വിയറ്റ്നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്
- Featured, INTERNATIONAL, LATEST NEWS
- November 26, 2024
കല്ലൂപ്പാറ: കോട്ടൂര് കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ആര്ച്ചുബിഷപ് ബനഡിക്ട് മാര് ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ 18-ാമത് ആര്ച്ചുബിഷപ് പുരസ്കാര സമര്പ്പണവും അനുസ്മരണ പ്രഭാഷണവും 24-ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടൂര് ആര്ച്ചുബിഷപ് മാര് ഗ്രിഗോറിയോസ് പബ്ലിക് സ്കൂള് ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്. തിരുവല്ല ആര്ച്ചുബിഷപ് ഡോ. തോമസ് മാര് കുറിലോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില് 18-ാമത് ആര്ച്ചുബിഷപ് പുരസ്കാരം, തിരുവനന്തപുരം നാലാഞ്ചിറ ആര്ച്ചുബിഷപ് മാര് ഗ്രിഗോറിയോസ് സ്നേഹവീട് ഡയറക്ടര് ഫാ. ജോര്ജ് ജോഷ്വാ കന്നീലേത്തിന് മേജര് ആര്ച്ചുബിഷപ് കര്ദിനാള് ബസേലിയോസ്
തൃശൂര്: അമല ഫൗണ്ടേഷന് ഡേയുടെ ഉദ്ഘാടനവും ഹെല്ത്ത് കെയര് അവാര്ഡ് വിതരണവും റവന്യു വകുപ്പ് മന്ത്രി കെ.രാജന് നിര്വഹിച്ചു. അമല സ്ഥാപകരായ ഫാ.ഗബ്രിയേലിന്റെ പേരിലുള്ള 1,00,000 രൂപയുടെ ബെസ്റ്റ് ഡോക്ടര്ക്കുള്ള അവാര്ഡ് ഡോ. റെജി ജോര്ജ്ജിനും ഫാ. ജോര്ജ്ജ് പയസിന്റെ പേരിലുള്ള 50,000 രൂപയുടെ ബെസ്റ്റ് നഴ്സ് അവാര്ഡ് ഡോ. മജ്ജു ദണ്ഡപാണിക്കും ബ്രദര് സേവ്യറിന്റെ പേരിലുള്ള 50,000 രൂപയുടെ ബെസ്റ്റ് പാരാമെഡിക്കല് സ്റ്റാഫിനുള്ള അവാര്ഡ് സിസ്റ്റര് ലിസാന് റോയ്ക്കും നല്കി. പ്രൊവിന്ഷ്യാള് ഫാ. ജോസ് നന്തിക്കര
കാഞ്ഞിരപ്പള്ളി: ക്രൈസ്തവവരെ ബാധിക്കുന്ന പ്രശ്നങ്ങള് അധികൃതരുടെ ശ്രദ്ധയില് എത്തിച്ച് അവയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെങ്കില് സമുദായ ശാക്തീകരണം അനിവാര്യ മാണെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്. കത്തോലിക്ക കോണ്ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത നേതൃസംഗമവും ഗ്ലോബല് ഭാരവാഹികളുടെ രൂപതാ സന്ദര്ശനവും കാഞ്ഞിരപ്പള്ളി പാസ്റ്ററല് സെന്റര് ഓഡിറ്റോറിയത്തില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറോ മലബാര് സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോണ്ഗ്രസ് കൂടുതല് ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല് പറഞ്ഞു.
കൊച്ചി: സംസ്ഥാന സര്ക്കാര് പ്രഖ്യാപിച്ചിരിക്കുന്ന ക്യാമ്പസ് വ്യവസായ പാര്ക്ക് സാങ്കേതിക വിദ്യാഭ്യാസ മേഖലയില് വിപ്ലവകരമായ മുന്നേറ്റങ്ങള് സൃഷ്ടിക്കുമെന്നും കേരളത്തിലെ 14 കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളിലും കാമ്പസ് വ്യവസായ പാര്ക്കുകള് ആരംഭിക്കുന്നതു സംബന്ധിച്ച് സര്ക്കാരുമായി വിശദമായ ചര്ച്ച നടത്തുമെന്നും കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്. വിദ്യാര്ത്ഥികളില് സംരംഭകത്വ ആഭിമുഖ്യം വളര്ത്തുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയുമായുള്ള ബന്ധങ്ങള് കൂടുതല് ശക്തിപ്പെടുത്തുവാനും കാമ്പസ് ഇന്ഡസ്ട്രിയല് പാര്ക്ക് അവസരമൊരുക്കും. അതേസമയം പദ്ധതി നടത്തിപ്പിനായി ഏകജാലക ക്ലിയറന്സ് സംവിധാനവും, ഇന്ഡസ്ട്രിയല് ഫ്രീ
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ വിവിധങ്ങളായ പ്രശ്നങ്ങള് പഠിക്കുവാന് സംസ്ഥാന സര്ക്കാര് നിയമിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന് പഠന റിപ്പോര്ട്ട് അടിയന്തരമായി വെളിച്ചത്തുകൊണ്ടുവരണമെന്ന് കാത്തലിക് ബിഷപ്സ് കോണ്ഫറന്സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സില് സെക്രട്ടറി ഷെവലിയര് അഡ്വ. വി.സി സെബാസ്റ്റ്യന്. റിപ്പോര്ട്ട് സമര്പ്പിച്ചിട്ട് 15 മാസം പിന്നിട്ടിട്ടും റിപ്പോര്ട്ടിന്റെ പൂര്ണ്ണരൂപം പുറത്തിറക്കാതെ ഭരണസംവിധാനങ്ങള് ഒളിച്ചോടുന്നത് നിര്ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. 2020 നവംബറില് പ്രഖ്യാപിച്ച ജെ.ബി കോശി കമ്മീഷന് 2023 മെയ് 17ന് മുഖ്യമന്ത്രിക്ക് പഠനറിപ്പോര്ട്ട് സമര്പ്പിച്ചു.
കൊച്ചി: വര്ത്തമാനകാല യാഥാര്ത്ഥ്യങ്ങള്ഉദയംപേരൂര് സൂനഹദോസിന്റെ കാലാതിവര്ത്തിയായ പ്രസക്തിക്ക് അടിവരയിടുന്നു എന്ന് വരാപ്പുഴ ആര്ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്. സൂനഹദോസിന്റെ 425-ാം വാര്ഷികാഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില് അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ഉദയംപേരൂര് കാനോനകള് – ആധുനിക മലയാള ഭാഷാന്തരണം’ എന്ന ഗ്രന്ഥം ജസ്റ്റിസ് മേരി ജോസഫിന് ആദ്യപ്രതി നല്കി ഡോ. ജോസഫ് കളത്തിപ്പറമ്പില് പ്രകാശനം ചെയ്തു. മലയാളഭാഷാസാഹീത്യ രംഗത്ത് നാഴികകല്ലായി മാറുന്ന അമൂല്യനിധിയാണ് ഷെവലിയര് ഡോ. പ്രീ മൂസ് പെരിഞ്ചേരി വര്ഷങ്ങളുടെ അദ്ധ്യാനഫലമായി നിര്വ്വഹിച്ച ആധുനിക മലയാളഭാഷാന്തരണമെന്ന്
വത്തിക്കാന് സിറ്റി: വിശ്വാസം, മതം എന്നിവയുടെ അടിസ്ഥാനത്തില് വിവേചനത്തിന് ഇരകളാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജര്മ്മനിയിലെ ഓഗ്സ്ബര്ഗ് രൂപതയുടെ മെത്രാന് ബേര്ത്രാം മെയെര് ആശങ്ക പ്രകടിപ്പിക്കുന്നു. മതത്തിന്റെയൊ വിശ്വാസത്തിന്റെറയൊ പേരില് ആക്രമണത്തിന് ഇരകളാകുന്നവരെ അനുസ്മരിക്കുന്ന ദിനം ആഗസ്റ്റ് 22ന് ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 2019-ല് ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം പൊതു യോഗമാണ് ഈ ദിനാചരണം ഏര്പ്പെടുത്തിയത്.
പാലാ: ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്ത് സീറോമലബാര് സഭാ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. സീറോമലബാര് മേജര് ആര്ക്കി എപ്പിസ്കോപ്പല് അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തില് ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 22നു വ്യാഴാഴ്ച പാലാ അല്ഫോന്സ്യന് പാസ്റ്ററല് ഇന്സ്റ്റിറ്റിയുട്ടില് സഭാ അസംബ്ലി ആരംഭിച്ചു. കൂട്ടായ്മയുടെ സ്വഭാവം മുറുകെപ്പിടിച്ച് സ്വത്വബോധത്തോടെ സഭാമാതാവിനോടുള്ള പ്രതിബദ്ധതയില് മുന്നേറാന് ഈ സഭായോഗം സഹായിക്കട്ടെയെന്നു മാര് തട്ടില് പ്രത്യാശ പ്രകടിപ്പിച്ചു. കൂരിയ ബിഷപ് മാര് സെബാസ്റ്റ്യന് വാണിയപ്പുരയ്ക്കല് അസംബ്ലിയംഗങ്ങള്ക്കുള്ള
Don’t want to skip an update or a post?