പരിശുദ്ധ മാതാവിന്റെ കരംപിടിച്ച് ജൂബിലിയിലേക്ക് ചരിത്രത്തിലാദ്യമായി ജയിലില് മാര്പാപ്പ വിശുദ്ധ വാതില് തുറന്നു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 12, 2025
കൊച്ചി: ആഗോള ഭീകരവാദത്തിന്റെ അടിവേരുകള് കേരളത്തിലുണ്ടെന്ന് സര്ക്കാര് ഏജന്സികള്ത്തന്നെ സ്ഥിരീകരണം നല്കിയിരിക്കുന്നത് ഏറെ ഗൗരവത്തോടെ കേരളസമൂഹം മുഖവിലയ്ക്കെടുക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്ഫ്രന്സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സില് സെക്രട്ടറി ഷെവലിയര് അഡ്വ. വി.സി സെബാസ്റ്റ്യന്. ഭീകരവാദത്തിന്റെ താവളമായി ദൈവത്തിന്റെ സ്വന്തം നാടിനെ വിട്ടുകൊടുക്കുവാന് ഒരു കാരണവശാലും അനുവദിക്കരുത്. വടക്ക് കാശ്മീരില് അടിച്ചമര്ത്തപ്പെട്ട ഭീകരവാദശക്തികള് തെക്ക് കേരളത്തില് ഉയര്ത്തെഴുന്നേല്ക്കുന്നത് ആശങ്കകള് സൃഷ്ടിക്കുന്നു. നിരോധിത സംഘടനയുടെ കീഴിലുള്ള വിവിധ ട്രസ്റ്റുകളുടെയും ഉപസംഘടനകളുടെയും ലിസ്റ്റ് കേന്ദ്ര സര്ക്കാര് ഇതിനോടകം പുറത്തുവിട്ടപ്പോള് അതിന്റെ
ഫാ. ജോമോന് ചവര്പുഴയില് സിഎംഐ സാക്ഷരതയിലും, ആരോഗ്യമേഖലയിലും കേരളം ഒന്നാമതാണെന്ന് അഭിമാനിക്കുമ്പോഴും മലയാളി ശിരസു കുനിക്കേണ്ട ചില മേഖലകള് കൂടിയുണ്ടെന്നത് വിസ്മരിക്കാനാവാത്ത യാഥാര്ത്ഥ്യമാണ്. മദ്യപാനാസക്തിയുടെ കാര്യത്തിലും, ലഹരി മരുന്നുകളുടെ ഉപയോഗത്തിലും, വിവാഹമോചനങ്ങളുടെ വര്ധനയിലും, ആത്മഹത്യകളുടെ എണ്ണത്തിലും മലയാളികള് തന്നെയാണ് മൂന്നില് എന്ന കാര്യം നമ്മുടെ കണ്ണുതുറപ്പിക്കണം. ബുദ്ധിജീവികള് എന്ന പേരുകേട്ട കേരളീയര് ശാരീരികാരോഗ്യകാര്യങ്ങളില് കൊടുക്കുന്ന പ്രാധാന്യം അവരുടെ മാനസികാരോഗ്യത്തിന് കൊടുക്കുന്നുണ്ടോ എന്ന ചോദ്യം അതീവ ഗൗരവമായി ആലോചിക്കേണ്ട വസ്തുതയാണ്. ഒരു മാനസികാരോഗ്യദിനം കൂടെ കടന്നുപോകുമ്പോള് നമ്മള് അധികം
കൊച്ചി: റവന്യൂ അവകാശങ്ങള് നിഷേധിക്കപ്പെടുന്നതിനെതിരെ മുനമ്പത്തെ ജനങ്ങള് നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് ഐകദാര്ഢ്യമറിയിച്ച് കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് സമിതി ഭാരവാഹികള് മുനമ്പം സന്ദര്ശിച്ചു. വഖഫ് നിയമത്തില് കേന്ദ്രസര്ക്കാര് കൊണ്ടുവന്നിരിക്കുന്ന ഭേദഗതി അനിവാര്യവും സ്വാഗതാര്ഹവുമാണ്. മുനമ്പം പ്രദേശത്തെ പ്രശ്നങ്ങളില് താല്ക്കാലികമായ ഒത്തുതീര്പ്പ് ഉണ്ടായാലും പിന്നീട് ഇത് ആവര്ത്തിക്കില്ലെന്ന് ഉറപ്പാക്കാന് നിയമഭേദഗതി അനിവാര്യമാണ്. പണം നല്കി വാങ്ങിയ ഭൂമിയുടെ അവകാശത്തിനായി പോരാടുന്ന മുനമ്പം നിവാസികള്ക്ക് കത്തോലിക്ക കോണ്ഗ്രസ് പൂര്ണ പിന്തുണ പ്രഖ്യാപിച്ചു. ഗ്ലോബല് ജനറല് സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ.
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്ച്ചുബിഷപ്പായി നിയമിതനായ മാര് തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബര് 31-ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന് ദൈവാലയത്തില് നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോ മലബാര് സഭ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് മുഖ്യകാര്മികത്വം വഹിക്കും. ആര്ച്ചുബിഷപ് മാര് ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് എന്നിവര് സഹകാര്മികരായിരിക്കും. തുടര്ന്ന് മാര് തോമസ് തറയിലിന്റെ മുഖ്യകാര്മികത്വത്തില് വിശുദ്ധ കുര്ബാനയര്പ്പിക്കും. 11.45 ന് നടക്കുന്ന പൊതുസമ്മേളനം
കാക്കനാട്: സീറോമലബാര്സഭയുടെ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടിലിനെ പൗരസ്ത്യസഭകള്ക്കായുള്ള കാര്യാലയത്തിലെ അംഗമായി പരിശുദ്ധ പിതാവ് ഫ്രാന്സിസ് മാര്പാപ്പ നിയമിച്ചു. കത്തോലിക്കാസഭയിലെ പൗരസ്ത്യ റീത്തുകളില്പെട്ട വ്യക്തിസഭകളുമായി ബന്ധപ്പെട്ട കാര്യങ്ങളില് തീരുമാനങ്ങ ളെടുക്കാന് മാര്പാപ്പയെ സഹായിക്കുന്ന കാര്യാലയമാണിത്. കര്ദിനാള് ക്ലൗദിയോ ഗുജറോത്തിയാണ് പൗരസ്ത്യസ ഭകള്ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്റ്റ്. മാര് റാഫേല് തട്ടിലിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള ഒന്പത് പിതാക്കന്മാര് കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി നിയമിതരായിട്ടുണ്ട്. മേജര് ആര്ച്ചുബിഷപ്പിനു നല്കിയിരിക്കുന്ന ഈ നിയമനം സീറോ മലബാര്സഭയോടുള്ള ഫ്രാന്സിസ്
കണ്ണൂര്: മുനമ്പം കടപ്പുറത്ത് സ്ഥിരതാമസകാരായ 610 കുടുംബങ്ങളുടെ ഭൂമി പ്രശ്നത്തിന് ഭരണകൂടങ്ങള് അടിയന്ത രമായി ഇടപെട്ട് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് കേരള ലാറ്റിന് കാത്തലിക് അസോസിയേഷന് (കെഎല്സിഎ) കണ്ണൂര് രൂപതാ സമിതി യോഗം ആവശ്യപ്പെട്ടു. മുനമ്പത്തുകാര് വിലകൊടുത്തു വാങ്ങിയ സ്ഥലം വഖഫ് ബോര്ഡിന്റേതാണെന്ന വാദം മൂലം നിരവധി ബുദ്ധിമുട്ടുകളാണ് അവര്ക്കു നേരിടേണ്ടി വന്നിരിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. കെഎല്സിഎ കണ്ണൂര് രൂപതാ ഡയറക്ടര് ഫാ. മാര്ട്ടിന് രായപ്പന് യോഗം ഉദ്ഘാടനം ചെയ്തു. രുപതാ
ലെയ്സെസ്റ്റര്/യുകെ: കുടിയേറ്റക്കാരെ സ്വാഗതം ചെയ്യണമെന്നും അവരുടെ അവകാശങ്ങള് സംരക്ഷിക്കണമെന്നുമുള്ള ആഹ്വാനവുമായി ഐറിഷ് ബിഷപ്പുമാര്. കുടിയേറ്റക്കാര്ക്കെതിരായി രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില് കുടിയേറ്റ നയങ്ങള് പരിഷ്കരിക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ് ഹാരിസ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കുടിയേറ്റക്കാര്ക്ക് പിന്തുണയുമായി ഐറിഷ് ബിഷപ്പുമാര് രംഗത്ത് വന്നത്. ഭവനരഹിതരുടെ പ്രശ്നങ്ങള്, സാമൂഹ്യസേവനങ്ങള് തുടങ്ങി റിപ്പബ്ലിക്ക് ഓഫ് അയര്ലണ്ട് നേരിടുന്ന പല പ്രശ്നങ്ങളും പുറത്തുവരാന് കുടിയേറ്റം കാരണമായതായി ‘ഒരു ലക്ഷം സ്വാഗതങ്ങള്?’ എന്ന തലക്കെട്ടില് പുറപ്പെടുവിച്ച ലേഖനത്തില് ബിഷപ്പുമാര് പറഞ്ഞു. എന്നാല് ഈ പ്രശ്നങ്ങള്
ജിതിന് ജോസഫ് ‘നീ ഒരു നരകമാണ്, നീ പോകുന്ന ഇടവും നരകമായിരിക്കും.’ പലരും ആവര്ത്തിക്കുന്ന ഒരു വാചകമാണിത്. നമ്മുടെ പ്രവൃത്തികള്ക്കൊത്ത് മറ്റുള്ളവര് വളരാതിരിക്കുമ്പോള്, മാറാതിരിക്കുമ്പോള്, നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തില് മറ്റുള്ളവര് അന്യായമായി കൈകടത്തുമ്പോള് നമ്മുടെ ചിന്തകളോട് അവരുടെ ചിന്തകള് ഒത്തുപോകാതിരിക്കുമ്പോള് നാം പരസ്പരം നരകമായി മാറുന്നു. പ്രശസ്ത തത്വചിന്തകനായ Starre ഇങ്ങനെയാണ് കുറിക്കുന്നത് The other is hell. ‘മറ്റുള്ളവര്ക്ക് നേരെ പലപ്പോഴും നാം നരകമാണെന്ന് പറഞ്ഞ് കൈചൂണ്ടുമ്പോള് ഒരുപക്ഷേ നാം തന്നെയായിരിക്കാം അവരുടെ ജീവിതങ്ങള് നരകതുല്യമാക്കുന്നത്.
Don’t want to skip an update or a post?