ക്രിസ്മസ് ദിനത്തില് സ്വര്ഗത്തില് ജനിച്ച മിഷനറി
- Featured, LATEST NEWS, കാലികം
- January 12, 2025
കണ്ണൂര്: മുനമ്പം കടപ്പുറത്ത് സ്ഥിരതാമസകാരായ 610 കുടുംബങ്ങളുടെ ഭൂമി പ്രശ്നത്തിന് ഭരണകൂടങ്ങള് അടിയന്ത രമായി ഇടപെട്ട് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് കേരള ലാറ്റിന് കാത്തലിക് അസോസിയേഷന് (കെഎല്സിഎ) കണ്ണൂര് രൂപതാ സമിതി യോഗം ആവശ്യപ്പെട്ടു. മുനമ്പത്തുകാര് വിലകൊടുത്തു വാങ്ങിയ സ്ഥലം വഖഫ് ബോര്ഡിന്റേതാണെന്ന വാദം മൂലം നിരവധി ബുദ്ധിമുട്ടുകളാണ് അവര്ക്കു നേരിടേണ്ടി വന്നിരിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. കെഎല്സിഎ കണ്ണൂര് രൂപതാ ഡയറക്ടര് ഫാ. മാര്ട്ടിന് രായപ്പന് യോഗം ഉദ്ഘാടനം ചെയ്തു. രുപതാ
ലെയ്സെസ്റ്റര്/യുകെ: കുടിയേറ്റക്കാരെ സ്വാഗതം ചെയ്യണമെന്നും അവരുടെ അവകാശങ്ങള് സംരക്ഷിക്കണമെന്നുമുള്ള ആഹ്വാനവുമായി ഐറിഷ് ബിഷപ്പുമാര്. കുടിയേറ്റക്കാര്ക്കെതിരായി രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില് കുടിയേറ്റ നയങ്ങള് പരിഷ്കരിക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ് ഹാരിസ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കുടിയേറ്റക്കാര്ക്ക് പിന്തുണയുമായി ഐറിഷ് ബിഷപ്പുമാര് രംഗത്ത് വന്നത്. ഭവനരഹിതരുടെ പ്രശ്നങ്ങള്, സാമൂഹ്യസേവനങ്ങള് തുടങ്ങി റിപ്പബ്ലിക്ക് ഓഫ് അയര്ലണ്ട് നേരിടുന്ന പല പ്രശ്നങ്ങളും പുറത്തുവരാന് കുടിയേറ്റം കാരണമായതായി ‘ഒരു ലക്ഷം സ്വാഗതങ്ങള്?’ എന്ന തലക്കെട്ടില് പുറപ്പെടുവിച്ച ലേഖനത്തില് ബിഷപ്പുമാര് പറഞ്ഞു. എന്നാല് ഈ പ്രശ്നങ്ങള്
ജിതിന് ജോസഫ് ‘നീ ഒരു നരകമാണ്, നീ പോകുന്ന ഇടവും നരകമായിരിക്കും.’ പലരും ആവര്ത്തിക്കുന്ന ഒരു വാചകമാണിത്. നമ്മുടെ പ്രവൃത്തികള്ക്കൊത്ത് മറ്റുള്ളവര് വളരാതിരിക്കുമ്പോള്, മാറാതിരിക്കുമ്പോള്, നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തില് മറ്റുള്ളവര് അന്യായമായി കൈകടത്തുമ്പോള് നമ്മുടെ ചിന്തകളോട് അവരുടെ ചിന്തകള് ഒത്തുപോകാതിരിക്കുമ്പോള് നാം പരസ്പരം നരകമായി മാറുന്നു. പ്രശസ്ത തത്വചിന്തകനായ Starre ഇങ്ങനെയാണ് കുറിക്കുന്നത് The other is hell. ‘മറ്റുള്ളവര്ക്ക് നേരെ പലപ്പോഴും നാം നരകമാണെന്ന് പറഞ്ഞ് കൈചൂണ്ടുമ്പോള് ഒരുപക്ഷേ നാം തന്നെയായിരിക്കാം അവരുടെ ജീവിതങ്ങള് നരകതുല്യമാക്കുന്നത്.
വത്തിക്കാന് സിറ്റി: യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാന്സിസ് മാര്പാപ്പയുടെ ചാക്രികലേഖനമായ ‘ദിലെക്സിത് നോസ്’ (അവിടുന്ന് നമ്മെ സ്നേഹിച്ചു) 24-ന് പ്രസിദ്ധീകരിക്കും. വിശുദ്ധ മാര്ഗരറ്റ് മേലി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയം പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാര്ഷികത്തോടനുബന്ധിച്ചാണ് ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നത്. 223 ഡിസംബര് 27ന് ആരംഭിച്ച വാര്ഷികാഘോഷങ്ങള് 2025 ജൂണ് 27-നാണ് അവസാനിക്കുന്നത്. യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് താന് ഒരു ഡോക്കുമെന്റ് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട ജൂണ് മാസത്തിലെ ജന റല് ഓഡിയന്സില് പാപ്പ പറഞ്ഞിരുന്നു. സഭയുടെ നവീകരണത്തിന്റെ പാതയില് വെളിച്ചം വീശുവാനും ഹൃദയം
കോലഞ്ചേരി: മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയിലെ സീനിയര് വൈദികനും പ്രമുഖ സുവിശേഷകനുമായ ഫാ. ജോണ് വള്ളിക്കാട്ടില് (72) അന്തരിച്ചു. ഇന്ന് (ഒക്ടോബര് 22) ഉച്ചകഴിഞ്ഞ് 1.30-ന് വസതിയില് കൊണ്ടുവരും. സംസ്കാരം നാളെ രാവിലെ എട്ടിന് സുഖദ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷയ്ക്കുശേഷം 11 ന് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്സ് ഓര്ത്തഡോക്സ് പള്ളിയില്. സുഖത ധ്യാനകേന്ദ്രം ഡയറക്ടര്, ട്രിനിറ്റി റിട്ടയര്മെന്റ് ഹോം സെക്രട്ടറി, കണ്ടനാട് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക സെക്രട്ടറി, എംജിഒസിഎസ്എം കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷന്, കണ്ടനാട്
തിരുവല്ല: ജീവിതത്തിലെ സകല മേഖലകളെയും വിശുദ്ധീകരിച്ച ശ്രേഷ്ഠാചാര്യനായിരുന്നു ആര്ച്ചുബിഷപ് ബനഡിക്ട് മാര് ഗ്രിഗോറിയോസെന്ന് പത്തനംതിട്ട മെത്രാന് ഡോ. സാമുവല് മാര് ഐറേനിയസ്. കല്ലൂപ്പാറ കോട്ടൂര് ആര്ച്ചുബിഷപ് ബനഡിക്ട് മാര് ഗ്രിഗോറിയോസ് ബഥനി കമ്യൂണിറ്റി സെന്ററില് ആര്ച്ചുബിഷപ് മാര് ഗ്രിഗോറിയോസിന്റെ മുപ്പതാം അനുസ്മരണ സമ്മേളനത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ നിലപാടുകള് ചോദ്യം ചെയ്യപ്പെടുമ്പോള്, വിട്ടുവീഴ്ചയില്ലാത്തതും അതേസമയം ശാന്തവുമായ സമീപനം പുലര്ത്തിയ മാര് ഗ്രിഗോറിയോസിന് അതിലൂടെ മറ്റുള്ളവരുടെ ഹൃദയം കവരുവാനും അവരെ നേര്വഴിക്ക് കൊണ്ടുവരുവാനും സാധിച്ചു. സര്വസ്പര്ശിയായ ശുശ്രൂഷകളായിരുന്നു അദ്ദേഹത്തിന്റേത്;
മല്ലപ്പള്ളി: ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും പ്രഥമ സുപ്പീരിയര് ജനറലുമായിരുന്ന സിസ്റ്റര് ഡോ. മേരി ലിറ്റിയുടെ എട്ടാമത് ചരമവാര്ഷികം നവംബര് അഞ്ചിന് കുന്നന്താനം എല്എസ്ഡിപി ജനറലേറ്റില് ആചരിക്കും. രാവിലെ 10.30-ന് ചങ്ങനാശേരി ആര്ച്ചുബിഷപ് മാര് തോമസ് തറയിലിന്റെ മുഖ്യകാര്മികത്വത്തില് വിശുദ്ധ കുര്ബാനയും കബറിടത്തില് ഒപ്പീസും നടത്തും.
തൃശൂര്: തൃശൂര് ശക്തന്തമ്പുരാന് മാര്ക്കറ്റിലെ മീറ്റ് ജീസസ് പ്രയര് ടീം ഒരുക്കുന്ന 31-ാമത് ദൈവശബ്ദം ബൈബിള് കണ്വന്ഷന്റെ പന്തല് കാല്നാട്ടുകര്മ്മം പുത്തന്പള്ളി ബസിലിക്ക റെക്ടര് ഫാ. ഫ്രാന്സിസ് പള്ളിക്കുന്നത്ത് നിര്വഹിച്ചു. തൃശുര് അതിരൂപത കരിസ്മാറ്റിക്ക് ഡയറക്ടര് ഫാ. റോയ് വേള കൊമ്പില് അധ്യക്ഷത വഹിച്ചു. ഫാ. ജോയ് കൂത്തുര്, ബേബി കളത്തില്, ജനറല് കണ്വീനര് എം.എ ബാബു എന്നിവര് പ്രസംഗിച്ചു. നവംബര് 13 മുതല് 17 വരെയാണ് കണ്വന്ഷന്. ഫാ. അബ്രാഹം കടിയാക്കുഴി, സാബു അറുതൊട്ടില് ടീം
Don’t want to skip an update or a post?