Follow Us On

25

July

2025

Friday

  • മൂന്നു മണിക്കൂര്‍കൊണ്ട് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തി എഴുതി; അപൂര്‍വ നേട്ടവുമായി ഹോളിമാഗി ഇടവക

    മൂന്നു മണിക്കൂര്‍കൊണ്ട് സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തി എഴുതി; അപൂര്‍വ നേട്ടവുമായി ഹോളിമാഗി ഇടവക0

    കാഞ്ഞിരപ്പള്ളി: മണിമല ഹോളിമാഗി  ഫൊറാന ദൈവാലയത്തിന്റെ ദ്വിശതാബ്ദി ജൂബിലി സ്മരണയ്ക്കായി ഇടവകയിലെ 200 അമ്മമാര്‍ മൂന്നു മണിക്കൂര്‍ കൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തി എഴുതിയതും, 200 പിതാക്കന്മാര്‍ ഫൊറോനാ പളളിയ്ക്ക് ചുറ്റും ഇരുന്നുകൊണ്ട് 2 മണിക്കൂര്‍ കൊണ്ട് ഒരേസമയം സമ്പൂര്‍ണ്ണ ബൈബിള്‍ വായിച്ച് പൂര്‍ത്തിയാക്കിയതും ശ്രദ്ധേയമായി. ഇടവകാംഗങ്ങള്‍  എഴുതിയ സമ്പൂര്‍ണ്ണ ബൈബിളി ന്റെ കൈയ്യെഴുത്തുപ്രതി ഷംഷാബാദ് രൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് പ്രകാശനം ചെയ്തു.

  • ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ

    ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മാര്‍പാപ്പ സമാധാനശ്രമങ്ങളെ സ്വാഗതം ചെയ്തത്. സമാധാനത്തിന്റെ വിസ്മയം ലോകത്തിന് പ്രദാനം ചെയ്യാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. യുക്രെയ്‌നും ഗാസയും ഉള്‍പ്പെടെയുള്ള സംഘര്‍ഷമേഖലകളില്‍ സമാധാനം പുലര്‍ട്ടെയെന്നും മാര്‍പാപ്പ പറഞ്ഞു.

  • ലിയോ 14-ാം മാര്‍പാപ്പയുടെ മോട്ടോയും ഔദ്യോഗിക ചിഹ്നവും വത്തിക്കാന്‍ പുറത്തുവിട്ടു

    ലിയോ 14-ാം മാര്‍പാപ്പയുടെ മോട്ടോയും ഔദ്യോഗിക ചിഹ്നവും വത്തിക്കാന്‍ പുറത്തുവിട്ടു0

  • ഇടയനോടൊപ്പം ഒരു ദിനം; വലിയകുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

    ഇടയനോടൊപ്പം ഒരു ദിനം; വലിയകുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി0

    കൊല്ലം: കെസിബിസി പ്രോ-ലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില്‍ വലിയ കുടുംബങ്ങളുടെ സംഗമമായ  ഇടയനോടൊപ്പം ഒരു ദിനം എന്ന പരിപാടി തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നടന്നു.    നാലോ അതിലധികമോ മക്കളുള്ള കുടുംബങ്ങള്‍ മാതാപിതാക്കളും മക്കളുമായി കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയോടൊത്തായിരിക്കുന്ന  പരിപാടിയായിരുന്നു ഇടയനോടൊപ്പം ഒരു ദിനം. ഉദ്ഘാടന സമാപന ചടങ്ങുകളോ പ്രസംഗങ്ങളോ പരിപാടിയില്‍ ഉണ്ടായിരുന്നില്ല. പിതാവും കുട്ടികളും ചേര്‍ന്ന് പാട്ടുകള്‍ പാടി, മാതാപിതാക്കള്‍  അനുഭവങ്ങള്‍ പങ്കുവെച്ചു. എല്ലാ കുട്ടികള്‍ക്കും ബിഷപ് ജപമാലകള്‍

  • ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം 18-ന്

    ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം 18-ന്0

    വത്തിക്കാന്‍ സിറ്റി: ആഗോളസഭയുടെ  തലവനായി തിരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം  18-ന്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍  പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30)  ആഘോഷമായ ദിവ്യബലിയോടാപ്പമാവും ചടങ്ങുകള്‍ നടക്കുന്നത്. അതേസമയം മറ്റൊരു പ്രസ്താവനയില്‍, റോമന്‍ കൂരിയയിലെ സ്ഥാപനങ്ങളുടെ തലവന്മാരും അംഗങ്ങളും, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ സെക്രട്ടറിമാരും പ്രസിഡന്റും, അവരുടെ റോളുകളില്‍ താല്‍ക്കാലികമായി തുടരണമെന്ന’ പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നതായി വത്തിക്കാന്‍ വ്യക്തമാക്കി. കൂടുതല്‍ പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനും സംഭാഷണങ്ങള്‍ക്കും ശേഷമാവും  പാപ്പ നിര്‍ണായക

  • കാഞ്ഞിരപ്പള്ളി രൂപതാദിനം

    കാഞ്ഞിരപ്പള്ളി രൂപതാദിനം0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പ്പത്തിയെട്ടാമത് രൂപതാദിനാഘോഷം അണക്കര സെന്റ് തോമസ് ഫൊറോന ഇടവകയില്‍ മെയ് 11, 12 തീയതികളില്‍ നടക്കും. രൂപതാദിനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം, നേതൃസംഗമം എന്നിവയ്ക്കായി അണക്കര ഫൊറോന ഒരുങ്ങി.  1977 ലാണ് ചങ്ങനാശേരി അതിരൂപതയുടെ കിഴക്കന്‍ മേഖല വിഭജിച്ച് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായത്. മെയ് 11, ഞായറാഴ്ച നടക്കുന്ന നേതൃസംഗമത്തില്‍ അണക്കര ഫൊറോനയിലെ ഇടവകകളില്‍ നിന്നുമുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബക്കൂട്ടായ്മ ലീഡര്‍മാര്‍ എന്നിവരുടെ സംഗമം രാവിലെ 9 മണിക്ക് പരിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച്

  • വെറൈറ്റിയാണ് പുതിയ മാര്‍പാപ്പ…  പുതിയ മാര്‍പാപ്പയുടെ പുതിയ പ്രത്യേകതകള്‍…

    വെറൈറ്റിയാണ് പുതിയ മാര്‍പാപ്പ… പുതിയ മാര്‍പാപ്പയുടെ പുതിയ പ്രത്യേകതകള്‍…0

    ലിയോ പതിനാലാമന്‍ പാപ്പയുടെ പഴയ പേര് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്നാണ്. അദ്ദേഹം 1955 സെപ്റ്റംബര്‍ 14 ന്, അമേരിക്കയിലെ  ചിക്കാഗോയില്‍ ഫ്രഞ്ച് ഇറ്റാലിയന്‍ വംശജനായ ലൂയിസ് മാരിയസ് പ്രെവോസ്റ്റിന്റെയും സ്പാനിഷ് വംശജയായ മില്‍ഡ്രഡ് മാര്‍ട്ടിനെസിന്റെയും മകനായി ജനിച്ചു. അദ്ദേഹത്തിന് ലൂയിസ് മാര്‍ട്ടിന്‍, ജോണ്‍ ജോസഫ് എന്നീ രണ്ട് സഹോദരന്മാരുണ്ട്.  ·  രണ്ടാം ലോകമഹായുദ്ധകാലത്ത് നാവികസേനയില്‍ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനും സ്‌കൂള്‍ സൂപ്രണ്ടുമായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.  ലൈബ്രേറിയനായിരുന്ന അദ്ദേഹത്തിന്റെ അമ്മ ഇടവക ദേവാലയത്തില്‍ ഉല്‍സാഹപൂര്‍വം ശുശ്രൂഷ ചെയ്തിരുന്നു. · 

  • ഇടുക്കിയില്‍ ചരിത്രമായി മെഗാ മാര്‍ഗംകളി

    ഇടുക്കിയില്‍ ചരിത്രമായി മെഗാ മാര്‍ഗംകളി0

    ഇടുക്കി:  ഇടുക്കി രൂപതാ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടത്തിയ മെഗാ മാര്‍ഗംകളി  ചരിത്രമായി മാറി. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും എത്തിച്ചേര്‍ന്ന 2500 കലാകാരികളാണ് മാര്‍ഗംകളിയില്‍ അണിനിരന്നത്. ഹൈറേഞ്ചില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു മെഗാ മാര്‍ഗംകളി സംഘടിപ്പിക്കപ്പെടുന്നത്. സുറിയാനി ക്രിസ്ത്യാനികളുടെ തനത് കലാരൂപമായ മാര്‍ഗംകളി പുതുതലമുറയില്‍ കൂടുതല്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രൂപതയില്‍ എല്ലാ സംഘടനകളുടെയും നേതൃത്വത്തില്‍ മാര്‍ഗംകളി മത്സരം മുമ്പേ ആരംഭിച്ചിരുന്നു. മെയ് 13ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍

Latest Posts

Don’t want to skip an update or a post?