ക്രിസ്മസ് ദിനത്തില്‍ സ്വര്‍ഗത്തില്‍ ജനിച്ച മിഷനറി
- Featured, LATEST NEWS, കാലികം
- January 12, 2025
ആന്സന് വല്യാറ പാലക്കാട് ജില്ലയിലെ മനോഹാരിത നിറഞ്ഞ കുടിയേറ്റ ഗ്രാമമാണ് പാലക്കുഴി. അവിടുത്തുകാരിയായ മോളി ജോര്‍ജ് എന്ന സാധാരണ വീട്ടമ്മയുടെ തഴമ്പിച്ച കൈകളില്‍ പേന പിടിച്ചപ്പോള്‍ വെളിച്ചം കണ്ടത് ചിന്തോദ്ദീപകങ്ങളായ നിരവധി കഥകളാണ്. മനുഷ്യ മനസുകളെ സ്വാധീനിക്കുന്ന ഹൃദയസ്പര്‍ശിയായ രചനകളാണ് മോളി ജോര്‍ജിന്റേത്. ആ കഥകള്‍ വായിക്കുമ്പോള്‍ അറിയാതെ നമ്മുടെ കണ്ണുകള്‍ ഈറനണിയും. സമൂഹത്തില്‍ താന്‍ കണ്ട അനുഭവങ്ങളാണ് കഥകളായി രൂപംപ്രാപിച്ചത്. നാല് വര്‍ഷമേ ആയുള്ളൂ തന്റെ ഈ കഥാരചന ആരംഭിച്ചിട്ട്. പാലക്കുഴി കൂനാനിക്കല്‍ ജോര്‍ജിന്റെ ഭാര്യയാണ്
വാഷിംഗ്ടണ്‍ ഡിസി: അലബാമയിലെ ആലിസ്വില്ലയിലുള്ള ഫെഡറല്‍ ജയിലില്‍ മൂന്നരവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന 33 വയസുള്ള യുവതിയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമായ ബെവലിന്‍ ബെറ്റി വില്യംസിനെ ശിക്ഷിക്കാന്‍ കാരണമായ ‘കുറ്റം’ മനുഷ്യജീവനെ മാനിക്കുന്ന ആരിലും ഞെട്ടലുളവാക്കുന്നതാണ്. ന്യൂയോര്‍ക്ക് നഗരത്തിലെ പ്ലാന്‍ഡ് പേരന്റ്ഹുഡ് സംഘടന നടത്തുന്ന അബോര്ഷന് കേന്ദ്രത്തിന്റെ പ്രവേശനകവാടം തടഞ്ഞുകൊണ്ട് 2020 ജൂണ്‍ മാസത്തില്‍ നടത്തിയ പ്രതിഷേധപ്രകടനമാണ് പ്രോ ലൈഫ് പ്രവര്‍ത്തകയായ ബെവലിന്റെ ശിക്ഷയിലേക്ക് നയിച്ചത്. ഫെഡറല്‍ ഫ്രീഡം ഓഫ് ആക്സസ് റ്റു ക്ലിനിക്ക് എന്‍ട്രന്‍സസ് (ഫേസ്)
കൊളംബോ: 2019 ഈസ്റ്റര്‍ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ച ഗവണ്മെന്റ് നടപടി ശുഭകരമായ അടയാളമാണെന്ന് ബിഷപ് പീറ്റര്‍ ആന്റണി വൈമാന് ക്രൂസ്. നീതിലഭിക്കുമെന്ന പ്രത്യാശയോടെയാണ് പുതിയ അന്വേഷണത്തെ നോക്കി കാണുന്നതെന്ന് മധ്യശ്രീലങ്കയിലെ രത്നാപുര നഗരം ആസ്ഥാനമായുള്ള രൂപതയുടെ ചുമതല വഹിക്കുന്ന ബിഷപ് പീറ്റര്‍ പറഞ്ഞു. പ്രസിഡന്റ് അനുരകുമാരയുടെ നേതൃത്വത്തില്‍ ചുമതലയേറ്റ പുതിയ ഗവണ്മെന്റാണ് പുനരന്വേഷണം പ്രഖ്യാപിച്ചത്. 2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്ന് ദൈവാലയങ്ങളും മൂന്ന് ഹോട്ടലുകളും കേന്ദ്രീകരിച്ച് നടന്ന ചാവേര്‍ ആക്രമണങ്ങളില്‍
കോതമംഗലം: വഖഫ് ഭേദഗതി വിഷയത്തില്‍ കേരള നിയമസഭയുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് കോതമംഗലം രൂപത ജാഗ്രതാ സമിതി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് കേരള നിയമസഭ ഐകണ്ഠ്യേന പ്രമേയം പാസാക്കിയെന്ന വാര്‍ത്ത കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണെന്ന് ജാഗ്രതാ സമിതി ഡയറക്ടര്‍ ഫാ. ജേക്കബ് റാത്തപ്പിള്ളില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വഖഫ് നിയമത്തിലെ അപാകതകള്‍ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ശ്ലാഘിക്കുന്നുവെന്ന് പറഞ്ഞ ജാഗ്രതാസമിതി, കേരള നിയമസഭാംഗങ്ങള്‍ തങ്ങളുടെ
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) എവിടെ നോക്കിയാലും കഹലങ്ങളാണ്. ഉദാഹരണങ്ങള്‍ നോക്കാം. • അനേകം ദമ്പതികള്‍ തമ്മില്‍ കലഹമാണ്. • അനേകം മാതാപിതാക്കളും മക്കളും തമ്മില്‍ കലഹമാണ്. • അനേകം കുടുംബങ്ങളില്‍ കലഹമാണ്. • രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ കലഹമാണ്. • ഒരേ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ കലഹമാണ്. • അസംബ്ലിയില്‍ നോക്കിയാല്‍ കലഹമാണ്. • പാര്‍ലമെന്റില്‍ കലഹങ്ങള്‍ കാണാം. • പല ജോലിസ്ഥലങ്ങളിലും കലഹം കാണാം. • മതങ്ങള്‍ തമ്മില്‍ പലപ്പോഴും കലഹമാണ്. •
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം നടത്തി. കോട്ടയം പൂവന്തുരത്ത് തിരുഹൃദയ കോളേജ് ഓഫ് നേഴ്സിംഗുമായി സഹകരിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ് പതിവില്ലാത്ത വഴക്കും വാക്കേറ്റവും അസഭ്യ വാക്കുകളും കേട്ട് റോഡിലേക്കു നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. എതിര്‍ദിശകളില്‍നിന്നുന്നുവന്ന ഓട്ടോറിക്ഷയും കാറും തമ്മില്‍ കൂട്ടിയിടിച്ചു കിടക്കുന്നു. വണ്ടികളില്‍ നിന്നിറങ്ങിയവര്‍ പരസ്പരം പഴിപറഞ്ഞുകൊണ്ടുള്ള കലാപരിപാടിയാണ് നടക്കുന്നത്. ഇരുവശങ്ങളിലും ‘തിരക്കുപിടിച്ച’ വാഹനങ്ങള്‍ നിറഞ്ഞതോടെ കയ്യേറ്റത്തിന്റെ വക്കോളമെത്തിയ അങ്കം ഒടുവില്‍ അസഭ്യഭാഷണത്തിന്റെ മാലപ്പടക്കത്തോടെ സമാപിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ വാഹനരഹിതമായിക്കിടന്ന ഒരുരുനാടന്‍ വഴി. വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ ഓട്ടോറിക്ഷകളോ ജീപ്പുകളോ അതിലെ പോകുന്നതു കാണാമായിരുന്നു.കുകുന്നിന്‍മുകളിലേക്ക് വളഞ്ഞുകിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ ആ വഴിയിലൂടെ
പാലാ: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച് സമര്‍പ്പിച്ച ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് രണ്ടു വര്‍ഷമായി പ്രസിദ്ധീകരിക്കാതെ ഇപ്പോഴും നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു എന്ന പതിവ് സര്‍ക്കാര്‍ മറുപടി ആത്മാര്‍ത്ഥതയില്ലാത്തതും വഞ്ചനാപരവുമാണെന്ന് കത്തോലി ക്കാ കോണ്‍ഗ്രസ് പാലാ രൂപതാ യൂത്ത് കൗണ്‍സില്‍. ന്യൂനപക്ഷ കമ്മീഷനില്‍ ഭൂരിപക്ഷമുള്ള മറ്റ് സമുദായങ്ങളുടെ താല്പര്യങ്ങള്ക്ക് വേണ്ടിയാണോ ഈ നിലപാടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിയമസഭയില്‍ മറുപടി പറയുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കൃത്യമായ ഉത്തരം നല്‍കാതെ പഠിച്ചുകൊണ്ടിരിക്കുന്നു എന്ന അപഹാസ്യ മറുപടി ഈ
Don’t want to skip an update or a post?