Follow Us On

03

May

2024

Friday

  • വനിതാ സംരംഭക സംഗമം

    വനിതാ സംരംഭക സംഗമം0

    സുല്‍ത്താന്‍ബത്തേരി: ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രേയസ് കത്തീഡ്രല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വനിതാ സംരംഭക സംഗമം നടത്തി. 200-ലധികം സംരംഭകള്‍ പങ്കെടുത്തു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് സന്ദേശം നല്‍കി. രാധ രവീന്ദ്രന്‍, എല്‍സി, ബിനി തോമസ്, എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു. മാതൃകാ സംരംഭകരെ ആദരിച്ചു.

  • അകക്കണ്ണിന്റെ വെളിച്ചത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന നാലംഗ സംഘം

    അകക്കണ്ണിന്റെ വെളിച്ചത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന നാലംഗ സംഘം0

    കാഞ്ഞിരപ്പള്ളി: ഇന്ന് (മാര്‍ച്ച് 4) ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയില്‍ അകക്കണ്ണിന്റെ വെളിച്ചത്തിലാണ് കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ ഈ നാലംഗ സംഘം പരീക്ഷ എഴുതുന്നത്. എന്നാല്‍, കാഴ്ചയുടെ പരിമിതിയെ മറികടന്നു പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഇവര്‍ മുമ്പിലാണ്. അതിനവരെ പ്രാപ്തരാക്കിയത് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗങ്ങളും കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ പ്രധാന അധ്യാപികയായ സിസ്റ്റര്‍ റെന്‍സി മേരി എഎസ്എംഐ, സിസ്റ്റര്‍ ബിന്‍സി, സിസ്റ്റര്‍ ജിയോ, സിസ്റ്റര്‍ പ്രിന്‍സി, സിസ്റ്റര്‍ വന്ദന, സിസ്റ്റര്‍ ഗ്ലോറിയ, സിസ്റ്റര്‍

  • മാര്‍ക്കറ്റും  ലാഭവും വ്യാജദൈവങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

    മാര്‍ക്കറ്റും ലാഭവും വ്യാജദൈവങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: നമ്മുടെ മനുഷ്യത്വത്തെ നശിപ്പിക്കുന്ന വ്യാജദൈവങ്ങളാണ് കമ്പോളവും ലാഭത്തിന് വേണ്ടിയുള്ള നെട്ടോട്ടമെന്നും കാലം തെളിയിച്ചതായി ഫ്രാന്‍സിസ് മാര്‍പാപ്പ. സാമൂഹ്യ അവകാശങ്ങള്‍ക്കും ഫ്രാന്‍സിസ്‌കന്‍ ആശയങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ജഡ്ജിമാരുടെ പാന്‍-അമേരിക്കന്‍ കൂട്ടായ്മക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കുറച്ച് സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ലക്ഷക്കണക്കിന് ദരിദ്രര്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന അനീതി നിറഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പാപ്പ പറഞ്ഞു. ലക്ഷക്കണക്കിന് കുട്ടികള്‍ എച്ചില്‍ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ലോകത്തില്‍ ഭാവിയോ വികസനമോ ജനാധിപത്യമോ ഉണ്ടെന്ന്

  • ‘ഇന്ത്യയുടെ കണ്ണീര്‍തുള്ളി’യില്‍  രക്തകണങ്ങള്‍

    ‘ഇന്ത്യയുടെ കണ്ണീര്‍തുള്ളി’യില്‍ രക്തകണങ്ങള്‍0

    ജയിംസ് ഇടയോടി, മുംബൈ 2019 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലുള്ള സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദൈവാലയത്തിലുള്‍പ്പടെ മൂന്ന് ദൈവാലയങ്ങളിലും രണ്ട് നക്ഷത്ര ഹോട്ടലുകളിലുമായി ഇസ്ലാമിസ്റ്റ് ചാവേറുകള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 269 പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനം നടക്കുന്ന സമയത്ത് സെന്റ് ആന്റണീസ് ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ പ്രധാന കാര്‍മികന്റെ കൂടെ ഡീക്കനായി ശുശ്രൂഷ ചെയ്യുകയായിരുന്നു പിന്നീട് വൈദികനായ ഫാ. സെനറ്റ് കാഞ്ഞിരപ്പറമ്പില്‍ ഒഎഫ്എം കണ്‍വെന്‍ച്വല്‍. അന്നരങ്ങേറിയ ആ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്നലെ നടന്നതുപോലെ അദ്ദേഹത്തിന്റെ മനസില്‍ പച്ചകെടാതെ നില്‍ക്കുന്നു. ”ഈസ്റ്റര്‍

  • ജപമാലചൊല്ലി പോലിസുകാരനെ ഞെട്ടിച്ച പെണ്‍കുട്ടി വെടിയേറ്റു മരിച്ചു

    ജപമാലചൊല്ലി പോലിസുകാരനെ ഞെട്ടിച്ച പെണ്‍കുട്ടി വെടിയേറ്റു മരിച്ചു0

    നിങ്ങളാണോ ഈ ഗ്രൂപ്പിന്റെ ലീഡര്‍? പതിനഞ്ചോളം പേര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു ഗ്രൂപ്പിലേക്ക് കടന്നുവന്ന പോലീസ് ഉദ്യോഗസ്ഥന്‍  പെണ്‍കുട്ടിയോട് ചോദിച്ചു. അതെ, ഞാന്‍ തന്നെ. പക്ഷേ, ഇതൊരു ഓര്‍ഗനൈസേഷനൊന്നുമല്ല. ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്… ആ പെണ്‍കുട്ടി പറഞ്ഞു. നിങ്ങള്‍ പതിനഞ്ചു പേരുണ്ട്. എന്നിട്ട് നിങ്ങള്‍ പറയുന്നു, ഇതൊരു ഓര്‍ഗനൈസേഷനല്ലെന്ന്. ആരാണ് നിങ്ങളെ റിക്രൂട്ട് ചെയ്തത്? ആരാണ് നിങ്ങളെ അയച്ചത്? ആ ഉദ്യോഗസ്ഥന്‍ വീണ്ടും ചോദിച്ചു. ഞങ്ങളെ ആരും നിയമിച്ചതല്ല. ഞങ്ങള്‍ ഒരുമിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുക മാത്രമാണ്

  • വിശുദ്ധ മിഖായേല്‍ മാലാഖ മെക്സിക്കോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍…

    വിശുദ്ധ മിഖായേല്‍ മാലാഖ മെക്സിക്കോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍…0

    1631 ഏപ്രില്‍ 25നാണ് ഡീഗോ ലാസാറോ ഡെ സാന്‍ ഫ്രാന്‍സിസ്‌കോ എന്ന 17 വയസുകാരന് വിശുദ്ധ മിഖായേല്‍ മാലാഖയുടെ ദര്‍ശനം ആദ്യമായി ലഭിച്ചത്. ഇന്ന് ആ ദര്‍ശനം ലഭിച്ച സ്ഥലത്ത് സാന്‍ മിഗായേല്‍ ഡെല്‍ മിലേഗ്രോ എന്ന പട്ടണത്തില്‍ ഒരു തീര്‍ത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്നു.  വിശുദ്ധ മര്‍ക്കോസിന്റെ തിരുനാളിനോടനുബന്ധിച്ചായിരുന്നു ആ പ്രത്യക്ഷീകരണം. താന്‍ വിശുദ്ധ മിഖായേലാണെന്നും  ഈ നഗരത്തിനടുത്തുള്ള രണ്ട് മലകള്‍ക്കിടയിലുള്ള മലയിടുക്കില്‍ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്ന വെള്ളമുള്ള ഒരു അത്ഭുത നദിയുണ്ടെന്നും ഈ വിവരം എല്ലാവരെയും

  • വിശുദ്ധ നക്ഷത്രങ്ങള്‍  ഉദിച്ചുകൊണ്ടിരിക്കുന്നു

    വിശുദ്ധ നക്ഷത്രങ്ങള്‍ ഉദിച്ചുകൊണ്ടിരിക്കുന്നു0

    ജയ്‌മോന്‍ കുമരകം കുടുംബജീവിതത്തിലൂടെയും ഒരാള്‍ക്ക് വിശുദ്ധി പ്രാപിക്കുവാന്‍ കഴിയുമെന്ന് തെളിയിച്ച അല്മായ പ്രേഷിതന്‍ ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചനെ ധന്യപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. തൊമ്മച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിട്ട് ഇപ്പോള്‍ 116 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ വിശുദ്ധ ജീവിതത്തില്‍ ആകൃഷ്ടനായി ക്രിസ്തുവിനെ ആവേശത്തോടെ പ്രണയിച്ച കുടുംബസ്ഥനായിരുന്നു കുട്ടനാട്ടുകാരനായ തൊമ്മച്ചന്‍. വിശുദ്ധ ഫ്രാന്‍സിസ് രണ്ടാം ക്രിസ്തു എന്നു വിളിക്കപ്പെട്ടെങ്കില്‍ രണ്ടാം ഫ്രാന്‍സിസ് എന്ന് ഉറപ്പായും വിശേഷിപ്പിക്കാവുന്ന ആത്മീയ പ്രതിഭാസമാണ് കേരള അസീസി ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍. 1908

  • മരണത്തെ മുഖാമുഖം  കണ്ട നിമിഷം

    മരണത്തെ മുഖാമുഖം കണ്ട നിമിഷം0

    ജെറാള്‍ഡ് ബി. മിറാന്‍ഡ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്റുചെയ്യാന്‍ തുടങ്ങുമ്പോള്‍ നന്നായി മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. കനത്ത മഞ്ഞില്‍ പൈലറ്റിന് റണ്‍വേ വേണ്ട രീതിയില്‍ കാണാന്‍ കഴിഞ്ഞില്ല. ആന്റീനകള്‍ തകര്‍ന്നു. അപകടം മുന്നില്‍ക്കണ്ട പൈലറ്റ് വിമാനം ഉയര്‍ത്തി. അരമണിക്കൂറോളം വിമാനത്താവളത്തിന് മുകളില്‍ വിമാനം വട്ടമിട്ടു പറന്നു. യാത്രക്കാര്‍ ഭയചകിതരായി. ഭീതിയും ഉത്ക്കണ്ഠയും നിറഞ്ഞ നിമിഷങ്ങള്‍. റവ. ഡോ. മത്തായി കടവില്‍ ഒഐസിക്കൊപ്പം (ബിഷപ് ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ്) തിരുവനന്തപുരം അതിരൂപതയിലെ ഡോ. മോണ്‍. നിക്കോളാസ് താര്‍സൂസ്

Latest Posts

Don’t want to skip an update or a post?