Follow Us On

15

May

2025

Thursday

  • സഭയ്ക്കും സമൂഹത്തിനും കരുത്തുപകരുന്നവരായി മാറണം: മാര്‍ പുളിക്കല്‍

    സഭയ്ക്കും സമൂഹത്തിനും കരുത്തുപകരുന്നവരായി മാറണം: മാര്‍ പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി:  സഭയ്ക്കും സമൂഹത്തിനും കരുത്തുപകരുന്നവരായി മാറണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപതയിലെ വിശ്വാസത്തിന്റെ ആഘോഷമായ ഉത്ഥാനോത്സവം സെന്റ് ഡോമിനിക്സ് കത്തീഡ്രലില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയോടുകൂടെ ആയിരിക്കുക, സഭയോടു കൂടെയായിരിക്കുക എന്നത് ജീവിതത്തിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈശോയുടെ ജനന ജീവിത മരണ ഉത്ഥാനരംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കത്തീഡ്രല്‍ സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ദൃശ്യാവിഷ്‌കാരം വിളംബരജാഥയെ കൂടുതല്‍ വര്‍ണ്ണാഭമാക്കി. വിശ്വാസജീവിത പരിശീലന കേന്ദ്രം രൂപതാ ഡയറക്ടര്‍ റവ. ഡോ. തോമസ് വാളന്മനാല്‍,

  • ജീസസ് യൂത്തിന്റെ ‘കലിപ്പ്’ തരംഗമാകുന്നു

    ജീസസ് യൂത്തിന്റെ ‘കലിപ്പ്’ തരംഗമാകുന്നു0

    കൊച്ചി: നോമ്പിനെ ആസ്പദമാക്കി ചിത്രീകരിച്ച  ഷോട്ട് ഫിലിമാണ് ‘കലിപ്പ്.’ ഇതിനകം തന്നെ ‘കലിപ്പ്’ യുവജനങ്ങള്‍ ക്കിടയില്‍ തരംഗമായിക്കഴിഞ്ഞു. രണ്ട് യുവാക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നര്‍മ്മത്തില്‍ ചാലിച്ചാണ് ഈ ഷോര്‍ട്ട് ഫിലിം അണിയിച്ചൊരുക്കിയിരിക്കുന്നത്.  ജീസസ് യൂത്താണ് ഈ ഹിറ്റ് ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകര്‍.  ഈ  ഷോട്ട് ഫിലിം ക്രിസ്തു സ്‌നേഹത്തിന്റെ വലിയ  സന്ദേശം പ്രേക്ഷകരിലേക്ക് പകര്‍ന്നു തരുന്നുണ്ട്. നാലു വര്‍ഷം മുന്‍പ് കടുപ്പം എന്ന പേരില്‍ പുറത്തിറങ്ങിയ ഷോര്‍ട്ട് ഫിലിം ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. അതില്‍ നിന്ന്

  • ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ടു ചെയ്യണം: കെസിബിസി

    ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ടു ചെയ്യണം: കെസിബിസി0

    കൊച്ചി : വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന് കെസിബിസിക്ക് വേണ്ടി പ്രസിഡന്റ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവാ  ആവശ്യപ്പെട്ടു. മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ  സാധൂകരിക്കുന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം. മുനമ്പംക്കാര്‍ക്കു ഭൂമി വിറ്റ ഫറൂഖ് കോളേജു തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു

  • കാഴ്ചയില്ലാത്തവര്‍ക്കു കാഴ്ചയേകാന്‍ നേത്രദാന സമ്മതപത്രവുമായി കത്തോലിക്ക കോണ്‍ഗ്രസ്

    കാഴ്ചയില്ലാത്തവര്‍ക്കു കാഴ്ചയേകാന്‍ നേത്രദാന സമ്മതപത്രവുമായി കത്തോലിക്ക കോണ്‍ഗ്രസ്0

    പുത്തന്‍പീടിക:  കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയേകാന്‍  മരണശേഷം നേത്രദാനം ചെയ്യുന്നതിനുള്ള സമ്മതപത്ര വിതരണോദ്ഘാടനം പുത്തന്‍പീടിക സെന്റ് ആന്റണീസ് ഇടവക  കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തി. നേത്രദാനം മഹാദാനം എന്ന ആപ്തവാക്യവുമായി പുത്തന്‍പീടിക കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റും ഐ ബാങ്ക് അസോസിയേഷന്‍, കേരള – ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍  &  റിസര്‍ച്ച് സെന്റര്‍ അങ്കമാലി എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒരാളുടെ നേത്രദാനം രണ്ട് പേര്‍ക്ക് കാഴ്ച നല്‍കാന്‍ സഹായിക്കും. മരണശേഷം 6 മണിക്കൂറിനുള്ളിലും, 2 വയസിനു മുകളിലുളളവര്‍ക്ക് നേത്രദാനം

  • സാമൂഹ്യനീതി ഉറപ്പാക്കല്‍ ഭരണകര്‍ത്താക്കളുടെ ബാധ്യത: ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരി

    സാമൂഹ്യനീതി ഉറപ്പാക്കല്‍ ഭരണകര്‍ത്താക്കളുടെ ബാധ്യത: ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരി0

    കണ്ണൂര്‍: സാമൂഹ്യനീതിയിലൂടെ മാത്രമേ അടിസ്ഥാനവര്‍ഗത്തിന്റെ ക്ഷേമവും പുരോഗതിയും ഉറപ്പ് വരുത്താനാവുകയുള്ളൂവെന്നും, ഇത് ഭരണകര്‍ത്താക്കളുടെ പ്രഥമ ചുമതലയാകണമെന്നും  കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) 53-ാംസ്ഥാപകദിന രൂപതാതല ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് എട്ട് പതിറ്റാണ്ടിലേക്ക് എത്തി നില്‍ക്കുന്ന രാജ്യം ഏത് അളവു വരെ സാമുഹികനീതി കൈവരിച്ചുവെന്നു വിശകലനം ചെയ്യാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാതി സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും, ന്യുനപക്ഷ

  • മ്യാന്‍മാറില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ സംഖ്യ 1000 കവിഞ്ഞു; പ്രാര്‍ത്ഥനയും ഐകദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

    മ്യാന്‍മാറില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ സംഖ്യ 1000 കവിഞ്ഞു; പ്രാര്‍ത്ഥനയും ഐകദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: മ്യാന്‍മറിലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ സംഖ്യ 1,000 കവിഞ്ഞു. 2,376 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാന്‍മാറില്‍ നിലവിലുള്ള ആഭ്യന്തര സംഘര്‍ഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമാക്കുന്നു. അതേസമയം  മ്യാന്‍മറിലും ബാങ്കോക്കിലും ഉണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ ദുഃഖവും ഐകദാര്‍ഢ്യവും പ്രകടിപ്പിച്ചു. ദുരന്തമുഖത്തേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനും ദുരന്തത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ദുരന്തത്തിന്റെ ഇരകള്‍ക്കുവേണ്ടി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. തായ്ലന്‍ഡില്‍, ഭൂചലനത്തെത്തുടര്‍ന്ന് ബാങ്കോക്കില്‍ ഒരു ബഹുനില കെട്ടിടം തകര്‍ന്നെങ്കിലും മരണസംഖ്യ കുറവാണ്.

  • ‘സ്വര്‍ഗീയാഗ്‌നി’  ബൈബിള്‍ കണ്‍വന്‍ഷന് തിരിതെളിഞ്ഞു

    ‘സ്വര്‍ഗീയാഗ്‌നി’ ബൈബിള്‍ കണ്‍വന്‍ഷന് തിരിതെളിഞ്ഞു0

    കണ്ണൂര്‍: കണ്ണൂര്‍ ഫൊറോനയിലെ ഇടവകകളുടെ നേതൃത്വത്തില്‍ ബര്‍ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ഏപ്രില്‍ ഒന്നു വരെ നടക്കുന്ന സ്വര്‍ഗീയാഗ്‌നി – കണ്ണൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന് കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല തിരിതെളിച്ചു. കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി സന്നിഹിതനായിരുന്നു. ദിവസവും വൈകുന്നേരം 4.30 മുതല്‍ രാത്രി 9.30 വരെയാണ് കണ്‍വന്‍ഷന്‍. തൃശ്ശൂര്‍ ഗ്രേയ്‌സ് ഓഫ് ഹെവന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. വര്‍ഗീസ് മുളയ്ക്കല്‍ എംസിബിഎസ്, ബ്രദര്‍ ജിന്‍സ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ്

  • ഇടുക്കി രൂപതയുടെ തീര്‍ത്ഥാടനകേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം

    ഇടുക്കി രൂപതയുടെ തീര്‍ത്ഥാടനകേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം0

    കട്ടപ്പന: ഇടുക്കി രൂപതയുടെ തീര്‍ത്ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയിലേക്ക് നോമ്പുകാല തീര്‍ത്ഥാടനത്തിന് എത്തുന്ന വിശ്വാസികളുടെ തിരക്ക് വര്‍ധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രൂപതകളില്‍ നിന്നും വിവിധ ഇടവകകളില്‍ നിന്നും വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശുമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി രൂപതയിലെ എരുമേലി ചേനപ്പാടി, ചാമംപതാല്‍, വെളിച്ചിയാനി  തുടങ്ങിയ ഇടവകകളില്‍ നിന്നും വൈദികരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ മലകയറാന്‍ എത്തിയിരുന്നു വലിയ നോമ്പിലെ കുരിശുമല കയറ്റത്തിന്റെ ഭാഗമായി ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ രൂപതയിലെ ഏതാനും

Latest Posts

Don’t want to skip an update or a post?