Follow Us On

02

August

2025

Saturday

  • സീനായ് പര്‍വതത്തിലെ സെന്റ് കാതറിന്‍ ആശ്രമം ഈജിപ്ത് ഗവണ്‍മെന്റ് കണ്ടുകെട്ടി

    സീനായ് പര്‍വതത്തിലെ സെന്റ് കാതറിന്‍ ആശ്രമം ഈജിപ്ത് ഗവണ്‍മെന്റ് കണ്ടുകെട്ടി0

    കെയ്‌റോ/ ഈജിപ്ത്: പതിനഞ്ച് നൂറ്റാണ്ടുകളുടെ പ്രക്ഷുബ്ധമായ നിലനില്‍പ്പിന് ശേഷം, സീനായ് പര്‍വതത്തിന്റെ ദുര്‍ഘടമായ ഭൂപ്രദേശത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് കാതറിന്‍സ് ആശ്രമം, ഈജിപ്റ്റ് കണ്ടുകെട്ടി. ഇതോടെ ഈ പ്രധാനപ്പെട്ട ക്രൈസ്തവ കേന്ദ്രത്തിന് അതിന്റെ ഭരണപരമായ സ്വയംഭരണാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈജിപ്തിലെ ഇസ്മായിലിയ കോടതി പുറപ്പെടുവിച്ച വിധിപ്രകാരമാണ് സെന്റ് കാതറിന്‍സ് ആശ്രമത്തിന്റെ സ്വത്തുക്കള്‍ ഇപ്പോള്‍ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് കണ്ടുകെട്ടിയത്. ഇതോടെ ഈ സന്യാസ ആശ്രമത്തിന്റെയും  അതില്‍ വസിക്കുന്ന സന്യാസ സമൂഹത്തിന്റെയും ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ആറാം

  • ബിഷപ് ഷെയ്ന്‍ മാക്കിന്‍ലെ ബ്രിസ്‌ബെയ്ന്‍ അതിരൂപതയുടെ  പുതിയ ആര്‍ച്ചുബിഷപ്

    ബിഷപ് ഷെയ്ന്‍ മാക്കിന്‍ലെ ബ്രിസ്‌ബെയ്ന്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്0

    ബ്രിസ്‌ബെയ്ന്‍/ഓസ്‌ട്രേലിയ: ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ അതിരൂപതയായ ബ്രിസ്‌ബെയ്ന്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ബിഷപ് ഷെയ്ന്‍ മാക്കിന്‍ലെയെ ലിയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. 13 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ആര്‍ച്ചുബിഷപ്് മാര്‍ക്ക് കോള്‍റിഡ്ജിന്റെ പിന്‍ഗാമിയായി, 60 വയസുള്ള ബിഷപ് മാക്കിന്‍ലെ സ്ഥാനമേല്‍ക്കും. സെപ്റ്റംബര്‍ 11-ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ വച്ചായിരിക്കും സ്ഥാനരോഹണ ചടങ്ങുകള്‍ നടക്കുന്നത്. 684,000-ത്തിലധികം കത്തോലിക്കര്‍ ഉള്‍പ്പെടുന്ന 94 ഇടവകകളുള്ള ഈ രൂപതയുടെ അജപാലന ചുമതല ഏറ്റെടുക്കുന്ന മാക്കിന്‍ലെ, സഭയുടെ സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡില്‍ ശ്രദ്ധേയമായ

  • കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണങ്ങളില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍

    കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണങ്ങളില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍0

    വാര്‍സോ/പോളണ്ട്: 2025 ജൂണ്‍ 19 ന്, ലോകമെമ്പാടുമുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ദിനത്തില്‍ ദിവ്യകാരുണ്യത്തിലുള്ള ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തില്‍ പരസ്യമായി വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിന്റെ ഭാഗമായി  ദിവ്യകാരുണ്യം കടന്നുവന്ന വഴികളില്‍ കുട്ടികള്‍ പൂക്കള്‍ വിതറിയ പാതയൊരുക്കി. ‘കോര്‍പ്പസ് ക്രിസ്റ്റി’ (‘ക്രിസ്തുവിന്റെ ശരീരം’) എന്നത് ക്രിസ്തുവിന്റെ അതിവിശുദ്ധ ശരീരത്തിന്റെയും രക്തത്തിന്റെയും ആഘോഷത്തിന്റെ ലത്തീന്‍ പേരാണ്. കത്തോലിക്കാ സഭയുടെ ആരാധനാക്രമ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകളിലൊന്നാണിത്.

  • ‘യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു’; ക്രിസ്തുവിനെ പ്രഘോഷിച്ച് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഐക്യുവുള്ള ശാസ്ത്രജ്ഞന്‍!

    ‘യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു’; ക്രിസ്തുവിനെ പ്രഘോഷിച്ച് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഐക്യുവുള്ള ശാസ്ത്രജ്ഞന്‍!0

    സോള്‍/ദക്ഷിണകൊറിയ: യേശു ക്രിസ്തു  ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് പ്രഘോഷിച്ച് ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ഐക്യുവുള്ള (ഐക്യു 276), ദക്ഷിണ കൊറിയന്‍  ശാസ്ത്രജ്ഞന്‍  ഡോ. യങ്ഹൂണ്‍ കിം. ജൂണ്‍ 17-ന് എക്‌സില്‍ ല്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ കിം ഇങ്ങനെ എഴുതി;  ”ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഐക്യു റെക്കോര്‍ഡ് ഉടമ എന്ന നിലയില്‍, യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.” ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്ത സാധ്യതകള്‍ ഗവേഷണം ചെയ്യുന്ന അതിബുദ്ധിമാനായ  ശാസ്ത്രജ്ഞനാണ് തെല്ലും സംശയമില്ലാതെ

  • ഛത്തീസ്ഗഡില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറാത്ത കുടുംബങ്ങളെ ഗ്രാമത്തില്‍നിന്നും പുറത്താക്കി

    ഛത്തീസ്ഗഡില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറാത്ത കുടുംബങ്ങളെ ഗ്രാമത്തില്‍നിന്നും പുറത്താക്കി0

    റായ്പുര്‍ (ഛത്തീസ്ഗഡ്): ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് മധ്യ ഇന്ത്യന്‍ സംസ്ഥാനമായ ഛത്തീസ്ഗഡില്‍ ഏതാനും ആദിവാസി കുടുംബങ്ങളെ ഗ്രാമത്തില്‍നിന്നും പുറത്താക്കി. തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ബലംപ്രയോഗിച്ചുള്ള പുറത്താല്‍. വീടും കൃഷിഭൂമിയും പല കുടുംബങ്ങള്‍ക്കും നഷ്ടപ്പെട്ടു. മാവോയിസ്റ്റു മേഖലയായ ബസ്തറിലെ കാങ്കര്‍ ജില്ലയിലെ ഹുച്ചാഡി ഗ്രാമത്തില്‍ നിന്നുള്ള ലച്ചന്‍ ദുഗയും കുടുംബവും ഇങ്ങനെ പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അവരെ ഒരു സംഘമെത്തി ഭീഷണി മുഴക്കി ഓടിക്കുകയായിരുന്നു.   ക്രൈസ്തവ വിശ്വാസം

  • വത്തിക്കാന്‍ റേഡിയോ നിലയം സന്ദര്‍ശിച്ച് ലിയോ പതിനാലാമന്‍ പാപ്പ

    വത്തിക്കാന്‍ റേഡിയോ നിലയം സന്ദര്‍ശിച്ച് ലിയോ പതിനാലാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: പൗരോഹിത്യ സ്വീകരണത്തിന്റെ 43-ാം വാര്‍ഷികദിനത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ വത്തിക്കാന്‍ റേഡിയോയുടെ ഷോര്‍ട്ട്വേവ് ട്രാന്‍സ്മിഷന്‍കേന്ദ്രം സന്ദര്‍ശിച്ചു. റോമിന് പുറത്ത് ലാസിയോ മേഖലയിലെ സാന്താ മരിയ ഡി ഗലേരിയയിലുള്ള ഈ സെന്റര്‍ വത്തിക്കാന്റെ കമ്മ്യൂണിക്കേഷന്‍ ഡിക്കാസ്റ്ററിയുടെ ഭാഗമാണ്. പാപ്പ റേഡിയോ  ജീവനക്കാരുമായി സംവദിക്കുകയും, ആര്‍ക്കിടെക്റ്റ് പിയര്‍ ലൂയിജി നെര്‍വി രൂപകല്പന ചെയ്ത ട്രാന്‍സ്മിറ്റര്‍ ഹാള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ആന്റിനകളുടെ പ്രവര്‍ത്തനം, പ്രക്ഷേപണങ്ങള്‍, ഡിജിറ്റല്‍ ദുരന്ത നിവാരണ സംവിധാനം എന്നിവയെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.1957-ല്‍ പയസ് പന്ത്രണ്ടാമന്‍ പാപ്പയാണ്

  • തീരദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണം: മാര്‍ ജോസ് പുളിക്കല്‍

    തീരദേശത്തോടുള്ള അവഗണന അവസാനിപ്പിക്കണം: മാര്‍ ജോസ് പുളിക്കല്‍0

    കോട്ടയം: കൊച്ചി തീരദേശത്തെ ജനങ്ങള്‍ മഴക്കാലത്ത് തുടര്‍ച്ചയായി അനുഭവിക്കുന്ന യാതന സര്‍ക്കാരിന്റെ അവഗണനയുടെ ഫലമാണെന്നും അതിന് അടിയന്തരമായി പരിഹാരമുണ്ടാകണമെന്നും കെസിബിസി ജസ്റ്റീസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ 44-ാമത് വാര്‍ഷിക പൊതുയോഗം അടിച്ചിറ ആമോസ് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫോര്‍ട്ട് കൊച്ചി മുതല്‍ ചെല്ലാനം വരെ ട്രെറ്റോപോട് കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് മാര്‍ പുളിക്കല്‍ ആവശ്യപ്പെട്ടു. മലയോര ജനതയും കര്‍ഷകരും അനുഭവിക്കുന്ന

  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ പ്രതിനിധി സമ്മേളനം 21ന് ബര്‍മിംഗ്ഹാമില്‍

    ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ പ്രതിനിധി സമ്മേളനം 21ന് ബര്‍മിംഗ്ഹാമില്‍0

    ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത കുടുംബ കൂട്ടായ്മ വാര്‍ഷിക  പ്രതിനിധി   സമ്മേളനം  ജൂണ്‍ 21 ശനിയാഴ്ച  ബര്‍മിംഗ്ഹാമില്‍  നടക്കും.   12 റീജിയണുകളിലെ 101ല്‍പരം ഇടവക /മിഷന്‍ /പ്രൊപ്പോസ്ഡ് മിഷനില്‍പ്പെട്ട 350തോളം പ്രതിനി ധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് ബര്‍മിംഗ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററല്‍ സെന്ററും അതിന്റെ സമീപത്തുള്ള  ഔര്‍ ലേഡി ഓഫ് അസപ്ഷന്‍ ദൈവാലയവുമാണ് വേദിയാവുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ  6 വര്‍ഷത്തോളമായി   പ്രവര്‍ത്തിച്ചുവന്ന രൂപതാ

Latest Posts

Don’t want to skip an update or a post?