Follow Us On

28

March

2024

Thursday

  • ഏക കര്‍ത്താവ്‌

    ഏക കര്‍ത്താവ്‌0

    റവ. ഡോ. മൈക്കിള്‍ കാരിമറ്റം ”ഇതാണ് ഒന്നാമത്തെ കല്പന: ഇസ്രായേലേ കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏകകര്‍ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ മനസോടും പൂര്‍ണ ശക്തിയോടുംകൂടെ സ്‌നേഹിക്കുക. രണ്ടാമത്തെ കല്പന: നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്പനയൊന്നുമില്ല” (മര്‍ക്കോ. 12:29-31). യേശുവിനെ വാക്കില്‍ കുടുക്കാന്‍ ശ്രമിച്ച്, നേതാക്കളില്‍ ഒരാള്‍ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട കല്പനയെക്കുറിച്ചുള്ള ചോദ്യത്തിന് യേശുവിന്റെ മറുപടിയായിരുന്നു ഇത്. ഇവിടെ യേശു നല്‍കുന്ന ഉത്തരത്തിന്റെ ആദ്യഭാഗം

  • ചെറിയ സംഭവങ്ങളില്‍നിന്നും  വലിയ മുറിവുകള്‍ ഉണ്ടാകാം

    ചെറിയ സംഭവങ്ങളില്‍നിന്നും വലിയ മുറിവുകള്‍ ഉണ്ടാകാം0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഒരു യഥാര്‍ത്ഥ സംഭവമാണ് പറയാന്‍ പോകുന്നത്. പറയുന്ന സംഭവത്തിന് രണ്ട് അധ്യായങ്ങള്‍ ഉണ്ട്. ഒന്നാം അധ്യായം നടന്നുകഴിഞ്ഞ് ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്കുശേഷമാണ് രണ്ടാമത്തെ സംഭവം നടക്കുന്നത്. സ്‌കൂള്‍കുട്ടികളുടെ ഒരു ബോര്‍ഡിങ്ങ് ഹൗസിലാണ് സംഭവം അരങ്ങേറുന്നത്. ആ ബോര്‍ഡിങ്ങില്‍ താമസിച്ച് പഠിക്കുന്ന കത്തോലിക്കാ കുട്ടികള്‍ എന്നും രാവിലെ കുര്‍ബാനക്ക് പോകണം എന്നൊരു ധാരണ അവിടെ ഉണ്ടായിരുന്നു. ഒരു വിദ്യാര്‍ത്ഥി ഒരു ദിവസം രാവിലെ ഉണര്‍ത്തുമണി അടിച്ചത് അറിഞ്ഞില്ല. അതിനാല്‍

  • കുടുംബബന്ധങ്ങള്‍ ദൃഢമാക്കാം

    കുടുംബബന്ധങ്ങള്‍ ദൃഢമാക്കാം0

    സണ്ണി കുറ്റിക്കാട്ട് സിഎംഐ കുടുംബബന്ധങ്ങളിലും സാമൂഹ്യ ഇടപെടലുകളിലും വന്നുചേര്‍ന്നിരിക്കുന്ന അപചയങ്ങള്‍ സമൂഹജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മൂല്യങ്ങള്‍, ധാര്‍മികത എന്നൊക്കെ പറയുന്നത് എന്തോ ചില പഴഞ്ചന്‍ ആശയങ്ങളാണെന്ന് പുതിയ തലമുറ കരുതുന്നു. മുതിര്‍ന്നവരില്‍ ചിലരും ഇതേ പാതയില്‍ ചരിക്കുന്നുണ്ട്. ഈ കാലഘട്ടത്തിലും അനേകം കുടുംബങ്ങള്‍ ഇത്തരം കടുത്ത പ്രതിസന്ധികളെ കരുത്തോടെ അതിജീവിച്ച് മുന്നോട്ടുപോകുന്നു എന്നതും പ്രതീക്ഷയ്ക്ക് വക നല്‍കുന്ന കാര്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ സുന്ദരവും സുദൃഢവുമായ കുടുംബജീവിതത്തിന് കുറുക്കുവഴികളുമില്ല. ജീവിതമെന്ന മഹാപ്രയാണത്തില്‍ ചെറുതും വലുതുമായ അനേകം പ്രശ്‌നങ്ങള്‍ ഓരോ

  • വീട്ടിലേക്കുള്ള യാത്രയാണ് എന്റെ വാര്‍ഷിക ധ്യാനം

    വീട്ടിലേക്കുള്ള യാത്രയാണ് എന്റെ വാര്‍ഷിക ധ്യാനം0

    രഞ്ജിത്ത് ലോറന്‍സ് സാധാരണ മനുഷ്യന്റെ പച്ചയായ ജീവിതാനുഭങ്ങള്‍ ചാലിച്ചെഴുതുന്നതുകൊണ്ടാവണം, ഫാ. ജെന്‍സണ്‍ ലാസലെറ്റിന്റെ എഴുത്തിന് മനുഷ്യന്റെ ഗന്ധമാണുള്ളത്. ദുഃഖത്തിന്റെ ഇരുള്‍ വീണ വഴികളില്‍ തപ്പിത്തടയുന്നവര്‍ക്കും, പ്രതിസന്ധികളുടെ നിലയില്ലാക്കയങ്ങളില്‍ മുങ്ങിത്താഴുന്നവര്‍ക്കും ജീവനിലേക്കുള്ള വഴികാട്ടിയായി അദ്ദേഹത്തിന്റെ വാക്കുകള്‍ മാറുന്നു. അറിയപ്പെടുന്ന എഴുത്തുകാരനും ധ്യാനഗുരുവും കൗണ്‍സിലറുമായ ഫാ. ജെന്‍സണ്‍ ലാസലെറ്റ്, ലാസലെറ്റ് സന്യാസ സഭയുടെ ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനം ചെയ്യുന്നു. ? ലാസലെറ്റ് സന്യാസ സഭ മലയാളികള്‍ക്ക് അത്ര പരിചിതമായ സന്യാസ സഭയല്ല. എന്തുകൊണ്ടാണ് അച്ചന്‍ ഈ സഭ

  • കര്‍ഷക വിലാപം  കേള്‍ക്കാന്‍ ആരുമില്ലേ?

    കര്‍ഷക വിലാപം കേള്‍ക്കാന്‍ ആരുമില്ലേ?0

    സ്വന്തം ലേഖകന്‍ കോഴിക്കോട് സംസ്ഥാനത്ത് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന വിഭാഗമായി കര്‍ഷകര്‍ മാറിയിട്ടും അവരെ സംരക്ഷിക്കാനുള്ള യാതൊരുവിധ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. വിലത്തകര്‍ച്ച, വന്യമൃഗശല്യം തുടങ്ങി എണ്ണിയാല്‍ തീരാത്ത പ്രശ്‌നങ്ങളുടെ നടുവിലാണ് കര്‍ഷകര്‍. എന്നിട്ടും അവരുടെ വിലാപങ്ങള്‍ കേള്‍ക്കേണ്ടവര്‍ കേട്ടില്ലെന്നു നടിക്കുന്നു. ഭരണാധികാരികളുടെ വാക്കുകളില്‍ കര്‍ഷക സ്‌നേഹം വഴിഞ്ഞൊഴുകുമ്പോഴും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാതെ അനന്തമായി നീളുകയാണ്. വന്യമൃഗങ്ങള്‍ കൃഷിഭൂമിയിലിറങ്ങി എല്ലാം നശിപ്പിക്കുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചിട്ടും അധികൃതര്‍ അതൊന്നും കാണാത്ത ഭാവം നടിക്കുന്നു. കാട്ടുപന്നികളുടെ

  • യുദ്ധവും സമാധാനവും

    യുദ്ധവും സമാധാനവും0

    കെ.ജെ മാത്യു മാനേജിംഗ് എഡിറ്റര്‍ അവസാനം ഗാസയില്‍ നിന്നൊരു ആശ്വാസവാര്‍ത്ത എത്തിയിരിക്കുന്നു- നാളുകളായി ദുരിതവും ദുരന്തവും വിതച്ചുകൊണ്ടിരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് ഒരു താല്‍ക്കാലിക വിരാമമായിരിക്കുന്നു. ഖത്തറിന്റെ മധ്യസ്ഥത്തില്‍ അഞ്ചാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഗാസയില്‍ നാലുദിവസം വെടി നിര്‍ത്താമെന്ന് ഇസ്രയേലും ഹമാസും സമ്മതിച്ചു. നാലെങ്കില്‍ നാല്. അത്രയെങ്കിലും ദിവസം നിഷ്‌കളങ്ക രക്തച്ചൊരിച്ചിലും അനാഥരുടെ കണ്ണീരും കുറയുമല്ലോ. എന്നാല്‍ റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധം ഇപ്പോഴും അവിരാമം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പുതിയതൊന്നു വന്നപ്പോള്‍ പഴയതില്‍നിന്ന് മാധ്യമശ്രദ്ധയും ജനശ്രദ്ധയും മാറിയെന്നേയുള്ളൂ. ആക്രമിക്കുന്നവര്‍ക്കും പ്രത്യാക്രമണം നടത്തുന്നവര്‍ക്കും നൂറ്

  • നിലയ്ക്കല്‍ എക്യുമെനിക്കല്‍  ട്രസ്റ്റ് റൂബി ജൂബിലി നിറവില്‍

    നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് റൂബി ജൂബിലി നിറവില്‍0

    ജയ്‌സ് കോഴിമണ്ണില്‍ ലോകത്തിലെ പ്രഥമ ക്രൈസ്തവ എക്യുമെനിക്കല്‍ ദൈവാലയത്തിന് രൂപംകൊടുത്ത നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റും സെന്റ് തോമസ് എക്യുമെനിക്കല്‍ ദൈവാലയവും റൂബിജൂബിലി നിറവില്‍. ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പ്‌തോലനുമായ വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ ഒന്നാണ് നിലയ്ക്കല്‍. ക്രിസ്തുവിലുള്ള ഐക്യത്തില്‍ സഭകള്‍ ഒന്നാണെന്ന ചിന്തയില്‍ വളര്‍ന്നുവന്ന ആശയമാണ് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ്. കേരളത്തിലെ മാര്‍ത്തോമാ പാരമ്പര്യവും വിശ്വാസപൈതൃകവും നിലനിര്‍ത്തുന്ന ഒമ്പത് അപ്പസ്‌തോലിക സഭകള്‍ ചേര്‍ന്നുള്ള നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് 1984-ലാണ് രൂപീകൃതമായത്. കേരളത്തിലെ കത്തോലിക്കാ സഭ (സീറോ മലബാര്‍,

  • ഉരിയാടുന്ന പയ്യന്‍

    ഉരിയാടുന്ന പയ്യന്‍0

    ഫാ. മാത്യു ആശാരിപറമ്പില്‍ ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് ജയസൂര്യ നായകനായി അരങ്ങേറ്റം നടത്തിയ ചലച്ചിത്രമായിരുന്നു ‘ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍.’ സംസാരിക്കാനാവാത്ത ഒരു പെണ്ണിനെ സ്‌നേഹിച്ച് അവള്‍ക്കുവേണ്ടി എന്തും ത്യജിക്കുവാന്‍ തയാറാവുന്ന ഊമയായ യുവാവിനെ സിനിമയില്‍ അവതരിപ്പിച്ച് ജയസൂര്യ ജീവിതത്തില്‍ ഗദ്ഗതങ്ങളാല്‍ വാക്കുകള്‍ മുറിഞ്ഞുപോയ പാവപ്പെട്ട കര്‍ഷകര്‍ക്കുവേണ്ടി ഉരിയാടിയതിന് അഭിനന്ദിക്കുവാനാണ് ഈ കുറിപ്പ്. കര്‍ഷകരുടെ നിലവിളികളിലേക്കും നൊമ്പരങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുവാനായി അദ്ദേഹം മന്ത്രിമാരെ ഇരുത്തി പൊതുവേദിയില്‍ പറഞ്ഞ പ്രസംഗം ഗംഭീരമാണ്, ഉദാത്തമാണ്. കര്‍ഷകന്റെ അധ്വാനത്തിനും വിയര്‍പ്പിനും വിലയുണ്ടെന്നും അവനെ പരിഗണിക്കണമെന്നും

Latest Posts

Don’t want to skip an update or a post?