Follow Us On

20

October

2025

Monday

  • അടുത്ത ലോകയുവജനസമ്മേളനത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ച്  ലിയോ 14 ാമന്‍ പാപ്പ

    അടുത്ത ലോകയുവജനസമ്മേളനത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ച് ലിയോ 14 ാമന്‍ പാപ്പ0

    റോം: റോമില്‍ നടന്ന യുവജനജൂബിലിയാഘോഷത്തില്‍ പങ്കെടുത്ത പത്ത് ലക്ഷത്തോളം യുവജനങ്ങളെ സാക്ഷിയാക്കി  ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന അടുത്ത ലോക യുവജന ദിനത്തിന്റെ തീയതികള്‍ ലിയോ 14 ാമന്‍ പാപ്പ പ്രഖ്യാപിച്ചു. 2027 ഓഗസ്റ്റ് 3 -8 വരെയുള്ള തീയതികളിലാകും അടുത്ത ലോകയുവജനസമ്മേളനം നടക്കുക. ഈ ജൂബിലിക്ക് ശേഷവും, യുവാക്കളുടെ ‘പ്രത്യാശയുടെ തീര്‍ത്ഥാടനം’ തുടരുമെന്നും അത്  ഏഷ്യയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുമെന്ന് ടോര്‍ വെര്‍ഗറ്റ സര്‍വകലാശാല ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ യുവജനങ്ങളോട്  ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി പാപ്പ പറഞ്ഞു. രണ്ട്

  • വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച് കെസിബിസി

    വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച് കെസിബിസി0

    കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രമാതീതമായ വര്‍ധിച്ചുവരുന്ന ക്രൈസ്തവ ന്യൂനപക്ഷ പീഡനങ്ങളില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമ്മേളിച്ച കെസിബിസി യോഗം അതിയായ ആശങ്ക പ്രകടിപ്പിച്ചു. ചത്തീസ്ഗഡില്‍ അന്യായമായി തുറങ്കലിലടക്കപ്പെട്ട സന്യാസിനിമാരോടും, സഹോദരങ്ങളോടും കെസിബിസി ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. ജാമ്യം ലഭിച്ചുവെങ്കിലും അന്യായമായി അവരുടെ പേരില്‍ എടുത്ത കേസ് നിലനില്ക്കുന്നത് ഭീതിദമാണ്. ആ കേസ് പിന്‍വലിച്ച് അവര്‍ക്ക് ഭരണഘടനാദത്തമായ എല്ലാ അവകാശങ്ങളും പൂര്‍ണമായും പുനഃസ്ഥാപിച്ചു നല്‍കണം. ഈ പ്രതിസന്ധിയില്‍ കേരളസഭയുടെയും, ക്രൈസ്തവസ മൂഹത്തിന്റെയും, സന്മനസുള്ള സകലമനുഷ്യരുടെയും വലിയകൂട്ടായ്മ പ്രകടമായിരുന്നു.

  • വിജയവാഡയില്‍ മെഴുകുതിരി റാലിക്കുനേരെ  പോലീസ് അതിക്രമം

    വിജയവാഡയില്‍ മെഴുകുതിരി റാലിക്കുനേരെ പോലീസ് അതിക്രമം0

    വിജയവാഡ (ആന്ധ്രാപ്രദേശ്): വിജയവാഡയില്‍ ക്രൈസ്തവര്‍ സമാധാനപരമായി നടത്തിയ മെഴുകുതിരി റാലിക്കുനേരെ പോലീസ് അതിക്രമം. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കു നേര്‍ക്കുണ്ടായ കടുത്ത നീതിനിഷേധത്തിനെതിരെയായിരുന്നു  റാലി. വൈദികര്‍, കന്യാസ്ത്രീകള്‍, ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത റാലി പോലീസ് ഇടക്കുവച്ച് തടയുകയും മൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അനുവാദം വാങ്ങാതെയാണ് റാലി നടത്തിയതെന്നാരോപിച്ചായിരുന്നു പോലീസ് നടപടി. അനുവാദം ലഭിച്ച കാര്യം സംഘാടകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മെഴുകുതിരി റാലിക്ക് അനുവാദം ഇല്ലെന്നായി പോലീസ്.  അതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മൈക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് വീണ്ടും

  • ‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റി’ന്റെ രണ്ടാം ഭാഗം ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റിന്റെ’ ഔദ്യോഗിക റിലീസ് തീയതികള്‍ പ്രഖ്യാപിച്ചു

    ‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റി’ന്റെ രണ്ടാം ഭാഗം ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റിന്റെ’ ഔദ്യോഗിക റിലീസ് തീയതികള്‍ പ്രഖ്യാപിച്ചു0

    ക്രൈസ്തവ സിനികമകളുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ’ രണ്ടാം ഭാഗമായ ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റിന്റെ’ ഔദ്യോഗിക റിലീസ് തീയതികള്‍ പ്രഖ്യാപിച്ചു. മെല്‍ ഗിബ്സന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതികള്‍ വിതരണക്കാരായ ലയണ്‍സ്‌ഗേറ്റാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ടാകുമെന്നും ആദ്യ ഭാഗം 2027  മാര്‍ച്ച് 26, ദുഃഖവെള്ളിയാഴ്ചയും രണ്ടാം ഭാഗം 2027 മെയ് 6 വ്യാഴാഴ്ച, കര്‍ത്താവിന്റെ സ്വര്‍ഗാരോഹണതിരുനാള്‍ ദിനത്തിലും

  • ഹെയ്തിയിലെ അനാഥാലയത്തില്‍ നിന്ന് ഐറിഷ് മിഷനറിയെയും 3 വയസുള്ള കുട്ടിയും ഉള്‍പ്പടെ ഒമ്പത് പേരെ തട്ടിക്കൊണ്ടുപോയി

    ഹെയ്തിയിലെ അനാഥാലയത്തില്‍ നിന്ന് ഐറിഷ് മിഷനറിയെയും 3 വയസുള്ള കുട്ടിയും ഉള്‍പ്പടെ ഒമ്പത് പേരെ തട്ടിക്കൊണ്ടുപോയി0

    പോര്‍ട്ട്-ഔ-പ്രിന്‍സ്/ഹെയ്തി: ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഔ-പ്രിന്‍സിന് സമീപമുള്ള ഒരു അനാഥാലയത്തില്‍ നിന്ന് ഒരു ഐറിഷ് മിഷനറിയും മൂന്ന് വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടെ ഒമ്പത് പേരെ തട്ടിക്കൊണ്ടുപോയി. കെന്‍സ്‌കോഫിലെ സെയ്ന്റ്- ഹെലേന അനാഥാലയത്തിന്റെ ഡയറക്ടറായ ഐറിഷ് മിഷനറി  ജെന ഹെറാറ്റിയും തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെടുന്നതായി മേയര്‍ മാസില്ലണ്‍ ജീന്‍ പറഞ്ഞു. ജെനയെക്കൂടാതെ ഏഴ് ജീവനക്കാരെയും ഒരു കുട്ടിയെയുമാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. 240-ലധികം കുട്ടികളെ പരിചരിക്കുന്ന അനാഥാലയത്തില്‍ ആസുത്രിതമായി അതിക്രമിച്ചു കയറിയ അക്രമിസംഘമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് ജീന്‍ പറഞ്ഞു. ഹെറാറ്റിയുടെയുടെയും കൂടെയുള്ളവരുടെയും

  • ന്യൂനപക്ഷങ്ങള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍; കര്‍ണാടകയില്‍ പ്രതിഷേധ റാലി

    ന്യൂനപക്ഷങ്ങള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍; കര്‍ണാടകയില്‍ പ്രതിഷേധ റാലി0

    ബംഗളൂരു: ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്കെതിരെ  ഇന്ത്യയിലുടെനീളം വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ  കര്‍ണാടകയിലെ വിജയപുരയില്‍ പ്രതിഷേധ റാലി നടത്തി. ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ടു കന്യാസ്ത്രീകള്‍ നേരിടേണ്ടിവന്ന കടുത്ത അനീതിക്കെതിരെയും റാലിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.  അംബേദ്കര്‍ ചൗക്കില്‍ ആരംഭിച്ച പ്രകടനം ഗാന്ധി ചൗക്കിലൂടെ നീങ്ങി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുമ്പില്‍ അവസാനിച്ചു. വൈദികര്‍, കന്യാസ്ത്രീകള്‍, പ്രാദേശിക നേതാക്കള്‍, വിശ്വാസികള്‍ എന്നിവര്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി റാലിയില്‍ അണിനിരന്നു. ക്രൈസ്തവരുടെ മൗലികാവകാശങ്ങള്‍, മതസ്വാതന്ത്ര്യം എന്നിവയെ ദുര്‍ബലപ്പെടുത്തുന്നതില്‍ തുടര്‍ന്നു നടന്ന സമ്മേളനം ആശങ്ക രേഖപ്പെടുത്തി. മിഷന്‍

  • ഈ ലോകത്തിന് നമ്മുടെ ദാഹം ശമിപ്പിക്കാനാവില്ല; യേശുവാണ് നമ്മുടെ പ്രത്യാശ! : ഒരു മില്യന്‍ യുവജനങ്ങളോട് ലിയോ 14 ാമന്‍ പാപ്പ പറഞ്ഞത്

    ഈ ലോകത്തിന് നമ്മുടെ ദാഹം ശമിപ്പിക്കാനാവില്ല; യേശുവാണ് നമ്മുടെ പ്രത്യാശ! : ഒരു മില്യന്‍ യുവജനങ്ങളോട് ലിയോ 14 ാമന്‍ പാപ്പ പറഞ്ഞത്0

    റോം:  ഈ ലോകത്തിന് നമ്മുടെ ദാഹം ശമിപ്പിക്കാനാവില്ലെന്ന് ഓര്‍മിപ്പിച്ചും നമ്മുടെ പ്രത്യാശയായ യേശുവുമായി സൗഹൃദം സ്ഥാപിക്കുവാന്‍ യുവജനങ്ങളെ ക്ഷണിച്ചും ലിയോ 14 ാമന്‍ പാപ്പ. റോമില്‍ നടന്ന യുവജനജൂബിലിയുടെ സമാപനദിവ്യബലിയില്‍ പങ്കെടുത്ത പത്ത് ലക്ഷം യുവജനങ്ങളോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. എല്ലാകാര്യങ്ങളും എപ്പോഴും സുഖമമായി മുമ്പോട്ട് പോകുന്ന ഒരു ജീവിതത്തിനായല്ല, മറിച്ച് സ്‌നേഹത്തിനായി സ്വയം ദാനം ചെയ്തുകൊണ്ട് നിരന്തരം നവീകരിക്കപ്പെടുന്ന ഒരു അസ്തിത്വത്തിനുവേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് റോമിലെ തോര്‍ വര്‍ഗാറ്റ് സര്‍വകലാശാല ഗ്രൗണ്ടില്‍ ദിവ്യബലിക്കായി തടിച്ചുകൂടിയ ലക്ഷക്കണക്കിന്

  • സമുദായ ജാഗ്രത സദസ് സെപ്റ്റംബര്‍ 21ന്

    സമുദായ ജാഗ്രത സദസ് സെപ്റ്റംബര്‍ 21ന്0

    തൃശൂര്‍: തൃശൂര്‍ അതിരൂപത സംഘടിപ്പിക്കുന്ന സമുദായ ജാഗ്രത സദസ് സെപ്റ്റംബര്‍ 21ന് തൃശൂരില്‍ നടക്കും. അതിരൂപത തലത്തില്‍ നടത്തുന്ന ജാഗ്രത സദസിന് അനുബന്ധമായി അതിരൂപതയിലെ 240 ഇടവകകളില്‍ ബോധവല്‍ക്കരണ സദസുകള്‍ നടന്നുവരുന്നു. ജാഗ്രത സദസിന്റെ അതിരൂപതാതല ഉദ്ഘാടനം കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ചുവന്നമണ്ണ് സെന്റ് ജോസഫ് ദൈവാലയത്തില്‍ തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ നിര്‍വഹിച്ചിരുന്നു. രാജ്യത്ത് മതസ്വാതന്ത്യത്തിന് നേരെ ഉയരുന്ന വെല്ലുവിളികള്‍, ജെ.ബി കോശി കമ്മീഷന്‍ നടപടികളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഒളിച്ചുകളി, വിദ്യാഭ്യാസ

Latest Posts

Don’t want to skip an update or a post?