Follow Us On

09

June

2025

Monday

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാധ്യാപക ദിനം ആചരിച്ചു

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാധ്യാപക ദിനം ആചരിച്ചു0

    പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് മതാധ്യാപക സംഗമം പ്രസ്റ്റണ്‍ റീജിയണിന്റെ ആതിഥേ യത്വത്തില്‍ ചോര്‍ലിയില്‍ നടന്നു. ആയിരത്തോളം അധ്യാപകര്‍ പങ്കെടുത്ത വിശ്വാസ പരിശീലക സംഗമം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപത കാറ്റകിസം കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചെലൂസ് റവ. ഡോ.ആന്റണി ചുണ്ടലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.  രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം ഘട്ടമായ ഇയര്‍ ഓഫ് സ്പിരിച്ച്വാലിറ്റിയുമായി ബന്ധപ്പെട്ട് പൗരസ്ത്യ ആധ്യാത്മികതയോടെ

  • 5500 ജപമാലകള്‍ ഒരുക്കി വിശ്വാസ സാക്ഷ്യവുമായി വീട്ടമ്മമാര്‍

    5500 ജപമാലകള്‍ ഒരുക്കി വിശ്വാസ സാക്ഷ്യവുമായി വീട്ടമ്മമാര്‍0

    നടവയല്‍: വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വൈദികരെയും സന്യസ്തരെയും കേരള സഭയ്ക്കു  നല്‍കിയ  ഇടവകയായ നടവയല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ നടന്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിതരണം ചെയ്യാനുള്ള ജപമാലകള്‍ കോര്‍ത്തൊരുക്കി വീട്ടമ്മമാര്‍ നിറസാക്ഷ്യമായി.  35 അമ്മമാര്‍ ചേര്‍ന്ന് രണ്ടുമാസം കൊണ്ടാണ് വിവിധ നിറങ്ങളിലുള്ള 5500 ജപമാലകള്‍ കോര്‍ത്തൊരുക്കിയത്. അഭിഷേകാഗ്‌നി കണ്‍വന്‍ഷനില്‍ പങ്കെടുത്ത മുഴുവനാളുകള്‍ക്കും ജപമാല നല്‍കാനുള്ള ഉദ്യമത്തിന്റെ ഭാഗമായി സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ജാന്റി

  • കുടുംബങ്ങളെ സംരക്ഷിക്കുവാന്‍ ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുമായി കോട്ടയം അതിരൂപത

    കുടുംബങ്ങളെ സംരക്ഷിക്കുവാന്‍ ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുമായി കോട്ടയം അതിരൂപത0

    കോട്ടയം: കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കുവാന്‍ ആശയ വിനിമയത്തോടൊപ്പം കരുതുവാനുമുള്ള മനഃസ്ഥിതിയും ഉണ്ടാകണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. സമൂഹത്തില്‍ ദിനം പ്രതി വര്‍ധിച്ചു വരുന്ന കുടുംബ പ്രശ്‌നങ്ങള്‍, വിവാഹ മോചനം, വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍, ആത്മഹത്യ, ലഹരി വസ്തുക്കളുടെ ഉപയോഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കെതിരെ അവബോധത്തോടൊപ്പം സഹായ ഹസ്തവും ഒരുക്കുവാന്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു

  • റവ. ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍ എപ്പിസ്‌കോപ്പല്‍ വികാരി

    റവ. ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍ എപ്പിസ്‌കോപ്പല്‍ വികാരി0

    കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം രൂപതയുടെ  സന്യസ്തര്‍ക്കുള്ള എപ്പിസ്‌കോപ്പല്‍ വികാരിയായി റവ. ഡോ. ഫ്രാന്‍സിസ്‌കോ പടമാടനെ  കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിച്ചു.  നിലവില്‍ പൊയ്യ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരിയും തുരുത്തിപ്പുറം ഫൊറോന വികാരിയുമാണ്.  ഫാ. സെബാസ്റ്റ്യന്‍ ജക്കോബി ഒഎസ്‌ജെ സ്ഥാനമൊഴിഞ്ഞതിനേ തുടര്‍ന്നാണ്  പുതിയ നിയമനം. കോട്ടപ്പുറം രൂപതയിലെ ചെട്ടിക്കാട് സെന്റ് ആന്റണീസ്  ഇടവകയില്‍ പരേതരായ പടമാടന്‍ ആന്റണിയുടെയും ട്രീസയുടെയും മകനായി 1960 ഫെബ്രുവരി 25 ന് റവ. ഡോ.  ഫ്രാന്‍സിസ്‌കോ പടമാടന്‍ ജനിച്ചു. 1986 ഡിസംബര്‍

  • കോണ്‍ക്ലേവിന് നാളെ തുടക്കം; എല്ലാ കണ്ണുകളും റോമിലേക്ക്

    കോണ്‍ക്ലേവിന് നാളെ തുടക്കം; എല്ലാ കണ്ണുകളും റോമിലേക്ക്0

    മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി മെയ് ഏഴിന് ആരംഭിക്കുന്ന  കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന 133 കര്‍ദിനാള്‍ ഇലക്ടര്‍മാരും റോമില്‍ എത്തിച്ചേര്‍ന്നു. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ക്ക് താമസിക്കുന്നതിനുള്ള മുറികള്‍ ലോട്ടിട്ട് തിരഞ്ഞെടുക്കുന്ന ചടങ്ങിന് കര്‍ദിനാള്‍ കമെര്‍ലെംഗോ കെവിന്‍ ഫാരല്‍ നേതൃത്വം നല്‍കി. പഴയതും പുതിയതുമായ രണ്ട് സാന്താ മാര്‍ത്ത  ഗസ്റ്റ് ഹൗസുകളിലാണ് കര്‍ദിനാള്‍മാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ ഗസ്റ്റ് ഹൗസുകളില്‍ നിന്ന് പ്രത്യേക സംരക്ഷണം ഒരുക്കിയ പാതയിലൂടെയാവും കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പലില്‍ എത്തിച്ചേരുന്നത്. മാധ്യമപ്രവര്‍കര്‍ക്ക് സിസ്റ്റൈന്‍ ചാപ്പലിലേക്ക് പ്രവേശനമുണ്ടാവുകയില്ലെന്നും

  • മരണത്തിന് തൊട്ടുമുന്‍പും ഗാസയിലെ കുഞ്ഞുങ്ങളെ കരുതി ഫ്രാന്‍സിസ് പാപ്പ; പാപ്പമോബീല്‍ ഇനി മൊബൈല്‍ ക്ലിനിക്ക്

    മരണത്തിന് തൊട്ടുമുന്‍പും ഗാസയിലെ കുഞ്ഞുങ്ങളെ കരുതി ഫ്രാന്‍സിസ് പാപ്പ; പാപ്പമോബീല്‍ ഇനി മൊബൈല്‍ ക്ലിനിക്ക്0

    ഗാസ: കരുണയുടെ സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ സഞ്ചരിച്ച പാപ്പ മൊബീല്‍ ഇനിമുതല്‍ ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ നല്‍കുന്ന മൊബൈല്‍ ക്ലിനിക്കായി ഉപയോഗിക്കും.  2014-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബെത്ലഹേം സന്ദര്‍ശനത്തിനിടെ ഉപയോഗിച്ച പോപ്‌മോബീലാണ്  ഗാസയിലെ കുട്ടികളുടെ വൈദ്യപരിപാലനത്തിനുള്ള മൊബൈല്‍ ക്ലിനിക്കായി മാറ്റുന്നത്. പാപ്പാ തന്റെ അവസാന ദിവസങ്ങളില്‍, ജെറുസലേമിലെ  കാരിത്താസിനെ വ്യക്തിപരമായി ഭരമേല്‍പ്പിച്ചതാണ് ഈ ദൗത്യം. യുദ്ധം ആരംഭിച്ച കാലം മുതല്‍ മരണത്തിന് രണ്ട് ദിവസം മുന്‍പ് വരെ ഗാസയിലെ ഏക കത്തോലിക്ക ഇടവകയിലേക്ക് ഫോണ്‍ വിളിക്കുകയും ക്ഷേമവിവങ്ങള്‍

  • പ്രാര്‍ത്ഥനാ ആഹ്വാനവുമായി സിബിസിഐ

    പ്രാര്‍ത്ഥനാ ആഹ്വാനവുമായി സിബിസിഐ0

    ന്യൂഡല്‍ഹി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ആരംഭിക്കുന്ന നാളെ മെയ് (ഏഴ്) എല്ലാ രൂപതകളിലും ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യ ആരാധനയും നടത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു. വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ സഭയെ നയിക്കുന്നതിന് ജ്ഞാനിയും ധീരനുമായ ഒരു മാര്‍പാപ്പയെ ലഭിക്കാന്‍ സഭാമക്കള്‍ പ്രാര്‍ത്ഥിക്കണമെന്നും വാര്‍ത്താക്കുറിപ്പിലൂടെ സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഓര്‍മിപ്പിച്ചു.

  • കോണ്‍ക്ലേവ് മെയ് ഏഴിന് തുടങ്ങും

    കോണ്‍ക്ലേവ് മെയ് ഏഴിന് തുടങ്ങും0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കും. കോണ്‍ക്ലേവിന് മുന്നോടിയായി മെയ് ഏഴിന് രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും സഹകാര്‍മികരായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി പ്രദക്ഷിണമായി ഔദ്യോഗികമായ ചുവന്ന വസ്ത്രം ധരിച്ചു സിസ്റ്റൈന്‍ ചാപ്പലിലേക്ക് നീങ്ങും. ഫോണുള്‍പ്പെടെ എല്ലാവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്വിസ്ഗാര്‍ഡുകളുടെ നിയന്ത്രണത്തില്‍ ഏല്‍പിച്ചതിനുശേഷമാണ് അവര്‍

Latest Posts

Don’t want to skip an update or a post?