Follow Us On

02

May

2024

Thursday

  • ഒരു വിളിപ്പുറത്ത്‌

    ഒരു വിളിപ്പുറത്ത്‌0

    കഴിഞ്ഞമാസം ആലുവയിലേക്കുള്ള ബസ് യാത്ര. കുറെനാള്‍ കൂടിയാണ് ബസില്‍ യാത്ര ചെയ്യുന്നത്. കോട്ടയത്തുനിന്നും തൊട്ടടുത്ത് മറ്റൊരാളും കൂടെയുണ്ടായിരുന്നു. ഏറ്റുമാനൂര്‍ എത്തിയപ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടു. സംസാരിക്കാന്‍ ആരെയോ കിട്ടാന്‍ കൊതിച്ചു നില്‍ക്കുന്ന ആളെ പോലെ തോന്നി. ഞാനൊന്നും പറയാതെ തന്നെ അയാള്‍ എല്ലാം എന്നോട് പറഞ്ഞു, പറഞ്ഞുകൊണ്ടേയിരുന്നു… ഏകദേശം 45-ന് അടുത്തു പ്രായം. ഒറ്റനോട്ടത്തില്‍ തന്നെ ക്ഷീണിതനാണ്. അതിനെക്കുറിച്ച് ഞാന്‍ ചോദിച്ചില്ല. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം അല്‍പം വിഷമം തന്നു. ‘ഉറങ്ങിയിട്ട്

  • ആത്മഹത്യാ മുനമ്പില്‍നിന്ന്  രക്ഷിച്ച അമ്മ

    ആത്മഹത്യാ മുനമ്പില്‍നിന്ന് രക്ഷിച്ച അമ്മ0

    ജീവിതത്തിനും മരണത്തിനുമിടയില്‍ നീ ആരെ ആശ്രയിക്കുന്നു എന്നതാണ് നിന്റെ മുമ്പിലുള്ള വെല്ലുവിളി. അമ്മയെ ആശ്രയിച്ചാല്‍ അവള്‍ മരണത്തില്‍നിന്നു ജീവനിലേക്ക് നിന്നെ കൈപിടിക്കും എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് എന്റെ ബാല്യകാലത്താണ്. മരണത്തിന്റെ താഴ്‌വരയില്‍നിന്ന് നിന്നെ ജീവന്റെ പറുദീസയിലേക്ക് നയിക്കാന്‍ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിവില്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു അത്. വീട്ടിലെ വില്ലന്‍ ദാരിദ്ര്യമായിരുന്നു. ഈ വില്ലന്‍ തന്നെയായിരുന്നു എന്റെ സന്തതസഹചാരിയും. എന്റെ മാത്രമല്ല, എന്റെ വീടിന്റെ തന്നെ ശാപമായിരുന്നു ദാരിദ്ര്യമെന്ന് പറയാം. മൂന്നുനേരം ഭക്ഷണം കഴിച്ച ഓര്‍മപോലും എന്റെ

  • ദൈവത്തിന് ഒന്നാം സ്ഥാനം നല്‍കണം:  കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ

    ദൈവത്തിന് ഒന്നാം സ്ഥാനം നല്‍കണം: കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ0

    പാനാജി (ഗോവ): നമുക്ക് ജീവന്‍ നല്‍കിയ ദൈവത്തെ ഒന്നാം സ്ഥാനത്ത് നിര്‍ത്തുകയും മറ്റുള്ളവരുടെ നന്മയ്ക്കായി നിസ്വാര്‍ത്ഥമായി ജീവിക്കുന്നതുമാണ് പ്രധാന കാര്യമെന്ന് ഗോവ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ. നോമ്പുകാലത്തിന്റെ ആരംഭിത്തില്‍ ചരിത്രപ്രസിദ്ധമായ സാന്‍കോലെ ദൈവാലത്തിലേക്കുള്ള വാര്‍ഷിക തീര്‍ത്ഥാടന വേളയിലാണ് കര്‍ദിനാള്‍ ഇങ്ങനെ പറഞ്ഞത്. നാമെല്ലാവരും ഈ ലോകത്തിലെ തീര്‍ത്ഥാടകരാണ്. ജനിക്കുമ്പോള്‍ നമ്മള്‍ ഒന്നും കൊണ്ടുവരുന്നില്ല, മരിച്ചതിന് ശേഷം ഒന്നും തിരികെ കൊണ്ടുപോകുന്നുമില്ല, കര്‍ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ഭാവാര്‍ത്ഥച്ചി യാത്ര എന്നറിയപ്പെടുന്ന തീര്‍ത്ഥാടനം പുലര്‍ച്ചെ രണ്ട് മണിക്ക്

  • പ്രതിഷേധിക്കുന്ന ജനത്തോട് മാനുഷികപരിഗണന കാണിക്കണം:  ബിഷപ് ജോസ് പൊരുന്നേടം

    പ്രതിഷേധിക്കുന്ന ജനത്തോട് മാനുഷികപരിഗണന കാണിക്കണം: ബിഷപ് ജോസ് പൊരുന്നേടം0

    മാനന്തവാടി: വന്യമൃഗ ആക്രമണത്തെത്തുടര്‍ന്ന് പാക്കം സ്വദേശിയായ പോള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പുല്‍പള്ളിയില്‍ അരങ്ങേറിയ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസെടുത്തത് പുനപരിശോധിക്കണമെന്ന് മാനന്തവാടി രൂപതാ മെത്രാന്‍ ബിഷപ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം മൂലം പൊറുതി മുട്ടിയവരും ഭയചകിതരുമായ ഒരു ജനത്തിന്റെ പ്രതിഷേധപ്രകടനത്തില്‍ സംഭവിച്ച വീഴ്ചകളെ അതുണ്ടാകാനിടയായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരിക്കണം വിലയിരുത്തേണ്ടത്. സമരത്തില്‍ ജനമുയര്‍ത്തിയ പ്രതിസന്ധികളെ കണ്ടില്ലെന്ന് നടിക്കുകയും നേതൃത്വമില്ലാത്ത ഒരു ജനക്കൂട്ടത്തിന്റെ പിഴവുകള്‍ക്ക് മേല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് ജനകീയ പ്രക്ഷോഭങ്ങളെ

  • കാര്‍ഷിക സംരഭകത്വ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നു വരണം:  മാര്‍ കല്ലറങ്ങാട്ട്

    കാര്‍ഷിക സംരഭകത്വ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നു വരണം: മാര്‍ കല്ലറങ്ങാട്ട്0

    പാലാ: പാലാ രൂപതയുടെ കീഴിലുള്ള ചൂണ്ടച്ചേരി എഞ്ചിനീയറിങ്ങ് കോളജും ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയും പോലെ മുണ്ടുപാലം കേന്ദ്രീകരിച്ചുള്ള കാര്‍ഷിക സംരംഭകത്വ പ്രവര്‍ത്തനങ്ങളും വളര്‍ന്നു വരണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രൂപതയുടെ കര്‍ഷക ശക്തീകരണ പദ്ധതിയായ കര്‍ഷക ബാങ്കിന്റെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പാലാ മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ കാമ്പസില്‍ ആരംഭിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പാലാ സാന്‍തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ കാര്‍ഷിക മൂല്യ വര്‍ധിത സംരംഭത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്.

  • കേരളാ ഗവര്‍ണര്‍ മാനന്തവാടി  ബിഷപ്‌സ് ഹൗസ് സന്ദര്‍ശിച്ചു

    കേരളാ ഗവര്‍ണര്‍ മാനന്തവാടി ബിഷപ്‌സ് ഹൗസ് സന്ദര്‍ശിച്ചു0

    മാനന്തവാടി: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാനന്തവാടി ബിഷപ്‌സ് ഹൗസ് സന്ദര്‍ശിച്ചു. കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതിനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനുമായി വയനാട്ടിലെത്തിയതായിരുന്നു ഗവര്‍ണര്‍. മാനന്തവാടി ബിഷപ്‌സ് ഹൗസിലെത്തിയ കേരളാ ഗവര്‍ണറെ രൂപതാധ്യക്ഷന്‍ ബിഷപ് ജോസ് പൊരുന്നേടം, സഹായമെത്രാന്‍ ബിഷപ് അലക്‌സ് താരാമംഗലം, യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്താ സ്‌തെഫാനോസ് മാര്‍ ഗീവര്‍ഗീസ് എന്നിവരും ബത്തേരി സീറോ മലങ്കര രൂപതയുടെയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെയും പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. വയനാടന്‍ ജനതയും

  • ദളിത് ക്രിസ്ത്യാനികളുടെ ആവകാശങ്ങള്‍ക്കായി ദേശീയ സമ്മേളനം

    ദളിത് ക്രിസ്ത്യാനികളുടെ ആവകാശങ്ങള്‍ക്കായി ദേശീയ സമ്മേളനം0

    ബെംഗളൂരു: ദളിത് ക്രിസ്ത്യാനികളുടെ ആവകാശങ്ങള്‍ക്കായി ബെംഗളൂരുവിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദേശീയ സമ്മേളനം നടത്തി. ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ആന്റണി പൂള അധ്യക്ഷത വഹിച്ചു. ആരെങ്കിലും പിന്നോക്കം പോയ എന്ന തോന്നല്‍ ഉണ്ടാകാതിരിക്കാന്‍ കത്തോലിക്കാ സഭയുടെ ദൗത്യത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തണമെന്ന് ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ കര്‍ദിനാളായ അദ്ദേഹം പറഞ്ഞു. സിബിസിഐ ഓഫീസ് ചെയര്‍പേഴ്‌സണായ ബെര്‍ഹാംപൂര്‍ ബിഷപ്പ് ശരത് ചന്ദ്ര നായക്, അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ചിങ്ങല്‍പേട്ട ബിഷപ്പ് നീതിനാഥന്‍ അന്തോണിസാമി എന്നിവരും സന്നിഹിതരായിരുന്നു. കാത്തലിക് ബിഷപ്‌സ്

  • മതപരിവര്‍ത്തന നിരോധന നിയമം ശക്തമാക്കാനുള്ള നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്: ബിഷപ്പ് പോള്‍ ടോപ്പോ

    മതപരിവര്‍ത്തന നിരോധന നിയമം ശക്തമാക്കാനുള്ള നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്: ബിഷപ്പ് പോള്‍ ടോപ്പോ0

    റായ്പൂര്‍ (ഛത്തീസ്ഗഡ്): മതപരിവര്‍ത്തന നിരോധന നിയമം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമമവുമായി ഛത്തീസ്ഗഡ് സംസ്ഥനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ബില്ലില്‍ മറ്റൊരു മതത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ കുറഞ്ഞത് 60 ദിവസം മുമ്പെങ്കിലും ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ‘സംസ്ഥാനത്തിന് ഇതിനകം ഒരു മതപരിവര്‍ത്തന നിയമം ഉണ്ട്. അപ്പോള്‍, പിന്നെ എന്തിനാണ് മറ്റൊരു ബില്‍ അവതരിപ്പിക്കുന്നത്‌? റായ്ഗഡ് രൂപത ബിഷപ്പ് പോള്‍ ടോപ്പോ ചോദിക്കുന്നു. രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാല്‍ ഈ നീക്കം ഒരു

Latest Posts

Don’t want to skip an update or a post?