രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ജനറല്‍ ജോസഫ് ഔണിനെ ലെബനന് പ്രസിഡന്റായി തിരഞ്ഞെടുത്തു
- Featured, INTERNATIONAL, LATEST NEWS, WORLD
- January 10, 2025
കൊച്ചി: കേരളമണ്ണില്‍ ലത്തീന്‍ മിഷണറിമാര്‍ പാകിയ വിത്താണ് ഇന്നത്തെ ലത്തീന്‍ സഭയെന്നും അതുകൊണ്ടുതന്നെ ലത്തീന്‍ പാരമ്പര്യം മുറുകെപ്പിടിച്ച് യുവജനങ്ങള്‍ മുന്നോട്ട് നീങ്ങണമെന്നും വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സ്പെഷ്യല്‍ അസംബ്ലി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജിജു ജോര്‍ജ് അറക്കത്തറ ആമുഖ സന്ദേശം നല്കി. കെസിവൈഎം ലാറ്റിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനു
മുനമ്പം: മുനമ്പം ഭൂമി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് അങ്കമാലി ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സെര്‍വിസസിന്റെ നേതൃത്വത്തില്‍ മുനമ്പം സമരപന്തലില്‍ നടത്തിയ ഐകദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുനമ്പം ജനത ധര്‍മ്മസങ്കടത്തിലാണ്. നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള അവരുടെ സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. വോട്ട് ബാങ്ക് മാത്രം ലക്ഷമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടാന്‍ രാഷ്ട്രീയ നേതൃത്വം തയാറാവണമെന്നും
കൊച്ചി: മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുസ്ലീം സമുദായ നേതൃത്വം ലത്തീന്‍ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായും ചര്‍ച്ച നടത്തി. ലത്തീന്‍ സഭാ അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ആര്‍ച്ചുബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഡോ. തോമസ് നെറ്റോ എന്നിവര്‍ ഉള്‍പ്പടെ ലത്തീന്‍ രൂപതകളിലെ എല്ലാ മെത്രാന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തു. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ
വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷംമുതല്‍ നവംബര്‍ ഒന്‍പത് പ്രാദേശിക വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും ധന്യരുടെയും ദൈവദാസരുടെയും ഓര്‍മദിനമായി ആചരിക്കും. ഇതുസംബന്ധിച്ച് ഇറ്റാലിയന്‍ ഭാഷയിലുള്ള മാര്‍പാപ്പയുടെ ആഹ്വാനം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ജോണ്‍ ലോറ്ററന്‍ ബസിലിക്കയുടെ സമര്‍പ്പണദിനമായ നവംബര്‍ ഒന്‍പതിനാണ് പാപ്പ രേഖയില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇത് വിശുദ്ധരുടെ കലണ്ടറിലെ പുതിയ ഒരു കൂട്ടിച്ചേര്‍ക്കല്‍ അല്ല എന്നും പ്രാദേശിക രൂപതകള്‍ക്ക് അവരവരുടെ പ്രദേശത്ത് വിശുദ്ധ മാതൃക നല്കി കടന്നുപോയവരെ അനുസ്മരിക്കാനുള്ള അവസരമാണെന്നും പാപ്പ വ്യക്തമാക്കി.
പാലാ: നീതിനിഷേധിക്കപ്പെട്ട മണിപ്പൂര്‍, മുനമ്പം ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് പാലാ അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നുദിവസങ്ങളിലായി നടന്ന സിസിഐ സമ്മേളനം സമാപിച്ചു. മുനമ്പത്തെയും മണിപ്പൂരിലെയും പ്രശ്നങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്ന് കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ സമ്മേളനം വിലയിരുത്തി. സമാപന ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യാതിഥിയായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തില്‍ ശക്തമായ സമുദായം കെട്ടിപ്പടുക്കണമെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു. ഉള്ളില്‍നിന്നുതന്നെ ചില കേന്ദ്രങ്ങളില്‍നിന്നും ഇതിനെ ശിഥിലപ്പെടുത്തുന്ന പ്രവണത കണ്ടുവരുന്നു. ജനസംഖ്യയില്‍ വരുന്ന
റോം: ഒരു വ്യക്തി ഒരേസമയം രാജ്യസ്നേഹിയായ ചൈനാക്കാരനും ക്രൈസ്തവവിശ്വാസിയുമാകുന്നതില്‍ വൈരുധ്യമില്ലെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചൈനയില്‍ മിഷനറിയായ സേവനം ചെയ്ത മാറ്റിയോ റിക്കിയെക്കുറിച്ചുള്ള കോണ്ഫ്രന്സില് പ്രസംഗിച്ചപ്പോഴാണ് കര്‍ദിനാള്‍ പരോളിന് ഇക്കാര്യം വ്യക്തമാക്കിയത്. ‘സിനിസൈസേഷന്‍’ എന്ന പേരില്‍ വിശ്വാസത്തെ ചൈനീസ്വത്കരിക്കണമെന്ന് ശഠിക്കുന്ന ചൈനീസ് ഗവണ്മെന്റുമായി വത്തിക്കാന്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വ്യക്തിയെന്ന നിലയില്‍ കര്‍ദിനാള്‍ പിയത്രോ പരോളിന്റെ ഈ പ്രസ്താവനക്ക് ഏറെ പ്രസക്തിയുണ്ട്. ഹോങ്കോംഗ് കര്‍ദിനാള്‍
വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിക്ക് മുന്നോടിയായി 13 രാജ്യങ്ങളിലെ ഭവനനിര്‍മാണപദ്ധതികള്‍ പ്രതിനിധീകരിക്കുന്ന 13 താക്കോലുകളുടെ പ്രതിരൂപങ്ങള്‍ പാപ്പ ആശിര്‍വദിച്ചു. വിശുദ്ധ വിന്സെന്റ്ഡിപോളില് നിന്ന് പ്രചോദനം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാംവിന്‍ ഹോംലെസ് അലയന്‍സ് എന്ന സന്നദ്ധസംഘടനയാണ് 13 രാജ്യങ്ങളിലും ഭവനനിര്‍മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2025 ജൂബിലിവര്ഷത്തില് റോമിലെത്തി ഒരോ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്ന് താക്കോലുകള്‍ സ്വീകരിക്കും. സിറിയ, ഓസ്ട്രേലിയ, ബ്രസീല്‍, കംബോഡിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ചിലി, കോസ്റ്റ
ദോഹ: ഖത്തര്‍ സെന്റ് തോമസ് സീറോമലബാര്‍ ദൈവാലയത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. സഭയുടെ മൂല്യങ്ങളും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ വേണ്ടി ഖത്തറിലെ സീറോ മലബാര്‍ സഭാംഗങ്ങള്‍ നല്കുന്ന സഹകരണത്തിനും ത്യാഗങ്ങള്‍ക്കും മാര്‍ തട്ടില്‍ പ്രാര്ത്ഥ നാശംസകള്‍ നേര്‍ന്നു. സെന്റ് തോമസ് സിറോ മലബാര്‍ ദൈവാലയത്തില്‍ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ചു നടന്ന വര്‍ണ്ണാഭമായ പരിപാടി കളില്‍ മാര്‍ തട്ടില്‍ പങ്കെടുത്തു. വിവിധമേഖലകളില്‍ സേവനം കാഴ്ചവെച്ച സഭാംഗങ്ങളെ
Don’t want to skip an update or a post?