Follow Us On

11

January

2025

Saturday

  • ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചു

    ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചു0

    സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരിലെ ബുകിത് തിമായിലുള്ള സെന്റ് ജോസഫ് ഇടവക ദൈവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന ഫാ. ക്രിസ്റ്റഫര്‍ ലീക്ക് നേരെ കത്തി ആക്രമണം. ദിവ്യബലിയില്‍ പങ്കെടുത്തുകൊണ്ടിരുന്നവരും അതിരൂപതയുടെ  അടിയന്തിരപ്രതികരണ വിഭാഗവും ചേര്‍ന്നാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്. സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്‌സിലെ പാരാമെഡിക്ക് വിഭാഗം ഉടന്‍ തന്നെ ഫാ. ലീയെ നാഷണല്‍ യുണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചു. ആക്രമണത്തില്‍ കുത്തേറ്റ ഫാ. ക്രിസ്റ്റഫര്‍ ലീ സുഖം പ്രാപിച്ചുവരുന്നതായി സിംഗപ്പൂര്‍ അതിരൂപത വ്യക്തമാക്കി. ദൈവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന വൈദികനുനേരെ ഉണ്ടായ ആക്രമണം

  • നീതികിട്ടുംവരെ മുനമ്പം ജനതയ്ക്ക് ഒപ്പമുണ്ടാകും: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

    നീതികിട്ടുംവരെ മുനമ്പം ജനതയ്ക്ക് ഒപ്പമുണ്ടാകും: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി0

    ആലപ്പുഴ: മുനമ്പം ജനതയുടെ പ്രശ്‌നം ന്യായമാണെന്നും അവര്‍ക്ക് നീതി കിട്ടുംവരെ സഭ അവരോടൊപ്പമുണ്ടാകുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച മുനമ്പം ഐകദാര്‍ഢ്യ ദിനാചരണത്തിന്റെ ഗ്ലോബല്‍തല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. നീതിക്കുവേണ്ടി കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം കൂടുതല്‍ ശക്തിയോടെ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ തത്തംപള്ളിയില്‍ നടന്ന നസ്രാണി സമുദായ മഹാസംഗമത്തില്‍ ഐകദാര്‍ഢ്യ ദീപം തെളിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ്

  • മുനമ്പം നിവാസികള്‍ക്ക് നീതി ഉറപ്പാക്കണം

    മുനമ്പം നിവാസികള്‍ക്ക് നീതി ഉറപ്പാക്കണം0

    താമരശേരി: മുനമ്പം നിവാസികള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ യോഗം സംസ്ഥാന സര്‍ക്കാരിനോടും വഖഫ് അധികൃതരോടും ആവശ്യപ്പെട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉടമകള്‍ക്ക് വില നല്‍കി തീറാധാരം രജിസ്റ്റര്‍ ചെയ്ത് നികുതിയടച്ച് ക്രയവിക്രയ സ്വാതന്ത്ര്യത്തോടെ മുനമ്പം നിവാസികള്‍ കൈവശംവച്ചനുഭവിച്ചുവരുന്ന ഭൂമി അവരുടെ മാത്രം സ്വത്താണെന്ന് യോഗം ചൂണ്ടിക്കാട്ടി. അത് വഖഫിന്റേതാണെന്ന പ്രചാരണം വാസ്തവമല്ലെന്നും സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും ഭരണ-പ്രതിപക്ഷ നേതാക്കന്മാരും രാഷ്ട്രീയരംഗത്തെ പ്രമുഖരും മുസ്ലീം സംഘടനകളും ഫാറൂഖ്

  • കാഞ്ഞിരപ്പള്ളിയില്‍ ലോ കോളേജ് പ്രവര്‍ത്തനമാരംഭിച്ചു

    കാഞ്ഞിരപ്പള്ളിയില്‍ ലോ കോളേജ് പ്രവര്‍ത്തനമാരംഭിച്ചു0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കത്തീഡ്രലിന്റെ നേതൃത്വത്തിലുള്ള സെന്റ് ഡൊമിനിക്‌സ് കോളേജ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ സെന്റ് ഡൊമിനിക്‌സ് കോളേജ് ഓഫ് ലോ പ്രവര്‍ത്തനം ആരംഭിച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് അഫിലിയേഷനും അക്കാദമിക് പ്രോഗ്രാമുകള്‍ക്ക് ബാര്‍ കൗണ്‍സിലിന്റെ അംഗീകാരവും സര്‍ക്കാരിന്റെ അനുമതികളും ലഭിച്ച ഈ സ്ഥാപനത്തിലേക്ക് കേരള ലോ എന്‍ട്രന്‍സ് പരീക്ഷക്ക് ശേഷമുള്ള പ്രവേശന ലിസ്റ്റില്‍ നിന്നും പഞ്ചവത്സര  ബിഎ -എല്‍എല്‍.ബി (ഓണേഴ്‌സ്),  ബിബിഎ – എല്‍എല്‍ ബി (ഓണേഴ്‌സ്) ത്രിവത്സര നിയമ ബിരുദ  പഠന ശാഖകളിലേക്കു വിദ്യാര്‍ഥികള്‍

  • കണ്ണൂര്‍ രൂപതയുടെ സഹായമെത്രാനായി ഡോ. ഡെന്നിസ് കുറുപ്പശേരി അഭിഷിക്തനായി

    കണ്ണൂര്‍ രൂപതയുടെ സഹായമെത്രാനായി ഡോ. ഡെന്നിസ് കുറുപ്പശേരി അഭിഷിക്തനായി0

    കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ പ്രഥമ സഹായമെത്രാനായി ഡോ. ഡെന്നിസ് കുറുപ്പശേരി അഭിഷിക്തനായി. കണ്ണൂര്‍ രൂപതയുടെ ഭദ്രാസന ദൈവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണത്തില്‍ തയാറാക്കിയ പ്രത്യേക വേദിയിലായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍. റോമിലെ പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക്കല്‍ അക്കാദമി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. സാല്‍വത്തോരെ പെനാകിയോയുടെ മുഖ്യകാര്‍മികത്വത്തിലാണ് മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തില്‍പറമ്പില്‍ എന്നിവരായിരുന്നു സഹകാര്‍മികര്‍. കണ്ണൂരിന്റെ പ്രഥമ ബിഷപ്പും ഇപ്പോഴത്തെ കോഴിക്കോട് രൂപതാധ്യക്ഷനുമായ ഡോ.

  • ഷംഷാബാദ് രൂപതയുടെ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു

    ഷംഷാബാദ് രൂപതയുടെ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു0

    ഷംഷാബാദ്: ഷംഷാബാദ് രൂപതയുടെ ദ്വിതീയ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു. ബാലാപുരിലെ ബിഷപ്‌സ് ഹൗസ് അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു സ്ഥാനാരോഹണചടങ്ങുകള്‍. രൂപത ചാന്‍സലര്‍ ഫാ. മേജോ കോരത്ത് നിയമനപത്രിക വായിച്ചു. തുടര്‍ന്നു നടന്ന സ്ഥാനാരോഹണ തിരുക്കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചനസന്ദേശം നല്‍കി. തുടര്‍ന്നു നടന്ന പൊതുസമ്മേളനം മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ്

  • മുനമ്പം സമരം ലക്ഷ്യം  കാണുന്നതുവരെ സീറോമലബാര്‍ സഭ കൂടെ ഉണ്ടാകും: മാര്‍ തട്ടില്‍

    മുനമ്പം സമരം ലക്ഷ്യം കാണുന്നതുവരെ സീറോമലബാര്‍ സഭ കൂടെ ഉണ്ടാകും: മാര്‍ തട്ടില്‍0

    മുനമ്പം: പാവപ്പെട്ട മനുഷ്യരുടെ കണ്ണുനീര്‍ വീഴാന്‍ കാരണമാകുന്നവര്‍ക്ക് സമൂഹം മാപ്പു നല്‍കില്ലെന്നും മുനമ്പത്തെ സഹനസമരം ലക്ഷ്യം കാണുന്നതുവരെ സഹായാത്രികരായി സീറോമലബാര്‍സഭ കൂടെയുണ്ടാകുമെന്നും സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.  കുടിയിറക്കുഭീഷണിയുടെ ആശങ്കയില്‍ കഴിയുന്ന മുനമ്പത്തെ ജനങ്ങളെ നിരാഹാരസമര പന്തലില്‍ സന്ദര്‍ശിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം നിവാസികളുടെ നിലവിളി കേള്‍ക്കാന്‍ ഭരണകൂടങ്ങള്‍ തയാറാകണം. സ്വന്തം ഭൂമിയുടെ നിയമപരമായ അവകാശ ത്തിനായി പൊരുതുന്ന മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നം ഒരു പ്രദേശത്തിന്റെ മാത്രം പ്രശ്‌നമല്ല, കേരളത്തിന്റെയാകെ പ്രശ്‌നമാണ്. ജനങ്ങള്‍

  • കണ്ണൂര്‍ സഹായമെത്രാന്‍ മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്

    കണ്ണൂര്‍ സഹായമെത്രാന്‍ മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്0

    കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്. കണ്ണൂര്‍ രൂപത ഭദ്രാസന ദേവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണത്തില്‍ ഒരുക്കിയിരിക്കുന്ന പന്തലില്‍ വെച്ചാണ് 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുക. റോമിലെ പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക്കല്‍ അക്കാദമി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയുടെ മുഖ്യകാര്‍മികത്വത്തിലാണ് മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരാകും. കോഴിക്കോട് രൂപതാധ്യക്ഷന്‍

Latest Posts

Don’t want to skip an update or a post?