ക്രിസ്മസ് ദിനത്തില്‍ സ്വര്ഗത്തില് ജനിച്ച മിഷനറി
- Featured, LATEST NEWS, കാലികം
- January 12, 2025
ചങ്ങനാശേരി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയം പുനഃപരിശോധിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതി ആവശ്യപ്പെട്ടു.വഖഫ് നിയമത്തിലെ അപാകതകള്‍ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമം ശ്ലാഘനീയമാണെന്നും സമിതി വിലയിരുത്തി. നിയമത്തിന്റെ പിന്‍ബലത്തില്‍ പല സ്ഥലങ്ങളിലും നിരവധി ആളുകളുടെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന സംഭവങ്ങള്‍ പൊതുസമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ജീവിക്കുന്ന മണ്ണില്‍ നിലനില്‍പ്പിനായി പോരാടുന്ന ചെറായി-മുനമ്പം നിവാസികളുടെ രോദനം കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ പരിഗണിക്കാത്തത്
മുനമ്പം: ഭരണകൂടങ്ങള്‍ അടിയന്തരമായി ഇടപെട്ട് മുനമ്പം ഭൂപ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരത്തിന്റെ ആറാം ദിനത്തില്‍ കെആര്‍എല്‍സിസി അംഗങ്ങള്‍ക്കൊപ്പം പ്രദേശവാസികള്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സമരപന്തലിലെത്തിയതായിരുന്നു അദ്ദേഹം. ഇതൊരു മാനുഷിക പ്രശ്‌നമായി കാണണം. പ്രദേശവാസികളുടെ മാനസിക സംഘര്‍ഷങ്ങളും ദുരിതങ്ങളും കണ്ട് സത്വര നടപടികള്‍ സ്വീകരിക്കണമെന്നും നീതി നടപ്പിലാക്കണമെന്നും ബിഷപ് ചക്കാലയ്ക്കല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോടും വഖഫ് ബോര്‍ഡിനോടും
‘ഞങ്ങള്‍ക്കുള്ളതെല്ലാം കത്തിച്ചെങ്കിലും ഞങ്ങളുടെ വിശ്വാസം അവര്‍ക്ക് കത്തിക്കാനാവില്ല’,ക്രൈസ്തവര്‍ ഉള്‍പ്പടെ 150 ഓളംപേരെ ഭീകരര്‍ നിഷ്ഠൂരമായി വധിച്ച ബുര്‍ക്കിനോ ഫാസോയിലെ മന്നി എന്ന നഗരത്തിലെ ക്രൈസ്തവരുടെ പ്രതികരണമാണിത്. ഒക്‌ടോബര്‍ ആറിന് നടന്ന തീവ്രവാദ ആക്രമണങ്ങളുടെ വിവരങ്ങള്‍ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡാണ് പുറത്തുവിട്ടത്. കഴിഞ്ഞ കുറെ മാസങ്ങളായി തീവ്രവാദികള്‍ നടത്തുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് രാജ്യത്തിന്റെ പകുതിയോളം ഭാഗം ഇപ്പോള്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. ഞായറാഴ്ച ദിവ്യബലിക്ക് ശേഷം ക്രൈസ്തവര്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി പോയ മാര്‍ക്കറ്റിലാണ് തീവ്രവാദികള്‍ നിഷ്ഠൂരമായ
ചെറായി: റവന്യൂ അവകാശങ്ങള്‍ ഉടനടി പുനഃസ്ഥാപി ക്കണമെന്ന ആവശ്യവുമായി മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചെറായി -മുനമ്പം നിവാസികള്‍ ബീച്ച് വേളാങ്കണ്ണി മാതാ ദേവാലയാങ്കണത്തില്‍ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂര്‍ രൂപതാ നിയുക്ത സഹായ മെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി സമരപ്പന്തലില്‍ എത്തി. തീരജനതയ്ക്ക് നീതി ലഭിക്കും വരെ കൂടെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബിന്‍ കളത്തില്‍, കോട്ടപ്പുറം ഫാമിലി അപ്പതോലേറ്റ് ഡയറക്ടര്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മക്കുറിപ്പുകള്‍, ‘ഹോപ്പ്’ എന്ന പേരില്‍ ജനുവരിയില്‍ പ്രസിദ്ധീകരിക്കും. ഇതാദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു മാര്‍പാപ്പ ഓര്‍മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലശേഷം പ്രസിദ്ധീകരിക്കാനിരുന്ന ഓര്‍മക്കുറിപ്പുകള്‍ അടുത്തവര്‍ഷം പ്രത്യാശയുടെ ജൂബിലിവര്‍ഷം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍, പാപ്പയുടെ പ്രത്യേക നിര്‍ദേശപ്രകാരം, റാന്‍ഡം ഹൗസ് പബ്ലിഷിംഗ് പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ ജീവിതകഥ പ്രത്യാശയുടെ യാത്രയാണെന്നും അത് തന്റെ കുടുംബത്തിന്റെ യാത്രയില്‍നിന്നോ ദൈവജനം മുഴുവന്റെ യാത്രയില്‍നിന്നോ വേര്‍തിരിക്കാനാവില്ലെന്നുമുള്ള പാപ്പയുടെ വാക്കുകള്‍ റാന്‍ഡം ഹൗസിന്റെ പത്രക്കുറിപ്പില്‍ ഉദ്ധരിച്ചിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകളും പ്രസിദ്ധീകരിക്കാത്ത
നെടുങ്കണ്ടം: ഇടുക്കി രൂപതയുടെ നേതൃത്വത്തിലുള്ള നെടുങ്കണ്ടം കരുണ ഡിവൈന്‍ മേഴ്‌സി റിട്രീറ്റ് സെന്ററില്‍ മരിയന്‍ കണ്‍വന്‍ഷനും ക്രിസ്തുജയന്തി 2025 ജൂബിലി വര്‍ഷ പ്രാര്‍ത്ഥനാ ഒരുക്കവും ഒക്‌ടോബര്‍ 24 മുതല്‍ 26 വരെ നടക്കും. ഫാ. ബോസ്‌കോ ഞാളിയത്ത്, ഫാ. പ്രസാദ് കൊണ്ടൂപറമ്പില്‍, തോമസ് കുമളി എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം 4.30 മുതല്‍ രാത്രി ഒമ്പതുവരെയാണ് കണ്‍വന്‍ഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547532177,9400252870
വത്തിക്കാന്‍ സിറ്റി: 2024 ഒക്‌ടോബര്‍ 17-ന് ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലിരിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ പാപ്പയായി മാറി. 93 -ാമത്തെ വയസില്‍ കാലം ചെയ്ത ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ മാത്രമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെക്കാള്‍ കൂടുതല്‍ പ്രായമുണ്ടായിരുന്ന മാര്‍പാപ്പ. 2030 മെയ് ഏഴ് വരെ മാര്‍പാപ്പയായി തുടര്‍ന്നാല്‍ ഏറ്റവും പ്രായം കൂടിയ മാര്‍പാപ്പ എന്ന ബഹുമതി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്വന്തമാകും. 1740 ഫെബ്രുവരി ആറിന് കാലം ചെയ്ത ക്ലെമന്റ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയായിരുന്നു പ്രായംകൂടിയ മാര്‍പാപ്പമാരില്‍ ഇതുവരെ
മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമായ മാന്നാനം ആശ്രമ ദൈവാലയത്തില്‍ നവംബര്‍ 13 മുതല്‍ 17 വരെ മാന്നാനം ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കും. കണ്‍വന്‍ഷന് മുന്നോടിയായുള്ള പന്തലിന്റെ കാല്‍നാട്ടുകര്‍മം ഒക്‌ടോബര്‍ 20-ന് രാവിലെ 11-ന് കൊച്ചി സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ. ബെന്നി നല്‍ക്കര നിര്‍വഹിക്കും. വയനാട് അനുഗ്രഹ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. മാത്യു വയലാമണ്ണിലിന്റെ നേതൃത്വത്തിലാണ് ബൈബിള്‍ കണ്‍വന്‍ഷന്‍. ഉച്ചകഴിഞ്ഞ് നാലുമുതല്‍ രാത്രി ഒമ്പതുവരെയാണ് കണ്‍വന്‍ഷന്‍ സമയം.
Don’t want to skip an update or a post?