. ഷാലിജ് പി.ആര്‍ മുഖ്യപ്രഭാഷണം നടത്തി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ആന്റോ ചുങ്കത്ത്, ഡയറക്ടര്‍ ഡോ. ലിയോണ്‍ ഇട്ടിച്ചന്‍, പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള, മഞ്ഞിലാസ് ഫുഡ്‌സ് ചെയര്‍മാന്‍ വിനോദ് മഞ്ഞില, മാനേജര്‍ മോണ്‍. വില്‍സന്‍ ഈരത്തര, ജോയിന്റ് ഡയറക്ടര്‍ ഡോ.

ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അവിചാരിതമായി ഞാനൊരു കാന്‍സര്‍ രോഗിയായി. ഇപ്പോള്‍ സുഖപ്പെട്ടുവരുന്നു. രോഗം തിരിച്ചറിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ രണ്ട് ചികിത്സാമാര്‍ഗങ്ങള്‍ പറഞ്ഞു. ഒന്ന്, ഓപ്പറേഷന്‍. രണ്ട്, റേഡിയേഷന്‍. ഡോക്ടര്‍മാരുടെ വാക്കുകളും ചില കൗണ്‍സിലര്‍ന്മാര്‍ തന്ന ദൈവികവെളിപ്പെടുത്തലുകളും എന്റെ തോന്നലും അനുസരിച്ച് ഞാന്‍ ഓപ്പറേഷന്‍ വേണ്ടെന്നുവച്ച് റേഡിയേഷന്‍ തിരഞ്ഞെടുത്തു. അതനുസരിച്ച് ഡോക്ട ര്‍മാര്‍ കാര്യങ്ങള്‍ നീക്കി. ചില മരുന്നുകള്‍ ഒറ്റദിവസവും മുടങ്ങാതെ രണ്ടുവര്‍ഷം കഴിക്കണം എന്നവര്‍ നിര്‍ദേശിച്ചു. മരുന്നുകള്‍ കുറിച്ചുതന്നു. ആശുപത്രിയില്‍നിന്ന് കിട്ടുന്നതിനെക്കാള്‍ കുറഞ്ഞ

റ്റോം ജോസ് തഴുവംകുന്ന് ആരോഗ്യത്തിനും ആയുസിനും ജീവന്റെ പോഷണത്തിനും ബുദ്ധിയുടെ വികാസത്തിനും പ്രതിരോധശക്തി ഊട്ടിയുറപ്പിക്കുന്നതിനും തുടങ്ങി ജീവിതത്തിന്റെ സമസ്ത ശക്തിയ്ക്കും ആവശ്യമായ ഭക്ഷണം എന്ന അമൂല്യതയ്ക്ക് താളപ്പിഴകള്‍ വരുന്നതിലെ വാര്‍ത്തകളാണ് ഒന്നിനുപുറകെ ഒന്നായെത്തുന്നത്. ജീവന്റെ പരിപാലനം എന്നത് ജീവന്റെ നഷ്ടത്തിലേക്ക് എത്തുന്നതാണ് ഇന്നത്തെ ഭക്ഷ്യവിഭവങ്ങള്‍. നാട്ടുവിഭവങ്ങള്‍ക്കും വീട്ടുഭക്ഷണത്തിനുമൊക്കെ വിലയില്ലാതായിരിക്കുന്നു. ഭക്ഷണമെല്ലാം ‘ദഹിക്കാത്ത’ പേരുകളിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ആരെങ്കിലുമൊക്കെ ഭക്ഷിച്ചിട്ടുവേണം ‘പേരിടാന്‍’ എന്നതിലേക്ക് വിഭവങ്ങളുടെ ‘പുതുമ’ നാള്‍ക്കുനാള്‍ മാറുന്ന കാഴ്ച. വിഷംചേര്‍ത്ത വിഭവങ്ങള്‍ നമ്മുടെ കാര്‍ഷികമേഖലയില്‍നിന്നും പോഷകസമ്പുഷ്ടമായതെല്ലാം പടിയിറങ്ങിയിരിക്കുന്നു.

തൃശൂര്‍: ജീവന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രോ- ലൈഫ് പ്രവര്‍ത്തകരുടെ മഹനീയ സേവനം മാതൃകാപരമെന്ന് സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫിന് തൃശൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. ജീവനെതിരായി വിവിധ മേഖലകളില്‍ വെല്ലുവിളികള്‍ ഉയരുമ്പോള്‍ അതിനെതിരെ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കു വാനും മനുഷ്യമനഃസാക്ഷിയെ ഉണര്‍ത്തുവാനും പ്രോ-ലൈഫ് അപ്പോസ്‌തോലേറ്റിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് മാര്‍ താഴത്ത് പറഞ്ഞു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉരുവാക്കുന്ന

വത്തിക്കാന്‍ സിറ്റി: അള്‍ത്താര ശുശ്രൂഷകരുടെ അന്താരാഷ്ട്ര കൂട്ടായ്മയുടെ നേതൃത്വത്തില്‍ റോമിലേക്ക് നടത്തുന്ന തീര്‍ത്ഥാടനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 50,000 അള്‍ത്താര ശുശ്രൂഷകര്‍ പങ്കെടുക്കും. ജൂലൈ 29 മുതല്‍ ആരംഭിക്കുന്ന തീര്‍ത്ഥാടനത്തിന്റെ പ്രമേയമായി ഏശയ്യായുടെ പുസ്തകത്തില്‍ നിന്നുള്ള ‘വിത്ത് യു’ എന്ന വാക്യമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജര്‍മനി, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സ്ലൊവാക്യ, ഫ്രാന്‍സ്, ലിത്വാനിയ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്ക്, റൊമാനിയ, സെര്‍ബിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഉക്രെയ്ന്‍, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അള്‍ത്താര ശുശ്രൂഷകരാണ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നത്. തീര്‍ത്ഥാടനത്തില്‍

പ്ലാത്തോട്ടം മാത്യു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്ഥാപിച്ച നസ്രത്ത് സിസ്റ്റേഴ്‌സ് സന്യാസിനി സഭയുടെ പ്രഥമ സുപ്പീരിയര്‍ ജനറലായിരുന്നു മദര്‍ ആനി തോമസ്. കേവലം അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന സിസ്റ്റര്‍ ആറു വര്‍ഷം സഭയെ നയിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് സിസ്റ്റര്‍ തന്റെ ഒരു കിഡ്‌നി ദാനം ചെയ്തിരുന്നു. നസ്രത്ത് സിസ്റ്റേഴ്‌സ് സന്യാസിനീ സമൂഹം സുവര്‍ണജൂബിലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ദൈവപരിപാലനയുടെ വഴികള്‍ ഓര്‍ത്തെടുക്കുകയാണ് മദര്‍ ആനി തോമസ്. കന്യാസ്ത്രീ ആകണമെന്നതായിരുന്നു ചെറുപ്പം മുതലുള്ള ആനിയുടെ ആഗ്രഹം. അമ്മാവന്റെ മകള്‍

ജോസഫ് മൂലയില്‍ ഈ വര്‍ഷത്തെ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) സുപ്രീംകോടതിയില്‍ എത്തിനില്ക്കുകയാണ്. നീറ്റിലെ ക്രമക്കേടുകള്‍ പുറത്തുവരുന്നതിനിടയിലാണ് യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള യുജിസിയുടെ പ്രഖ്യാപനം വന്നത്. ഈ രണ്ടു പരീക്ഷകളും നടത്തിയത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് (എന്‍ടിഎ). 2024-ലെ നീറ്റുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതുകൊണ്ടാകാം നെറ്റ് പരീക്ഷയുടെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനം ഉണ്ടായത്. രാജ്യത്തെ പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലുമൊക്കെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം. ഒരു പ്രാവശ്യം ക്രമക്കേട് ഉണ്ടായാല്‍ ആ




Don’t want to skip an update or a post?