ഐടി മേഖലയില്‍ ശോഭിച്ച ലയ ഇനി ഈശോയുടെ 'ടെക്കി' സന്യാസിനി
- ASIA, Featured, Kerala, LATEST NEWS
- May 16, 2025
കൊച്ചി: ആരോഗ്യരംഗത്തെ സന്നദ്ധപ്രവര്‍ത്തകരായ ആശാവര്‍ക്കര്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കുവാന്‍ ഫലപ്രദമായി സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള കാത്തലിക് ഫെഡറേഷന് സംസ്ഥാനസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്യോന്യം പഴിചാരാതെ സമരം ചെയ്യുന്ന ആശാവര്‍ക്കരുടെ ന്യായമായ ആവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കുവാനും അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാരുകളുടെ കടമ നിര്‍വഹിക്കണമെന്ന് കെസിഎഫ് സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ് എന്നിവര്‍ ആവശ്യപ്പെട്ടു.
കൊച്ചി: കൊച്ചി അന്തര്‍ദ്ദേശീയ വിമാനത്താവളം കേന്ദ്രീകരിച്ച് കേരളത്തിലെ ടാക്സി-ഓട്ടോ ഡ്രൈവര്‍മാരുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി 2,000-ല്‍ ആരംഭിച്ച സാരഥിയുടെ രജത ജൂബിലി ആഘോഷിച്ചു. കെസിബിസിയുടെ ജെപിഡി കമ്മിഷന് ചെയര്മാന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിബസി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിലുള്ള സാരഥിയുടെ അംഗങ്ങളും, ആനിമേറ്റേഴ്സും യോഗത്തില്‍ പങ്കുചേര്‍ന്നു. സാരഥിയുടെ സ്ഥാപകരായ ഫാ. വര്‍ഗീസ് കരിപ്പേരി, സെബാസ്റ്റ്യന്‍
കാഞ്ഞിരപ്പള്ളി: വി.യൗസേപ്പിതാവ് തിരുക്കുടുംബത്തെ വലിയ അപകടങ്ങളില്‍ നിന്നും രക്ഷിച്ചതുപോലെ ഈ കാലഘട്ടത്തില്‍ കുടുംബങ്ങളുടെ അടിവേരിളക്കുന്ന ലഹരി വിപത്തില്‍നിന്ന് കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കാന്‍ പിതാക്കന്മാര് ശ്രദ്ധിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. വി.യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍, രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍. ജോസഫ് പൗവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികം, പിതൃവേദി രൂപതയില്‍ സ്ഥാപിതമായതിന്റെ രജതജൂബിലി എന്നിവയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന പിതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂബിലിവര്‍ഷം തിരിഞ്ഞുനോട്ടത്തിന്റെയും നന്ദിപ്രകാശന ത്തിന്റെയും പുത്തന്‍തീരുമാനങ്ങള്‍ എടുക്കേണ്ടതിന്റെയും
കാഞ്ഞിരപ്പള്ളി: മനുഷ്യജീവനാണ് എല്ലാ ജീവനേക്കാളും മുകളിലെന്ന് മനസിലാക്കുകയും, സഹപ്രവര്‍ത്തകന്റെ ജീവന് രക്ഷിക്കാനായി വന്യമൃഗത്തെ സ്വയംസംരക്ഷണത്തിന്റെ പേരില്‍ വെടിവച്ചുകൊല്ലുകയും ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇന്‍ഫാം അഭിനന്ദിച്ചു. മനുഷ്യജീവന്, അതു വനപാലകരുടെ ആയാലും ഉദ്യോഗസ്ഥരുടെ ആയാലും പൊതുപ്രവര്‍ത്തകരുടെ ആയാലും കര്‍ഷകരുടെ ആയാലും വിലപ്പെട്ടതാണെന്ന തിരിച്ചറിവോടുകൂടി വിവേകപൂര്‍വം പ്രവര്‍ത്തിച്ച ഈ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്സിക്യൂട്ടീവ് യോഗം പറഞ്ഞു. 27 ന് നടക്കുന്ന ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല അസംബ്ലിയോടനുബന്ധിച്ചുള്ള ആലോചനായോഗത്തിലാണ് ഉദ്യോഗസ്ഥരെ ഇന്‍ഫാം അഭിനന്ദിച്ചത്.
പേരാമ്പ്ര: വനാതിര്‍ത്തികളില്‍ താമസിക്കുന്ന കര്‍ഷകരോട് വനംവകുപ്പ് പുലര്‍ത്തുന്നത് കാട്ടുനീതിയാണെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പേരാമ്പ്ര മേഖല സോഷ്യലിസ്റ്റ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ‘ജീവിക്കണം, വന്യമൃഗങ്ങളെ അതിജീവിക്കണം’ എന്ന പേരില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടില്‍ സംഘടിപ്പിച്ച കര്‍ഷക പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിസഹായവസ്ഥയെക്കാള് നിസംഗത മലയോര ജനതയില്‍ പിടിമുറുക്കിയിരിക്കുന്നു. ഇത് അപകടമാണ്. വനവുമായി ബന്ധപ്പെട്ടുള്ള പുതിയ പ്രശ്നങ്ങളൊന്നുംതന്നെ ബാധിക്കില്ലെന്നത് മൂഢവിശ്വാസമാണെന്ന കാര്യം ഓരോരുത്തരും തിരിച്ചറിയണം. ബഫര്‍സോണ്‍ എന്ന കാട്ടുനീതി നടപ്പിലായ ഗൂഢല്ലൂരിലെ
ന്യൂഡല്‍ഹി: അസീസി മാസികയുടെ മുന്‍ ചീഫ് എഡിറ്ററും ജീവന് ബുക്സ് (ഭരണങ്ങാനം), മീഡിയ ഹൗസ് (ഡല്‍ഹി, കോഴിക്കോട്) എന്നിവയുടെ സ്ഥാപകനുമായ ഫാ. സേവ്യര്‍ വടക്കേക്കര കപ്പൂച്ചിന്‍ (72) നിര്യാതനായി. ഇന്നലെയായിരുന്നു (16 മാര്‍ച്ച്) അന്ത്യം സംഭവിച്ചത്. മിക്കവാറും അന്ധത ബാധിച്ചിരുന്ന അദ്ദേഹം തന്റെ കുറവിനെ അതിജീവിച്ചാണ് നിര്‍ഭയമായി ഇന്ത്യന്‍ കത്തോലിക്ക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉന്നത സ്ഥാനത്ത് എത്തിയത്. 1981-1983 കാലഘട്ടത്തില്‍ അസീസി മാസികയുടെ മാനേജിംഗ് എഡിറ്ററും, 1984-1986 വര്‍ഷങ്ങളില്‍ ചീഫ് എഡിറ്ററും ആയിരുന്നു. ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന
കൊച്ചി: സാഹിത്യകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എ.കെ. പുതുശേരി (അഗസ്റ്റിന് കുഞ്ഞാഗസ്തി -90) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ഇന്നു (മാര്‍ച്ച് 17) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന് ചിറ്റൂര്‍ റോഡിലെ സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയില്‍ നടക്കും. എസ്ടി റെഡ്യാര്‍ ആന്റ് സണ്‍സിലെ റിട്ട. ജീവനക്കാരനാണ്. ബൈബിള്‍ നാടകം, നോവല്‍, ബാലസാഹിത്യം, സാമൂഹ്യ നാടകങ്ങള്‍, ചരിത്രം, കഥാപ്രസംഗങ്ങള്‍, ബാലെ, ജീവചരിത്രം, കഥകള്‍, തിരക്കഥ, ടെലിഫിലിം,
വത്തിക്കാന്‍ സിറ്റി: കോട്ടയം അതിരൂപതാംഗമായ ആര്‍ച്ചുബിഷപ് മാര്‍ കുര്യന് മാത്യു വയലുങ്കലിനെ തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയിലെ അപ്പസ്തോലിക് നുണ്‍ഷ്യോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അള്‍ജീരിയിലെയും ടുണീഷ്യയിലെയും അപ്പസ്തോലിക് നുണ്‍ഷ്യോയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആര്‍ച്ചുബിഷപ് മാര്‍ കുര്യന് മാത്യു വയലുങ്കല്‍. കോട്ടയം നീണ്ടൂര്‍ ഇടവകാംഗമായ അദ്ദേഹം 1966 ഓഗസ്റ്റ് നാലിനാണ് ജനിച്ചത്. 1991 ഡിസംബര്‍ 27-ന് പൗരോഹിത്യം സ്വീകരിച്ചു. 1998 ല്‍ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കല്‍ സര്‍വകലാശാലയില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയശേഷം വത്തിക്കാന്റെ നയതന്ത്ര പരിശീലനം
Don’t want to skip an update or a post?