Follow Us On

10

January

2025

Friday

  • സായംപ്രഭ സംഗമം ശ്രദ്ധേയമായി

    സായംപ്രഭ സംഗമം ശ്രദ്ധേയമായി0

    കോട്ടപ്പുറം:  മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായ സായം പ്രഭ അംഗങ്ങള്‍ക്കായി സ്‌നേഹസ്പര്‍ശം എന്ന പേരില്‍ സായംപ്രഭ സംഗമം സെന്റ് മൈക്കിള്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടത്തി. കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (കിഡ്‌സ്) നേതൃത്വത്തിലാണ് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ സംഗമം സംഘടിപ്പിച്ചത്. സിനി ആര്‍ട്ടിസ്റ്റ് പൗളി വത്സന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപതാധ്യക്ഷന്‍  ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു.  മഴവില്‍ മനോരമ എന്ന വിനോദ ചാനലില്‍ സംപ്രേഷണം

  • സെന്റ് പോള്‍സ് മൈനര്‍ സെമിനാരി മുന്‍ റെക്ടര്‍ ഫാ. വര്‍ഗീസ് ആലുക്കല്‍ അന്തരിച്ചു

    സെന്റ് പോള്‍സ് മൈനര്‍ സെമിനാരി മുന്‍ റെക്ടര്‍ ഫാ. വര്‍ഗീസ് ആലുക്കല്‍ അന്തരിച്ചു0

    കോഴിക്കോട്: കോഴിക്കോട് രൂപതയിലെ മേരിക്കുന്ന് സെന്റ് പോള്‍സ് മൈനര്‍ സെമിനാരി മുന്‍ റെക്ടറും വിവിധ ദൈവാലയങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ച ഫാ. വര്‍ഗീസ് ആലുക്കല്‍ (82) അന്തരിച്ചു. മേരിക്കുന്ന് ഷാലോം പ്രീസ്റ്റ്‌ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. ഭൗതികശരീരം ഹോളി റെഡീമര്‍ ദൈവാലയത്തിലെ സംസ്‌കാരശുശ്രൂഷകള്‍ക്കുശേഷം സ്വദേശമായ കാലടിയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് (നവംബര്‍ 28) മൂന്നിന് കാലടി സെന്റ് ജോര്‍ജ് ദൈവാലയ സെമിത്തേരിയില്‍. 1942 ഫെബ്രുവരി രണ്ടിന് കാലടി ചെങ്ങല്‍ ആലുക്കല്‍ വീട്ടില്‍ പൈലിയുടെയും റോസമ്മ ആലുക്കലിന്റെയും മകനായാണ് ജനനം.

  • ലത്തീന്‍ കത്തോലിക്ക ദിനാചരണവും കെഎല്‍സിഎ സമ്മേനവും ഡിസംബര്‍ 15ന്; പതാക പ്രയാണം നവംബര്‍ 29ന് ഉദ്ഘാടനം ചെയ്യും

    ലത്തീന്‍ കത്തോലിക്ക ദിനാചരണവും കെഎല്‍സിഎ സമ്മേനവും ഡിസംബര്‍ 15ന്; പതാക പ്രയാണം നവംബര്‍ 29ന് ഉദ്ഘാടനം ചെയ്യും0

    കൊച്ചി: ലത്തീന്‍ കത്തോലിക്കാ സഭ സംസ്ഥാനതലത്തില്‍ ലത്തീന്‍ കത്തോലിക്കാ ദിനം ആചരിക്കുന്ന ഡിസംബര്‍ 15ന് തിരുവനന്തപുരത്ത് നടക്കുന്ന കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സമ്പൂര്‍ണ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക പ്രയാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 29 ന് ഗോവ ആര്‍ച്ചുബിഷപ്  കര്‍ദിനാള്‍ ഡോ. ഫിലിപ് നേരി നിര്‍വഹിക്കും. ഗോവ ബോംജീസസ് ബസിലിക്കയില്‍ നടക്കുന്ന പരിപാടിയില്‍ കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി പതാക ഏറ്റുവാങ്ങും. സംസ്ഥാന ഭാരവാഹികളും വിവിധ രൂപത പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും. നവംബര്‍

  • മുനമ്പം നിരാഹാര സമരം 47-ാം ദിനത്തിലേക്ക്

    മുനമ്പം നിരാഹാര സമരം 47-ാം ദിനത്തിലേക്ക്0

    മുനമ്പം:  റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതി നായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 47-ാം ദിനത്തിലേക്ക്. 46-ാം ദിനം വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. പതിനാലുപേര്‍ നിരാഹര സമരത്തില്‍ പങ്കുചേര്‍ന്നു.

  • മൂന്നരമാസത്തെ പട്ടിണിക്ക് അറുതി; ഒന്നരലക്ഷം ജനങ്ങള്‍ക്കുള്ള ഭക്ഷണവുമായി  വാഹനവ്യൂഹം സുഡാനില്‍

    മൂന്നരമാസത്തെ പട്ടിണിക്ക് അറുതി; ഒന്നരലക്ഷം ജനങ്ങള്‍ക്കുള്ള ഭക്ഷണവുമായി വാഹനവ്യൂഹം സുഡാനില്‍0

    എല്‍ ഫാഷര്‍/നോര്‍ത്ത് ഡാര്‍ഫര്‍: ഒന്നരലക്ഷം ജനങ്ങള്‍ക്ക്  ഒരുമാസത്തോളം കഴിയാനുള്ള 17,500 ടണ്‍  ഭക്ഷണവുമായി 700 വാഹനങ്ങളടങ്ങുന്ന വ്യൂഹം നോര്‍ത്ത് ഡര്‍ഫറിലെ സംസം അഭയാര്‍ത്ഥി ക്യാമ്പിലെത്തി. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ നേതൃത്വത്തിലാണ് ഏറ്റവും കൂടിയ തോതിലുള്ള പട്ടിണിയായ ഫേസ് 5 വിഭാഗത്തിലുള്ള  ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന സംസം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഭക്ഷണസാമഗ്രികളുമായി ട്രക്കുകളെത്തിയത്. ഈ ക്യാമ്പില്‍ കഴിയുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവ് ജൂലൈ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും മഴക്കെടുതിയും മൂലമാണ് ഭക്ഷണമെത്തിക്കുന്നത് ഇത്രയും വൈകിയതെന്ന്

  • അഞ്ച് വയസായിട്ടും കൊച്ചുമകള്‍ക്ക് മാമ്മോദീസാ നല്‍കുന്നില്ല; വല്യമ്മയുടെ പരാതിക്ക്് സാന്ത്വനമായി പാപ്പയുടെ മറുപടി

    അഞ്ച് വയസായിട്ടും കൊച്ചുമകള്‍ക്ക് മാമ്മോദീസാ നല്‍കുന്നില്ല; വല്യമ്മയുടെ പരാതിക്ക്് സാന്ത്വനമായി പാപ്പയുടെ മറുപടി0

    വത്തിക്കാന്‍ സിറ്റി: വിശ്വാസമില്ലാത്ത മകളും മരുമകനും കൊച്ചുമകള്‍ക്ക് അഞ്ച് വയസായിട്ടും മാമ്മോദീസാ നല്‍കാത്തതിലുള്ള വലിയ വേദനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പക്ക്  കത്തയച്ച ഇറ്റലിയില്‍ നിന്നുള്ള വല്യമ്മക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മകളുടെയും മരുമകന്റെയും പ്രവൃത്തിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തില്‍ യേശു എന്താവും ഇതിനെപ്പറ്റി ചിന്തിക്കുന്നതെന്നും ഇറ്റലിയിലെ ബെര്‍ഗാമോയില്‍ നിന്നുള്ള ഒലീവ എന്ന വല്യമ്മ പാപ്പയോട് ചോദിച്ചു. ഒലീവയുടെ വേദന തനിക്ക് മനസിലാകുന്നുണ്ടെന്ന് പറഞ്ഞ പാപ്പ മാമ്മോദീസാ മഹത്തായ സമ്മാനമാണെന്നും പാപ്പയായ ശേഷം മാമ്മോദീസാ നല്‍കിയ അവസരങ്ങളെല്ലാം തനിക്ക് വലിയ

  • ‘കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മിഷനറി’

    ‘കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മിഷനറി’0

    വത്തിക്കാന്‍ സിറ്റി: ദിവംഗതനായ മതാന്തരസംവാദത്തിനായുള്ള ഡിക്കാസ്റ്ററി തലവന്‍ കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍ ആയുസോ ജനങ്ങളും മതങ്ങളും തമ്മിലുള്ള സാഹോദര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച തീക്ഷ്ണമതിയായ മിഷനറിയായിരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.  ദൈവത്തിന് മനുഷ്യരോടുള്ള സ്‌നേഹത്തിന് ജ്ഞാനത്തോടെ സാക്ഷ്യം വഹിക്കാന്‍ തന്റെ എല്ലാ കര്‍ത്തവ്യങ്ങളിലും കര്‍ദിനാള്‍ പരിശ്രമിച്ചിരുന്നതായും കൊമ്പോനി മിഷനറീസ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്  സഭയുടെ വികാര്‍ ജനറലിനയച്ച അനുശോചന സന്ദേശത്തില്‍ പാപ്പ പറഞ്ഞു. 2019 മുതല്‍ വത്തിക്കാനിലെ മതാന്തര സംവാദങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായിരുന്നു കര്‍ദിനാള്‍ മിഗുവല്‍ ഏഞ്ചല്‍

  • ആര്‍ട്ടിഫിഷ്യല്‍  ഇന്റലിജന്‍സിനെക്കുറിച്ച്  ശില്പശാല

    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ശില്പശാല0

    ബംഗളൂരു: ഉഡുപ്പി രൂപതയിലെ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ശില്പശാല നടത്തി. ഉഡുപ്പിയിലെ അനുഗ്രഹ പാസ്റ്ററല്‍ സെന്ററില്‍ വെച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍മാരും ഹെഡ്മാസ്റ്റര്‍മാരും സ്‌കൂളുകളിലെ ടെക്‌നിക്കല്‍ സ്റ്റാഫും ഉഡുപ്പി രൂപതയുടെ കാത്തലിക് ഏഡ്യുക്കേഷണല്‍ സൊസൈറ്റി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു. വിദ്യാഭ്യാസരംഗത്തെ ധാര്‍മ്മികനിലവാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയില്‍ എ.ഐ സ്‌കില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ശില്പശാലയ്ക്ക് നേതൃത്വം നല്‍കിയ ഉഡുപ്പി കാത്തലിക് എഡ്യുക്കേഷണല്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. വിന്‍സന്റ് ക്രാസ്റ്റ പറഞ്ഞു. വികാരി ജനറല്‍ ഫാ. ഫെര്‍ഡിനന്‍ഡ് ഗോണ്‍സാല്‍വസ് പ്രസംഗിച്ചു.

Latest Posts

Don’t want to skip an update or a post?