ക്രിസ്മസ് ദിനത്തില്‍ സ്വര്‍ഗത്തില്‍ ജനിച്ച മിഷനറി
- Featured, LATEST NEWS, കാലികം
- January 12, 2025
മാഹി: മാഹി സെന്റ് തെരേസ ബസിലിക്കാ ദൈവാലയത്തില്‍ പ്രധാന തിരുനാള്‍ ദിനമായ ഇന്നലെ പുലര്‍ച്ചെ രണ്ടുമുതല്‍ രാവിലെ ഏഴുവരെ ശയനപ്രദക്ഷിണം നടന്നു. സ്ത്രീകളടക്കം അനേകായിരം വിശ്വാസികള്‍ ശയനപ്രദക്ഷിണത്തില്‍ പങ്കെടുത്തു. ഇന്നലെ ദണ്ഡവിമോചന ദിനമായിരുന്നു. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു. കണ്ണൂര്‍ രൂപത നിയുക്ത സഹായമെത്രാന്‍ മോണ്‍. ഡെന്നീസ് കുറുപ്പശേരി, കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍. ജെന്‍സെന്‍ പുത്തന്‍വീട്ടില്‍, ഫൊറോന വികാരി റവ. ഡോ. ജെറോം ചിങ്ങംത്തറ, ഫാ. ജോസ്
ഔഗദൗഗു/ബുര്‍ക്കിന ഫാസോ: കത്തോലിക്ക സഭക്ക് രാജ്യത്തുള്ള നിയമപരമായ അസ്ഥിത്വവുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ പുതി യ പ്രോട്ടോക്കോള്‍ കൂട്ടിച്ചേര്‍ത്ത് ബുര്‍ക്കിനാ ഫാസോയും പരിശുദ്ധ സിംഹാസനവും. കാനോന്‍ നിയമപ്രകാരം രൂപം നല്‍കുന്ന സംവിധാനങ്ങള്‍ക്ക് നിയമപരമായ അസ്ഥിത്വം നല്‍കാനുള്ള പ്രോട്ടോക്കോളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. പരിശുദ്ധ സിംഹാസനത്തിന് വേണ്ടി ബുര്‍ക്കിനാ ഫാസോയിലെ അപ്പസ്‌തോലിക്ക് ന്യണ്‍ഷ്യോ ആര്‍ച്ചുബിഷപ് മൈക്കിള്‍ എഫ് ക്രോട്ടിയും ബുര്‍ക്കിനോ ഫാസോയ്ക്ക് വേണ്ടി വിദേശകാര്യവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കരാമോകോ ജീന്‍ മേരി ട്രാവോറുമാണ് പുതിയ പ്രോട്ടോക്കോള്‍ കൂട്ടിച്ചേര്‍ത്ത ധാരണാപത്രത്തില്‍
ന്യൂഡല്‍ഹി: യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അമേരിക്കന്‍ ഗവണ്‍മെന്റിനോട് ഇന്ത്യയെ മതസ്വാതന്ത്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. 1998ലെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ട് അനുസരിച്ച് മതസ്വാതന്ത്യത്തിനുമേല്‍ ഗുരുതരമായ ലംഘനങ്ങള്‍ നടത്തുന്ന രാജ്യങ്ങളെയാണ് ഈ പട്ടികയില്‍പെടുത്തുന്നത്. കമ്മിഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ചില സംഘടനകള്‍ വ്യക്തികളെ മര്‍ദ്ദിക്കുകയും കൊലപ്പെടത്തുകയും ചെയ്യുന്നുന്നതായി ചൂണ്ടിക്കാണിക്കുന്നു. ആള്‍ക്കൂട്ട അക്രമവും മതനേതാക്കന്മാരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും, ആരാധനാലയങ്ങളും വീടുകളും തകര്‍ക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം സംഭവവികാസങ്ങള്‍ മതസ്വാതന്ത്ര്യത്തിന്റെ
ന്യൂയോര്‍ക്ക്: 37 കോടി പെണ്‍കുട്ടികള്‍, അതായത് എട്ടിലൊരു പെണ്‍കുട്ടി എന്ന തോതില്‍ 18 വയസിന് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി യുണിസെഫ് റിപ്പോര്‍ട്ട്. നമ്മുടെ ധാര്‍മികതയ്ക്ക് മേല്‍ പുരണ്ടിരിക്കുന്ന കറയാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെന്ന് യുണിസെഫ് എക്‌സിക്ക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസല്‍ പ്രതികരിച്ചു. പെണ്‍കുട്ടികള്‍ക്കായുള്ള ആഗോളദിനാചരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സാംസ്‌കാരിക, ഭൗമിക, സാമ്പത്തിക അതിര്‍ത്തികള്‍ക്കതീതമായി പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയാകുന്നതായി വ്യക്തമാക്കുന്നു. എട്ട് കോടിയോളം പെണ്‍കുട്ടികള്‍ 18 വയസിന് മുമ്പ് ചൂഷണത്തിനിരയായ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓസ്ലോ/നോര്‍വേ: ഹിരോഷിമയിലും നാഗാസാക്കിയിലും യുഎസ് നടത്തിയ ആണവബോംബിംഗിനെ അതിജീവിച്ചവരുടെ കൂട്ടായ്മയായ ജപ്പാനിലെ നിഹോണ്‍ ഹിഡായന്‍കോ എന്ന സംഘടനക്ക് നോബല്‍ സമ്മാനം നല്‍കിയതിലൂടെ ആണവനിരായുധീകരണ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് ഓസ്ലേയിലെ നോര്‍വേജിയന്‍ നോബല്‍ കമ്മിറ്റി. ആണവായുധ വിമകുക്ത ലോകത്തിനായി ഈ സംഘടന നടത്തിയ പരിശ്രമങ്ങള്‍ക്കാണ് നോബല്‍ പുരസ്‌കാരം സമ്മാനിച്ചത്. ശാരീരിക ക്ലേശങ്ങള്‍ക്കും വേദനാജനകമായ ഓര്‍മകള്‍ക്കുമിടയില്‍പ്പെട്ട് ഞെരുങ്ങുമ്പോഴും പ്രത്യാശയും സമാധാനത്തിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ തങ്ങളുടെ അനുഭവങ്ങളെ ഉപയോഗിച്ചതിന് എല്ലാ അതിജീവിതരെയും ആദരിക്കുവാന്‍ ആഗ്രഹിക്കുന്നതായും പുരസ്‌കാരനിര്‍ണയ കമ്മിറ്റി വ്യക്തമാക്കി. മിഡില്‍
പാലാ: യുവജനങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകളെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന യൂത്ത് കൗണ്‍സിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളെ സ്വന്തം രാജ്യത്ത് നിലനിര്‍ത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഭരണാധികാരികള്‍ ചെയ്തു കൊടുക്കേ ണ്ടതാണ്. യുവജനങ്ങളെ കൂട്ടത്തില്‍ കൊണ്ടുനടക്കുന്നതിന് കത്തോലിക്ക കോണ്‍ഗ്രസ് ചെയ്യുന്ന സേവനങ്ങള്‍ സുത്യര്‍ക്ക മാണെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധിരി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ്
കൊച്ചി: സര്‍ക്കാര്‍ സഹായം പറ്റുന്ന മദ്രസ ബോര്‍ഡുകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തിന്റെ പേരില്‍ കത്തോലിക്കാ സെമിനാരികളെയും ക്രൈസ്തവ മതപഠനകേന്ദ്രങ്ങളെയും ഈ വിഷയത്തിലേക്ക് വലിച്ചിഴ യ്ക്കവാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന കുത്സിതശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. വിശ്വാസിസമൂഹത്തിനു മാത്രമായുള്ള സെമിനാരി-മതപഠന വിദ്യാഭ്യാസത്തിന് ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് സര്‍ക്കാരുള്‍ പ്പെടെ ആരുടെയും ഔദാര്യവും സഹായവും വേണ്ടെന്നും ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാ സെമിനാരികളെയും മതപഠനകേന്ദ്രങ്ങളെയും കുറിച്ച്
ഇംഫാല്‍: വൈദ്യുതി, വെള്ളം, ക്ഷേമ പദ്ധതികള്‍ എന്നിവ നിഷേധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധവുമായി മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികള്‍. മലയോര മേഖലയിലെ ‘രജിസ്റ്റര്‍ ചെയ്യാത്ത’ ഗ്രാമങ്ങളില്‍ അവശ്യ, ക്ഷേമ സേവനങ്ങള്‍ നല്‍കരുതെന്ന മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ പ്രസ്ഥാവനയെ തുടര്‍ന്നാണ് ക്രിസ്ത്യാനികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ മലയോര ജില്ലകളിലെ ഗ്രാമങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ വെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങളും വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളും നല്‍കരുതെന്ന് മുഖ്യമന്ത്രി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ‘രജിസ്റ്റര്‍ ചെയ്യാത്ത
Don’t want to skip an update or a post?