Follow Us On

25

November

2024

Monday

  • ഈ ഇരുപത് ദിനങ്ങളില്‍ ഉക്രൈനില്‍ ആക്രമണങ്ങളുടെ ഇരകളായത് നാല്‍പ്പതോളം കുട്ടികള്‍

    ഈ ഇരുപത് ദിനങ്ങളില്‍ ഉക്രൈനില്‍ ആക്രമണങ്ങളുടെ ഇരകളായത് നാല്‍പ്പതോളം കുട്ടികള്‍0

    തുടര്‍ച്ചയായ ആക്രമണങ്ങള്‍ നേരിടുന്ന ഉക്രൈനില്‍ ദിനം തോറും രണ്ടു കുട്ടികള്‍ വീതം ആക്രമണത്തിന്റെ ഇരകളാകുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സെപ്റ്റംബര്‍ രണ്ടുമുതല്‍ സെപ്റ്റംബര്‍ 25 വരെയുള്ള കാലയളവില്‍ കൊല്ലപ്പെട്ടത് 8 കുട്ടികള്‍. 39 കുട്ടികള്‍ക്ക് പരിക്കേറ്റു. സെപ്റ്റംബര്‍ രണ്ടിന് ഉക്രൈനില്‍ സ്‌കൂള്‍ വര്‍ഷം ആരംഭിച്ചതിനു ശേഷം നടന്ന ആക്രമണങ്ങളില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നും, തുടര്‍ച്ചയായ ആക്രമണങ്ങളില്‍ മുപ്പത്തിയൊന്‍പത് കുട്ടികള്‍ക്ക് പരിക്കേറ്റു. യുദ്ധങ്ങളുടെ ഫലമായി രാജ്യത്ത് പതിനഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ നിരാശ, ഉത്കണ്ഠ, ദുരിതങ്ങളുമായി ബന്ധപ്പെട്ട മാനസികപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക്

  • യൂറോപ്പിനെ പ്രാര്‍ത്ഥനയിലേക്ക് നയിക്കാന്‍ വേറിട്ട വഴിയുമായി മാര്‍പാപ്പ

    യൂറോപ്പിനെ പ്രാര്‍ത്ഥനയിലേക്ക് നയിക്കാന്‍ വേറിട്ട വഴിയുമായി മാര്‍പാപ്പ0

    യൂറോപ്പിലെങ്ങും സമാധാനവും പ്രാര്‍ത്ഥനയും പ്രഘോഷിക്കാനും പരിശീലിപ്പിക്കാനുമായി വേറിട്ട മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുകയാണ് കത്തോലിക്കാ സഭയുടെ പരമാധികാരി ഫ്രാന്‍സിസ് മാര്‍പാപ്പ. അതിന് വത്തിക്കാന്റെ കായികതാരങ്ങളെയാണ് അദേഹം രംഗത്തിറക്കുന്നത്. യൂറോപ്പിന് സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനാകും എന്ന സന്ദേശം മുന്നോട്ടുവച്ചുകൊണ്ട് വത്തിക്കാന്‍ കായികതാരങ്ങളെ വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയാണ്. സെപ്റ്റംബര്‍ 29 ഞായറാഴ്ച, ബെര്‍ലിനില്‍ നടക്കുന്ന മാരത്തോണ്‍ മത്സരത്തിലും, സൂറിച്ചില്‍ നടക്കുന്ന സൈക്കിള്‍ ചാമ്പ്യന്‍ഷിപ്പിലും വത്തിക്കാന്‍ കായികതാരങ്ങള്‍ പങ്കെടുക്കും. ഈ രണ്ടിടങ്ങളും പ്രാര്‍ത്ഥനയുടെ വേദികളാക്കി മാറ്റുക എന്നതാണ് വത്തിക്കാന്‍ കായിക താരങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത്.

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് കീത്തിലി കേന്ദ്രമാക്കി മര്‍ത് അല്‍ഫോന്‍സ മിഷന്‍ പ്രഖ്യാപിച്ചു

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് കീത്തിലി കേന്ദ്രമാക്കി മര്‍ത് അല്‍ഫോന്‍സ മിഷന്‍ പ്രഖ്യാപിച്ചു0

    ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതക്ക്  കീത്തിലി കേന്ദ്രമായി പുതിയ മിഷന്‍. കീത്തിലി സെന്റ് ജോസഫ് ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെയും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും സാന്നിധ്യത്തില്‍ മര്‍ത് അല്‍ഫോന്‍സ മിഷന്‍ പ്രഖ്യാപനം നടന്നു. രൂപതയുടെ പാസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ടോം ഓലിക്കരോട്ട് മിഷന്‍ പ്രഖ്യാപനം സംബന്ധിച്ച ഡിക്രി വായിച്ചു. അതിനുശേഷം മാര്‍

  • യൂറോപ്പിന്റെ അടിസ്ഥാനമായ ക്രിസ്തീയതയിലേക്ക് തിരികെ വരിക;  ഫ്രാന്‍സിസ് പാപ്പാ, ലക്‌സംബര്ഗില്‍ നല്കിയ സന്ദേശം

    യൂറോപ്പിന്റെ അടിസ്ഥാനമായ ക്രിസ്തീയതയിലേക്ക് തിരികെ വരിക; ഫ്രാന്‍സിസ് പാപ്പാ, ലക്‌സംബര്ഗില്‍ നല്കിയ സന്ദേശം0

    യൂറോപ്പിന്റെ അടിസ്ഥാനമായ ക്രിസ്തീയതയിലേക്ക് തിരികെ വരാനും സുവിശേഷമൂല്യങ്ങളും സാഹോദര്യവും ഐക്യവും ജീവിക്കാനും ലക്‌സംബര്ഗിലെ സാമൂഹ്യ, രാഷ്ട്രീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. കത്തോലിക്കര്‍ യൂറോപ്പിലെ തങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സുവിശേഷം ജീവിക്കണം. മനുഷ്യാന്തസ്സിന് പ്രാധാന്യം കൊടുക്കുകയും അവന്റെ അടിസ്ഥാനസ്വാതന്ത്രത്തെ ഉറപ്പാക്കുകയും ചെയ്യുന്ന ഈ രാജ്യത്തിന്റെ ശക്തമായ ജനാധിപത്യപ്രസ്ഥാനം, ഇത്തരമൊരു സുപ്രധാനമായ ഉത്തരവാദിത്വത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഒരു രാജ്യത്തിന്റെ വിസ്തൃതിയോ അവിടുത്തെ ജനസംഖ്യയോ അല്ല, ആ രാജ്യം അന്താരാഷ്ട്രതലത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കാനോ, സാമ്പത്തികരംഗത്തിന്റെ കേന്ദ്രമായി

  • ശ്രേയസ് സ്ഥാപക ദിനം ആഘോഷിച്ചു

    ശ്രേയസ് സ്ഥാപക ദിനം ആഘോഷിച്ചു0

    സുല്‍ത്താന്‍ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ് സ്ഥാപക ദിനാഘാഷവും 45-മത് ജനറല്‍ ബോഡി യോഗവും നടത്തി. രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. മുഖ്യവികാരി ജനറാളും ശ്രേയസ് പ്രസിഡന്റുമായ മോണ്‍.സെബാസ്റ്റ്യന്‍ കീപ്പളളി കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. സ്ഥാപക ദിനാഘോഷത്തിനു അദ്ദേഹം പതാക ഉയര്‍ത്തി. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍ റിപ്പോര്‍ട്ട്

  • സര്‍വേ നമ്പര്‍ അടിസ്ഥാനമാക്കി ഇഎസ്എ കണ്ടെത്തണം

    സര്‍വേ നമ്പര്‍ അടിസ്ഥാനമാക്കി ഇഎസ്എ കണ്ടെത്തണം0

    കല്‍പ്പറ്റ: സര്‍വേ നമ്പര്‍ അടിസ്ഥാനത്തില്‍ ഇഎസ്എ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതി. കേന്ദ്ര മാനദണ്ഡപ്രകാരം ചതുരശ്ര കിലോമീറ്ററില്‍ നൂറില്‍ കൂടുതല്‍ ജനസംഖ്യയുള്ളതും 20 ശതമാനത്തില്‍ താഴെ വനഭൂമിയുള്ളതുമായ വില്ലേജുകള്‍ ഇഎസ്എയില്‍ ഉള്‍പ്പെടില്ല. ആറാം ഇഎസ്എ കരടുവിജ്ഞാപനത്തില്‍ ഇത്തരം വില്ലേജുകളെ ലിസ്റ്റില്‍നിന്നും ഒഴിവാക്കുകയും അല്ലാത്ത വില്ലേജുകളിലെ വനഭൂമി സര്‍വേ നമ്പര്‍ അടിസ്ഥാനത്തില്‍ കണ്ടെത്തി ഇഎസ്എ വില്ലേജായി പുനര്‍നാമകരണം ചെയ്ത് കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാ കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത

  • കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ നേതൃത്വം ചെറായി മുനമ്പത്ത് എത്തി ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു

    കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ നേതൃത്വം ചെറായി മുനമ്പത്ത് എത്തി ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു0

    കൊച്ചി: അറുനൂറോളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്ത് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍, വൈസ് പ്രസിഡന്റ് ബെന്നി ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ മുനമ്പത്ത് എത്തി മത്സ്യ തൊഴിലാളികളായ പ്രദേശവാസികളോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. മുനമ്പത്തെ പ്രദേശവാസികള്‍ കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കളോട് തെളിവുകള്‍ സഹിതം തങ്ങളുടെ വാദങ്ങള്‍ വിശദീകരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. വഖഫ് ബോര്‍ഡ് അന്യായമായി അവകാശവാദം ഉന്നയിക്കുന്ന പ്രദേശം ഒരു കാരണവശാലും

  • മുനമ്പം ഭൂമി പ്രശ്‌നത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ വഞ്ചനാപരം: കത്തോലിക്ക കോണ്‍ഗ്രസ്.

    മുനമ്പം ഭൂമി പ്രശ്‌നത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ വഞ്ചനാപരം: കത്തോലിക്ക കോണ്‍ഗ്രസ്.0

    കൊച്ചി : മുനമ്പത്ത് വിലകൊടുത്തു വാങ്ങിയ ഭൂമിയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ കുടിയിറക്കാനുള്ള നീക്കം മനുഷ്യാവകാശ ലംഘനമാണെന്നും, 600 ഓളം മത്സ്യത്തൊഴിലാളി കുടുംബംഗങ്ങളുടെ അവകാശം നിഷേധിച്ച് ഭൂമി കയ്യടക്കാനുള്ള വഖഫ് ബോര്‍ഡ് നീക്കത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ വഞ്ചനാപരമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. കേരളത്തിന്റെ രക്ഷകരെന്ന് വാഴ്ത്തിയ മത്സ്യത്തൊ ഴിലാളികള്‍ക്ക് കാടന്‍ നിയമം മൂലം ഭൂമി ഇല്ലാതാകുമ്പോള്‍ അവരുടെ പക്ഷം ചേരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കാത്തത് ഭീരുത്വമാണ്.വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഒരു ജനസമൂഹത്തെ ഒറ്റിക്കൊടുക്കുടുക്കുന്ന രാഷ്ട്രീയനേ താക്കന്മാരുടെ

Latest Posts

Don’t want to skip an update or a post?