നിക്കരാഗ്വയില് ഡൊമിനിക്കന് കന്യാസ്ത്രീകള് ഉള്പ്പെടെ കൂടുതല് കൂട്ടായ്മകള്ക്കുള്ള അംഗീകാരം റദ്ദാക്കി
- Featured, INTERNATIONAL, LATEST NEWS, WORLD
- January 14, 2025
തിരുവല്ല: ക്രൈസ്തവ സമൂഹം ശക്തരും ധീരരുമായി മുന്നേറണമെന്നും മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ലോകത്തില്‍ ഐക്യകാഹളം മുഴക്കി പൊതുവിഷയങ്ങളില്‍ ഒരുമിച്ചു നില്‍ക്കണമെന്നും നിയുക്ത ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെയും നിലയ്ക്കല്‍ സെന്റ് തോമസ് പള്ളിയുടെയും റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ നടന്ന വൈദിക -സന്യസ്ത സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് വൈസ് ചെയര്‍മാനും മാവേലിക്കര ബിഷപ്പുമായ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് സമ്മേളനം ഉദ്ഘാടനം
ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: വെസ്റ്റ് യോര്‍ക്ക് ഷെയറിലെ കിത്തിലി ആസ്ഥാനമായി സീറോമലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് പുതിയ മിഷന്‍ നിലവില്‍ വരുന്നു. സെന്റ് അല്‍ഫോന്‍സാ മിഷന്‍ എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന പുതിയ മിഷന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 25-ന് വൈകുന്നേരം അഞ്ചിന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും. ചടങ്ങുകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. കിത്തിലിയിലെ സെന്റ് ജോസഫ് ദൈവാലയത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക. കിത്തിലി കേന്ദ്രീകൃതമായി സീറോമലബാര്‍
തിരുവനന്തപുരം: കേരളത്തിലെ ലത്തീന്‍ സഭയിലെ കേള്‍വി- സംസാര പരിമിതരുടെ സംസ്ഥാന സമ്മേളനവും എഫ്ഫാത്ത ഫോറത്തിന്റെ ഉദ്ഘാടനവും പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ വെട്ടുകാട് നടന്നു. ഡോ. ശശി തരൂര്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്കും യശസുയര്‍ത്തുന്നതിനും ഭിന്നശേഷിക്കാര്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഡോ. ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ അവരര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവരെ അംഗീകരിക്കുന്നുണ്ടോ എന്ന് സമൂഹവും ഭരണകൂടവും ആത്മപരിശോധന ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെആര്‍എല്‍സിബിസി ഫാമിലി കമ്മിഷന്‍ ചെയര്‍മാനും വിജയപുരം രൂപതാധ്യക്ഷനുമായ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തച്ചേരില്‍ അധ്യക്ഷത
കണ്ണൂര്‍: മലയോര കര്‍ഷകര്‍ തങ്ങളുടെ കൃഷിഭൂമി നഷ്ടമാകുമോയെന്ന ആശങ്കയിലാണ് കഴിയുന്നതെന്നും ഒരായുസ് മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ ഭൂമി ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണിപ്പോഴുള്ളതെന്നും ഈ ഗതികേട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. ഇഎസ്എ വിഷയം സംബന്ധിച്ച് കണ്ണൂര്‍ പരിയാരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച ഇഎസ്എ റിപ്പോര്‍ട്ടും ഈ അടുത്തകാലത്ത് തയാറാക്കി എന്നു പറയുന്ന പുതിയ ഇഎസ്എ ജിയോ കോ-ഓര്‍ഡിനേറ്റ്‌സ് മാപ്പുകളും ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കണം. കരടില്‍
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപക ദിനാചരണവും സ്ഥാപക പിതാവായ മാര്‍ തോമസ് തറയില്‍ അനുസ്മരണവും നടത്തി. തെള്ളകം ചൈതന്യയില്‍ നടന്ന സമ്മേളനം കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-ആതുര ശുശ്രൂഷ-സാമൂഹ്യ സേവന മേഖലകളുടെ ഉന്നമനത്തിനായി മാര്‍ തോമസ് തറയില്‍ പകര്‍ന്ന് നല്‍കിയത് മൂല്യവത്തായ ദര്‍ശനങ്ങളും കാഴ്ച്ചപ്പാടുകളുമാണെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞു. സമൂഹത്തിന്റെ സമസ്ഥമേഖലകളെയും സ്പര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക്
വത്തിക്കാന്‍ സിറ്റി: നേരിയ പനിയെ തുടര്‍ന്ന് പാപ്പയുടെ പൊതുദര്‍ശന പരിപാടി റദ്ദാക്കിയെങ്കിലും നിശ്ചയിച്ച പ്രകാരം പാപ്പയുടെ ലക്‌സംബര്‍ഗ് – ബല്‍ജിയം സന്ദര്‍ശനം നടക്കുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍ പ്രസ് ഓഫീസ്. 26 മുതല്‍ 29 വരെയാണ് പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനം. 1985-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഇരു രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു. 1425-ല്‍ സ്ഥാപിതമായ ലൂവെയ്‌നിലെ പ്രശസ്തമായ കത്തോലിക്ക സര്‍വകലാശാലയുടെ 600 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൂടെയാണ് പാപ്പയുടെ സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. കത്തോലിക്ക യുണിവേഴ്‌സിറ്റി ലൂവെയ്‌നിലെയും യുണിവേഴ്‌സിറ്റി
ഏഡന്‍/യെമന്‍: നാലാം നൂറ്റാണ്ട് മുതല്‍ ക്രൈസ്തവസാന്നിധ്യമുണ്ടായിരുന്ന തുറമുഖ നഗരമാണ് ഏഡന്‍. പല പീഡനങ്ങളിലൂടെയും കടന്നുപോയെങ്കിലും ഇസ്ലാമിന്റെ അധിനിവേശം ഉണ്ടാകുന്നത് വരെ ഇവിടെ ക്രൈസ്തവവിശ്വാസം പടര്‍ന്നു പന്തലിച്ചു. 1970 കളില്‍ പോലും ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് മോസ്‌കുകള്‍ക്കൊപ്പം നികുതിയിളവ് ഇവിടെ ലഭ്യമായിരുന്നു. മാത്രമല്ല വിദേശത്ത് നിന്ന് വൈദികര്‍ക്ക് ഇവിടെ വന്ന് താമസിക്കുന്നതിനോ ദൈവാലയത്തില്‍ പ്രസംഗിക്കുന്നതിനോ യാതൊരു തടസവും ഉണ്ടായിരുന്നില്ല. എന്നാല്‍ മുസ്ലീം ബദര്‍ഹുഡ് അധികാരത്തിലേക്ക് കടന്നുവന്നതോടയാണ് ഇവിടെ കാര്യങ്ങള്‍ മാറിമറിയുന്നത്. 1980 കളില്‍ ഏഡനില്‍ ക്രൈസ്തവ വിശ്വാസിയായി ജനിച്ച് ആദ്യകാലത്ത്
ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ശ്രദ്ധേയമായി. ബിര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമായി ആയിരത്തഞ്ഞൂറോളം സ്ത്രീകള്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസികളായി ബ്രിട്ടനില്‍ എത്തിയിട്ടുള്ള സ്ത്രീകള്‍ വിശ്വാസ പൈതൃകവും പാരമ്പര്യവും തലമുറകളിലേക്ക് പകരണമെന്ന് അദ്ദേഹം പറഞ്ഞു. വനിതാ ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സന്‍ അധ്യക്ഷത വഹിച്ചു.
Don’t want to skip an update or a post?