വിയറ്റ്നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്‍
- Featured, INTERNATIONAL, LATEST NEWS
- November 26, 2024
പെരുവണ്ണാമൂഴി: പരിശുദ്ധാത്മാവ് ഉപയോഗിച്ച അതുല്യമായ മാധ്യമമാണ് സണ്‍ഡേ ശാലോം എന്ന് താമരശേരി രൂപതാധ്യക്ഷനും ശാലോമിന്റെ പേട്രണുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. സണ്‍ഡേ ശാലോമിന്റെ 25-ാം വാര്‍ഷികം പെരുവണ്ണാമൂഴി ശാലോം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സണ്‍ഡേ ശാലോം ഉയര്‍ത്തിപ്പിടിക്കുന്നത് സുവിശേഷമൂല്യങ്ങളെയാണ്. ഈ കാലഘട്ടത്തില്‍ എങ്ങനെ സുവിശേഷം പ്രസംഗിക്കുവാന്‍ സാധിക്കുമോ അപ്രകാരം സുവിശേഷം പ്രസംഗിക്കാന്‍ സഹായിക്കുകയാണ് ഈ ഞായറാഴ്ച പത്രം. സണ്‍ഡേ ശാലോമിന്റെ ജൈത്രയാത്രയില്‍ കൂടെയുള്ളത് ദൈവത്തിന്റെ വലിയ അനുഗ്രഹമാണ്. വിശ്വാസത്തെ ആഴപ്പെടുത്താന്‍, ദൈവത്തിന്റെ മുഖം ദര്‍ശിക്കാന്‍ നമ്മെ
കെ.ജെ മാത്യു (മാനേജിംഗ് എഡിറ്റര്‍) അവര്‍ണനീയമായ വേദനയും മാനുഷികമായി അപരിഹാര്യമായ നഷ്ടങ്ങളും ബാക്കിപത്രമായി അവശേഷിപ്പിച്ചുകൊണ്ട് വയനാടിനെയും വിലങ്ങാടിനെയും കശക്കിയെറിഞ്ഞ് ഉരുള്‍ജലം ഒഴുകിയിറങ്ങി. ഹൃദയഭേദകമായ അനേക രംഗങ്ങള്‍ക്ക് ദുരന്തഭൂമി സാക്ഷ്യംവഹിച്ചു. ‘ഇതെന്റെ ചേച്ചിയുടെ മുഖമല്ല’ എന്ന് സ്വന്തം ചേച്ചിയുടെ വികൃതമാക്കപ്പെട്ട മുഖം നോക്കി നെഞ്ചുപൊട്ടിക്കരയുന്ന അനുജന്, ഭര്‍ത്താവിന്റെ പേര് കൊത്തിയ വിവാഹമോതിരംകൊണ്ടുമാത്രം തിരിച്ചറിയപ്പെട്ട മകളുടെ ചലനമറ്റ കൈനോക്കി മുഖംപൊത്തി കരയുന്ന അപ്പന്, വൃദ്ധനായ പിതാവിനെ സംരക്ഷിക്കുന്നതിനിടയില്‍ കൈവിട്ടുപോയ സ്വഭാര്യയുടെ മൃതദേഹം കണ്ട് വിങ്ങിക്കരയുന്ന ഭര്‍ത്താവ്… ഇങ്ങനെ മനസിനെ നോവിക്കുന്ന
ജയ്മോന് കുമരകം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാവുന്നതിനുമപ്പുറമുള്ള ദുരന്തങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. എങ്കിലും ദൈവപരിപാലനയുടെ കരം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് ജീവന് തിരിച്ച് ലഭിച്ചതെന്ന് പറയുമ്പോള്‍ വിലങ്ങാട് മഞ്ഞക്കുന്ന് സ്വദേശി ഡാരല്‍ ഡൊമിനിക്കിന്റെ മിഴികള്‍ നിറയുന്നു. പതിറ്റാണ്ടുകളായി എന്റെ പപ്പയും മമ്മിയും ഈ മണ്ണിലാണ് ജീവിച്ചിരുന്നത്. അവര്‍ക്ക് ഇവിടെ ഒട്ടേറെ കൃഷികള്‍ ഉണ്ടായിരുന്നു. ജോലി സംബന്ധമായ കാര്യങ്ങള്‍മൂലം കഴിഞ്ഞ പത്തുപന്ത്രണ്ടു വര്‍ഷമായി കുടുംബമായി ഞാന്‍ ബാംഗ്ലൂരിലാണ് താമസിക്കുന്നതെങ്കിലും ഇടക്കെല്ലാം നാട്ടില്‍ വരാറുണ്ടായിരുന്നു. അങ്ങനെ ഇക്കഴിഞ്ഞ ജൂലൈ 27-ന് മാതാപിതാക്കളെ കാണാനുള്ള ആഗ്രഹത്തോടെയാണ്
വത്തിക്കാന്‍ സിറ്റി: 1991 ല്‍ മൂന്ന് പേരെ കൊലപ്പെടുത്തിയെന്നാരോപിച്ച് 33 വര്‍ഷം ജയില്‍ വാസം അനുഭവിച്ചശേഷം ജനുവരിയില്‍ കുറ്റവിമുക്തനാക്കപ്പെട്ട സാര്‍ഡിനിയയില്‍ നിന്നുള്ള ഇറ്റാലിയന്‍ ഇടയനായ ബെനിയാമിനോ സുഞ്ചെഡുവിനൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പോസ്തോലിക് കൊട്ടാരത്തിലെ ലൈബ്രറിയില്‍ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി. ഇയോ സോനോ ഇന്നസെന്റ് (ഞാന്‍ ഇന്നസെന്റ്) എന്ന പേരില്‍ തന്റെ അഭിഭാഷകനുമായി ചേര്‍ന്ന് ബെനിയാമിനോ രചിച്ച പുസ്തകം മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. തന്നെ മൂന്ന് ആളുകളുടെ കൊലയാളിയെന്ന് തിരിച്ചറിഞ്ഞ് സാക്ഷിപറയുകയും പിന്നീട് ആ ആരോപണങ്ങള്‍ പിന്‍വലിച്ചതായും ചെയ്ത വ്യക്തിയോട്
ജോസഫ് മൈക്കിള്‍ ജൂലൈ 29-ന് അര്‍ദ്ധരാത്രി 12 മണിയായപ്പോള്‍ ആരോ വിളിച്ചെഴുന്നേല്പ്പിച്ചതുപോലെയാണ് വിലങ്ങാടിനടുത്തുള്ള മഞ്ഞക്കുന്നുകാരനായ സിബി തോമസ് ഉറക്കം തെളിഞ്ഞത്. അതി ശക്തമായ മഴയോടൊപ്പം എന്തൊക്കെയോ വലിയ ശബ്ദങ്ങള്‍ കാതുകളില്‍ വന്നടിച്ചു. വിദ്യാര്‍ത്ഥികളായ മക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ആശങ്ക നിറഞ്ഞ മനസോടെ ലൈറ്റെടുത്ത് സിറ്റൗട്ടിലേക്ക് ഇറങ്ങിയപ്പോഴേക്കും വെള്ളം വന്നുകഴിഞ്ഞിരുന്നു. വീടിന്റെ ഓടുകള്‍ താഴേക്കു പതിക്കുന്നതുകണ്ടാണ് മുകളിലെ കുന്നിലേക്ക് അവര്‍ ഓടിയത്. വലിയ ശബ്ദംകേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ വീടുതന്നെ ഉണ്ടായിരുന്നില്ല. പരിസരത്തുണ്ടായിരുന്ന വീടുകളും ഒലിച്ചുപോയി. ആകെയുണ്ടായിരുന്ന 25 സെന്റ് സ്ഥലം
വത്തിക്കാന്‍ സിറ്റി: സ്പെയിനിലെ ഷന്‍തവിലയിലുള്ള വ്യാകുല മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍, നിലനില്‍ക്കുന്ന ഭക്തിക്ക് തടസങ്ങളൊന്നുമില്ലെന്നു ഔദ്യോഗികമായി പ്രഖ്യാപിച്ച് വത്തിക്കാന്റെ വിശ്വാസതിരുസംഘ ഡിക്കസ്റ്ററി. സ്പെയിനിലെ മേരീദാ ബദാഹോസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഹോസെ റോഡ്രിഗെസ് കര്‍ബാല്ലോ, ഷന്‍തവിലയിലുള്ള വ്യാകുല മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍, നിലനില്‍ക്കുന്ന ഭക്തിക്ക് തടസങ്ങളൊന്നുമില്ലെന്നു പ്രഖ്യാപിക്കുവാന്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിനു നല്കിയ അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട്, വത്തിക്കാന്‍ രേഖ പുറപ്പെടുവിച്ചത്. വിശ്വാസതിരുസംഘ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസാണ്, ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ രേഖ പ്രസിദ്ധീകരിച്ചത്. ലളിതവും, നിരവധി തീര്‍ത്ഥാടകര്‍ക്ക്
തൃശൂര്‍: ജനിതക ചികില്‍സാ രീതികള്‍ക്കു നേതൃത്വം നല്കുന്ന ‘ഓമിക്സ്’ വിദഗ്ധരുടെ സംഗമം തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജില്‍ നടന്നു. തിരുവനന്തപുരം ഐഐഎസ്ഇആര്‍ ഡയറക്ടര്‍ ഡോ. ജെ.എന്‍. മൂര്‍ത്തി സംഗമം ഉദ്ഘാടനം ചെയ്തു. ലോകമെങ്ങും ജനിതക ചികില്‍സാരീതിയിലേക്കു ചുവടുവയ്ക്കുമ്പോള്‍ ഇന്ത്യയിലും ആ ദിശയില്‍ സുപ്രധാന ഗവേഷണങ്ങളും ചികില്‍സാ രീതികളും പിന്തുടര്ന്നാലേ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഫലപ്രദമാകൂ എന്ന് ഡോ. ജെ.എന്‍. മൂര്‍ത്തി പറഞ്ഞു. കേന്ദ്ര ആയുഷ് മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ശ്രീകാന്ത് നാരായണം മുഖ്യാതിഥിയായിരുന്നു.
വത്തിക്കാന്‍ സിറ്റി: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍, ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനത്തിനുമുന്നോടിയായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ജക്കാര്‍ത്താ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഇഗ്നാസിയോ സുഹാരിയോ മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിലുള്ള ജക്കാര്‍ത്ത കത്തീഡ്രല്‍ ദേവാലയത്തിനു മുന്പില് സ്ഥാപിച്ചിരിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ വലിയചിത്രത്തില്‍, സന്ദര്‍ശനത്തിനു അവശേഷിക്കുന്ന ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ദേവാലയത്തിനുള്ളിലും ഇപ്രകാരം സ്ഥാപിച്ചിരിക്കുന്ന ചിത്രത്തിന് സമീപവും നിരവധിയാളുകള്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നതും, എത്രമാത്രം ഒരുക്കത്തോടെയാണ് പരിശുദ്ധപിതാവിനെ കാത്തിരിക്കുന്നതെന്ന് വെളിപ്പെടുത്തുന്നതാണെന്ന് ആര്‍ച്ചുബിഷപ്പ് പറഞ്ഞു. വ്യാകുലമാതാവിന്റെ രൂപത്തിന് മുന്‍പിലും, ഇന്തോനേഷ്യന്‍ മുഖച്ഛായയുള്ള മാതാവിന്റെ
Don’t want to skip an update or a post?