Follow Us On

13

January

2025

Monday

  • യുദ്ധം പരാജയം: നയതന്ത്ര വീഴ്ചയെ വിമര്‍ശിച്ച് മാര്‍പാപ്പ

    യുദ്ധം പരാജയം: നയതന്ത്ര വീഴ്ചയെ വിമര്‍ശിച്ച് മാര്‍പാപ്പ0

    വത്തിക്കാന്‍: മധ്യേഷ്യയിലെ യുദ്ധം തുടരുന്നത് നയതന്ത്രവീഴ്ചയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രയേലിനുനേരെ ഹമാസ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോടുബന്ധിച്ച് മധ്യേഷ്യയിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് എഴുതിയ കത്തിലാണ് മാര്‍പാപ്പ ലോകത്തെ വന്‍ശക്തികളുടെ നയതന്ത്രവീഴ്ചയെ വിമര്‍ശിച്ചത്. ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം ലോകസമാധാനത്തിനായി ആഗോള കത്തോലിക്കാസഭ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിച്ചിരുന്നു. ഇതോടനുബന്ധിച്ച് റോമിലെ സെന്റ്‌മേരി മേജര്‍ ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജപമാല പ്രാര്‍ത്ഥനയും നടത്തിയിരുന്നു.  ഒരു വര്‍ഷമായി തുടരുന്ന സംഘര്‍ഷം പരിഹരിക്കപ്പെടാതെ തുടരുന്നത് ലോകശക്തികളുടെ ലജ്ജാകരമായ കഴിവില്ലായ്മയാണ് പ്രകടമാക്കുന്നതെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

  • ഇഎസ്എ; കൃഷിഭൂമികളും ജനവാസമേഖലകളും ഒഴിവാക്കണം: മാര്‍ തോമസ് തറയില്‍

    ഇഎസ്എ; കൃഷിഭൂമികളും ജനവാസമേഖലകളും ഒഴിവാക്കണം: മാര്‍ തോമസ് തറയില്‍0

    തിരുവനന്തപുരം: കൃഷിഭൂമികളും ജനവാസമേഖലകളും ഇഎസ്എ (പരിസ്ഥിതി ദുര്‍ബല പ്രദേശം) പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ചുബിഷപ്പും സീറോ മലാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ കണ്‍വീനറുമായ മാര്‍ തോമസ് തറയില്‍. കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളതുപോലെ റിസര്‍വ് ഫോറസ്റ്റുകളും വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളും സംരക്ഷിതമേഖലകളും മാത്രം ഇഎസ്എ ആയി പ്രഖ്യാപിക്കണമെന്നും മാര്‍ തറയില്‍ ആവശ്യപ്പെട്ടു. കരടു വിജ്ഞാപനപ്രകാരമുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ ഇഎസ്എ സംബന്ധമായ അന്തിമ റിപ്പോര്‍ട്ടും അനുബന്ധ മാപ്പും ഉടന്‍ ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കണമെന്നും മാര്‍

  • സര്‍ഗശക്തിയുള്ള വ്യക്തികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം

    സര്‍ഗശക്തിയുള്ള വ്യക്തികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം0

    തൃശൂര്‍: സര്‍ഗശക്തിയുള്ള വ്യക്തികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. ‘സഹൃദയ കോളേജിന്റെ സ്വയംഭരണ അവകാശ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.   ഓട്ടോണമസ് അംഗീകാരം കോളേജിന് കൂടുതല്‍ പഠന സ്വാതന്ത്ര്യം മാത്രമല്ല നല്‍കുന്നത്, ഒപ്പം അക്കാദമിക് മികവിന്റെ പാതയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഇരിഞ്ഞാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍

  • ഗര്‍ഭഛിദ്രത്തില്‍ നിന്ന് രക്ഷപെടുത്തിയ 17 കുട്ടികളുടെ മാമ്മോദീസ നടത്തി

    ഗര്‍ഭഛിദ്രത്തില്‍ നിന്ന് രക്ഷപെടുത്തിയ 17 കുട്ടികളുടെ മാമ്മോദീസ നടത്തി0

    മാഡ്രിഡ്/സ്‌പെയിന്‍: ‘ഇത് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും അവസരമാണ്.  ഈ 17 കുട്ടികള്‍ ഇന്ന് ഈ ലോകത്ത് ഉണ്ടാകേണ്ടവരല്ല. ഇവര്‍ ഭാവിയില്‍ ആരായി മാറുമെന്ന് ആര്‍ക്കാണ് അറിയാവുന്നത്? ഇവര്‍ സമൂഹത്തിന് എന്തൊക്കെ സംഭാവനകള്‍ നല്‍കുമെന്ന് ആര്‍ക്ക് പ്രവചിക്കാനാവും? ഏത് സാഹചര്യത്തിലാണ് ഇവര്‍ നിങ്ങളുടെ ഉള്ളില്‍ ഉരുവായതെന്ന് എനിക്കറിയില്ല. എന്നാല്‍ ഒന്ന് എനിക്കറിയാം. ദൈവത്തിന് ഇവരെ എന്നും വേണമായിരുന്നു, ‘ ഗര്‍ഭഛിദ്രത്തില്‍ നിന്ന് രക്ഷപെടുത്തിയ 17 കുട്ടികളുടെ മാമ്മോദീസാക്ക് കാര്‍മികത്വം വഹിച്ചുകൊണ്ട് സ്‌പെയിനിലെ ഗെറ്റാഫെ രൂപതയുടെ ബിഷപ്പായ ഗിനസ് ഗാര്‍സിയ ബെല്‍ട്രാന്‍

  • സമുദായ ഐക്യം നിലനില്‍പ്പിന് അത്യാവശ്യം : മാര്‍ കല്ലറങ്ങാട്ട്

    സമുദായ ഐക്യം നിലനില്‍പ്പിന് അത്യാവശ്യം : മാര്‍ കല്ലറങ്ങാട്ട്0

    പാലാ: സമുദായ ഐക്യം നിലനില്‍പ്പിന് അനിവാര്യമെന്നും ഇക്കാരത്തില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം  മാതൃകപരമാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.   കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റ്, ഫൊറോന, രൂപതാ ഭാരവാഹിക ള്‍ക്കായി  പാലാ അല്‍ഫോസിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ഏകദിന ക്യാമ്പ് ഉദ്ഘാടനം  ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട്, ഇഎസ്എ വില്ലേജുകള്‍, മുല്ലപ്പെരിയാര്‍ ഡാം, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, തുടങ്ങിയ വിഷയങ്ങളിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ ഇടപെടലുകളെ

  • ഗോവയിലെ മുന്‍ ആര്‍എസ്എസ് മേധാവിയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി കെഎല്‍സിഎ

    ഗോവയിലെ മുന്‍ ആര്‍എസ്എസ് മേധാവിയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി കെഎല്‍സിഎ0

    കൊച്ചി: ഭാരതത്തില്‍ ക്രൈസ്തവ സഭയുടെ ശാ ക്തികരണത്തിന് അക്ഷീണം പ്രവര്‍ത്തിച്ച വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഗോവയില്‍ ഉള്ള തിരുശേഷിപ്പ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഗോവയിലെ മുന്‍ ആര്‍എസ്എസ് മേധാവി സുഭാഷ് വെലിങ്കറുടെ വിദ്വേഷ പ്രസ്താവനയില്‍ കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) ശക്തമായ പ്രതിഷേധം രേഖപെടുത്തി. ആര്‍എസ്എസ് മേധാവി പ്രസ്താവന പിന്‍വലിച്ചു ഭാരതത്തിലെ ക്രൈസ്തവരോട്  മാപ്പ് പറയണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു. എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന ഭരണഘടനയുള്ള ഇന്ത്യപോലൊരു രാജ്യത്ത് ഇപ്രകാരം മത വിദ്വേഷം ഉണ്ടാകുന്ന

  • ലോകസമാധാനത്തിനായി ജപമാല പ്രാര്‍ത്ഥന നയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

    ലോകസമാധാനത്തിനായി ജപമാല പ്രാര്‍ത്ഥന നയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി:   ജീവന്‍ സംരക്ഷിക്കപ്പെടാനും യുദ്ധത്തെ  ലോകം നിരാകരിക്കുവാനും സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് മാര്‍പാപ്പ. ഹമാസ് ഇസ്രായേലില്‍ നടത്തിയ നിഷ്ഠൂര ആക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് റോമിലെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ സെന്റ്‌മേരി മേജര്‍ ബസിലിക്കയില്‍ നടന്ന ജപമാലപ്രാര്‍ത്ഥനയിലാണ്  തിന്മയുടെ കാര്‍മേഘങ്ങളെ നീക്കി കളയുന്നതിനായി പാപ്പ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചത്. വിദ്വേഷം നിറഞ്ഞ മനസുകള്‍ മാനസാന്തരം പ്രാപിക്കുവാനും  മരണം വിതയ്ക്കുന്ന ആയുധങ്ങളുടെ ശബ്ദം ശമിക്കുവാനും മനുഷ്യഹൃദയങ്ങളിലെ അക്രമത്തിന്റെ ജ്വാല അണയ്ക്കുവാനും

  • മോണ്‍. ജോര്‍ജ് കൂവക്കാടിന് ആശംസകളുമായി കാഞ്ഞിരപ്പള്ളി രൂപത

    മോണ്‍. ജോര്‍ജ് കൂവക്കാടിന് ആശംസകളുമായി കാഞ്ഞിരപ്പള്ളി രൂപത0

    കാഞ്ഞിരപ്പള്ളി: നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ നിയമനം അഭിമാനപൂര്‍വ്വം ശ്രവിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ മാര്‍പാപ്പയുടെ വിദേശ യാത്രകളുടെ ചുമതല നിര്‍വ്വഹിക്കുന്ന മോണ്‍. കൂവക്കാടിന്റെ വിശ്വസ്തമായ ശുശ്രൂഷ മാതൃസഭയായ സീറോ മലബാര്‍ സഭയുടെ വിശ്വാസ ചൈതന്യത്തെ അടയാളപ്പെടുത്തുന്നു. മാര്‍ത്തോമ്മാ ശ്ലീഹയുടെ വിശ്വാസ പൈതൃകമുള്ള സീറോ മലബാര്‍ സഭയ്ക്ക് ലഭിക്കുന്ന അംഗീകാരവുമാണ് മോണ്‍. കൂവക്കാടിന്റെ നിയമനം. ഏല്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങളെല്ലാം വിശ്വസ്തതയോടെ നിര്‍വ്വഹിക്കുന്ന വിവേകിയും വിശ്വസ്തനും വിനീതനുമായ

Latest Posts

Don’t want to skip an update or a post?