Follow Us On

26

November

2024

Tuesday

  • ഇന്തൊനേഷ്യയിലെ ജസ്യൂട്ട് സമൂഹത്തിലെ യുവാക്കളുടെ സംഖ്യ കണ്ട് ആശ്ചര്യപ്പെട്ട് പാപ്പ

    ഇന്തൊനേഷ്യയിലെ ജസ്യൂട്ട് സമൂഹത്തിലെ യുവാക്കളുടെ സംഖ്യ കണ്ട് ആശ്ചര്യപ്പെട്ട് പാപ്പ0

    ജക്കാര്‍ത്ത:  ഇന്തൊനേഷ്യയിലെ ജസ്യൂട്ട് സമൂഹത്തില്‍ ചേര്‍ന്നിരിക്കുന്ന യുവാക്കളുടെ ബാഹുല്യം കണ്ട് ആശ്ചര്യം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്തൊനേഷ്യയിലെ വത്തിക്കാന്‍ എംബസിയില്‍ വച്ച് ജസ്യൂട്ട് സഭാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്തൊനേഷ്യയിലെ ജസ്യൂട്ട് സഭയില്‍ ഇത്രയധികം യുവാക്കള്‍ ഉള്ളതില്‍ പാപ്പ ആശ്ചര്യവും സന്തോഷവും പ്രകടിപ്പിച്ചത്. ജക്കാര്‍ത്ത ആര്‍ച്ചുബിഷപ് എമരിറ്റസും ജസ്യൂട്ട് സഭാംഗവുമായ കര്‍ദിനാള്‍ ജൂലിയസ് റിയാഡി ദര്‍മാത്മജയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സാധാരണ വിദേശയാത്രകളില്‍ പതിവുള്ളതുപോലെ ജസ്യൂട്ട് സമൂഹത്തിലെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് പാപ്പ മറുപടി പറഞ്ഞു. ഈ യാത്രയില്‍ തന്നെ ടിമോര്‍

  • ഐടി ജോലിയോട് വിടപറഞ്ഞ് സെമിനാരിയില്‍ ചേര്‍ന്ന വൈദിക വിദ്യാര്‍ത്ഥി മരിച്ചു

    ഐടി ജോലിയോട് വിടപറഞ്ഞ് സെമിനാരിയില്‍ ചേര്‍ന്ന വൈദിക വിദ്യാര്‍ത്ഥി മരിച്ചു0

    മുംബൈ: ബഹുരാഷ്ട്ര കമ്പനിയിലെ ജോലി രാജിവച്ച് സെമിനാരിയില്‍ ചേര്‍ന്ന വൈദിക വിദ്യാര്‍ത്ഥി മരിച്ചു. മുംബൈ കല്യാണ്‍ രൂപതയിലെ വൈദിക വിദ്യാര്‍ത്ഥി ബ്രദര്‍ നോയല്‍ ഫെലിക്സ് തെക്കേക്കര (29) ആണ് പുഴയില്‍ വീണ് മരിച്ചത്. കല്യാണ്‍ രൂപതയുടെ ഉടമസ്ഥതയിലുള്ള സാവന്തവാടി എസ്റ്റേറ്റില്‍ റീജന്‍സി ചെയ്യുകയായിരുന്നു ബ്രദര്‍ ഫെലിക്‌സ് തെക്കേക്കര.  ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്ന് എസ്‌റ്റേറ്റിലെ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചോ എന്നു നോക്കാന്‍ പോയതായിരുന്നു അദ്ദേഹം. പുഴക്കരികില്‍ നില്ക്കുമ്പോള്‍ ഉണ്ടായ ശക്തമായ കാറ്റില്‍ കുടയ്ക്ക് കാറ്റുപിടിച്ചു ബാലന്‍സ്

  • വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍

    വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍0

    എറണാകുളം: പതിനാലാമത് വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍ ഒമ്പതുമുതല്‍ 13 വരെ നടക്കും. ബിഷപ് ഡോ. പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ കണ്‍വന്‍ഷന്‍ നയിക്കും. ദിവസവും വൈകന്നേരം നാലര മുതല്‍ ഒമ്പതുമണി വരെയാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ 16 മുതല്‍ 24 വരെ ആഘോഷിക്കും. തിരുച്ചിത്ര പ്രതിഷ്ഠയുടെ അഞ്ഞൂറാം വാര്‍ഷികവും മഹാജൂബിലി തിരുനാളും 29 മുതല്‍ ഒക്‌ടോബര്‍ ഒന്നുവരെ നടക്കും.

  • ദിവ്യകാരുണ്യ  കോണ്‍ഗ്രസ്  എട്ടിന് ആരംഭിക്കും

    ദിവ്യകാരുണ്യ കോണ്‍ഗ്രസ് എട്ടിന് ആരംഭിക്കും0

    ക്വിറ്റോ/ഇക്വഡോര്‍: ഇക്വഡോറിലെ ക്വിറ്റോയില്‍ സെപ്റ്റംബര്‍ എട്ടിന് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തുടക്കമാകും. പൊന്തിഫിക്കല്‍ കത്തോലിക്ക സര്‍വകലാശാലയില്‍ നടക്കുന്ന സിമ്പോസിയത്തില്‍ ലോകമെമ്പാടും നിന്നുള്ള 450 ദൈവശാസ്ത്രജ്ഞര്‍ പങ്കെടുക്കും. ‘ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം’ എന്നതാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം. 1600 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടക്കും. ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരുമുള്‍പ്പെടെ നിരവധിപ്പേര്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കും.

  • മധ്യപ്രദേശില്‍  എന്താണ് സംഭവിക്കുന്നത്?

    മധ്യപ്രദേശില്‍ എന്താണ് സംഭവിക്കുന്നത്?0

    ജബല്‍പൂര്‍: ക്രൈസ്തവ സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തകളാണ് മധ്യപ്രദേശില്‍നിന്നും കേള്‍ക്കുന്നത്. കള്ളക്കേസുകള്‍ ചുമത്തി മിഷനറിമാരെ ജയിലിടക്കാനുള്ള ശ്രമങ്ങള്‍ മധ്യപ്രദേശില്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ ജബല്‍പൂര്‍ രൂപതയില്‍നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികരെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് മധ്യപ്രദേശ് പോലീസ് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത് ദിവസങ്ങള്‍ക്കുമുമ്പായിരുന്നു. അവര്‍ പിടികിട്ടാപ്പുള്ളികളല്ല, സ്‌കൂളില്‍ അമിത ഫീസ് വാങ്ങി എന്നതാണ് ആരോപിക്കപ്പെടുന്ന കുറ്റം. അതിന്റെ പേരില്‍ അവരുടെ മേല്‍ ചുമത്തപ്പെട്ടത് ജാമ്യം ലഭിക്കാത്ത വകുപ്പുകളും. ഈ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍

  • ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 7 ന്

    ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 7 ന്0

    ഇടുക്കി: ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില്‍ നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി അടിമാലി സെന്റ് ജൂഡ് ഫൊറോനാ ദൈവാലയത്തില്‍ നിന്നും സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച വൈകുംന്നേരം മൂന്ന് മണിക്ക് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ കാല്‍നടതീര്‍ത്ഥാനം ആരംഭിക്കും. അടിമാലി, കൂമ്പന്‍പാറ, തോക്കുപാറ, ആനച്ചാല്‍, കുഞ്ചിത്തണ്ണി, എല്ലക്കല്‍ വഴിയാണ്

  • ചൈനീസ് ബിഷപ്പിന് അംഗീകാരം; വത്തിക്കാന്‍ സ്വാഗതം ചെയ്തു

    ചൈനീസ് ബിഷപ്പിന് അംഗീകാരം; വത്തിക്കാന്‍ സ്വാഗതം ചെയ്തു0

    ബെയ്ജിംഗ്: ടിയാന്‍ജിന്‍ ബിഷപ്പായി മെല്‍ഷിയോര്‍ ഷി ഹോംഗ്‌സനെ ചൈനീസ് ഗവണ്‍മെന്റ്അംഗീകരിച്ച നടപടി വത്തിക്കാന്‍ സ്വാഗതം ചെയ്തു. പരിശുദ്ധ സിംഹാസനവും ചൈനീസ് ഗവണ്‍മെന്റും തമ്മില്‍  വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ചര്‍ച്ചകളുടെ ഫലമാണിതെന്ന് വത്തിക്കാന്‍ പ്രതികരിച്ചു. 1982ലാണ് മെല്‍ഷിയോര്‍ ഷി ഹോംഗ്‌സനെ ടിയാന്‍ജിന്നിന്റെ കോ അഡ്ജുറ്റര്‍ ബിഷപ്പായി വത്തിക്കാന്‍ നിയമിക്കുന്നത്. ബിഷപ് സ്റ്റെഫാനോ ലി സൈഡിന്റെ വിയോഗത്തെ തുടര്‍ന്ന് 2019-ല്‍ അദ്ദേഹത്തെ ടിയാന്‍ജിന്‍ രൂപതയുടെ ബിഷപ്പായി നിയമിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ നിയമനം ബെയ്ജിംഗ് അംഗീകരിച്ചിരുന്നില്ല. മാത്രവുമല്ല ഗവണ്‍മെന്റ് പിന്തുണയുള്ള കാത്തലിക്ക് പെട്രിയോട്ടിക്ക്

  • മതതീവ്രവാദത്തെ അപലപിക്കുന്ന രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്തൊനേഷ്യയിലെ ഗ്രാന്റ് ഇമാമും ഒപ്പുവച്ചു

    മതതീവ്രവാദത്തെ അപലപിക്കുന്ന രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്തൊനേഷ്യയിലെ ഗ്രാന്റ് ഇമാമും ഒപ്പുവച്ചു0

    ജക്കാര്‍ത്ത: മതതീവ്രവാദത്തെ അപലപിക്കുന്ന സംയുക്ത രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും  ഇന്തൊനേഷ്യയിലെ ഗ്രാന്റ് ഇമാം നസുറുദ്ദീന്‍ ഉമറും ഒപ്പുവച്ചു. മതാന്തരസംവാദത്തിനായി മാര്‍പാപ്പ സൗത്ത്ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ മോസ്‌കായ ജക്കാര്‍ത്തയിലെ ഇസ്തിക്ക്‌ലാല്‍ മോസ്‌ക് സന്ദര്‍ശിച്ചപ്പോഴാണ് പാപ്പയും  ഗ്രാന്റ് ഇമാമും സംയുക്തരേഖയില്‍ ഒപ്പുവച്ചത്. ‘മനുഷ്യകുലത്തിന് വേണ്ടി മതമൈത്രി വളര്‍ത്തുക’ എന്ന തലക്കെട്ടോടുകൂടിയ പ്രസ്താവന മതപാരമ്പര്യങ്ങളിലെ പൊതുമൂല്യങ്ങളിലൂടെ അക്രമത്തിന്റെ സംസ്‌കാരത്തിന് തടയിടണമെന്ന് വ്യക്തമാക്കുന്നു. മതനേതാക്കള്‍ തമ്മിലുള്ള ബന്ധം മനുഷ്യന്റെ അന്തസ് സംരക്ഷിക്കാനും ദാരിദ്ര്യത്തിനെതിരെയും സമാധാനത്തിന് വേണ്ടിയും നടത്തുന്ന പോരാട്ടത്തില്‍ ഒരുമിച്ച് മുമ്പോട്ട്

Latest Posts

Don’t want to skip an update or a post?