Follow Us On

14

March

2025

Friday

  • കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം; സ്വാഗത സംഘം ഓഫീസ് തുറന്നു

    കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം; സ്വാഗത സംഘം ഓഫീസ് തുറന്നു0

    തൃശൂര്‍: ഫെബ്രുവരി 7, 8 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളന ത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം തൃശൂര്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര നിര്‍വഹിച്ചു. ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ആന്റണി അറക്കല്‍, അതിരൂപതാ ഡയറക്ടര്‍ ഫാ.ജോയ് അടമ്പുകുളം, സംസ്ഥാന സെക്രട്ടറി ബിജു എ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു

  • ഭൂരിപക്ഷത്തിന്റെ സങ്കുചിത താല്പര്യമല്ല, ഭരണഘടനയാണ് വലുത്

    ഭൂരിപക്ഷത്തിന്റെ സങ്കുചിത താല്പര്യമല്ല, ഭരണഘടനയാണ് വലുത്0

    കൊച്ചി: രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗത്തിന്റെ സങ്കുചിത താല്‍പര്യമല്ല ഇന്ത്യന്‍ ഭരണഘടനയാണ് വലുതെന്നും, ജനാധിപത്യ ഭരണ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നീതിപീഠത്തിനുണ്ടെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയവിഷംചീറ്റി ഭരണഘടനാലംഘനം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍കുമാര്‍ യാദവിനെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കി നിയമ നടപടികള്‍ക്ക് വിധേയമാക്കണമെന്ന്  വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. അതിശ്രേഷ്ഠമായ നീതിപീഠത്തി ലിരുന്നുകൊണ്ട് നീതിന്യായ കോടതികളുടെ വിശ്വാസ്യത

  • ധനകാര്യസ്ഥാപനങ്ങള്‍ സ്വാര്‍ത്ഥത വെടിയണം: ഫ്രാന്‍സിസ് പാപ്പാ

    ധനകാര്യസ്ഥാപനങ്ങള്‍ സ്വാര്‍ത്ഥത വെടിയണം: ഫ്രാന്‍സിസ് പാപ്പാ0

    വത്തിക്കാന്‍ സിറ്റി: ധനകാര്യസ്ഥാപനങ്ങള്‍ സ്വാര്‍ത്ഥത വെടിയണമെന്ന് ഇറ്റലിയിലെ വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ധനകാര്യസ്ഥാപനങ്ങളുടെ ഒരേയൊരു മാനദണ്ഡം ലാഭം മാത്രം ആയി ചുരുങ്ങുമ്പോള്‍ , യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചും പാപ്പാ പറഞ്ഞു. ഒരു പ്രദേശത്തുനിന്നും നിക്ഷേപം സ്വീകരിച്ചുകൊണ്ട്, അത് മറ്റൊരു സ്ഥലത്തു വിനിയോഗിക്കുന്നത് ചൂഷണമാണെന്നും, ഇത് സ്വാര്‍ത്ഥപരമായ താത്പര്യഫലമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ധനകാര്യം, പലിശ മനോഭാവം, ഊഹക്കച്ചവടം, പരിസ്ഥിതിയെ നശിപ്പിക്കുകയും യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിക്ഷേപങ്ങളായി മാറുമ്പോള്‍, അത്

  • മണിപ്പൂരിനായി  പ്രാര്‍ത്ഥന നടത്തി

    മണിപ്പൂരിനായി പ്രാര്‍ത്ഥന നടത്തി0

    ന്യൂഡല്‍ഹി: ലോകസമാധാനത്തിനും മണിപ്പൂരിലെ സമാധാനത്തിനുമായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 ഓളം പാസ്റ്റര്‍മാര്‍ ആഗമനകാല വിചിന്തനത്തില്‍ പങ്കെടുത്തു. നോര്‍ത്ത് ഇന്ത്യയിലും മണിപ്പൂരിലെയും പശ്ചാത്തലത്തില്‍ ക്രിസ്തു നല്‍കുന്ന, മറ്റുള്ളവരുമായി മൈത്രിയില്‍ ജിവിക്കുന്നതിന് സഹായിക്കുന്ന സമാധാനത്തെ ആശ്ലേഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സാല്‍വേഷന്‍ ആര്‍മി ഇന്ത്യ ടെറിട്ടറി മാനേജര്‍ കേണല്‍ വാന്‍ലാഫേല പ്രസംഗിച്ചു. ഡല്‍ഹിയിലെ മാര്‍ത്തോമ സെന്ററിലായിരുന്നു പ്രാര്‍ത്ഥനാസമ്മേളനം. പരിപാടി സംഘടിപ്പിച്ച ഡല്‍ഹി അതിരൂപതയുടെ ഇന്റര്‍ഫെയ്ത്ത് കമ്മീഷന്‍ സെക്രട്ടറിയായ ഫാ. നോര്‍ബര്‍ട്ട് ഹെര്‍മനും ടീമും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം

  • ഉത്തരകൊറിയയില്‍ നടപ്പാക്കേണ്ട നിയമം:  മാര്‍ പാംപ്ലാനി

    ഉത്തരകൊറിയയില്‍ നടപ്പാക്കേണ്ട നിയമം: മാര്‍ പാംപ്ലാനി0

    തലശേരി: ഉത്തര കൊറിയയില്‍ നടപ്പാക്കേണ്ട നിയമമാണിതെന്നും ഭരണഘടനാ വിരുദ്ധമായ വനനിയമഭേദഗതി അടിയന്തരമായി പിന്‍വലിക്കണമെന്നും തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട വന നിയമഭേദഗതി ബില്ലിനെതിരെ തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം തയാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഭരണഘടനാവിരുദ്ധമായ നിയമം അടിയന്തിരമായി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. മന്ത്രി വായിച്ചറിഞ്ഞിട്ടാണോ ഇതു പ്രസിദ്ധീകരിക്കാന്‍ അനുമതി കൊടുത്തത്? ജനപ്രതിനിധികളോടുപോലും ആലോചിച്ചിട്ടില്ല. ജനപക്ഷത്തുനിന്നു ചിന്തിക്കാനോ ജനങ്ങളുടെ ആവശ്യങ്ങള്‍ എന്തെന്ന് തിരിച്ചറിയാനോ ഈ

  • ഉരുള്‍പൊട്ടല്‍ : കെസിബിസി  ഭവനപദ്ധതിയുടെ ഉദ്ഘാടനം 19 ന്

    ഉരുള്‍പൊട്ടല്‍ : കെസിബിസി ഭവനപദ്ധതിയുടെ ഉദ്ഘാടനം 19 ന്0

    മാനന്തവാടി: വയനാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) നടപ്പിലാക്കുന്ന ഭവനനിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 19 ന് വൈകുന്നേരം നാലിന് തോമാട്ടുചാലില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ നിര്‍വഹിക്കും. മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം, ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ്, കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ജെപിഡി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍, സെക്രട്ടറി ഫാ.

  • ദുരന്തബാധിതര്‍ക്ക് സഹായവുമായി മാനന്തവാടി രൂപത

    ദുരന്തബാധിതര്‍ക്ക് സഹായവുമായി മാനന്തവാടി രൂപത0

    മാനന്തവാടി: മാനന്തവാടി രൂപതക്ക് കീഴിലുള്ള വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് റിലിഫ് സര്‍വീസിന്റെയും മറ്റ് വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെ നടപ്പിലാക്കിയ വിവിധ സഹായ പദ്ധതികളുടെ ഔപചാരികമായ ഉദ്ഘാടനം മാനന്തവാടിയില്‍ മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു. പൂഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കും ജില്ലയില്‍ പ്രളയ ബാധിതര്‍ക്കും വിവിധ തരത്തിലുള്ള സഹായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതില്‍ മാനന്തവാടി രൂപതയും വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ഏറെ മുന്നിലാ ണെന്നു മന്ത്രി പറഞ്ഞു. യോഗത്തില്‍ മാനന്തവാടി രൂപതാ സഹായ മെത്രാന്‍

  • ചൈതന്യ കാര്‍ഷിക മേള: സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

    ചൈതന്യ കാര്‍ഷിക മേള: സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി  അരീക്കര ഇടവകയിലെ അമ്മായിക്കുന്നേല്‍ കുടുംബവുമായി സഹകരിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ക്ഷീര കര്‍ഷകന് ഇരുപത്തി അയ്യായിരത്തിയൊന്ന് (25,001) രൂപയും പ്രശംസാപത്രവും സമ്മാനിക്കും. കുറഞ്ഞത് പാല്‍ ഉത്പാദിപ്പിക്കുന്ന 5 മൃഗങ്ങളെങ്കിലും അപേക്ഷകന് ഉണ്ടായിരിക്കണം. പാലിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. അപേക്ഷകര്‍ക്ക് മൃഗപരിപാലന രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം എങ്കിലും ഉണ്ടായിരിക്കണം. അപേക്ഷകര്‍ മൂന്ന് പേജില്‍

Latest Posts

Don’t want to skip an update or a post?