
ഇടുക്കി: ക്രിസ്തുജയന്തി ജൂബിലി വര്ഷാചരണത്തോടനുബന്ധിച്ച് കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണം ഇരട്ടയാര് സബ്സോണിന്റെ നേതൃത്വത്തില് മെയ് ഏഴു മുതല് 10 വരെ കാമാക്ഷി സെന്റ് ആന്റണീസ് ദൈവാലയ അങ്കണത്തില് ക്രിസ്തുജയന്തി ജൂബിലി ബൈബിള് കണ്വന്ഷന് നടക്കും. ഫാ. അഗസ്റ്റ്യന് മുണ്ടക്കാട്ട് വി.സി, ഫാ. ജോസഫ് കോയിക്കല്, ഫാ. ജെയിംസ് മാക്കിയില്, റവ. ഡോ. ജോസ് മാറാട്ടില്, ഷാജി വൈക്കത്തുപറമ്പില്, തോമസ് കുമളി, സെബാസ്റ്റ്യന് താന്നിക്കല് ചെങ്ങളം, ജോജി ചോക്കാട്ട്, സുനില് രാമപുരം തുടങ്ങിയവര് ശുശ്രൂഷകള് നയിക്കും. എല്ലാ

പ്രസ്റ്റണ്: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതയുടെ മൂന്നാമത് മതാധ്യാപക സംഗമം പ്രസ്റ്റണ് റീജിയണിന്റെ ആതിഥേ യത്വത്തില് ചോര്ലിയില് നടന്നു. ആയിരത്തോളം അധ്യാപകര് പങ്കെടുത്ത വിശ്വാസ പരിശീലക സംഗമം രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് ഉദ്ഘാടനം ചെയ്തു. രൂപത കാറ്റകിസം കമ്മീഷന് ചെയര്മാന് റവ. ഡോ. വര്ഗീസ് പുത്തന്പുരയ്ക്കല് അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചെലൂസ് റവ. ഡോ.ആന്റണി ചുണ്ടലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം ഘട്ടമായ ഇയര് ഓഫ് സ്പിരിച്ച്വാലിറ്റിയുമായി ബന്ധപ്പെട്ട് പൗരസ്ത്യ ആധ്യാത്മികതയോടെ

നടവയല്: വയനാട്ടില് ഏറ്റവും കൂടുതല് വൈദികരെയും സന്യസ്തരെയും കേരള സഭയ്ക്കു നല്കിയ ഇടവകയായ നടവയല് മേജര് ആര്ക്കി എപ്പിസ്കോപ്പല് തീര്ത്ഥാടന കേന്ദ്രത്തില് ഫാ. സേവ്യര് ഖാന് വട്ടായിലിന്റെ നേതൃത്വത്തില് നടന്ന ബൈബിള് കണ്വന്ഷനില് പങ്കെടുത്ത എല്ലാവര്ക്കും വിതരണം ചെയ്യാനുള്ള ജപമാലകള് കോര്ത്തൊരുക്കി വീട്ടമ്മമാര് നിറസാക്ഷ്യമായി. 35 അമ്മമാര് ചേര്ന്ന് രണ്ടുമാസം കൊണ്ടാണ് വിവിധ നിറങ്ങളിലുള്ള 5500 ജപമാലകള് കോര്ത്തൊരുക്കിയത്. അഭിഷേകാഗ്നി കണ്വന്ഷനില് പങ്കെടുത്ത മുഴുവനാളുകള്ക്കും ജപമാല നല്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായി സിഎംസി പ്രൊവിന്ഷ്യല് സുപ്പീരിയര് മദര് ജാന്റി

കോട്ടയം: കുടുംബ ബന്ധങ്ങള് സുദൃഢമാക്കുവാന് ആശയ വിനിമയത്തോടൊപ്പം കരുതുവാനുമുള്ള മനഃസ്ഥിതിയും ഉണ്ടാകണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര് മാത്യു മൂലക്കാട്ട്. സമൂഹത്തില് ദിനം പ്രതി വര്ധിച്ചു വരുന്ന കുടുംബ പ്രശ്നങ്ങള്, വിവാഹ മോചനം, വിവിധ തരത്തിലുള്ള അതിക്രമങ്ങള്, ആത്മഹത്യ, ലഹരി വസ്തുക്കളുടെ ഉപയോഗം, സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരെയുള്ള അതിക്രമം തുടങ്ങിയ സാമൂഹ്യതിന്മകള്ക്കെതിരെ അവബോധത്തോടൊപ്പം സഹായ ഹസ്തവും ഒരുക്കുവാന് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില് വിഭാവനം ചെയ്തിരിക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഉദ്ഘാടന കര്മ്മം തെള്ളകം ചൈതന്യയില് നിര്വ്വഹിച്ച് സംസാരിക്കുകയായിരുന്നു