Follow Us On

19

October

2025

Sunday

  • കെസിവൈഎം നടത്തുന്ന കേരള നവീകരണ യാത്രക്ക് തുടക്കമായി

    കെസിവൈഎം നടത്തുന്ന കേരള നവീകരണ യാത്രക്ക് തുടക്കമായി0

    കാസര്‍ഗോഡ്: കേരളത്തിന്റെ വികസനം യുവത്വത്തിന്റെ കണ്ണുകളിലൂടെ എന്ന ആപ്തവാക്യവുമായി കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്കു നടത്തുന്ന കേരള നവീകരണ യാത്ര വെള്ളക്കുണ്ടില്‍ തുടങ്ങി.  ജാഥ ക്യാപ്റ്റനായ കെസി വൈഎം സംസ്ഥാന പ്രസിഡന്റ് എബിന്‍ കണിവയലിനു കണ്ണൂര്‍ സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറു പ്പശേരി പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വിപിന്‍ ജോസഫ് വിഷയാവതരണം നടത്തി. കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിന്‍ വടക്കേക്കര അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ഫൊറോന വികാരി

  • മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് ആശംസകളുമായി കാഞ്ഞിരപ്പള്ളി രൂപത

    മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് ആശംസകളുമായി കാഞ്ഞിരപ്പള്ളി രൂപത0

    കാഞ്ഞിരപ്പള്ളി: കല്യാണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന് ആശംസകളറിച്ച് മാതൃരൂപതയായ കാഞ്ഞിരപ്പള്ളി. തീക്ഷ്ണതയോടെ അജപാലന ശുശ്രൂഷ നിര്‍വഹിക്കുന്ന മാര്‍ വാണിയപ്പുരയ്ക്കലിന് ഏത്പിക്കപ്പെട്ട പുതിയ ശുശ്രൂഷയില്‍ കാഞ്ഞിരപ്പള്ളി രൂപതയൊന്നാകെ സന്തോഷിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മാര്‍ വാണിയപ്പുരയ്ക്കലിലൂടെ കല്യാണ്‍ അതിരൂപത ദൈവഹിതാനുസരണം തുടര്‍ന്നും മുന്നേറാനിടയാകട്ടെയെന്നും മാര്‍ പുളിക്കല്‍ ആശംസിച്ചു. പുതിയ അതിരൂപതയായി ഉയര്‍ത്തപ്പെട്ട കല്യാണ്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ സെബാസ്റ്റന്‍ വാണിയപ്പുരയ്ക്കലിനൊപ്പം നിയുക്ത മെത്രാപ്പോലീത്തമാരായ മാര്‍ സെബാസ്റ്റ്യന്‍

  • ഇടുക്കി ജില്ലയിലെ നിര്‍മ്മാണ നിരോധനം നീക്കണമെന്ന ആവശ്യവുമായി ഇടുക്കി രൂപത

    ഇടുക്കി ജില്ലയിലെ നിര്‍മ്മാണ നിരോധനം നീക്കണമെന്ന ആവശ്യവുമായി ഇടുക്കി രൂപത0

    ഇടുക്കി: ഇടുക്കി ജില്ലയിലെ നിര്‍മ്മാണ നിരോധനം നീക്കുന്നതിനുള്ള ചട്ടങ്ങളാണ് അടിയന്തിരമായി ഉണ്ടാകേണ്ടതെന്ന് ഇടുക്കി രൂപത. ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങളുടെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ 1964ലെ ചട്ട പ്രകാരം പതിച്ചു നല്‍കിയ ഭൂമിയില്‍ വാണിജ്യാവശ്യത്തിന് കെട്ടിടം നിര്‍മ്മിക്കാന്‍ പുതിയ ചട്ടത്തിലും അനുമതിയില്ലെന്ന് രൂപതാ വക്താവ് ഫാ. ജിന്‍സ് കാരയ്ക്കാട്ട് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.  ഇടുക്കിയില്‍ ഭൂരിഭാഗവും 1960ലെ ഭൂപതിവ് നിയമവും 1964ലെ ഭൂപതിവ് ചട്ടപ്രകാരവും അനുവദിച്ച പട്ടയങ്ങളാണ്. ഈ ഭൂമിയില്‍ കൃഷിക്കും താമസിക്കുന്നതിനുള്ള വീട് നിര്‍മ്മിക്കുന്നതിനും

  • സീറോ മലബാര്‍ സഭയില്‍ നാലു പുതിയ അതിരൂപതകള്‍; അദിലാബാദ്, ബല്‍ത്തങ്ങാടി, കല്യാണ്‍ രൂപതകളില്‍ പുതിയ മെത്രാന്മാര്‍

    സീറോ മലബാര്‍ സഭയില്‍ നാലു പുതിയ അതിരൂപതകള്‍; അദിലാബാദ്, ബല്‍ത്തങ്ങാടി, കല്യാണ്‍ രൂപതകളില്‍ പുതിയ മെത്രാന്മാര്‍0

    കാക്കനാട്: സീറോ മലബാര്‍ സഭയില്‍ ഫരീദാബാദ്, ഉജ്ജയിന്‍, കല്യാണ്‍, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയര്‍ത്തി.മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ എന്നിവരെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പുമാരായി നിയമിച്ചു.  ബല്‍ത്തങ്ങാടി രൂപതാ മെത്രാനായി ക്ലരീഷ്യന്‍ സന്യാസസമൂഹാംഗമായ ഫാ. ജെയിംസ് പട്ടേലിനെയും അദിലാബാദ് രൂപതാധ്യക്ഷനായി സിഎംഐ സന്യാസ സമൂഹാംഗമായ ഫാ. ജോസഫ് തച്ചാപറമ്പത്തിനെയും നിയമിച്ചു. കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുകൊണ്ടും സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ

  • മിനിയപ്പോലിസ് വെടിവയ്പ്പിന് മുമ്പ് ദൈവത്തെയും ക്രൈസ്തവ വിശ്വാസത്തെയും പരിഹസിച്ച്  വീഡിയോ പോസ്റ്റ്; ട്രാന്‍സ്‌ജെന്‍ഡറായ അക്രമിക്ക് സാത്താനിക്ക് ബന്ധങ്ങളും

    മിനിയപ്പോലിസ് വെടിവയ്പ്പിന് മുമ്പ് ദൈവത്തെയും ക്രൈസ്തവ വിശ്വാസത്തെയും പരിഹസിച്ച് വീഡിയോ പോസ്റ്റ്; ട്രാന്‍സ്‌ജെന്‍ഡറായ അക്രമിക്ക് സാത്താനിക്ക് ബന്ധങ്ങളും0

    മിനിയപ്പോലിസ് /യുഎസ്എ:  മിനിയപ്പോലിസ് മംഗളവാര്‍ത്ത ദൈവാലയത്തില്‍ നടത്തിയ വെടിവയ്പ്പിന് മുമ്പ് തന്റെ ക്രൈസ്തവ വിരുദ്ധതയും യഹൂദ വിരുദ്ധതയും വംശീയ വിദ്വേഷവും സാത്താനിക്ക് ബന്ധങ്ങളും വെളിപ്പെടുത്തുന്ന വീഡിയോ റോബിന്‍ വെസ്റ്റ്മാന്‍ പോസ്റ്റ് ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ദൈവനിഷേധവും സാത്താനിക്ക് ബന്ധങ്ങളുമാകാം ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയായി സ്വയം കരുതിയിരുന്ന റോബിന്‍ വെസ്റ്റ്മാനെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. വെടിയുതിര്‍ത്ത ശേഷം ആത്മഹത്യ ചെയ്ത വെസ്റ്റ്മാന്റെ വീഡിയോയിലുള്ളത് മുഴവ് വെറുപ്പിന്റെയും ദൈവനിഷേധത്തിന്റെയും കാര്യങ്ങളാണ്. ആക്രമണത്തിന് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയ യൂട്യൂബ്

  • 2026 സമുദായ ശക്തീകരണ വര്‍ഷം; ലോഗോ പ്രകാശനം ചെയ്തു

    2026 സമുദായ ശക്തീകരണ വര്‍ഷം; ലോഗോ പ്രകാശനം ചെയ്തു0

    കാക്കനാട്:  2026  സീറോമലബാര്‍ സമുദായശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ചു. വര്‍ഷാചരണത്തില്‍ നല്‍കേണ്ട പ്രബോധനങ്ങളും പ്രവര്‍ത്തനമാര്‍ഗനിര്‍ദ്ദേശങ്ങളുമടങ്ങിയ കൈപ്പുസ്തകവും ലോഗോയും സിനഡ് സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ചിക്കാഗോ രൂപത മുന്‍ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന് നല്‍കികൊണ്ട് പ്രകാശനം നിര്‍വഹിച്ചു. കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കുന്നതിന് 2025 ജനുവരിയില്‍ ചേര്‍ന്ന സിനഡ് തീരുമാനിക്കുകയും സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലില്‍ സമുദായശക്തീകരണ കര്‍മ്മപദ്ധതിയുടെ അവതരണം നടത്തി. 2025

  • മോണ്‍. ജോണ്‍ തെക്കേക്കര സീറോമലബാര്‍ സഭാ ലെയ്‌സണ്‍ ഓഫീസര്‍

    മോണ്‍. ജോണ്‍ തെക്കേക്കര സീറോമലബാര്‍ സഭാ ലെയ്‌സണ്‍ ഓഫീസര്‍0

    കാക്കനാട്: ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും തിരുവന്തപുരം ലൂര്‍ദ് ഫൊറോനാപ്പള്ളി വികാരിയുമായ മോണ്‍. ഡോ. ജോണ്‍ തെക്കേക്കരയെ സീറോമലബാര്‍ സഭാ ലെയ്‌സണ്‍ ഓഫീസ റായി മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു. കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട സഭാകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതലയാണിത്. ചങ്ങനാശേരി ഇത്തിത്താനം തെക്കേകര വര്‍ഗീസ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1970 ല്‍ ജനിച്ച മോണ്‍. ജോണ്‍ തെക്കേക്കര 1997 ല്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നിന്നും പൗരോഹിത്വം സ്വീകരിച്ചു. ഹോസ്പിറ്റല്‍

  • ലോകം നേരിടുന്ന വെല്ലുവിളികളില്‍ നിന്ന് യേശു മാത്രമേ നമ്മെ രക്ഷിക്കാന്‍ വരികയുള്ളൂ; കാരണം അവിടുത്തേക്ക് മാത്രമേ അതിനുള്ള ശക്തി ഉള്ളൂ: ലിയോ 14 ാമന്‍ പാപ്പ

    ലോകം നേരിടുന്ന വെല്ലുവിളികളില്‍ നിന്ന് യേശു മാത്രമേ നമ്മെ രക്ഷിക്കാന്‍ വരികയുള്ളൂ; കാരണം അവിടുത്തേക്ക് മാത്രമേ അതിനുള്ള ശക്തി ഉള്ളൂ: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികളില്‍നിന്ന് രക്ഷിക്കാന്‍ യേശുവിന്  മാത്രമേ ശക്തിയുള്ളൂവെന്നും യേശു അല്ലാതെ മറ്റാരും നമ്മെ രക്ഷിക്കാന്‍ വരികയില്ലെന്നും ലിയോ 14 ാമന്‍ പാപ്പ. ഫ്രാന്‍സിലെ രാജാവായിരുന്ന വിശുദ്ധ ലൂയിസ് ഒമ്പതാമന്റെ തിരുനാള്‍ ദിനത്തില്‍ ഫ്രഞ്ച് അള്‍ത്താര ശുശ്രൂഷകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലിയോ 14 ാമന്‍ മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. മനുഷ്യരൂപം ധരിച്ച സര്‍വശക്തനായ ദൈവമാണ് യേശു. കുരിശില്‍ അവിടുന്ന് തന്റെ ജീവന്‍ നമുക്കുവേണ്ടി നല്‍കി എന്നതാണ് യേശുവിന്റെ സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവ്.

Latest Posts

Don’t want to skip an update or a post?