അസീസി മാസിക മുന്‍ ചീഫ് എഡിറ്ററും ജീവന് ബുക്സ്, മീഡിയ ഹൗസ് സ്ഥാപകനുമായ ഫാ. സേവ്യര്‍ വടക്കേക്കര അന്തരിച്ചു
- Featured, INDIA, LATEST NEWS
- March 17, 2025
തൃശൂര്‍: കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെയും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെയും നേതൃത്വത്തില്‍ നടക്കുന്ന സഭൈക്യ പ്രാര്‍ത്ഥനാവാരത്തിന്റെ ഭാഗമായി ജനുവരി 24ന് വൈകുന്നേരം ആറിന് മാര്‍ത്ത്മറിയം വലിയപള്ളിയില്‍ നടക്കുന്ന സമ്മേളനം സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ചെയര്മാന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. മലബാര്‍ സ്വതന്ത്രസുറിയാനി സഭാതലവന് സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത,
കോട്ടയം: ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ഐക്യം വളര്‍ത്തുകയും ധാരണകള്‍ രൂപീകരിക്കുകയും ചെയ്യുകയെന്നത് മാനവിക സാഹോദര്യത്തിന്റെയും അടയാളമാണെന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് പ്രസിഡന്റ് തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത. നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെയും സെന്റ് തോമസ് പള്ളിയുടെയും റൂബി ജൂബിലിയോടനുബന്ധിച്ച് വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ നടത്തിയ ഏകദിന ദൈവശാസ്ത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘പൊതുവിശ്വാസത്തിന്റെ പ്രഘോഷണം; സഭൈക്യത്തിന്റെയും പ്രേഷിത പ്രവര്‍ത്തനത്തിന്റെയും സാധ്യതകളും വെല്ലുവിളികളും’ എന്നതായിരുന്നു സെമിനാറിന്റെ മുഖ്യപ്രമേയം. നിലയ്ക്കല്‍ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ബിഷപ്
മുംബൈ: മഹാരാഷ്ട്രയിലെ താനെ മുനിസിപ്പാലിറ്റിയില്‍ ക്രൈസ്തവര്‍ക്ക് അനുവദിച്ച് നല്കിയ സെമിത്തേരി സംസ്ഥാന മന്ത്രിയുടെ കീഴിലുള്ള കമ്പനി കൈയേറി കൈവശപ്പെടുത്തിയത് തിരികെ നല്കാന് മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. സെമിത്തേരിക്കായി നല്കിയ സ്ഥലം അനധികൃത കൈയേറ്റത്തില്‍ നിന്ന് ഒഴിപ്പിച്ചെടുക്കുവാന്‍ താനെ മുനിസിപ്പല്‍ കോര്‍പറേഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി 12 നുള്ള സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും കോടതി ഉത്തരവായി. 2016 ലാണ് മുനിസിപ്പാലിറ്റി താനിയെയിലെ 37000 സ്വകയര്‍ മീറ്റര്‍ സര്‍ക്കാര്‍ ഭൂമി ശ്മശാന ഭൂമിയായി അനുവദിച്ച് നല്‍കിയത്. എന്നാല്‍ അത് അവിടുത്തെ
തൃശൂര്‍: ഇടവകാംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച മെഗാ ബൈബിള്‍ നാടകം ശ്രദ്ധേയമായി. 120 ഓളം ഇടവകക്കാരാണ് ഈ നാടകത്തില്‍ അഭിനയിച്ചത്. തൃശൂര്‍, അരുണാട്ടുകര സെന്റ് തോമസ് ദൈവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനു ബന്ധിച്ചാണ് ‘മരുഭൂമിയിലെ ശബ്ദം’ എന്ന മെഗാ ബൈബിള്‍ നാടകം അവതരിപ്പിച്ചത്. വിശുദ്ധ സ്നാപകയോഹന്നാന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഈ നാടകത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചത് ഫാ. സിജോ ജോസഫ് ആലപ്പാടനാണ്. ഫാ. അജിത്ത് ചിറ്റലപ്പിള്ളിയാണ് കൊറിയോഗ്രാഫര്‍. രംഗസജ്ജീകരണം ഫാ. ജിജോ മാളിയേക്കലും നിര്‍വഹിച്ചു. വികാരി ഫാ.
തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച നേട്ടവുമായി ശാലോം ടെലിവിഷന്‍. കുട്ടികള്‍ക്കുള്ള മികച്ച പ്രോഗ്രാം, മികച്ച ബാലതാരം എന്നി പുരസ്കാരങ്ങളാണ് ശാലോം ടെലിവിഷനെ തേടിയെത്തിത്. പ്രിന്‍സ് അശോക് സംവിധാനം ചെയ്ത മാര്‍ട്ടിന എഫ്ടിസിഎല് കുട്ടികള്‍ക്കുള്ള മികച്ച പരിപാടിക്കുള്ള പുരസ്കാരം നേടിയപ്പോള്‍, സുബിന് ജോഷ് സംവിധാനം ചെയ്ത മധുരം എന്ന ടെലിഫിലിമിലൂടെ ആദിത് ദേവിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചു. ഒരു കുട്ടിയുടെ നൊമ്പരത്തിന്റെയും സന്തോഷത്തിന്റെയും കഥയാണ് മധുരം എന്ന ടെലിഫിലിമും പറയുന്നത്. ഏറെ പ്രേക്ഷക സ്വീകാര്യത
കൊച്ചി. ഏകസ്ഥര്‍ തങ്ങളുടെ ജീവിതം പ്രാര്‍ത്ഥയിലൂടെ വിശുദ്ധീകരിക്കണമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. കെസിബിസി ഫാമിലി കമ്മീഷന്റെ കീഴിലുള്ള മരിയന്‍ സിംഗിള്‍സ് സൊസൈറ്റിയുടെ മൂന്നാമത്തെ ഹൗസായ ഇടുക്കി ജില്ലയിലെ മാട്ടുകട്ടയിലുള്ള സെന്റ് ആന്‍സ് വില്ലയുടെ ആശീര്‍വാദകര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ജീവിതസാഹചര്യത്തില്‍ അഭിമാനിക്കണമെന്നും ദൈവം നല്കിയ സിദ്ധികളും കഴിവുകളും സമൂഹത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് ആന്‍സ് വില്ല ചാപ്പലിന്റെ ആശീര്‍വാദ കര്‍മ്മം കാഞ്ഞിരിപ്പിള്ളി രൂപപതാ ധ്യക്ഷനും കെസിബിസി ഫാമിലികമ്മീഷന്‍ വൈസ് ചെയര്‍ മാനുമായ മാര്‍
മെല്‍ബണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ വിവിധ കര്‍മ്മപരിപാടികള്‍ പ്രഖ്യാപിച്ചു. മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍ സര്‍ക്കുല റിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ജൂബിലി വര്‍ഷത്തില്‍ മാര്‍പാപ്പയുടെ ആഹ്വാനം അനുസരിച്ച് രൂപതയുടെ നേതൃത്വത്തില്‍ റോമിലേക്കും ചുറ്റുമുള്ള മറ്റു തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കും നടത്തുന്ന തീര്‍ത്ഥാടന യാത്രകളില്‍ സാധിക്കുന്നവരെല്ലാം പങ്കെടുക്കാന്‍ മാര്‍ പനംതോട്ടം ആഹ്വാനം ചെയ്തു. മെല്‍ബണിലെ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ജൂബിലി വര്‍ഷത്തില്‍ മെല്‍ബണ്‍ രൂപതയിലെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. രൂപതയിലെ
ജുബ/ദക്ഷിണ സുഡാന്: സുഡാനില്‍ ദക്ഷിണസുഡാന് പൗരന്മാര് കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സുഡാനി വംശജര്‍ക്കെതിരെ ദക്ഷിണ സുഡാനില്‍ വ്യാപക അക്രമം. സുഡാനിലെ ഇടക്കാല ഗവണ്മെന്റിനോട് കൂറ് പുലര്‍ത്തുന്ന സായുധസേനയായ എഎസ്എഫും ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോയുടെ കീഴിലുള്ള അര്‍ധസൈനിക സേനയായ ആര്‍എസ്എഫും തമ്മില്‍ നടക്കുന്ന യുദ്ധത്തിനിടെയാണ് ദക്ഷിണ സുഡാന് പൗരന്മാര് കൊല്ലപ്പെട്ടത്. വാദ് മദാനി നഗരത്തില്‍ സൈന്യം ദക്ഷിണ സുഡാന് പൗരന്മാരെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ദക്ഷിണ സുഡാനില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സുഡാനില്‍ നടന്ന
Don’t want to skip an update or a post?